Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JanaNayagan

വി​ജ​യ്‌​യെ മി​സ് ചെ​യ്യു​മെ​ന്ന് തൃ​ഷ​യു​ടെ അ​മ്മ ഉ​മ; ആ​ദ്യ ഷോ ​ക​ണ്ട് സ​ന്തോ​ഷ​വ​തി​യാ​യി തൃ​ഷ

ന​ട​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്രം ജ​ന​നാ​യ​ക​ന് തി​യ​റ്റ​റു​ക​ളി​ൽ സ​മ്മി​ശ്ര​പ്ര​തി​ക​ര​ണ​മാ​ണ്. വി​ജ​യ് ആ​രാ​ധ​ക​രാ​ണ് ചി​ത്രം കാ​ണാ​നാ​യി കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ​ഷോ കാ​ണാ​ൻ ന​ടി തൃ​ഷ കൃ​ഷ്ണ​ൻ തി​യേ​റ്റ​റി​ലെ​ത്തി​യ​ത് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു. ചെ​ന്നൈ കോ​യ​മ്പേ​ടി​ലു​ള്ള രോ​ഹി​ണി തി​യ​റ്റ​റി​ലാ​ണ് താ​രം സി​നി​മ കാ​ണാ​നാ​യി എ​ത്തി​യ​ത്.

അ​തേ​സ​മ​യം ‘ജ​ന​നാ​യ​ക​ൻ’ വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ത്തെ സി​നി​മ​യാ​ണെ​ന്ന​തി​ൽ വ​ലി​യ സ​ങ്ക​ട​മു​ണ്ടെ​ന്ന് തൃ​ഷ​യു​ടെ അ​മ്മ ഉ​മാ കൃ​ഷ്ണ​ൻ പ്ര​തി​ക​രി​ച്ചു. ചി​ത്രം വ​ള​രെ ന​ന്നാ​യി ആ​സ്വ​ദി​ച്ചെ​ന്നും ഏ​റെ ഇ​ഷ്ട​പ്പെ​ട്ടെ​ന്നും പ​റ​ഞ്ഞ അ​വ​ർ ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ വി​ഷ​മ​മു​ണ്ടെ​ന്നും സ്ക്രീ​നി​ൽ അ​ദ്ദേ​ഹ​ത്തെ തീ​ർ​ച്ച​യാ​യും മി​സ് ചെ​യ്യു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ജനനായകൻ: ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ജ​​​യ് ചി​​​ത്രം ജ​​​ന​​​നാ​​​യ​​​ക​​​ന്‍റെ സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പ് അ​​​നു​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. സെ​​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന മ​​​ദ്രാ​​​സ്ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ൾ ബ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് മ​​​ര​​​വി​​​പ്പി​​​ച്ച ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ചി​​​നെ​​​തി​​​രേ നി​​​ർ​​​മാ​​​താ​​​വാ​​ണ് ഉ​​ന്ന​​ത​​നീ​​തി പീ​​ഠ​​ത്തെ സ​​മീ​​പി​​ച്ച​​ത്.

ചി​​​ത്ര​​​ത്തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സെ​​​ൻ​​​ഷ​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ച് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ത​​​ട​​​ഞ്ഞ​​​ത്. പൊ​​​ങ്ക​​​ൽ പ്ര​​​മാ​​​ണി​​​ച്ച് ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ജ​​​ന​​​നാ​​​യ​​​ക​​​ൻ റി​​​ലീ​​​സ് ചെ​​​യ്യാ​​​നാ​​​ണ് അ​​​ണി​​​യ​​​റ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​ത്.

National

ജനനായകന്‍റെ റിലീസ് വൈകുന്നു: തമിഴ് സംസ്‌കാരത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നടന്‍ വിജയ്‌യുടെ പുതിയ ചിത്രമായ ജനനായകന്‍റെ റിലീസ് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും. തമിഴ് സിനിമയെ അടിച്ചമര്‍ത്തുന്നതിലൂടെ തമിഴ് സംസ്‌കാരത്തെയും അഭിമാനത്തെയും അപമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന ചിത്രമായ 'ജനനായകന്‍' ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയത് റിലീസിനെ ബാധിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. 2017-ല്‍ വിജയ് ചിത്രം 'മെര്‍സലി'നെതിരെ ബിജെപി രംഗത്ത് വന്നപ്പോഴും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തമിഴ് സിനിമയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് എംപിമാരായ ജ്യോതിമണി, മാണിക്കം ടാഗോര്‍ തുടങ്ങിയവരും ഇതിനെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ ഇത് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ ജനപിന്തുണ നേടുന്ന സാഹചര്യത്തിലാണ് ഈ വിവാദവും ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ് പങ്കെടുത്ത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. ഈ വിഷയത്തിലാണ് വിജയ് കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്.

Movies

നി​ങ്ങ​ൾ​ക്കു​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്നു; ജ​ന​നാ​യ​ക​ൻ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നെ​ക്കു​റി​ച്ച് നി​ർ​മാ​താ​വ്

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ജ​ന​നാ​യ​ക​ൻ സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ എ​ങ്ങ​നെ​യാ​ണ് ചി​ത്രം പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി നി​ർ​മാ​താ​വ് വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ.

സെ​ൻ​സ​ർ ബോ​ർ​ഡു​മാ​യു​ള്ള അ​പ്ര​തീ​ക്ഷി​ത നി​യ​മ​ത​ർ​ക്കം മൂ​ലം ചി​ത്ര​ത്തി​ന്‍റെ​റി​ലീ​സ് വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ങ്ക​ട്ടി​ന്‍റെ വി​ശ​ദ്ദീ​ക​ര​ണം.

കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഞ​ങ്ങ​ളു​ടെ ജ​ന​നാ​യ​ക​ൻ എ​ന്ന സി​നി​മ​യ്ക്കാ​യി വ​ലി​യ സ്നേ​ഹ​ത്തോ​ടും ആ​കാം​ക്ഷ​യോ​ടും കൂ​ടി കാ​ത്തി​രി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ഞ​ങ്ങ​ൾ ഹൃ​ദ​യ​പൂ​ർ​വം ന​ന്ദി പ​റ​യു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഞ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന എ​ണ്ണ​മ​റ്റ സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ഈ ​സി​നി​മ​യെ നി​ങ്ങ​ൾ എ​ത്ര​ത്തോ​ളം സ്നേ​ഹി​ക്കു​ന്നു എ​ന്ന് ഞ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഈ ​വി​ഷ​യം നി​ല​വി​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ചി​ല പ​രി​മി​തി​ക​ളു​ണ്ട്, എ​ങ്കി​ലും ഏ​താ​നും വ​സ്തു​ത​ക​ൾ നി​ങ്ങ​ളു​ടെ മു​ന്നി​ൽ വ​യ്ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു.

2025 ഡി​സം​ബ​ർ 18-ന് ​ഞ​ങ്ങ​ൾ സി​നി​മ സെ​ൻ​സ​ർ ബോ​ർ​ഡി​ന് സ​മ​ർ​പ്പി​ച്ചു. ഡി​സം​ബ​ർ 22-ന് ​സി​നി​മ ക​ണ്ട എ​ക്സാ​മി​നിം​ഗ് ക​മ്മി​റ്റി, ചി​ല മാ​റ്റ​ങ്ങ​ളോ​ടെ യു ​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് ഞ​ങ്ങ​ളെ ഇ​മെ​യി​ൽ വ​ഴി അ​റി​യി​ച്ചു. അ​വ​ർ നി​ർ​ദ്ദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഞ​ങ്ങ​ൾ സി​നി​മ വീ​ണ്ടും സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന തീ​യ​തി അ​റി​യാ​മാ​യി​രു​ന്നി​ട്ടും ജ​നു​വ​രി അ​ഞ്ചി​ന് വൈ​കു​ന്നേ​രം, ഒ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​നി​മ റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​താ​യി ഞ​ങ്ങ​ളെ അ​റി​യി​ച്ചു.

ഇ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ഞ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ജ​നു​വ​രി ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ വാ​ദം കേ​ട്ട കോ​ട​തി യു ​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് ഈ ​തീ​രു​മാ​ന​ത്തെ ഉ​ട​ൻ ത​ന്നെ ചോ​ദ്യം ചെ​യ്യു​ക​യും ഇ​പ്പോ​ൾ ആ ​ഉ​ത്ത​ര​വി​ന് സ്റ്റേ ​നി​ല​നി​ൽ​ക്കു​ക​യു​മാ​ണ്. ഞ​ങ്ങ​ളോ​ടൊ​പ്പം നി​ന്ന പ്രേ​ക്ഷ​ക​ർ​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കും തി​യേ​റ്റ​ർ ഉ​ട​മ​ക​ൾ​ക്കും ഉ​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ ഞ​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു.

ദ​ള​പ​തി വി​ജ​യ് സ​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി നേ​ടി​യെ​ടു​ത്ത സ്നേ​ഹ​ത്തി​ന് അ​ർ​ഹ​മാ​യ ഒ​രു യാ​ത്ര​യ​യ​പ്പ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ഞ​ങ്ങ​ൾ​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്, എ​ത്ര​യും വേ​ഗം സി​നി​മ നി​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തു​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

Movies

പൊ​ങ്ക​ൽ മ​ധു​ര​മാ​യി മാ​റാ​ൻ ജ​ന​നാ​യ​ക​ൻ; എ​ത്ര​യും വേ​ഗം സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന വി​ജ​യ് ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സി​നി​മ​യ്ക്ക് യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം.

ഇ​തോ​ടെ സി​നി​മ​യു​ടെ റി​ലീ​സ് തീ​യ​തി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ പു​റ​ത്തു​വി​ടാ​നാ​ണ് സാ​ധ്യ​ത. ചി​ത്രം ഇ​ന്നാ​ണ് റി​ലീ​സ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു.

സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ നി​ർ​മാ​താ​ക്ക​ളാ​യ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

നേ​ര​ത്തെ, കേ​സ് പ​രി​ഗ​ണി​ക്ക​വെ സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​ശേ​ഷം ചി​ത്രം പെ​ട്ട​ന്ന് റി​വൈ​സിം​ഗ് ക​മ്മി​റ്റി​ക്ക് വി​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് പി.​ടി.​ആ​ശ ചോ​ദി​ച്ചു.

ക​മ്മി​റ്റി​യി​ലെ അം​ഗം ത​ന്നെ പ​രാ​തി​ക്കാ​ര​നാ​കു​ന്ന​ത് ശ​രി​യാ​യ പ്ര​വ​ണ​ത​യ​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ചെ​യ​ർ​മാ​ന് ഇ​ട​പെ​ടാ​ൻ അ​ധി​കാ​രം ഉ​ണ്ടെ​ന്നാ​ണ് സി​ബി​എ​ഫ്സി നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.

Movies

പൊ​ങ്ക​ൽ ക​ള​റാ​ക്കാ​ൻ വി​ജ​യ്‌​യും പ്ര​ഭാ​സും; ജ​നു​വ​രി ഒ​ൻ​പ​തി​ന് ജ​ന​നാ​യ​ക​നും രാ​ജാ സാ​ബും എ​ത്തും

പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളെ ആ​വേ​ശം കൊ​ള്ളി​ച്ച് പൊ​ങ്ക​ൽ ആ​ഘോ​ഷ​മാ​ക്കാ​ൻ ഇ​ത്ത​വ​ണ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത് ര​ണ്ട് ബി​ഗ്ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ‌.

ഇ​ള​യ​ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​കു​ന്ന ജ​ന​നാ​യ​ക​നും പ്ര​ഭാ​സി​ന്‍റെ ദ് ​രാ​ജാ സാ​ബും ആ​ണ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ.

ജ​ന​നാ​യ​ക​ൻ

വി​ജ​യ്‌​യു​ടെ ജ​ന​നാ​യ​ക​നെ സ്വീ​ക​രി​ക്കാ​ൻ ത​മി​ഴ്മ​ക്ക​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച വി​ജ​യ്‌​യു​ടെ അ​വ​സാ​ന​ചി​ത്ര​മാ​യി​രി​ക്കും ജ​ന​നാ​യ​ക​ൻ.

ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സൂ​പ്പ​ർ ഹി​റ്റാ​കു​ക​യും വ​ൻ ച​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു. ദ​ള​പ​തി വെ​ട്രി കൊ​ണ്ട​ൻ ഐ​പി​എ​സ് എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് വി​ജ​യ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

എ​ച്ച്. വി​നോ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ഡ്രാ​മ​യി​ൽ പൂ​ജ ഹെ​ഗ്‌​ഡെ, ബോ​ബി ഡി​യോ​ൾ, മ​മി​ത ബൈ​ജു, പ്ര​കാ​ശ് രാ​ജ്, ഗൗ​തം വ​സു​ദേ​വ് മേ​നോ​ൻ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പു​ല​ർ​ച്ചെ ആ​റി​ന് ആ​ദ്യ ഷോ ​ആ​രം​ഭി​ക്കും. ത​മി​ഴ്നാ​ട്ടി​ൽ രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക.

Latest News

Corehub Up