x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്നെ​ക്കു​റി​ച്ച് പ​ല മോ​ശ​മാ​യ കാ​ര്യ​ങ്ങ​ളും ഇ​നി​യും വ​ന്നേ​യ്ക്കാം; വീ​ണ്ടും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി കി​ച്ചു സു​ധി  


Published: April 2, 2026 11:31 AM IST | Updated: April 2, 2026 11:31 AM IST

അ​ന്ത​രി​ച്ച ന​ട​ൻ കൊ​ല്ലം സു​ധി​യു​ടെ കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലേ​റെ​യും. കു​ടും​ബ​ത്തി​ലെ പ​ല അ​സ്വാ​ര​സ്യ​ങ്ങ​ളും തു​റ​ന്നു​പ​റി​ച്ചി​ലു​ക​ളും വ​ലി​യ ച​ർ​ച്ച​യി​ലേ​യ്ക്കാ​ണ് പോ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ കൊ​ല്ലം സു​ധി​യു​ടെ മ​ക​ൻ കി​ച്ചു സു​ധി വീ​ണ്ടും ഒ​രു ലൈ​വി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ നോ​വി​ക്കു​ന്ന ഓ​ർ​മ്മ​ക​ളും സു​ധി​യു​ടെ വി​യോ​ഗ​ത്തി​ന് ശേ​ഷം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന അ​വ​ഗ​ണ​ന​ക​ളും പ​ങ്കു​വ​ച്ചു​കൊ​ണ്ട് മ​ക​ൻ കി​ച്ചു സു​ധി പു​റ​ത്തു​വി​ട്ട വി​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.  

ഇ​തോ​ടെ രേ​ണു​വി​നെ​തി​രെ വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ ത​ന്നെ അ​ങ്ങേ​യ​റ്റം വേ​ദ​നി​പ്പി​ച്ചു​വെ​ന്നും കി​ച്ചു​വി​നെ ആ​രോ തെ​റ്റാ​യ വ​ഴി​ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് രേ​ണു ഇ​തി​ന് മ​റു​പ​ടി​യു​മാ​യെ​ത്തി​യ​ത്.

തു​ട​ർ​ന്നാ​ണ് കി​ച്ചു ഇ​പ്പോ​ൾ വീ​ണ്ടും ലൈ​വി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ‘ഹ​ലോ കൂ​ട്ടു​കാ​രെ, എ​നി​ക്ക് ഇ​പ്പോ​ൾ ഒ​രു​പാ​ട് കോ​ളു​ക​ളും മെ​സേ​ജു​ക​ളും വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ​യൊ​ക്കെ സ്നേ​ഹം കൊ​ണ്ടാ​ണ് അ​തെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നു​ണ്ട്. ഞാ​ൻ ഇ​പ്പോ​ൾ തി​ക​ച്ചും സു​ര​ക്ഷി​ത​നാ​ണ്, എ​നി​ക്ക് മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.

എ​ന്‍റെ പ​ഴ​യ​കാ​ല​ത്തെ ചി​ല കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞു എ​ന്നേ​യു​ള്ളൂ. ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളൊ​ന്നും എ​ന്നെ ഒ​ട്ടും ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ള​ല്ല. ഞാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും വ്യ​ക്ത​മാ​യി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ, പ്ര​ത്യേ​കി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​ത്ര​യ​ധി​കം മെ​സ്സേ​ജു​ക​ൾ വ​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ഒ​രു ലൈ​വി​ൽ വ​ന്ന് സം​സാ​രി​ക്കാ​മെ​ന്ന് വി​ചാ​രി​ച്ച​ത്. ഞാ​ൻ ഓ​ക്കെ​യാ​ണ്.

പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ളൊ​ന്നും എ​ന്നെ അ​ല​ട്ടു​ന്നി​ല്ല. പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ത​ന്നെ ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നെ​ക്കു​റി​ച്ച് ഇ​നി​യും പ​ല വാ​ർ​ത്ത​ക​ളും വ​ന്നേ​ക്കാം, പ​ക്ഷേ അ​തൊ​ന്നും എ​ന്നെ ബാ​ധി​ക്കി​ല്ല.  ചി​ല​പ്പോ​ൾ ഒ​രു പെ​ണ്ണി​നെ പീ​ഡി​പ്പി​ച്ചെ​ന്ന് പോ​ലും ന്യൂ​സ് വ​ന്നേ​ക്കാം. 

ഇ​ങ്ങ​നെ​യൊ​രു തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തു​മ്പോ​ൾ ഇ​ത്ര​യും ന​ല്ല പ്ര​തി​ക​ര​ണം ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. 

എ​ന്നെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഒ​രു​പാ​ടു​പേ​രു​ണ്ട്, ആ ​സ്നേ​ഹം മാ​ത്രം മ​തി എ​നി​ക്ക്. എ​ന്റെ ജീ​വി​ത​ത്തി​ലെ ക​ഴി​ഞ്ഞു​പോ​യ കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു അ​ത്. ഞാ​ൻ ഇ​പ്പോ​ൾ കൊ​ല്ല​ത്ത് വീ​ട്ടി​ൽ ആ​ണ് ഉ​ള്ള​ത്, വീ​ട്ടി​ൽ സ​മാ​ധാ​ന​മാ​യി​രി​ക്കു​ന്നു.

എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഞാ​ൻ തു​റ​ന്നു സം​സാ​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും മെ​സ്സേ​ജു​ക​ൾ​ക്കും കോ​ളു​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഈ ​ലൈ​വ്. 

ഇ​നി​യും എ​ന്നെ​ക്കു​റി​ച്ച് പ​ല ത​ര​ത്തി​ലു​ള്ള ഗോ​സി​പ്പു​ക​ളും വ​ന്നേ​ക്കാം, ചി​ല​പ്പോ​ൾ മോ​ശ​മാ​യ രീ​തി​യി​ലു​ള്ള വാ​ർ​ത്ത​ക​ൾ പോ​ലും വ​ന്നേ​ക്കാം. പ​ക്ഷേ ഞാ​ൻ അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​ൻ പോ​കു​ന്നി​ല്ല. നി​ങ്ങ​ൾ ത​രു​ന്ന ഈ ​വ​ലി​യ സ്നേ​ഹ​ത്തി​ന് ഒ​രു​പാ​ട് ന​ന്ദി. ഇ​ത്ര​യൊ​ക്കെ മ​തി എ​നി​ക്ക്.

നി​ങ്ങ​ളു​ടെ പി​ന്തു​ണ മ​തി. എ​ല്ലാ​വ​ർ​ക്കും റി​പ്ലൈ ന​ൽ​ക​ണം എ​ന്നു​ണ്ട്, പ​ക്ഷേ അ​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ വ​ന്ന​ത്. ആ​രും എ​ന്നെ ഓ​ർ​ത്ത് വി​ഷ​മി​ക്കേ​ണ്ട​തി​ല്ല, ഞാ​ൻ സ​ന്തോ​ഷ​വാ​നാ​ണ്. ഇ​നി അ​ങ്ങോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ല, എ​ങ്കി​ലും നി​ങ്ങ​ളു​ടെ ഈ ​പി​ന്തു​ണ കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്താ​ണെ​ങ്കി​ലും നേ​രി​ടാം. 

എ​ല്ലാ​വ​രോ​ടും ഒ​രി​ക്ക​ൽ കൂ​ടി ന​ന്ദി പ​റ​യു​ന്നു. കൂ​ടു​ത​ൽ വി​ശേ​ഷ​ങ്ങ​ൾ മ​റ്റൊ​രു ദി​വ​സം ലൈ​വി​ൽ വ​ന്ന് സം​സാ​രി​ക്കാം. എ​ല്ലാ​വ​ർ​ക്കും വ​ലി​യൊ​രു ന​ന്ദി.’’​കി​ച്ചു സു​ധി പ​റ​യു​ന്നു.

Tags : kichu sudhi renu sudhi kollam sudhi

Recent News

Corehub Up