Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kattalan

സീ​രി​യ​ല്‍ നി​ല​വാ​ര​മി​ല്ലാ​ത്ത ‘ദൃ​ശ്യം 3’യു​ടെ പി​ആ​ർ ടീം ​കാ​ട്ടാ​ള​നെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു; വ്യാ​ജ പോ​സ്റ്റി​നെ​തി​രെ പെ​പ്പെ  

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​പോ​സ്റ്റു​ക​ൾ​ക്കെ​തി​രെ ആ​ന്‍റ​ണി വ​ർ​ഗീ​സ് (പെ​പ്പെ) രം​ഗ​ത്ത്. പെ​പ്പെ​യു​ടെ പേ​രി​ലു​ള്ള ഫാ​ൻ​സ് ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​ന്നാ​ണ് ‘ദൃ​ശ്യം 3’ സി​നി​മ​യു​ടെ പി​ആ​ർ ടീം ​കാ​ട്ടാ​ള​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലു​ള്ള പോ​സ്റ്റ് വ​ന്ന​ത്.

ഇ​തി​നെ​തി​രെ​യാ​ണ് പെ​പ്പെ രം​ഗ​ത്തെ​ത്തി​യ​ത്. ‘കാ​ട്ടാ​ള​ൻ’ സി​നി​മ​യെ ചി​ല ഗൂ​ഢ ആ​ൾ​ക്കാ​ർ മ​നഃ​പൂ​ർ​വം നെ​ഗ​റ്റീ​വ് പ​റ​ഞ്ഞു പോ​സ്റ്റ് ഇ​ട്ട് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഒ​രാ​ഴ്ച മു​ൻ​പ് ഇ​റ​ങ്ങി​യ ഒ​രു സീ​രി​യ​ൽ നി​ല​വാ​രം പോ​ലും ഇ​ല്ലാ​ത്ത ‘ദൃ​ശ്യം 3’യു​ടെ പി​ആ​ർ ടീം ​ആ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും അ​വ​രു​ടെ മോ​ശം റി​വ്യൂ ആ​രും വി​ശ്വ​സി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു ആ​ന്‍റ​ണി വ​ർ​ഗീ​സ് ഫാ​ൻ​സ്‌ പേ​ജ് എ​ന്ന ഫെ​യ്സ്‌​ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും വ​ന്ന പോ​സ്റ്റി​ന്‍റെ ഉ​ള്ള​ട​ക്കം.

ത​ന്‍റെ ഫാ​ൻ​സ്‌ പേ​ജ് എ​ന്ന പേ​രി​ൽ ഫെ​യ്സ്‌​ബു​ക്കി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും പ്ര​സ്തു​ത പേ​ജി​ന് താ​നു​മാ​യോ ത​ന്‍റെ ആ​രാ​ധ​ക​രു​മാ​യോ ബ​ന്ധ​മി​ല്ലെ​ന്ന് താ​രം കു​റി​ച്ചു.

‘‘എ​ന്‍റെ ഫാ​ന്‍ പേ​ജ് എ​ന്ന പേ​രി​ല്‍ ഒ​രു വ്യാ​ജ ഫെ​യ്‌​സ്ബു​ക്ക് പേ​ജി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഈ ​പേ​ജി​ന് ഞാ​നു​മാ​യോ എ​ന്‍റെ ആ​രാ​ധ​ക​രു​മാ​യോ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ന്നു. 

അ​നാ​വ​ശ്യ​മാ​യ ആ​രോ​പ​ണ​ങ്ങ​ളും നാ​ട​കീ​യ​ത​യും സൃ​ഷ്ടി​ക്കാ​നാ​യി ബോ​ധ​പൂ​ർ​വം വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ക​യാ​ണി​വ​ര്‍. ഇ​വി​ടെ പോ​സ്റ്റ് ചെ​യ്യു​ന്ന​തൊ​ന്നും വി​ശ്വ​സി​ക്കു​ക​യോ പ​ങ്കു​വെ​ക്കു​ക​യോ ഇ​തു​മാ​യി ഇ​ട​പെ​ടു​ക​യോ ചെ​യ്യ​രു​ത്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​വ​ര്‍​ക്ക് ന​ന്ദി.’’– ആ​ന്‍റ​ണി വ​ർ​ഗീ​സ് കു​റി​ച്ചു.

Movies

കാ​ട്ടാ​ള​ന് സം​ഗീ​ത​മൊ​രു​ക്കാ​ന്‍ അ​ജ​നീ​ഷ് ലോ​ക​നാ​ഥി​നു പ​ക​രം കെ​ജി​എ​ഫ് ഫെ​യിം ര​വി ബ​സ്രൂ​ര്‍  

ആ​ന്‍റ​ണി വ​ര്‍​ഗീ​സ് പെ​പ്പെ നാ​യ​ക​നാ​കു​ന്ന ആ​ക്ഷ​ന്‍ ത്രി​ല്ല​ര്‍ കാ​ട്ടാ​ള​ന്‍റെ റി​ലീ​സി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ സി​നി​മ​യു​ടെ അ​ണി​യ​റ​യി​ല്‍ അ​പ്ര​തീ​ക്ഷി​ത മാ​റ്റം. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി​രു​ന്ന ബി. ​അ​ജ​നീ​ഷ് ലോ​ക​നാ​ഥി​നു പ​ക​രം ര​വി ബ​സ്രൂ​ര്‍ സം​ഗീ​ത​മൊ​രു​ക്കും.

കെ​ജി​എ​ഫ്, സ​ലാ​ര്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ലാ​കെ ത​രം​ഗം സൃ​ഷ്ടി​ച്ച ര​വി ബ​സ്രൂ​ര്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

നേ​ര​ത്തെ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മാ​ര്‍​ക്കോ എ​ന്ന ചി​ത്ര​ത്തി​നു സം​ഗീ​തം ന​ല്‍​കി​ക്കൊ​ണ്ടാ​ണ് ര​വി മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മാ​ര്‍​ക്കോ​യു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ ക്യൂ​ബ്‌​സ് എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്‍റ്സ് ത​ന്നെ​യാ​ണ് കാ​ട്ടാ​ള​നും പ്രേ​ക്ഷ​ക​രി​ലേ​ത്തി​ക്കു​ന്ന​ത്.

കാ​ന്താ​ര​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ അ​ജ​നീ​ഷ് ലോ​ക​നാ​ഥ് നേ​ര​ത്തെ കാ​ട്ടാ​ള​ന് വേ​ണ്ടി മ​ജ​ക്കോ മ​ല്ലി​ക... എ​ന്ന ഗാ​ന​വും ടീ​സ​റി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന നി​മി​ഷം ഇ​ത്ത​ര​മൊ​രു മാ​റ്റ​ത്തി​ലേ​ക്ക് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രെ ന​യി​ച്ച കാ​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പോ​ള്‍ ജോ​ര്‍​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ആ​ന​ക്കൊ​മ്പ് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യ​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഉ​ണ്ണി ആ​ര്‍. സം​ഭാ​ഷ​ണം ര​ചി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ ദു​ഷാ​ര വി​ജ​യ​ന്‍, സു​നി​ല്‍, ജ​ഗ​ദീ​ഷ്, സി​ദ്ദി​ഖ് തു​ട​ങ്ങി വ​ന്‍ താ​ര​നി​ര​യു​ണ്ട്. മേ​യ് 14-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും.

Movies

140 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ്; പെ​പ്പെ​യു​ടെ കാ​ട്ടാ​ള​ന് പാ​ക്ക​പ്പ്

ആ​ന്‍റ​ണി വ​ർ​ഗീ​സ് നാ​യ​ക​നാ​കു​ന്ന കാ​ട്ടാ​ള​ന് പാ​ക്ക​പ്പ് ആ​യി. ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച് പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​മാ​ണി​ത്.

140-ദി​വ​സം നീ​ണ്ട മാ​ര​ത്തോ​ൺ ചി​ത്രീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​രി ക്കു​ന്ന​ത്. താ​യ്‌​ലാ​ൻ​ഡി​ൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച ഈ ​ചി​ത്രം പി​ന്നി​ട് ഇ​ടു​ക്കി, തേ​നി, പൂ​നെ, ചെ​ന്നൈ, രാ​മേ​ശ്വ​രം, മും​ബൈ. എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ലെ ലൊ​ക്ക​ഷ​നി​ലാ​ണ് ഫു​ൾ പാ​യ്ക്ക​പ്പ് ആ​യ​ത്.

മാ​ർ​ക്കോ​യി​ൽ ര​വി ബ്ര​സൂ​ർ എ​ന്ന മാ​ന്ത്രി​ക സം​ഗീ​ത സം​വി​ധാ​യ​ക​നെ അ​വ​ത​രി​പ്പി​ച്ച ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഇ​ക്കു​റി പ്ര​ശ​സ്ത ക​ന്ന​ഡ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ അ​ജ​നീ​ഷ് ലോ​ക്നാ​ഥി​നേ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കാ​ന്താ​ര ചാ​പ്റ്റ​ർ 2 വി​നു ശേ​ഷം അ​ജ​നീ​ഷ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ഒ​ന്നാം ഭാ​ഗം, ബാ​ഹു​ബ​ലി - 2, ക​ൺ ക്ലൂ​ഷ​ൻ, ജ​വാ​ൻ ബാ​ഗി - 2,ഓം​ഗ്ബാ​ക്ക് 2 തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ​ക്കു ആ​ക്ഷ​ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ ലോ​ക​പ്ര​ശ​സ്ത​നാ​യ കൊ​ച്ച കെം​ബ​ഡി കെ ​ഈ ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണ്.

ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള​വ​രും പാ​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും അ​ട​ക്കം വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ഒ​രു​മി​ക്കു​ന്ന​ത്.

തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത താ​രം സു​നി​ൽ (പു​ഷ്പ ഫെ​യിം) മാ​ർ​ക്കോ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച ക​ബീ​ർ​ദു​ഹാ​ൻ സിം​ഗ്, ഹ​നാ​ൻ​ഷാ റാ​പ്പ​ർ ബേ​ബി ജീ​ൻ, തെ​ലു​ങ്കു താ​രം രാ​ജ് തി​രാ​ണ്ടു​സു എ​ന്നി​വ​രും മ​ല​യാ​ള​ത്തി​ൽ നി​ന്നും ജ​ഗ​ദീ​ഷ്, സി​ദ്ദി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.​ഇ​വ​ർ​ക്കു പു​റ​മേ പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ക​ഥാ​കൃ​ത്തും, ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഉ​ണ്ണി ആ​ർ. ആ​ണ് ഈ ​ചി​ത്ര​ത്തി​ൻ്റെ സം​ഭാ​ഷ​ണം ര​ചി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് -ഷ​മീ​ർ മു​ഹ​മ്മ​ദ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​കും.

ഓ​ഡി​യോ​ഗ്ര​ഫി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​നി​ൽ ദാ​സ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ: ഡി​പി​ൽ ദേ​വ്, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജു​മാ​ന ഷെ​രീ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ: കി​ഷാ​ൻ, കോ​സ്റ്റ്യൂം: ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സ്റ്റി​ൽ​സ്: അ​മ​ൽ സി ​സ​ദ​ർ, കോ​റി​യോ​ഗ്രാ​ഫ​ർ: ഷെ​രീ​ഫ്, സ്റ്റ​ണ്ട് സ​ന്തോ​ഷ് മാ​സ്റ്റ​ർ, ഗാ​ന​ര​ച​ന സു​ഹൈ​ൽ കോ​യ വി​എ​ഫ്എ​ക്സ്: ത്രീ​ഡി​എ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സി​ക്യൂ​റ എ​ൻ്റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Movies

എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ല; വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് കാ​ട്ടാ​ള​ൻ നി​ർ​മാ​താ​വ്

കാ​ട്ടാ​ള​ൻ സി​നി​മ​യു​ടെ ടീ​സ​റി​നു നേ​രെ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ക്യൂ​ബ്സ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ്സ്. ടീ​സ​റി​ന് എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും തൃ​പ്തി​പ്പെ​ടു​ത്തു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളെ പ്രേ​ക്ഷ​ക​രു​ടെ ക​രു​ത​ലാ​യി മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ എ​ന്നും നി​ർ​മാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഇ​തൊ​രു ഹേ​റ്റ് ക്യാം​പെ​യ്ൻ ആ​യി ഞ​ങ്ങ​ൾ കാ​ണു​ന്നി​ല്ല. ടീ​സ​റി​ലെ ചി​ല ഘ​ട​ക​ങ്ങ​ൾ എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രെ​യും തൃ​പ്തി​പ്പെ​ടു​ത്തു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന് ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും അ​ത് ഉ​ൾ‍​ക്കൊ​ള​ളു​ക​യും ചെ​യ്യു​ന്നു.

വി​മ​ർ​ശ​ന​ങ്ങ​ളെ എ​ന്നും അ​ത് പ്രേ​ക്ഷ​ക​ര്‍​ക്ക് ഞ​ങ്ങ​ളോ​ടു​ള്ള ക​രു​ത​ല​മാ​യി മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ. അ​തി​നാ​ൽ വി​മ​ർ​ശ​ന​ങ്ങ​ളെ ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് കൂ​ടു​ത​ൽ ശ​ക്ത​മാ​യ അ​ടു​ത്ത അ​പ്ഡേ​റ്റു​മാ​യി ഞ​ങ്ങ​ൾ നി​ങ്ങ​ൾ​ക്കു മു​ന്നി​ലേ​ക്ക് എ​ത്തും.’’ ക്യൂ​ബ്സ് എ​ന്‍റ​ര്‍​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ വാ​ക്കു​ക​ൾ.

കാ​ട്ടാ​ള​ൻ സി​നി​മ​യി​ൽ വി​എ​ഫ്എ​ക്സ് ഉ​പ​യോ​ഗി​ക്കാ​തെ, യ​ഥാ​ർ​ഥ ആ​ന​യെ ഉ​പ​യോ​ഗി​ച്ച് ആ​ണ് സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഈ ​രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Movies

കാ​ട്ടാ​ള​നി​ൽ നി​ന്നും ര​ജി​ഷ വി​ജ​യ​ൻ 'ഔ​ട്ട്', ദു​സ​രാ വി​ജ​യ​ൻ 'ഇ​ൻ'; പ്ര​ഖ്യാ​പി​ച്ച് നി​ർ​മാ​താ​ക്ക​ൾ

ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​യ​ല​ൻ​സ് നി​റ​ഞ്ഞ സി​നി​മ​യെ​ന്ന വി​ശേ​ഷ​ണ​വു​മാ​യെ​ത്തി​യ മാ​ർ​ക്കോ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ​യെ നാ​യ​ക​നാ​ക്കി ഷ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ക്കു​ന്ന കാ​ട്ടാ​ള​ൻ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റാ​നൊ​രു​ങ്ങി ത​മി​ഴ് താ​രം ദു​ഷാ​ര വി​ജ​യ​ൻ.

ര​ജി​ഷ വി​ജ​യ​ന് പ​ക​ര​ക്കാ​രി​യാ​യാ​ണ് ദു​ഷാ​ര​യു​ടെ അ​ര​ങ്ങേ​റ്റം. മു​ൻ​പ് ചി​ത്ര​ത്തി​ലെ നാ​യി​ക​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത് ര​ജി​ഷ വി​ജ​യ​ന്‍റെ പേ​രാ​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ലോ​ഞ്ചി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ര​ജി​ഷ.

ഇ​പ്പോ​ഴി​താ ദു​ഷാ​ര വി​ജ​യ​നെ 'കാ​ട്ടാ​ള​ൻ' സി​നി​മ​യു​ടെ ലോ​ക​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്.

'സാ​ർ​പ​ട്ട പ​ര​മ്പ​രൈ' എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് ദു​ഷാ​ര വി​ജ​യ​ൻ സി​നി​മാ​ലോ​ക​ത്ത് പ്ര​ശ​സ്ത​യാ​യ​ത്. ഈ ​ചി​ത്ര​ത്തി​ലെ ദു​ഷാ​ര​യു​ടെ പ്ര​ക​ട​നം നി​രൂ​പ​ക പ്ര​ശം​സ നേ​ടി​യി​രു​ന്നു. കൂ​ടാ​തെ വീ​ര ധീ​ര സൂ​ര​ൻ, വെ​ട്ടൈ​യ​ൻ , രാ​യ​ൻ തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ളി​ലും ദു​ഷാ​ര സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

ന​വാ​ഗ​ത​നാ​യ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വ​മ്പ​ൻ സാ​ങ്കേ​തി​ക മി​ക​വോ​ടെ വ​മ്പ​ൻ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലെ ത​ന്നെ മി​ക​ച്ചൊ​രു ദൃ​ശ്യ​വി​സ്മ​യം ത​ന്നെ ആ​കു​മെ​ന്നാ​ണ് ഏ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​യ് മാ​സം ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ.

പാ​ൻ ഇ​ൻ​ഡ്യ​ൻ ചി​ത്ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം നാ​ൽ​പ്പ​ത്തി​യ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യു​ടെ ബ​ജ​റ്റി​ൽ ബ്ര​ഹ്മാ​ണ്ഡ ക്യാ​ൻ​വാ​സി​ലാ​ണ് അ​വ​ത​ര​ണം. ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​മാ​യ കാ​ട്ടാ​ള​ൻ മാ​ർ​ക്കോ​യേ​പ്പോ​ലെ​യോ, അ​തി​ലും മു​ക​ളി​ലോ മി​ക​വു​റ്റ​സാ​ങ്കേ​തി​ക മി​ക​വോ​ടെ​യാ​യി​രി​ക്കും പ്രേ​ക്ഷ​ക മു​ന്നി​ലെ​ത്തു​ക.

മാ​ർ​ക്കോ​യി​ൽ ര​വി ബ്ര​സൂ​ർ എ​ന്ന മാ​ന്ത്രി​ക സം​ഗീ​ത സം​വി​ധാ​യ​ക​നെ അ​വ​ത​രി​പ്പി​ച്ച ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഇ​ക്കു​റി പ്ര​ശ​സ്ത ക​ന്ന​ഡ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ അ​ജ​നീ​ഷ് ലോ​ക്നാ​ഥി​നേ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കാ​ന്താ​ര ചാ​പ്റ്റ​ർ 2 വി​നു ശേ​ഷം അ​ജ​നീ​ഷ് സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ഒ​ന്നാം ഭാ​ഗം, ബാ​ഹു​ബ​ലി - 2, ക​ൺ ക്ലൂ​ഷ​ൻ, ജ​വാ​ൻ ബാ​ഗി - 2,ഓം​ഗ്ബാ​ക്ക് 2 തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ​ക്കു ആ​ക്ഷ​ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ ലോ​ക​പ്ര​ശ​സ്ത​നാ​യ കൊ​ച്ച കെം​ബ​ഡി കെ ​ഈ ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണ്.

ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള​വ​രും പാ​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും അ​ട​ക്കം വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ഒ​രു​മി​ക്കു​ന്ന​ത്.

തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത താ​രം സു​നി​ൽ (പു​ഷ്പ ഫെ​യിം) മാ​ർ​ക്കോ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച ക​ബീ​ർ​ദു​ഹാ​ൻ സിം​ഗ്, ഹ​നാ​ൻ​ഷാ റാ​പ്പ​ർ ബേ​ബി ജീ​ൻ, തെ​ലു​ങ്കു താ​രം രാ​ജ് തി​രാ​ണ്ടു​സു എ​ന്നി​വ​രും മ​ല​യാ​ള​ത്തി​ൽ നി​ന്നും ജ​ഗ​ദീ​ഷ്, സി​ദ്ദി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.​ഇ​വ​ർ​ക്കു പു​റ​മേ പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ക​ഥാ​കൃ​ത്തും, ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഉ​ണ്ണി ആ​ർ. ആ​ണ് ഈ ​ചി​ത്ര​ത്തി​ൻ്റെ സം​ഭാ​ഷ​ണം ര​ചി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് -ഷ​മീ​ർ മു​ഹ​മ്മ​ദ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​കും.

ഓ​ഡി​യോ​ഗ്ര​ഫി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​നി​ൽ ദാ​സ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ: ഡി​പി​ൽ ദേ​വ്, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജു​മാ​ന ഷെ​രീ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ: കി​ഷാ​ൻ, കോ​സ്റ്റ്യൂം: ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സ്റ്റി​ൽ​സ്: അ​മ​ൽ സി ​സ​ദ​ർ, കോ​റി​യോ​ഗ്രാ​ഫ​ർ: ഷെ​രീ​ഫ്, സ്റ്റ​ണ്ട് സ​ന്തോ​ഷ് മാ​സ്റ്റ​ർ, ഗാ​ന​ര​ച​ന സു​ഹൈ​ൽ കോ​യ വി​എ​ഫ്എ​ക്സ്: ത്രീ​ഡി​എ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സി​ക്യൂ​റ എ​ൻ്റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്. വാഴൂർ ജോസ്.

 

Movies

കാ​ട്ടാ​ള​ന്‍റെ ഓ​വ​ർ​സീ​സ് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് സ്വ​ന്ത​മാ​ക്കി പാ​ർ​സ് ക​മ്പ​നി

ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ (പെ​പ്പെ) നാ​യ​ക​നാ​ക്കി ക്യൂ​ബ്സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫ് നി​ർ​മി​ച്ച് പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ട്ടാ​ള​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​വ​ർ​സീ​സ് വി​ത​ര​ണാ​വ​കാ​ശം റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് ദു​ബാ​യി ആ​സ്ഥാ​ന​മാ​യ പാ​ർ​സ് ക​മ്പ​നി സ്വ​ന്ത​മാ​ക്കി.

ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക​മി​ക​വി​ലും മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ​ഗ്ദ​രും ഒ​ത്തു​ചേ​രു​ന്ന ഈ ​സി​നി​മ ഇ​തി​ന​കം ത​ന്നെ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

മാ​ർ​ക്കോ​യു​ടെ വ​ൻ വി​ജ​യ​ത്തി​നു ശേ​ഷം ക്യൂ​ബ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ൽ ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up