x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ പോ​യി ക​ഴി​ച്ചെ​ന്നോ? നി​ങ്ങ​ൾ​ക്ക് നാ​ണ​മി​ല്ലേ? എ​ന്നെ​ക്കൊ​ണ്ട് കൂ​ടു​ത​ലൊ​ന്നും പ​റ​യി​പ്പി​ക്ക​രു​ത്; രേ​ണു സു​ധി


Published: March 30, 2026 10:18 AM IST | Updated: March 30, 2026 10:19 AM IST

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ മ​റു​പ​ടി​യു​മാ​യി രേ​ണു സു​ധി. കി​ച്ചു സു​ധി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് രേ​ണു​വി​ന്‍റെ മ​റു​പ​ടി. സു​ധി​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രാ​ൻ താ​ൻ പോ​യി​ട്ടി​ല്ലെ​ന്നും മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ നി​മി​ഷം വീ​ട്ടി​ൽ ത​ള​ർ​ന്നു കി​ട​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് രേ​ണു പ​റ​യു​ന്നു. 

‘‘എ​ന്‍റെ മ​നു​ഷ്യ​രെ നി​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ് പ​റ​യു​ന്ന​ത്. സു​ധി ചേ​ട്ട​ൻ മ​രി​ച്ചു കി​ട​ന്ന​പ്പോ​ൾ ഞാ​ൻ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലി​ൽ പോ​യി ക​ഴി​ച്ചെ​ന്നോ? നി​ങ്ങ​ൾ​ക്ക് നാ​ണ​മാ​കു​ന്നി​ല്ലേ? നി​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ് ഈ ​പ​റ​യു​ന്ന​ത്. സു​ധി ചേ​ട്ട​ൻ മ​രി​ച്ച് അ​ട​ക്കു​ന്ന​തു​വ​രെ ഒ​ന്നും ക​ഴി​ച്ചി​ട്ടി​ല്ല, കി​ച്ചു എ​ന്തൊ ത​ന്ന​പ്പോ​ഴാ​ണ് ഞാ​ൻ കു​റ​ച്ച് വെ​ള്ള​മി​റ​ക്കു​ന്ന​ത്. അ​ന്ന​ത്തെ ദി​വ​സം പ​ച്ച​വെ​ള്ളം കു​ടി​ച്ചി​ട്ടി​ല്ല.

സു​ധി​ച്ചേ​ട്ട​ന്‍റെ മൃ​ത​ശ​രീ​രം കൊ​ണ്ടു​വ​രാ​ൻ പോ​യി​ട്ടി​ല്ല. ചേ​ട്ട​ന്‍ മ​രി​ച്ച് പി​റ്റേ ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. അ​റി​യാ​ത്ത കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്ക​രു​ത്. ഞാ​ൻ അ​വി​ടെ ത​ള​ർ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. നി​ങ്ങ​ൾ എ​ന്തി​നാ​ണ് ക​ള്ള​ത്ത​രം പ​റ​യു​ന്ന​ത്. ചേ​ട്ട​ന്‍റെ മൃ​ത​ശ​രീ​രം കൊ​ണ്ടു​വ​രാ​ൻ ഞാ​ൻ പോ​യി​ട്ടി​ല്ല. എ​ന്ത് കാ​ര്യ​മാ​യാ​ലും സ​ത്യ​മ​റി​ഞ്ഞി​ട്ടു സം​സാ​രി​ക്കൂ.

ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം മൂ​ല കാ​ര​ണം എ​ന്താ​ണെ​ന്ന് ചി​ന്തി​ച്ചു. അ​പ്പോ​ഴാ​ണ് ഒ​രു വി​ഡി​യോ ക​ണ്ട​ത്. നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും ത​ക​ർ​ക്കു​ന്ന സ്ത്രീ. ​പ്ര​ത്യേ​കി​ച്ച് എ​ന്നെ ല​ക്ഷ്യം ക​രു​വാ​ക്കു​ന്ന സ്ത്രീ. ​നി​ങ്ങ​ളി​ൽ പ​ല​രും അ​ത് ക​ണ്ട് കാ​ണും. അ​ത് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് ഏ​ക​ദേ​ശ​മൊ​ക്കെ മ​ന​സി​ലാ​യി.

മാ​നി​പ്പു​ലേ​റ്റിം​ഗ് എ​ല്ലാം ന​ട​ന്നി​ട്ടു​ണ്ട്. എ​നി​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ല. എ​നി​ക്ക് ആ​രോ​ടും പി​ണ​ക്ക​വും പ​രി​ഭ​വ​ങ്ങ​ളു​മി​ല്ല. ഞാ​ൻ എ​ല്ലാ​മൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ഞാ​ൻ പ​റ​യാ​ൻ തു​ട​ങ്ങി ക​ഴി​ഞ്ഞാ​ൽ ഇ​ത് ഇ​വി​ടെ ഒ​ന്നും തീ​ര​ത്തി​ല്ല. അ​റി​യു​ന്ന​വ​ർ​ക്ക് അ​റി​യാം. ഞാ​നും ഒ​രു​പാ​ട് അ​നു​ഭ​വി​ച്ചി​ട്ട് ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. ചേ​ട്ട​ൻ ഉ​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത സ​മ​യ​ത്തും. എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ കു​റ്റം കാ​ണാ​നാ​ണ് നേ​രം.

അ​ന്ന് എ​നി​ക്ക് 24 വ​യ​സ്, അ​ന്ന് പ​തി​നൊ​ന്ന് വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​യി പൂ​ർ​ണ​മാ​യും ഞാ​ൻ മാ​റി​യി​രു​ന്നു. അ​താ​രും ഓ​ർ​ക്കു​ന്നി​ല്ല, ഇ​ന്നു​വ​രെ കൈ ​കൊ​ണ്ട് ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ ഉ​പ​ദ്ര​വി​ച്ച​വ​രും ഉ​ണ്ടെ​ന്ന ക​ഥ​ക​ൾ ചേ​ട്ട​ന്‍റെ വാ​യി​ൽ നി​ന്നു ത​ന്നെ കേ​ട്ടി​ട്ടു​ണ്ട്. ഞാ​ൻ ഇ​ന്നേ​വ​രെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. പി​ന്നെ എ​ന്തി​നാ​ണ് എ​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല.

ഫെ​യ്സ്ബു​ക്കി​ലെ പോ​സ്റ്റ് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് മ​ന​സി​ലാ​യി ആ​രാ​ണ് എ​വി​ടെ​യാ​ണ് പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​തെ​ന്ന്. എ​ന്നെ ഇ​പ്പോ​ഴും സ്നേ​ഹി​ക്കു​ന്ന ഒ​രു​പാ​ട് ന​ല്ല ആ​ളു​ക​ൾ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​ൽ സ​ന്തോ​ഷം.

എ​ന്‍റെ ലൈ​ഫി​ൽ ഒ​രു പ്ര​ശ്ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം വ​രെ എ​ന്നെ കോ​ൺ​ടാ​ക്ട് ചെ​യ്തു. ആ​വ​ശ്യ​മു​ള്ള​ത് ഞാ​ൻ കൊ​ടു​ത്തി​ട്ടു​മു​ള്ള അ​മ്മ​യാ​ണ് ഞാ​ൻ. പി​ന്നെ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ല. ഞാ​ൻ ക​ൺ​ഫ്യൂ​സ്ഡ് ആ​ണ്. 

സു​ധി ചേ​ട്ട​ൻ വ​രു​ന്ന​തി​ന് മു​മ്പും ശേ​ഷ​വു​മു​ള്ള എ​ന്‍റെ ലൈ​ഫ് സ്റ്റോ​റി പ​റ​ഞ്ഞ് ക​ഴി​ഞ്ഞാ​ൽ ഇ​വി​ടെ​യൊ​ന്നും തീ​രി​ല്ല. എ​ന്നെ കൊ​ണ്ട് അ​തൊ​ന്നും പ​റ​യി​പ്പി​ക്ക​രു​ത്... പ്ലീ​സ്.’’​രേ​ണു സു​ധി പ​റ​ഞ്ഞു.

 

 

 

Tags : Renu Sudhi kollam sudhi kichu sudhi

Recent News

Corehub Up