Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kichu Sudhi

സു​ധി ചേ​ട്ട​ൻ ത​ന്ന​ത് കു​റ​ച്ച് ക​ട​ങ്ങ​ളും പ്രാ​രാ​ബ്ധ​ങ്ങ​ളും ര​ണ്ട് മ​ക്ക​ളും; കി​ച്ചു​വി​ന് മ​റു​പ​ടി​യു​മാ​യി രേ​ണു

അ​ന്ത​രി​ച്ച ക​ലാ​കാ​ര​ൻ കൊ​ല്ലം സു​ധി​യു​ടെ വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ച​ർ​ച്ച​ക​ൾ. രേ​ണു​വും കൊ​ല്ലം സു​ധി​യു​ടെ ആ​ദ്യ​ഭാ​ര്യ​യി​ലു​ണ്ടാ​യ മ​ക​ൻ കി​ച്ചു​വും ത​മ്മി​ലു​ള്ള ചി​ല പ്ര​ശ്ന​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്യു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ​യാ​ണ്.

കി​ച്ചു സു​ധി​യോ​ട് ത​നി​ക്ക് യാ​തൊ​രു വി​യോ​ജി​പ്പും പി​ണ​ക്ക​വു​മി​ല്ലെ​ന്നും രേ​ണു സു​ധി പ​റ​യു​ന്ന​ത്. ഈ ​വി​വാ​ദ​ങ്ങ​ൾ​ക്കെ​ല്ലാം പു​റ​കി​ൽ ആ​രൊ​ക്കെ​യോ ക​ളി​ക്കു​ന്നു​ണ്ടെ​ന്നും പ​ല​രും റീ​ച്ചി​നു വേ​ണ്ടി ഇ​ത് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും രേ​ണു യൂ​ട്യു​ബേ​ഴ്സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

കി​ച്ചു​വി​ന്‍റെ വി​വാ​ദ​ത്തി​ൽ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്, കു​റ​ച്ച് ക​ട​ങ്ങ​ളും കു​റേ പ്രാ​രാ​ബ്ധ​ങ്ങ​ളും ര​ണ്ട് മ​ക്ക​ളെ​യും ത​ന്ന ശേ​ഷ​മാ​ണ് സു​ധി ചേ​ട്ട​ൻ മ​ര​ണ​മ​ട​യു​ന്ന​ത്. ഒ​രു സ്വ​ത്തും ത​ന്നി​ട്ടി​ല്ല.

എ​ന്നെ​ക്കൊ​ണ്ട് ക​ഴി​യു​ന്ന പോ​ലെ ര​ണ്ട് മ​ക്ക​ളെ​യും ന​ല്ല പോ​ലെ നോ​ക്കി​യി​ട്ടു​ണ്ട്. കി​ച്ചു​വി​ന് 22 വ​യ​സാ​യി, പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​നാ​ണ്. അ​വ​ൻ സ്വ​ന്ത​മാ​യി സ​മ്പാ​ദി​ക്കാ​റാ​യി, അ​വ​ന്‍ പ​റ​യു​ന്ന​ത് അ​വ​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളും കാ​ര്യ​ങ്ങ​ളു​മാ​ണ്.

എ​നി​ക്ക​തി​ൽ വി​യോ​ജി​പ്പോ ആ​രോ​ടും പി​ണ​ക്ക​ങ്ങ​ളു​മി​ല്ല. ഇ​തി​ന്‍റെ പു​റ​കി​ൽ ആ​രൊ​ക്കെ ക​ളി​ച്ചു​വെ​ന്നും മാ​നി​പ്പു​ലേ​റ്റ് ചെ​യ്തെ​ന്നും അ​റി​യാം.

എ​ല്ലാ​വ​രും റീ​ച്ചി​നു​വേ​ണ്ടി​യാ​ണ് ചെ​യ്യു​ന്ന​ത്, ഈ 24ാം ​തി​യ​തി വ​രെ​യും അ​വ​നെ ചേ​ർ​ത്തി​പി​ടി​ച്ചി​ട്ട് പി​ന്നെ പെ​ട്ടെ​ന്നെ​ന്താ​ണ് ചേ​ർ​ത്തു​പി​ടി​ച്ചി​ല്ലെ​ന്നു പ​റ​യു​ന്ന​ത്. അ​തൊ​ക്കെ വെ​റു​തെ​യാ​ണ്. എ​ന്നെ​ക്കൊ​ണ്ട് പ​റ്റു​ന്ന​പോ​ലെ നോ​ക്കി​യി​ട്ടു​ണ്ട്, വ​ള​ർ​ത്തി​യി​ട്ടു​ണ്ട്.

അ​വ​ന് പ്രാ​യ​പൂ​ർ​ത്തി​യാ​യി സ്വ​ന്ത​മാ​യി അ​ദ്ധ്വാ​നി​ച്ച് ജീ​വി​ക്കാം. എ​നി​ക്ക് റി​ഥ​പ്പ​നു വേ​ണ്ടി ജീ​വി​ക്ക​ണം, ആ​റ് വ​യ​സ്സേ ആ​യി​ട്ടു​ള്ളൂ. സു​ധി​ച്ചേ​ട്ട​ന്‍റെ ര​ക്ത​ത്തി​ൽ പി​റ​ന്ന എ​ന്‍റെ ര​ണ്ട് മ​ക്ക​ളാ​ണ് അ​വ​ർ, അ​വ​രെ ഒ​രി​ക്ക​ലും ത​ള്ളി പ​റ​യി​ല്ല.

ആ​രാ​ണ് റി​ഥ​പ്പ​നെ കാ​ണാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത്, അ​ങ്ങ​നെ​യൊ​ന്നും ഉ​ണ്ടാ​കി​ല്ല. കി​ച്ചു​വി​നെ കു​റ്റം പ​റ​ഞ്ഞ​വ​രാ​ണ് ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​ത്. അ​വ​ർ​ക്കൊ​ക്കെ റീ​ച്ച് ആ​ണ് വേ​ണ്ട​ത്. കി​ച്ചു ഇ​പ്പോ​ൾ സ്വ​ന്ത​മാ​യി സ​മ്പാ​ദി​ക്കു​ന്നു​ണ്ട്, സ​ന്തോ​ഷ​മാ​യി ജീ​വി​ക്ക​ട്ടെ.

11 വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് കി​ച്ചു​വി​നെ കി​ട്ടു​ന്ന​ത്, 18 വ​യ​സു​വ​രെ സു​ധി​ച്ചേ​ട്ട​നു​മു​ണ്ടാ​യി​രു​ന്നു. അ​തു​പോ​ലെ റി​ഥ​പ്പ​നെ​യും 18 വ​യ​സു​വ​രെ എ​നി​ക്കു നോ​ക്ക​ണം.

കി​ച്ചു​വി​ന്‍റെ അ​ക്കൗ​ണ്ട് ന​മ്പ​ർ ഇ​ട്ടി​ട്ട് ഒ​രു രൂ​പ പോ​ലും കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ​റ​യു​മ്പോ​ൾ മ​നോ വി​ഷ​മം ഉ​ണ്ടാ​കി​ല്ലേ. ആ ​സ്ക്രീ​ൻ ഷോ​ട്ട് ഞാ​നാ​യി ആ​ർ​ക്കും കൊ​ടു​ത്ത​ത​ല്ല. എ​ന്നെ അ​റി​യു​ന്ന​വ​ർ ഞാ​ൻ സ​ഹാ​യി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്.

ഞാ​ൻ ആ​രെ​യും വ​ഴ​ക്കു പ​റ​ഞ്ഞി​ട്ടി​ല്ല, ത​ല്ലി​യി​ട്ടു​മി​ല്ല. സ്കൂ​ളി​ൽ പോ​കാ​തെ സു​ധി ചേ​ട്ട​ന്‍റെ കൂ​ടെ ഷൂ​ട്ടി​നു പോ​കു​ന്ന​തു​കൊ​ണ്ടാ​ണ് വ​ഴ​ക്കു പ​റ​ഞ്ഞ​ത്. അ​തും സു​ധി​ച്ചേ​ട്ട​നോ​ടാ​ണ് വ​ഴ​ക്കാ​യി പ​റ​ഞ്ഞ​ത്. ഇ​ന്നേ വ​രെ കി​ച്ചു​വി​നെ ത​ല്ലി​യി​ട്ടി​ല്ല.

ഈ ​സം​ഭ​വ​ത്തി​ൽ ഞാ​ൻ ഒ​രു​പാ​ട് ത​ള​ർ​ന്നു​പോ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളും വീ​ട്ടു​കാ​രും എ​നി​ക്കൊ​പ്പം നി​ന്നു. ഞാ​ൻ ആ​രെ​യും ക്രൂ​ശി​ക്കി​ല്ലെ​ന്ന് എ​ന്നെ അ​റി​യാ​വു​ന്ന​വ​ർ​ക്ക് അ​റി​യാം. 

സു​ധി ചേ​ട്ട​ൻ മ​രി​ച്ച ദി​വ​സം പ​ച്ച വെ​ള്ളം ഇ​റ​ക്കി​യി​ട്ടി​ല്ല. സു​ധി ചേ​ട്ട​ന്‍റെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രാ​നും ഞാ​ൻ പോ​യി​ട്ടി​ല്ല. ആ​രാ​ണ് ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തെ​ന്ന് കി​ച്ചു​വി​നോ​ട് ചോ​ദി​ക്ക​ണം. ആ ​സ​മ​യ​ത്ത് എ​ന്‍റെ പ​പ്പ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ ​ബി​ല്ലി​ന്‍റെ കാ​ര്യ​വും ഞ​ങ്ങ​ൾ​ക്ക് അ​റി​യി​ല്ല.

ഈ ​വി​വാ​ദ​ങ്ങ​ൾ​ക്കു ശേ​ഷം കി​ച്ചു വി​ളി​ച്ചി​ട്ടി​ല്ല, ഞാ​ൻ വീ​ഡി​യോ വ​രെ ചെ​യ്ത​താ​ണ്. അ​തി​നു മു​മ്പ് മി​ക്ക ദി​വ​സ​വും വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​ണ്. പ്ര​ഹ​സ​നം കാ​ണി​ക്കാ​ന​ല്ല ഞാ​ൻ അ​വ​നെ വി​ളി​ക്കു​ന്ന​ത്. അ​ത് ചു​റ്റു​മു​ള്ള​വ​ർ ശ്ര​ദ്ധി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​ത്. പി​ന്നെ സ​ബ്സ്ക്രി​പ്ഷ​ൻ ഒ​രി​ക്ക​ലും നി​ർ​ത്താ​ൻ പോ​കു​ന്നി​ല്ല. പ​ണം വ​രു​ന്ന വ​ഴി ആ​രെ​ങ്കി​ലും വേ​ണ്ടെ​ന്നു വ​യ്ക്കു​മോ? ഞാ​ൻ ജോ​ലി ചെ​യ്ത് ഉ​ണ്ടാ​ക്കു​ന്ന പൈ​സ​യാ​ണ്.’’​രേ​ണു സു​ധി​യു​ടെ വാ​ക്കു​ക​ൾ.

Movies

കേ​ൾ​ക്കാ​വു​ന്ന​തി​ന്‍റെ അ​പ്പു​റം കേ​ട്ടു, താ​ങ്ങാ​നാ​കു​ന്നി​ല്ല, ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നു വ​രും; പൊ​ട്ടി​ക്ക​ര​ഞ്ഞ് രേ​ണു സു​ധി

താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റം സ​മ്മ​ർ​ദ​മാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും ചി​ല​പ്പോ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നു വ​രു​മെ​ന്നും രേ​ണു സു​ധി.

അ​ന്ത​രി​ച്ച ക​ലാ​കാ​ര​ൻ കൊ​ല്ലം സു​ധി​യു​ടെ മ​ക​ൻ കി​ച്ചു സു​ധി യു​ട്യൂ​ബി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ ക​ടു​ത്ത സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് രേ​ണു​വി​നെ​തി​രെ ഉ​യ​ർ​ന്ന​ത്. പി​ന്നാ​ലെ​യാ​ണ് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടു​ള്ള വീ​ഡി​യോ​യു​മാ​യി രേ​ണു എ​ത്തി​യ​ത്.

ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റ​യും ഒ​ന്നും തു​റ​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല. ക​ണ്ട​ന്‍റ് ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍​ക്ക് രേ​ണു സു​ധി എ​ന്ന ക​ണ്ട​ന്‍റ് മാ​ത്ര​മേ ഉ​ള്ളോ? ചി​ല​തൊ​ക്കെ എ​ന്നെ ബാ​ധി​ക്കും. എ​നി​ക്ക് എ​ന്തെ​ങ്കി​ലും വീ​ഡി​യോ കാ​ണാ​ന്‍ ഫേ​സ്ബു​ക്ക് തു​റ​ക്കു​മ്പോ​ഴേ​ക്ക് ഇ​തി​ങ്ങ​നെ വ​ന്നു​കൊ​ണ്ടി​രി​ക്കും.

ക​മ​ന്‍റ് ബോ​ക്സ് തു​റ​ന്നു​ക​ഴി​ഞ്ഞാ​ല്‍ ഞാ​ന്‍ എ​ന്തോ അ​പ​രാ​ധം ചെ​യ്തു എ​ന്ന മ​ട്ടി​ലാ​ണ് ക​മ​ന്‍റു​ക​ള്‍ മു​ഴു​വ​ന്‍. എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ് ഒ​രു ക​ണ്ട​ന്‍റ് ആ​ണ് രേ​ണു സു​ധി. കാ​ശ് കി​ട്ടു​ന്നു​ണ്ടാ​യി​രി​ക്കും ഇ​വ​ര്‍​ക്ക് മാ​സം. ഈ ​വീ​ഡി​യോ ഞാ​ന്‍ ഇ​ട്ടു​ക​ഴി​ഞ്ഞാ​ലും ആ​ഘോ​ഷി​ക്കാ​ന്‍ ആ​ളു​ക​ള്‍ കാ​ണും ഇ​ഷ്ടം പോ​ലെ. അ​വ​ള്‍ ക​ള്ള​ക്ക​ര​ച്ചി​ലു​മാ​യി​ട്ട് ഇ​റ​ങ്ങി, അ​വ​ള്‍ മു​ത​ല​ക്ക​ര​ച്ചി​ലു​മാ​യി​ട്ട് ഇ​റ​ങ്ങി! ഞാ​നും ഒ​രു മ​നു​ഷ്യ​നാ​ണ്.

എ​നി​ക്ക് വേ​ണ​മെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാം. കാ​ര​ണം കേ​ള്‍​ക്കാ​വു​ന്ന​തി​ന്‍റെ അ​പ്പു​റം ഞാ​ന്‍ കേ​ട്ടു. ചി​ല കാ​ര്യ​ങ്ങ​ള്‍ എ​ന്നെ പി​ന്നി​ലേ​ക്ക് വ​ലി​ക്കു​ക​യാ​ണ്. ചി​ല കാ​ര്യ​ങ്ങ​ള്‍ എ​ന്നെ പി​ടി​ച്ചു​വ​യ്ക്കു​ക​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​തി​രി​ക്കാ​ന്‍ വേ​ണ്ടി. പ​ക്ഷേ ഈ ​സ്ട്രെ​സ് താ​ങ്ങാ​നാ​വാ​തെ ചി​ല​പ്പോ​ള്‍ ഞാ​ന്‍ അ​ങ്ങ​നെ ത​ന്നെ ചെ​യ്യു​മാ​യി​രി​ക്കും. നി​ങ്ങ​ള്‍ എ​ന്ത് അ​റി​ഞ്ഞി​ട്ടാ​ണ് എ​ന്നെ തെ​റി വി​ളി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല.’’

ജീ​വി​ത​ത്തി​ൽ താ​ൻ ക​ട​ന്നു​പോ​യ അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് കൊ​ല്ലം സു​ധി​യു​ടെ മ​ക​ൻ കി​ച്ചു സു​ധി യു​ട്യൂ​ബി​ൽ ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. ബാ​ല്യ​കാ​ലം മു​ത​ൽ നേ​രി​ട്ട അ​വ​ഗ​ണ​ന​ക​ളെ​യും ഒ​റ്റ​പ്പെ​ട​ലി​നെ​യും കു​റി​ച്ച് വി​കാ​രാ​ധീ​ന​നാ​യാ​യാ​ണ് കി​ച്ചു സം​സാ​രി​ച്ച​ത്.

അ​ച്ഛ​ന്‍ മ​രി​ച്ച ദി​വ​സം ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും, അ​തി​ന് ശേ​ഷം ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം കി​ച്ചു തു​റ​ന്നു പ​റ​യു​ന്നു​ണ്ട്. രേ​ണു സു​ധി ത​ന്നോ​ട് സം​സാ​രി​ക്കാ​റി​ല്ലെ​ന്നും അ​വ​രു​ടെ വീ​ട്ടി​ൽ താ​ൻ ഒ​റ്റ​യാ​യി​രു​ന്നു​വെ​ന്നും കി​ച്ചു പ​റ​യു​ന്നു. അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം നേ​രി​ടേ​ണ്ടി വ​ന്ന അ​നു​ഭ​വ​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​ണ് കി​ച്ചു​വി​ന്‍റെ വി​ഡി​യോ. ഇ​തി​നെ തു​ട​ർ​ന്നാ​ണ് രേ​ണു​വി​ന് എ​തി​രെ സൈ​ബ​റാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത്. 

Movies

ഞാ​ൻ ആ ​വീ​ട്ടി​ൽ നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഗ​ണ​ന, അ​ന്ന് അ​ച്ഛ​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി കി​ച്ചു സു​ധി

 

ജീ​വി​ത​ത്തി​ൽ അ​നു​ഭ​വി​ച്ച വി​ഷ​മ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് അ​ന്ത​രി​ച്ച ന​ട​ൻ കൊ​ല്ലം സു​ധി​യു​ടെ മ​ക​ൻ കി​ച്ചു സു​ധി. ബാ​ല്യ​കാ​ലം മു​ത​ൽ നേ​രി​ട്ട അ​വ​ഗ​ണ​ന​ക​ളെ​യും ഒ​റ്റ​പ്പെ​ട​ലി​നെ​യും കു​റി​ച്ചാ​ണ് കി​ച്ചു സം​സാ​രി​ച്ച​ത്.

അ​ച്ഛ​ന്‍ മ​രി​ച്ച ദി​വ​സം ന​ട​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ന് ശേ​ഷം ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം കി​ച്ചു തു​റ​ന്നു പ​റ​യു​ന്നു​ണ്ട്.

‘‘ഞാ​നൊ​രു ഇ​ൻ​ട്രോ​വേ​ർ​ട്ട് ആ​ണ്. അ​ധി​കം അ​ങ്ങ​നെ സം​സാ​രി​ക്കാ​നൊ​ന്നും അ​റി​യി​ല്ല, ഈ ​വി​ഡി​യോ പു​റ​ത്തു​വ​രു​ന്ന​തോ​ടെ എ​ന്തൊ​ക്കെ സം​ഭ​വി​ക്കു​മെ​ന്ന് അ​റി​യി​ല്ല. എ​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

2004ൽ ​ഞാ​ൻ ജ​നി​ക്കു​ന്നു. ശാ​ലി​നി എ​ന്നാ​ണ് എ​ന്‍റെ സ്വ​ന്തം അ​മ്മ​യു​ടെ പേ​ര്. തൃ​ശൂ​രാ​ണ് ജ​ന​നം. അ​ച്ഛ​നും അ​മ്മ​യും ത​മ്മി​ലു​ള്ള അ​ടി​യും വ​ഴ​ക്കു​മാ​ണ് കു​ഞ്ഞി​ലേ മു​ത​ലു​ള്ള ഓ​ർ​മ. എ​ന്‍റെ സ്വ​ന്തം അ​മ്മ, എ​നി​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള​പ്പോ​ൾ വേ​റൊ​രാ​ളു​ടെ കൂ​ടെ പോ​യി.

പി​ന്നെ​യു​ള്ള ഓ​ർ​മ, അ​ച്ഛ​ന്‍ സ്കൂ​ട്ട​ർ എ​ടു​ത്ത് എ​വി​ടെ​യോ പോ​കാ​ൻ നി​ൽ​ക്കു​ന്നു, അ​പ്പോ എ​നി​ക്കും വ​ര​ണ​മെ​ന്നു പ​റ​ഞ്ഞു. ‘നീ ​വ​ര​ണ്ട ഇ​വി​ടെ നി​ന്നോ’ എ​ന്നു പ​റ​ഞ്ഞു. അ​ച്ഛ​ന്‍റെ കൂ​ട്ടു​കാ​ര​ന്‍റെ സ്കൂ​ട്ട​റാ​യി​രു​ന്നു. സ്കൂ​ട്ട​റും എ​ടു​ത്ത് പോ​യ​ത് ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​ണ്. നേ​രെ ഒ​രു ലോ​റി​യു​ടെ മു​മ്പി​ൽ ഇ​ടി​ക്കാ​ൻ പോ​യി, പ​ക്ഷേ ര​ണ്ട് പേ​ർ​ക്കും ഒ​ന്നും പ​റ്റി​യി​ല്ല. ഒ​രു ക​ട​ത്തി​ണ്ണ​യു​ടെ അ​രി​കി​ൽ പോ​യി ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഇ​രു​ന്നു. ഞാ​ൻ ക​ര​യു​ന്നു​ണ്ട്, അ​ച്ഛ​ന്‍റെ മു​ട്ട് മാ​ത്രം മു​റി​ഞ്ഞു. അ​തൊ​ക്കെ​യാ​ണ് എ​ന്റെ ആ ​സ​മ​യ​ത്തെ ഓ​ർ​മ​ക​ൾ.

പ​ക്ഷേ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും വ​ഴ​ക്കാ​ണ് കൂ​ടു​ത​ലും ഓ​ർ​മ​യി​ൽ വ​രു​ന്ന​ത്. എ​നി​ക്ക് മൂ​ന്ന് വ​യ​സു​ള​ള​പ്പോ​ൾ ഞാ​നും അ​ച്ഛ​നും കൊ​ല്ല​ത്തു വ​ന്നു. പി​ന്നെ എ​ന്നെ നോ​ക്കു​ന്ന​ത് വ​ല്യ​മ്മ​യാ​യി​രു​ന്നു. അ​ഞ്ചാം ക്ലാ​സു വ​രെ അ​വി​ടെ ജീ​വി​ച്ചു. അ​തി​നി​ട​യ്ക്ക് അ​ച്ഛ​ൻ ര​ണ്ടാ​മ​ത് വി​വാ​ഹം ക​ഴി​ച്ചു. വീ​ണ എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ പേ​ര്. ആ ​സ​മ​യ​ത്ത് അ​ച്ഛ​നു​മാ​യി യാ​തൊ​രു കോ​ണ്ടാ​ക്ടും ഇ​ല്ലാ​യി​രു​ന്നു.

അ​വ​രു​മാ​യി​ട്ടും വ​ഴ​ക്ക് ത​ന്നെ​യാ​യി​രു​ന്നു. അ​ച്ഛ​ൻ എ​പ്പോ​ഴും വീ​ണ എ​ന്ന അ​വ​രു​ടെ വീ​ട്ടി​ലാ​യി​രി​ക്കും. വൈ​കി​ട്ട് എ​പ്പോ​ഴെ​ങ്കി​ലും എ​ന്നെ ​വ​ന്ന് കാ​ണും. എ​ന്നെ അ​വ​ർ​ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഇ​തൊ​ക്കെ എ​ങ്ങ​നെ പ​റ​ഞ്ഞു ത​ര​ണം എ​ന്ന് അ​റി​യി​ല്ല, എ​ന്‍റെ മ​ന​സ്സി​ൽ ഉ​ണ്ട് എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളും, പ​ക്ഷേ അ​ത് നി​ങ്ങ​ളോ​ടെ​ങ്ങ​നെ പ​റ​ഞ്ഞു ത​ര​ണ​മെ​ന്ന് അ​റി​യി​ല്ല.

അ​വി​ടെ​യും അ​ടി​യാ​ണ്. ആ ​സ​മ​യ​ത്ത് ഓ​രോ കാ​ര്യ​ങ്ങ​ളും എ​നി​ക്ക് തി​രി​ച്ച​റി​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. വീ​ണ എ​ന്ന ആ​ളു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു. ആ ​ബ​ന്ധ​ത്തി​ൽ അ​വ​ർ​ക്ക് ര​ണ്ട് പി​ള്ളേ​രു​മു​ണ്ടാ​യി​രു​ന്നു. അ​തൊ​ക്കെ ഞാ​ന​റി​യു​ന്ന​ത് കു​റേ ക​ഴി​ഞ്ഞാ​ണ്. ഇ​തി​നി​ടെ ഞ​ങ്ങ​ളൊ​രു സ്കൂ​ട്ട​ർ എ​ടു​ത്തി​രു​ന്നു. ആ ​സ്കൂ​ട്ട​റി​ന് പേ​രെ​ഴു​തി​യ​പ്പോ​ഴാ​ണ് ആ ​കു​ട്ടി​ക​ളു​ടെ പേ​രാ​ണെ​ന്ന് അ​റി​യു​ന്ന​ത്. 

എ​ന്നെ വേ​റൊ​രു ത​ര​ത്തി​ലാ​ണ് ക​ണ്ടു​കൊ​ണ്ടി​രു​ന്ന​ത്. എ​ന്നോ​ടൊ​രു വ​ലി​യ പ്ര​ശ്നം അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​ച്ഛ​ൻ എ​പ്പോ​ഴും എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു, ആ ​ജീ​വി​തം അ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​യി. ഇ​നി​യു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​യി എ​ന്‍റെ മ​ന​സ്സി​ലു​ണ്ട്. 

ഞാ​ൻ ഒ​റ്റ​ക്കി​രു​ന്നാ​ൽ ആ​കെ സൈ​ല​ന്‍റ് ആ​ണ്. വേ​ട​ന്‍റെ പാ​ട്ടു​ക​ളാ​ണ് കേ​ൾ​ക്കു​ന്ന​ത്. അ​തെ​ല്ലാം എ​ന്‍റെ ജീ​വി​ത​വു​മാ​യും ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്നു​ണ്ട്. ഇ​നി അ​ടു​ത്ത ക​ഥ പ​റ​യാം.

അ​ഞ്ചാം ക്ലാ​സി​ലെ അ​വ​ധി​ക്കാ​ലം, ഞ​ങ്ങ​ൾ അ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ്. കു​റേ നാ​ള് അ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. അ​ന്ന് അ​ച്ഛ​ന് ഷൂ​ട്ട് ഒ​ക്കെ​യു​ണ്ട്. ഒ​രു​ദി​വ​സം വി​ഡി​യോ കോ​ളി​ൽ, ഇ​പ്പോ​ള്‍ കാ​ണു​ന്ന അ​മ്മ രേ​ണു സു​ധി​യെ കാ​ണു​ന്നു.

ആ ​സ​മ​യ​ത്ത് അ​മ്മ​യു​മാ​യി ഭ​യ​ങ്ക​ര ക​മ്പ​നി​യാ​യി​രു​ന്നു. സൂ​പ്പ​റാ​യി​രു​ന്നു ആ ​ടൈ​മി​ൽ. ഞ​ങ്ങ​ളെ കാ​ണാ​ൻ വ​ന്നു, ന​ല്ല ക​മ്പ​നി​യാ​യി. പി​ന്നെ അ​ച്ഛ​ൻ വ​ന്ന് ഒ​രു​ദി​വ​സം എ​ന്‍റെ അ​ടു​ത്ത് വ​ന്നു ചോ​ദി​ച്ചു, ‘ഞാ​ൻ ക​ല്യാ​ണം ക​ഴി​ക്ക​ട്ടെ നി​ന​ക്കെ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്’. 2അ​ച്ഛ​ന് ഇ​ഷ്ട​മാ​ണോ?’ എ​ന്നു ഞാ​ൻ തി​രി​ച്ചു ചോ​ദി​ച്ചു. ഇ​തി​നി​ട​യ്ക്ക് വീ​ണ​യും അ​ച്ഛ​നു​മാ​യി ഡി​വോ​ഴ്സ് ആ​യി. അ​വ​ർ​ക്ക് പൈ​സ​യും കൊ​ടു​ത്തു.

അ​ങ്ങ​നെ കൊ​ല്ല​ത്തെ വീ​ട്ടി​ൽ വ​ന്ന് രേ​ണു​അ​മ്മ​യു​ടെ കാ​ര്യം സം​സാ​രി​ച്ച് വി​വാ​ഹം ക​ഴി​യു​ന്നു. വി​വാ​ഹ​ത്തി​നു​ശേ​ഷം ഞാ​നും അ​ച്ഛ​നും അ​മ്മ​യും കൊ​ല്ല​ത്ത് ത​ന്നെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്.

പ​ക്ഷേ കൊ​ല്ല​ത്ത് വ​ച്ച് ചെ​റി​യൊ​രു വ​ഴ​ക്ക് ഉ​ണ്ടാ​യി, അ​ങ്ങ​നെ ഞ​ങ്ങ​ൾ കോ​ട്ട​യ​ത്തേ​ക്ക് മാ​റു​ന്നു. ഇ​നി​യാ​ണ് ക​ഥ തു​ട​ങ്ങു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ഭ​യ​ങ്ക​ര ര​സ​മാ​യി​രു​ന്നു. കൊ​ല്ല​ത്ത് ഉ​ള്ള​പ്പോ​ൾ എ​ന്നെ പു​റ​ത്തു​പോ​യി ക​ളി​ക്കാ​നൊ​ന്നും വി​ടി​ല്ലാ​യി​രു​ന്നു. കോ​ട്ട​യ​ത്ത് വ​ന്ന​പ്പോ​ൾ എ​നി​ക്കു വ​ലി​യ സ്വാ​ത​ന്ത്ര്യം കി​ട്ടി.

കു​റ​ച്ച് ക​ഴി​ഞ്ഞ​തോ​ടെ എ​ന്തൊ​ക്കെ​യോ പ്ര​ശ്ന​ങ്ങ​ളാ​കു​ന്നു. എ​ല്ലാ​വ​രു​ടെ​യും സ്വ​ഭാ​വ​ത്തി​ലൊ​രു മാ​റ്റം. 

ഞാ​ൻ ആ ​സ​മ​യ​ത്ത് കം​പ്യൂ​ട്ട​റൊ​ക്കെ മേ​ടി​ച്ചു. റൂ​മി​ൽ ത​ന്നെ ഗെ​യിം ക​ളി​യു​മാ​യി ഇ​രി​ക്കും. ഇ​തൊ​ക്കെ​യാ​ണ് ഇ​തി​ന്റെ​യൊ​ക്കെ തു​ട​ക്കം. അ​വി​ടം തൊ​ട്ടാ​ണ് ഞാ​ന്‍ ഇ​ങ്ങ​നെ ആ​കു​ന്ന​ത്. വേ​റൊ​രു ക​ണ​ക്‌​ഷ​നു​മി​ല്ല.

അ​ച്ഛ​ൻ വ​ന്ന് ഇ​ട​യ്ക്ക് ഭ​ക്ഷ​ണം ത​ന്നി​ട്ടു പോ​കും. ഇ​ട​യ്ക്ക് റി​ഥ​പ്പ​ൻ റൂ​മി​ലേ​ക്കു​വ​രും. അ​വ​നെ​യും മ​ടി​യി​ലി​രു​ത്തി ഗെ​യിം ക​ളി​ക്കും.

പി​ന്നെ കൊ​റോ​ണ വ​ന്നു. അ​ച്ഛ​ൻ ആ ​സ​മ​യ​ത്ത് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ല് തു​ട​ങ്ങി, വെ​ബ് സീ​രി​സ് ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. കു​റേ ആ​ർ​ട്ടി​സ്റ്റു​ക​ളെ​യും വി​ളി​ച്ചി​രു​ന്നു.

പ​ക്ഷേ ലോ​ക്ഡൗ​ൺ വ​ന്ന​തോ​ടെ അ​ത് ന​ട​ന്നി​ല്ല. കു​റേ ക​ടം വ​ന്നു. ഞാ​ൻ അ​ച്ഛ​ൻ, അ​മ്മ, റി​ഥ​പ്പ​ൻ, അ​മ്മ​യു​ടെ ചേ​ച്ചി, അ​ളി​യ​ൻ, അ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ, പ​പ്പ, അ​മ്മ ഇ​വ​രു​ടെ ഇ​ത്ര​യും പേ​രു​ടെ ചെ​ല​വും അ​ച്ഛ​ൻ ഒ​റ്റ​യ്ക്കാ​ണ് നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന​ത്. നി​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്നു​ണ്ടാ​കും.

അ​ച്ഛ​ന്‍റെ​യും എ​ന്‍റെ​യും ഒ​രു സ്വ​ഭാ​വ​മാ​ണ്, നോ ​പ​റ​യാ​ൻ അ​റി​യി​ല്ല, അ​തൊ​രു കൊ​ള്ളാ​ത്ത സ്വ​ഭാ​വ​മാ​ണ്. അ​പ്പു​റ​ത്തു നി​ൽ​ക്കു​ന്ന ഒ​രാ​ൾ​ക്ക് വി​ഷ​മ​മാ​കും എ​ന്നു വി​ചാ​രി​ച്ചാ​ണ​ത്. ഞാ​നി​പ്പോ​ൾ ഓ​രോ കാ​ര്യം പ​റ​യാ​ത്ത​തും അ​തു​കൊ​ണ്ടാ​ണ്. അ​ങ്ങ​നെ ഒ​രു റൂ​മി​ൽ മൂ​ന്ന് വ​ർ​ഷം ഇ​ങ്ങ​നെ ഗെ​യിം ക​ളി​ച്ചി​രു​ന്നു. ഇ​ട​യ്ക്ക് എ​ന്തോ എ​നി​ക്കി​ങ്ങ​നെ തോ​ന്നി, ഇ​തൊ​ക്കെ നി​ർ​ത്താം, അ​ങ്ങ​നെ കം​പ്യൂ​ട്ട​റൊ​ക്കെ വി​റ്റ് ഒ​രു വ​ണ്ടി മേ​ടി​ച്ചു.

പ​ത്തി​ൽ എ​ന്‍റെ കൂ​ടെ പ​ഠി​ച്ച ഒ​രു കൂ​ട്ടു​കാ​ര​നു​ണ്ട്. പി​ന്നെ അ​വ​ർ​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ തു​ട​ങ്ങി. ആ ​സ​മ​യ​ത്ത് അ​ച്ഛ​ന്‍റെ കൈ​യി​ൽ നി​ന്നും കി​ട്ടു​ന്ന ആ​കെ സ്നേ​ഹം പൈ​സ മാ​ത്ര​മാ​ണ്. വേ​റൊ​രാ​ളു​ടെ അ​ടു​ത്തും സം​സാ​രി​ക്കി​ല്ല. ഇ​വ​രു​ടെ സ്വ​ഭാ​വ​വും ഒ​രു​മാ​തി​രി​യാ​ണ്, അ​വി​ടെ ജോ​ലി​ക്കു പോ​കി​ല്ല. അ​തി​ന് വ​ഴ​ക്ക്, കു​റേ കാ​ര്യ​ങ്ങ​ളു​ണ്ട്, പ​ക്ഷേ എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല. അ​തൊ​ക്കെ കൊ​ണ്ടാ​ണ് എ​ന്‍റെ കൂ​ടെ ഞാ​ൻ എ​പ്പോ​ഴും ഒ​രു കൂ​ട്ടു​കാ​ര​നെ ഇ​രു​ത്തു​ന്ന​ത്. കൊ​ല്ല​ത്തു​ള്ള കൂ​ട്ടു​കാ​ർ​ക്കെ​ല്ലാം എ​ന്‍റെ ജീ​വി​ത​ത്തി​ൽ ന​ട​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യാം.

അ​ങ്ങ​നെ വീ​ട്ടു​കാ​രു​മാ​യി ഒ​രു ക​ണ​ക്‌​ഷ​നി​ല്ലാ​ത്ത ജീ​വി​തം, ആ ​റൂ​മി​ലി​രു​ന്ന് ശ​രി​ക്കും വ​ട്ടാ​യി പോ​യി​രു​ന്നു. കൂ​ട്ടു​കാ​രു​മൊ​ത്ത് കൂ​ടി മോ​ശം ശീ​ല​ങ്ങ​ളും തു​ട​ങ്ങി.

പ​ക്ഷേ അ​ങ്ങ​നെ അ​ഡി​ക്റ്റ​ഡ് ഒ​ന്നു​മ​ല്ലാ​യി​രു​ന്നു. ഞാ​നും അ​ച്ഛ​നും സം​സാ​രി​ക്കു​ന്ന​തു ത​ന്നെ ഷൂ​ട്ടി​നു പോ​കു​മ്പോ​ഴാ​ണ്. ഇ​ങ്ങ​നെ നി​ൽ​ക്കു​ന്ന സ​മ​യ​ത്തും കൊ​ല്ല​ത്ത് വി​ളി​ച്ച് ചോ​ദി​ച്ചി​രു​ന്നു, അ​വി​ടെ വ​ന്ന് നി​ൽ​ക്ക​ട്ടെ എ​ന്ന്. പ​ക്ഷേ അ​തി​ന​വ​ർ സ​മ്മ​തി​ച്ചി​ല്ല. അ​ങ്ങ​നെ കോ​ട്ട​യ​ത്ത് ത​ന്നെ നി​ൽ​ക്കേ​ണ്ടി വ​ന്നു.

ഒ​രു ദി​വ​സം അ​ച്ഛ​ൻ വ​ന്ന് പ​റ​ഞ്ഞു, ‘ഷൂ​ട്ട് ഉ​ണ്ട്, നീ ​വ​ര​ണ്ട അ​ച്ഛ​ന​ങ്ങ് പൊ​യ്ക്കോ​ളാം’. എ​ന്നെ ഷൂ​ട്ടി​നു കൊ​ണ്ടു​പോ​കു​ന്ന​ത് അ​മ്മ​യ്ക്ക് വ​ലി​യ ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. അ​തി​നും വ​ലി​യ അ​ടി ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്തോ ആ​ർ​ക്കും എ​ന്നെ ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ ശ​രി​ക്കും വ​ട്ടാ​യി​പ്പോ​യി. പ​ക്ഷേ അ​പ്പോ​ഴും എ​ന്‍റെ വി​ഷ​മ​ങ്ങ​ൾ പ​റ​യാ​ൻ അ​പ്പോ​ഴും അ​ച്ഛ​നെ​ന്ന ഒ​രാ​ളു​ണ്ടാ​യി​രു​ന്നു. എ​ന്തൊ​ക്കെ ചെ​യ്താ​ലും അ​ച്ഛ​നെ വി​ളി​ക്കാം എ​ന്ന ധൈ​ര്യം എ​നി​ക്കു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ ആ ​ഷൂ​ട്ടി​നു​പോ​യ ദി​വ​സം രാ​ത്രി അ​ച്ഛ​ൻ വി​ളി​ച്ചി​ട്ടു പ​റ​ഞ്ഞു, പി​റ്റേ​ദി​വ​സം രാ​വി​ലെ നാ​ല് മ​ണി​യാ​കു​മ്പം ഞാ​ൻ വ​രും, ച​ങ്ങ​നാ​ശേ​രി​യി​ൽ നീ ​വ​ന്നു കൂ​ട്ട​ണ​മെ​ന്ന്.

നാ​ല് മ​ണി​യാ​യ​പ്പോ​ൾ വി​ളി​ച്ചു, അ​ച്ഛ​ൻ ഫോ​ൺ എ​ടു​ത്തി​ല്ല, ഞാ​ൻ കി​ട​ന്നു​റ​ങ്ങി. ഷൂ​ട്ടി​നു പോ​യി​ട്ടു വ​രു​മ്പോ​ൾ ഉ​റ​ങ്ങി​പ്പോ​കു​ന്ന സ്വ​ഭാ​വം അ​ച്ഛ​നു​ണ്ട്. അ​തു​കൊ​ണ്ടാ​യി​രി​ക്കും ഫോ​ണ്‍ എ​ടു​ക്കാ​ത്ത​തെ​ന്നോ​ർ​ത്ത് ഞാ​നും ഉ​റ​ങ്ങി. രാ​വി​ലെ എ​ന്താ​യാ​ലും അ​ച്ഛ​ൻ വ​രു​മെ​ന്ന് ഓ​ർ​ത്തു.

പെ​ട്ട​ന്ന് അ​മ്മ വ​ന്ന് എ​ന്നെ ത​ട്ടി എ​ണീ​പ്പി​ച്ചു, അ​ച്ഛ​ന് എ​ന്തോ പ​റ്റി​യെ​ന്നു തോ​ന്നു​ന്നു വി​ളി​ച്ച് നോ​ക്കാ​ൻ പ​റ​ഞ്ഞു. ഫോ​ൺ പ​ക്ഷേ ഓ​ഫ് ആ​യി​രു​ന്നു.

അ​പ്പോ​ഴേ​ക്കും ആ​ളു​ക​ളൊ​ക്കെ വ​രാ​ൻ തു​ട​ങ്ങി. ഞാ​ൻ നേ​രെ അ​നൂ​പേ​ട്ട​നെ വി​ളി​ച്ചു, എ​ന്തോ പ​റ്റി അ​ച്ഛ​നെ​ന്നു ചോ​ദി​ച്ചു. ‘ര​ക്ഷി​ക്കാ​ൻ പ​റ്റി​യി​ല്ലെ​ടാ, സോ​റി’ എ​ന്നു പ​റ​ഞ്ഞ് ഫോ​ൺ ക​ട്ട് ചെ​യ്തു. എ​ന്തു​വാ അ​നൂ​പേ​ട്ടാ പ​റ​യു​ന്ന​തെ​ന്ന്’ ചോ​ദി​ച്ച് ‍ഞാ​ൻ ഫോ​ൺ എ​ടു​ത്തെ​റി​ഞ്ഞു.

കാ​ലി​ന്റെ വി​ര​ല് തൊ​ട്ട് ശ​രീ​രം മു​ഴു​വ​ൻ ത​ണു​ത്തു​പോ​യി. ആ ​സ​മ​യ​ത്ത് എ​ന്തൊ​ക്കെ​യാ ന​ട​ന്ന​തെ​ന്നു പോ​ലും എ​നി​ക്ക​റി​യി​ല്ല. ആ​രൊ​ക്കെ​യോ ചേ​ർ​ന്ന് എ​ന്നെ വ​ണ്ടി​യി​ൽ ക​യ​റ്റി പൊ​യ്ക്കൊ​ണ്ടി​രി​ക്കു​വാ.

അ​നൂ​പേ​ട്ട​നൊ​ക്കെ ചേ​ർ​ന്ന് എ​ന്നെ ക​ളി​പ്പി​ക്കു​വാ​ണോ എ​ന്നൊ​ക്കെ ആ ​സ​മ​യ​ത്ത് ഞാ​ൻ ചി​ന്തി​ക്കു​ന്നു​ണ്ട്. അ​വി​ടെ ചെ​ന്നാ​ലെ ഒ​രു സ​മാ​ധാ​നം കി​ട്ടൂ. പ​ക്ഷേ ഇ​വ​ർ കാ​റി​ൽ അ​ടി​ച്ചു​പൊ​ളി​യാ​ണ്. എ​നി​ക്ക് എ​ന്തു ചെ​യ്യ​ണ​മെ​ന്നു പോ​ലും അ​റി​യി​ല്ല, റി​ഥ​പ്പ​നെ എ​ങ്ങ​നെ നോ​ക്കും മു​ന്നോ​ട്ടു​ള്ള ജീ​വി​തം വ​ഴി മു​ട്ടി നി​ൽ​ക്കു​ക​യാ​ണ്.

ആ ​സ​മ​യ​ത്താ​ണ് ഇ​വ​ർ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ല്‍ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. ഒ​രു തു​പ്പ​ലി​റ​ക്കാ​ൻ പോ​ലും എ​നി​ക്കു പ​റ്റു​ന്നി​ല്ല. ഒ​ന്നും മി​ണ്ടാ​തെ ഞാ​നി​ങ്ങ​നെ ഇ​രി​ക്കു​വാ​ണ്. അ​ന്നു തൊ​ട്ട് ഒ​ന്നി​നോ​ടും എ​നി​ക്ക് ഇ​പ്പോ​ഴും പ്ര​തി​ക​രി​ക്കാ​ൻ പ​റ്റു​ന്നി​ല്ല. വ​ല്ലാ​ത്തൊ​രു അ​വ​സ്ഥ​യി​ലാ​യി​പ്പോ​യി. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തു വ​രെ ഇ​തൊ​രു പ്രാ​ങ്ക് ആ​യി​രി​ക്ക​ണേ എ​ന്നു മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ച്ച​ത്.

പ​ക്ഷേ പോ​കു​ന്ന വ​ഴി​ക്ക് ഇ​വ​ർ വാ​ർ​ത്ത വ​ച്ചു, അ​തി​ൽ ഞാ​ൻ ക​ണ്ടു. അ​പ്പോ​ഴും ഇ​തൊ​ന്നും എ​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റു​ന്നി​ല്ല. നേ​രെ ചെ​ന്ന് അ​ച്ഛ​നെ ക​ണ്ടു. ആ​ളു​ക​ളൊ​ക്കെ​യു​ണ്ട്. റൂ​മി​ൽ തു​ണി​യി​ങ്ങ​നെ മാ​റ്റി അ​ച്ഛ​നെ കാ​ണി​ച്ചു.

അ​പ്പോ​ള്‍ എ​നി​ക്ക് മ​ന​സി​ലാ​യി. എ​ന്തു ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ല, ഇ​നി ആ​രു​ണ്ട്, ആ​രെ വി​ളി​ക്കും. അ​ങ്ങ​നെ നി​ൽ​ക്കു​മ്പോ​ൾ അ​നൂ​പേ​ട്ട​ൻ എ​ന്‍റ​ടു​ത്ത് വ​ന്നു പ​റ​ഞ്ഞു, ‘ഡാ ​അ​ങ്ങോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ളെ​ല്ലാം നോ​ക്കി​ക്കൊ​ള്ളാം, ഇ​തി​ന്‍റെ ച​ട​ങ്ങു​ക​ളു​ടെ കാ​ര്യ​ങ്ങ​ളും നോ​ക്കി​ക്കൊ​ള്ളാ​മെ​ന്നു പ​റ​ഞ്ഞു.

ഇ​തി​നി​ട​യ്ക്ക് മൃ​ത​ദേ​ഹം കൊ​ല്ല​ത്ത് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ശ്നം ന​ട​ക്കു​ന്നു. പ​ക്ഷേ ഈ ​കാ​റി​ലി​രു​ന്ന​വ​ർ അ​തി​ന് സ​മ്മ​തി​ച്ചി​ല്ല. എ​ന്‍റെ കൈ​യി​ൽ നി​ന്ന് ഫോ​ൺ ഒ​ക്കെ വാ​ങ്ങി​ച്ചു വ​ച്ചു. അ​നൂ​പേ​ട്ട​ന്റെ അ​ടു​ത്ത് ഞാ​ൻ കാ​ര്യം പ​റ​ഞ്ഞു, അ​ങ്ങ​നെ ആ ​രാ​ത്രി കൊ​ല്ല​ത്ത് കൊ​ണ്ടു​പോ​യി കാ​ണി​ച്ചു. പി​ന്നെ കോ​ട്ട​യ​ത്തേ​ക്കു കൊ​ണ്ടു​വ​ന്നു, ച​ട​ങ്ങു​ക​ളെ​ല്ലാം ക​ഴി​ഞ്ഞു.

അ​പ്പോ​ഴാ​ണ് അ​മ്മ​യും അ​ച്ഛ​നും കൂ​ട്ട​രും ഒ​രു ബി​ല്ല് കൊ​ണ്ടു​വ​ന്ന് എ​ന്റെ ക​യ്യി​ൽ ത​രു​ന്ന​ത്. ഒ​രു​ല​ക്ഷ​ത്തി​എ​ൺ​പ​തി​നാ​യി​രം രൂ​പ, അ​ത് ചാ​ന​ലു​കാ​രു​ടെ കൈ​യി​ല്‍ കൊ​ടു​ക്കാ​ൻ പ​റ​ഞ്ഞു.

ഞാ​ൻ അ​നൂ​പേ​ട്ട​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഇ​തി​നൊ​ക്കെ ഒ​രു ബി​ൽ ഉ​ണ്ടാ​ക്കി ത​രാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ ഞാ​നും ‘മാ’​യി​ലെ ചേ​ട്ട​നും ചേ​ർ​ന്ന് ബി​ൽ ഉ​ണ്ടാ​ക്കി, ആ ​പൈ​സ ചാ​ന​ലു​കാ​ർ ത​ന്നു.

എ​ല്ലാം ക​ഴി​ഞ്ഞ് ഞാ​ൻ ഒ​റ്റ​യ്ക്കാ​യി. അ​ച്ഛ​ൻ മ​രി​ച്ച സ​മ​യ​ത്ത് എ​ല്ലാ​വ​ര്‍​ക്കും എ​ന്നോ​ട് സ്നേ​ഹ​മാ​യി​രു​ന്നു. എ​ല്ലാ​ക്കാ​ര്യ​ത്തി​നും അ​വ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ അ​തു​മി​ല്ല. ഡ്ര​ഗ്സി​നോ​ട് ഭ​യ​ങ്ക​ര​മാ​യി അ​ഡി​ക്ട് ആ​യി.

രാ​ത്രി ഉ​റ​ക്ക​മി​ല്ല, ക​ണ്ണ​ട​ച്ചാ​ൽ അ​ച്ഛ​ന്‍റെ മു​ഖം. അ​വി​ടെ​യാ​ണെ​ങ്കി​ൽ ഒ​ട്ടും പ​റ്റു​ന്നു​മി​ല്ല. ഓ​പ്പ​ൺ കോ​ഴ്സ് എ​ടു​ത്ത് പ്ല​സ് ടു​വി​നു പ​ഠി​ക്കു​ക​യാ​ണ്. എ​ന്നെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലും ആ​രു​മി​ല്ല. രാ​ത്രി മൂ​ന്ന് മ​ണി​ക്കൊ​ക്കെ​യാ​ണ് വീ​ട്ടി​ൽ ക​യ​റു​ന്ന​ത്.

ആ​രും സം​സാ​രി​ക്കാ​നു​മി​ല്ല. എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ മോ​ശ​മാ​യ സ​മ​യം ഉ​ണ്ടാ​വി​ല്ലേ, പ​ക്ഷേ ആ ​സ​മ​യം ഞാ​ൻ മ​ന​സ്സി​ലാ​ക്കി. ഇ​ട​യ്ക്ക് അ​ച്ഛ​ന്‍റെ ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ കൊ​ല്ല​ത്ത് പോ​യ​പ്പോ​ൾ അ​വ​രെ ഒ​രു​പാ​ട് മി​സ് ചെ​യ്തു.

അ​ന്ന് അ​വ​ര​ങ്ങ​നെ പ​റ​ഞ്ഞ​തു​കൊ​ണ്ട് അ​വി​ടെ നി​ന്നോ​ട്ടെ എ​ന്നു ചോ​ദി​ക്കാ​ൻ എ​നി​ക്കും പേ​ടി​യാ​യി​രു​ന്നു. എ​ന്‍റെ വി​ഷ​മ​വും സ​ങ്ക​ട​വും പ​റ​യാ​ൻ ആ​രു​മി​ല്ല. ഞാ​ന​തൊ​ക്കെ മ​ന​സി​ലാ​ക്കി, ആ ​സ​മ​യ​ത്ത് ഒ​രു ജോ​ലി​ക്കു​പോ​യി.

ഒ​രു​ദി​വ​സം വി​ഡി​യോ കോ​ൾ ചെ​യ്ത​പ്പോ​ൾ കൊ​ല്ല​ത്തെ വ​ല്യ​മ്മ ഞാ​ൻ ജോ​ലി ചെ​യ്യു​ന്ന​തു കൊ​ണ്ടു. അ​വ​ർ​ക്ക​ത് ഭ​യ​ങ്ക​ര വി​ഷ​മ​മാ​യി. അ​ങ്ങ​നെ വ​ല്യ​മ്മ പ​റ​ഞ്ഞു കൊ​ല്ല​ത്തു വ​രാ​ൻ, അ​ങ്ങ​നെ​യാ​ണ് ഞാ​ൻ കൊ​ല്ല​ത്തു​വ​രു​ന്ന​ത്.

ഞാ​ൻ ഇ​നി കൊ​ല്ല​ത്തു നി​ന്നു പ​ഠി​ക്കു​ക​യാ​ണെ​ന്ന് അ​മ്മ​യു​ടെ വീ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്കൊ​ന്നും പ​റ​യാ​നി​ല്ലാ​യി​രു​ന്നു. അ​വ​രെ​ന്നോ​ട് സം​സാ​രി​ക്കാ​റേ ഇ​ല്ലാ​യി​രു​ന്നു.

ഇ​തി​നി​ട​യ്ക്ക് വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു സം​ഭ​വ​മു​ണ്ട്. ചാ​ന​ലു​കാ​ർ ആ​ണ് വീ​ടു വ​ച്ചു ത​രാ​മെ​ന്നു പ​റ​യു​ന്ന​ത്. നി​ന​ക്കും റി​ഥ​പ്പ​നും പ​റ​യു​ന്ന സ്ഥ​ല​ത്ത് വീ​ട് വ​ച്ചു ത​രാ​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. അ​ച്ഛ​നി​ല്ലാ​ത്തെ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​നേ പ​റ്റി​ല്ല. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റി നി​ൽ​ക്കാ​നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം.

കൊ​ല്ല​ത്തു വ​ന്ന​തോ​ടെ ന​ല്ല കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു. എ​നി​ക്കു ന​ല്ല കൂ​ട്ടു​കാ​രെ കി​ട്ടി. ഇ​വ​രാ​ണ് എ​ന്നെ കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ല്ലാ​ത്തി​ൽ നി​ന്നും​മാ​റാ​ൻ പ​റ്റി, ആ​ളു​ക​ളോ​ട് സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി, ജീ​വി​തം ത​ന്നെ മാ​റി.

ഇ​താ​ണ് എ​ന്‍റെ ജീ​വി​ത ക​ഥ. കൊ​ല്ല​ത്ത് ന​ല്ല സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ന്നു. അ​മ്മ​യും അ​ങ്ങ​നെ പോ​കു​ന്നു. അ​മ്മ, അ​മ്മ​യു​ടെ കാ​ര്യ​ത്തി​നു വി​ളി​ക്കും. ആ ​ഒ​രു ക​ണ​ക്‌​ഷ​ൻ ഇ​ല്ല ഞ​ങ്ങ​ൾ ത​മ്മി​ൽ. ഇ​നി​യും കു​റേ കാ​ര്യ​ങ്ങ​ൾ പ​റ​യാ​തെ വി​ട്ടി​ട്ടു​ണ്ട്.

ഓ​ർ​മ വ​ന്ന കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​പ്പോ ഇ​തൊ​ക്കെ തു​റ​ന്നു പ​റ​യാ​ൻ കു​റ​ച്ച് കാ​ര​ണ​ങ്ങ​ളു​ണ്ട്. എ​ന്‍റെ കൂ​ട്ടു​കാ​രു​ടെ അ​മ്മ​യെ​പോ​ലും ഫേ​സ് ചെ​യ്യാ​ൻ പ​റ്റാ​ത്ത ഒ​ര​വ​സ്ഥ​യാ​യി പോ​യി. എ​ല്ലാ​വ​രും എ​ന്നെ അ​ങ്ങ​നെ​യൊ​രു രീ​തി​യി​ൽ കാ​ണു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ​ത്. ഇ​ത്ര​യും അ​നു​ഭ​വി​ച്ച​ല്ലോ, ഇ​ത്ര​യും കാ​ര്യ​ങ്ങ​ളൊ​ക്കെ പ​ഠി​ച്ചി​ല്ലേ, ഇ​നി​യും ഒ​റ്റ​യ്ക്കു ത​ന്നെ നേ​രി​ട്ട് മു​ന്നോ​ട്ടു​പോ​കും. ജീ​വി​ത​ത്തി​ൽ ന​ട​ന്ന ഇ​രു​പ​ത് ശ​ത​മാ​നം മാ​ത്രം കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.’’​കി​ച്ചു​വി​ന്‍റെ വാ​ക്കു​ക​ൾ.

Latest News

Corehub Up