x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനനായകൻ റിലീസ് പ്രതിസന്ധിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിജയ്; കാ​നി​ൽ നി​ന്നും തി​രി​കെ​യെ​ത്താ​ൻ നി​ർ​മാ​താ​വി​ന് നി​ർ​ദേ​ശം


Published: May 15, 2026 10:18 AM IST | Updated: May 15, 2026 10:18 AM IST

നീ​ണ്ടു​പോ​കു​ന്ന ജ​ന​നാ​യ​ക​ൻ സി​നി​മ​യു​ടെ റി​ലീ​സിം​ഗ് പ്ര​തി​സ​ന്ധി​യി​ൽ ഇ​ട​പെ​ട്ട് ചി​ത്ര​ത്തി​ലെ നാ​യ​ക​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്.

കാ​ൻ​സ് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ ജ​ന​നാ​യ​ക​ന്‍റെ നി​ർ​മാ​താ​വ് വെ​ങ്ക​ട് കെ. ​നാ​രാ​യ​ണ​യോ​ട് ഉ​ട​ൻ ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്താ​ൻ വി​ജ​യ് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ​ഇ​ന്ത്യ ടു​ഡേ​യാ​ണ് ഇ​ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ ന​ട​പ​ടി​ക​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ടാ​നാ​ണ് വി​ജ​യ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​മാ​താ​വി​നോ​ട് തി​രി​കെ​യെ​ത്താ​ൻ പ​റ​ഞ്ഞ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.‌

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പൊ​ങ്ക​ൽ റി​ലീ​സാ​യി പു​റ​ത്തി​റ​ക്കാ​നി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്. എ​ന്നാ​ൽ സെ​ൻ​സ​ർ​ബോ​ർ​ഡ് ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ റീ​ലീ​സ് വൈ​കു​ക​യാ​യി​രു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച വി​ജ​യ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ.

ചി​ത്രം​പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ങ്കി​ലും ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വി​ജ​യ്ക്ക് ഗു​ണം ചെ​യ്തു​വെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. 

 

 

 

Tags : jananayagan vijay

Recent News

Corehub Up