x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ടി​ന്‍റെ താ​ളം! വ​ന്യ​മാ​യ ഈ​ണം; കാ​ട്ടാ​ള​നു​വേ​ണ്ടി ര​വി ബ​സ്രൂ​ർ ഒ​രു​ക്കി​യ തീം ​മ്യൂ​സി​ക് പു​റ​ത്ത്


Published: April 6, 2026 02:17 PM IST | Updated: April 6, 2026 02:17 PM IST

ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​യ​ല​ൻ​സ് നി​റ​ഞ്ഞ സി​നി​മ​യെ​ന്ന വി​ശേ​ഷ​ണ​വു​മാ​യെ​ത്തി​യ മാ​ർ​ക്കോ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ, ദു​ഷാ​ര വി​ജ​യ​ൻ, സു​നി​ൽ, ക​ബീ​ർ സിം​ഗ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മ്മി​ച്ച് പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ട്ടാ​ള​ൻ സി​നി​മ​യ്ക്കാ​യി ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വി ബ​സ്രൂ​ർ ഒ​രു​ക്കി​യ തീം ​മ്യൂ​സി​ക് പു​റ​ത്ത്.

മാ​ർ​ക്കോ​യ്ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും ക്യൂ​ബ്സ് എ​ൻ്റ​ർ​ടെ​യ്ൻ​മെ​ന്‍റ്സു​മാ​യു​ള്ള ര​വി ബ​സ്രൂ​റി​ന്‍റെ സ​ഹ​ക​ര​ണം. പാ​ൻ-​ഇ​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ത​ന്‍റെ പ​വ​ർ​ഫു​ൾ ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​റു​ക​ൾ കൊ​ണ്ട് ത​രം​ഗം സൃ​ഷ്ടി​ച്ച ര​വി ബ​സ്രൂ​ർ കാ​ട്ടാ​ള​നി​ലും അ​ത്ഭു​ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് കാ​ടി​ന്‍റെ വ​ന്യ​മാ​യ ഈ​ണ​വു​മാ​യു​ള്ള തീം ​മ്യൂ​സി​ക് ന​ൽ​കു​ന്ന​ത്.

പൊ​ന്നി​യ​ൻ സെ​ൽ​വ​ൻ ഒ​ന്നാം ഭാ​ഗം, ബാ​ഹു​ബ​ലി - 2, ക​ൺ ക്ലൂ​ഷ​ൻ, ജ​വാ​ൻ ബാ​ഗി - 2,ഓം​ഗ്ബാ​ക്ക് 2 തു​ട​ങ്ങി​യ വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ​ക്കു ആ​ക്ഷ​ൻ ഒ​രു​ക്കി​യ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ ലോ​ക​പ്ര​ശ​സ്ത​നാ​യ കൊ​ച്ച കെം​ബ​ഡി കെ ​ഈ ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്നു​വെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ കാ​ര്യ​മാ​ണ്.

 

ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ നാ​യ​ക​നാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള​വ​രും പാ​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും അ​ട​ക്കം വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ഒ​രു​മി​ക്കു​ന്ന​ത്.

തെ​ലു​ങ്കി​ലെ പ്ര​ശ​സ്ത താ​രം സു​നി​ൽ (പു​ഷ്പ ഫെ​യിം) മാ​ർ​ക്കോ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി ഏ​റെ പ്ര​ശ​സ്തി​യാ​ർ​ജ്ജി​ച്ച ക​ബീ​ർ​ദു​ഹാ​ൻ സിം​ഗ്, ഹ​നാ​ൻ​ഷാ റാ​പ്പ​ർ ബേ​ബി ജീ​ൻ, തെ​ലു​ങ്കു താ​രം രാ​ജ് തി​രാ​ണ്ടു​സു എ​ന്നി​വ​രും മ​ല​യാ​ള​ത്തി​ൽ നി​ന്നും ജ​ഗ​ദീ​ഷ്, സി​ദ്ദി​ഖ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.​ഇ​വ​ർ​ക്കു പു​റ​മേ പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ക​ഥാ​കൃ​ത്തും, ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഉ​ണ്ണി ആ​ർ. ആ​ണ് ഈ ​ചി​ത്ര​ത്തി​ൻ്റെ സം​ഭാ​ഷ​ണം ര​ചി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് -ഷ​മീ​ർ മു​ഹ​മ്മ​ദ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ. ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​കും.

ഓ​ഡി​യോ​ഗ്ര​ഫി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​നി​ൽ ദാ​സ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ: ഡി​പി​ൽ ദേ​വ്, എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ: ജു​മാ​ന ഷെ​രീ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ: കി​ഷാ​ൻ, കോ​സ്റ്റ്യൂം: ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സ്റ്റി​ൽ​സ്: അ​മ​ൽ സി ​സ​ദ​ർ, കോ​റി​യോ​ഗ്രാ​ഫ​ർ: ഷെ​രീ​ഫ്, സ്റ്റ​ണ്ട് സ​ന്തോ​ഷ് മാ​സ്റ്റ​ർ, ഗാ​ന​ര​ച​ന സു​ഹൈ​ൽ കോ​യ വി​എ​ഫ്എ​ക്സ്: ത്രീ​ഡി​എ​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സി​ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

Tags : Kattalan Jungle Beast Theme Ravi Basrur Shareef Muhammed

Recent News

Corehub Up