Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Metro

കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റി​ല്ല; കെ​എം​ആ​ർ​എ​ൽ പ​ത്ര​ക്കു​റി​പ്പ് ഏ​ക​പ​ക്ഷീ​യം: മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: മെ​ട്രോ​യു​ടെ പേ​ര് മാ​റ്റു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ഡി. സ​തീ​ശ​ൻ. പേ​ര് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ആ​ലോ​ച​ന​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ൾ ക​ണ്ടാ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എം​ആ​ർ​എ​ൽ പു​റ​ത്തി​റ​ക്കി​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യ പ​ത്ര​ക്കു​റി​പ്പാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​റ​വൂ​രി​ൽ പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടി​ന് ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ​ർ​ക്കാ​ർ എ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ നേ​ര​ത്തെ ത​ന്നെ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. മെ​സി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ൽ ഉ​ട​ൻ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അതേസമയം, കൊച്ചി മെട്രോയെ കേരളം മെട്രോ എന്നാക്കാന്‍ ലോക്‌നാഥ് ബെഹ്‌റ ശിപാര്‍ശ നല്‍കിയതില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കൊച്ചിയിലെ ഒരു ജനപ്രതിനിധിയോടും ചോദിക്കാതെയാണ് പേരു മാറ്റാനുള്ള ശിപാര്‍ശ മുന്നോട്ട് വച്ചത് എന്നാണ് ആക്ഷേപം. പേരു മാറ്റത്തിനെതിരെ ഹൈബി ഈഡന്‍ എംപിയും മുന്‍ എംപി കെ.വി. തോമസും മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഈ പേര് മാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. പേര് മാറ്റാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് നിലവിലെയും ഭാവിയിലെയും കേരളമെമ്പാടും വ്യാപിക്കുന്ന വിപുലമായ പ്രവര്‍ത്തന മേഖലക്ക് അനുകൂലമല്ല എന്ന വിലയിരുത്തല്‍ തെറ്റാണ്. അവധാനതയോടെ പരിഗണിക്കേണ്ട ഒരു പ്രശ്‌നത്തെ ചരിത്രബോധമില്ലാതെ ഇടപെട്ട് തിടുക്കത്തില്‍ ഏകപക്ഷീയമായ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ല. പേര് മാറ്റം അനാവശ്യമാണ് എന്ന് ഹൈബി ഈഡന്‍ കത്തില്‍ പറയുന്നു.

കൊച്ചി മെട്രോയുടെ പേര് കൊച്ചിയുടേതായി തന്നെ നിലനില്‍ക്കണം. കേരള മെട്രോ റെയില്‍ ലിമിറ്റഡ് എന്നാക്കി മാറ്റാനുള്ള എംഡിയുടെ നിര്‍ദേശം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൊച്ചി എന്നത് ഒരു നഗരത്തിന്റെ പേര് മാത്രമല്ല. കേരളത്തിന്റെ ചരിത്രത്തിലും സാംസ്‌കാരിക പൈതൃകത്തിലും നാഗരിക വളര്‍ച്ചയിലും ആഴത്തില്‍ വേരൂന്നിയ പേരാണ് കൊച്ചി എന്ന് കെ.വി. തോമസ് വ്യക്തമാക്കുന്നത്.

കൊച്ചിയുടെ അഭിമാനമാണ് കൊച്ചി മെട്രോ പേര് മാറ്റരുത്, സംസ്ഥാനത്തില്‍ ഒനനില്‍ കൂടുതല്‍ മെട്രോ പദ്ധതികള്‍ വന്നാലും ഇല്ലെങ്കിലും സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റണം എന്ന് നിയമം ഒന്നുമില്ല... എന്നിങ്ങനെ നിരവധി പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഉയരുന്നുണ്ട്.

Kerala

'പൂ​ച്ച സെ​ർ' താ​ഴെ​യെ​ത്തി; ആ​ഹ്ലാ​ദ​വു​മാ​യി ജ​ന​ക്കൂ​ട്ടം

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ തൂ​ണി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന പൂ​ച്ച​യെ ഒ​ടു​വി​ൽ ര​ക്ഷി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദൗ​ത്യ​മാ​ണ് വി​ജ​യി​ച്ച​ത്.

മെ​ട്രോ തൂ​ണി​ന് മു​ക​ളി​ൽ ക​യ​റി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പൂ​ച്ച​യെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. പൂ​ച്ച​ക്ക് പ​രി​ക്കേ​ൽ​ക്കാ​തി​രി​ക്കാ​ൻ താ​ഴെ വ​ല വി​രി​ച്ചി​രു​ന്നു.

പൂ​ച്ച​യെ ല​ഭി​ച്ച​തോ​ടെ ഒ​ത്തു​കൂ​ടി​യ​വ​ർ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. പി​ന്നീ​ട് പൂ​ച്ച​യെ അ​നി​മ​ൽ റെ​സ്ക്യൂ ആം​ബു​ല​ൻ​സി​ൽ കൊ​ണ്ടു​പോ​യി.

Kerala

കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 വരെ

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും.

ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00ന് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും.

പ്രത്യേക സർവീസുകൾ 

ഫെബ്രുവരി 15: തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30ന് പുറപ്പെടും. ഫെബ്രുവരി 16: ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4:00ന് സർവീസ് ആരംഭിക്കും. രാവിലെ 6:00 വരെ 30 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും. തുടർന്ന് ട്രെയിനുകൾ പതിവ് ടൈംടേബിൾ പ്രകാരം സർവീസ് നടത്തും.

Kerala

മെട്രോയും ഊബറും സജീവം; കൊച്ചി നഗരത്തെ ബാധിക്കാതെ പണിമുടക്ക്

കൊച്ചി: കൊച്ചി നഗരത്തെ ബാധിക്കാതെ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക്. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗതവും ഇല്ലാത്തതിനാല്‍ അവധി മൂഡിലാണ് കൊച്ചി എങ്കിലും സ്വകാര്യ വാഹനങ്ങളുടെ തിരക്കാണ് നഗരത്തിലെ റോഡുകളില്‍. കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് നടത്തുന്നുണ്ട്.

എന്നാല്‍ എയര്‍പോര്‍ട്ട് വരെ മാത്രമുള്ള മെട്രോ ഫീഡര്‍ ബസുകളേ ഇന്ന് സര്‍വീസ് നടത്തുന്നുള്ളു. ഊബര്‍ ടാക്‌സികളും ഇന്ന് സര്‍വീസ് നടത്തുന്നുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ കൂടാതെ ചായക്കടകളും ഹോട്ടലുകളും നഗരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ ഐടി ജീവനക്കാരും മറ്റ് ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയങ്ങള്‍ക്കെതിരെ പത്തു കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകള്‍ പണിമുടക്കിന് പിന്തുണ നല്‍കുന്നുണ്ട്.

Kerala

പ്രഖ്യാപിച്ച സമയത്ത് മെട്രോ എത്തില്ല; സര്‍ക്കാരിന് ചെലവ് കൂടുന്നു, മൂന്നാംഘട്ടം ഇനിയെന്ന്?

കൊച്ചി: കലൂര്‍ ജെഎല്‍എന്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം വൈകുന്നത് സര്‍ക്കാരിന് ചെലവ് കൂട്ടുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്‌ലൈനിന്‍റെ നിര്‍മാണം ഈ വര്‍ഷം ജൂണില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് കാക്കനാട് വരെയുള്ള ആദ്യ അഞ്ചു സ്റ്റേഷനുകളിലേക്ക് ജൂണില്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യക്തമാക്കി.

അതുപ്രകാരം പാലാരിവട്ടം ജംഗ്ഷന്‍, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ എന്നീ സ്റ്റേഷനുകളിലേക്ക് ആദ്യം സര്‍വീസ് തുടങ്ങും. രണ്ടാം ഘട്ടത്തില്‍ ബാക്കി വരുന്ന സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് എന്നിവ രണ്ടാം ഭാഗമായി ഡിസംബറില്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ ഭാഗം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ. നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ നാലു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ ഭാഗം മാത്രമാകും പൂര്‍ത്തിയാവുക.

ഇത് നഗരത്തില്‍ വലിയ ഗതാഗത കുരുക്കിന് കാരണമാകും. മെട്രോയുടെ പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ നിലവില്‍ വലിയ ഗതാഗത കുരുക്ക് കൊച്ചിയിലുണ്ട്. പണികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുക്കുന്നത് ചെലവും ഗതാഗത കുരുക്കും വര്‍ധിപ്പിക്കും. നിര്‍മാണ മേഖലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ മാറ്റുന്നതില്‍ ഉള്‍പ്പെടെ കാലതാമസം വന്നു.

വാഴക്കാലയിലും പടമുകളിലും സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ലഭിച്ചിട്ടില്ലെന്നും ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. തടസങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ രാത്രിയും പകലും നിര്‍മാണം നടക്കുന്നുണ്ട്.

അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്‍റെ വിശദമായ പദ്ധതി രൂപരേഖ മാര്‍ച്ച് പകുതിയോടെ തയാറാകുമെന്നും ലോക്നാഥ് ബഹ്‌റ പറഞ്ഞു. എന്നാല്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകാതെ എന്ന് മൂന്നാം ഘട്ടം ആരംഭിക്കുമെന്ന് ആശങ്കയിലാണ് ജനങ്ങള്‍.

Kerala

കൊച്ചി മെട്രോയ്ക്ക് 79 കോടി; രണ്ടാം ഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും

കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 79 കോടി രൂപ നീക്കിവച്ചു. മെട്രോയുടെ രണ്ടാം ഘട്ടത്തിനായാണ് 79 കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ സ്‌ട്രെച്ചിന്‍റെ നിര്‍മാണം ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പൈലിംഗ് പ്രവൃത്തികള്‍ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തി.

പാലാരിവട്ടം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. പാലാരിവട്ടം, ആലിന്‍ചുവട്, വാഴക്കാല, പടമുകള്‍, എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്‌വേ എന്നിവിടങ്ങളിലെല്ലാം തൂണുകളില്‍ ഗര്‍ഡറുകള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആകെ 60 യു ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

189 തൂണുകളാണ് ഇതിനകം ഉയര്‍ന്നത്. ഇതില്‍ 84 പിയര്‍ ക്യാപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1,532 പൈലുകളുടെ നിര്‍മാണം കഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആലുവയില്‍നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

District News

14 ല​ക്ഷം യാ​ത്ര​ക്കാ​ര്‍; കൊ​ച്ചി മെ​ട്രോ ഫീ​ഡ​ര്‍ ബ​സ് സ​ര്‍​വീ​സി​ന് ഒ​രു വ​യ​സ്

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യി​ലേ​ക്കും വാ​ട്ട​ര്‍ മെ​ട്രോ​യി​ലേ​ക്കും ലാ​സ്റ്റ് മൈ​ല്‍ ക​ണ​ക്ടി​വി​റ്റി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച മെ​ട്രോ ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സ് സ​ര്‍​വീ​സ് ഒ​രു വ​യ​സ് പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍, സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 14 ല​ക്ഷം പി​ന്നി​ട്ടു.

മി​ക​ച്ച സേ​വ​നം, സു​ഖ​ക​ര​മാ​യ യാ​ത്രാ​നു​ഭ​വം, സു​ര​ക്ഷി​ത​ത്വം എ​ന്നി​വ​യി​ലൂ​ടെ മി​ക​ച്ച ബ​ദ​ല്‍ റോ​ഡ് ഗ​താ​ഗ​ത ശൃം​ഖ​ല​യാ​യി വ​ള​രു​ക​യാ​ണ് ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സ് സ​ര്‍​വീ​സ്.

2025 ജ​നു​വ​രി 15നാ​ണ് അ​ര്‍​ബ​ന്‍ ഫീ​ഡ​ര്‍ ബ​സ് സ​ര്‍​വീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മെ​ട്രോ റെ​യി​ലും വാ​ട്ട​ര്‍ മെ​ട്രോ​യി​ലും വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​തി​നു​ള്ള ക​ണ​ക്ടി​വി​റ്റി സ​ര്‍​വീ​സാ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ആ​ദ്യ വ​ര്‍​ഷം ത​ന്നെ ആ​റു പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലാ​യി സ​ര്‍​വീ​സ് വ്യാ​പി​പ്പി​ക്കു​ക​യും 15 ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍, ഏ​ഴ് ചാ​ര്‍​ജിം​ഗ് യൂ​ണി​റ്റു​ക​ള്‍, ഒ​രു ഡി​പ്പോ എ​ന്നി​വ​യ​ട​ങ്ങി​യ സം​വി​ധാ​ന​മാ​യി ഫീ​ഡ​ര്‍ ബ​സ് സ​ര്‍​വീ​സ് വ​ള​രു​ക​യും ചെ​യ്തു.

പ്ര​തി​ദി​നം ശ​രാ​ശ​രി 2,300 കി​ലോ​മീ​റ്റ​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഈ ​സം​വി​ധാ​നം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഏ​ക​ദേ​ശം ഏ​ഴ് ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ടു. ഈ ​കാ​ല​യ​ള​വി​ല്‍ 14 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സ് സ​ര്‍​വീ​സി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത്. ആ​ലു​വ-​എ​യ​ര്‍​പോ​ര്‍​ട്ട് റൂ​ട്ട്, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ക​ട​വ​ന്ത്ര - പ​ന​മ്പി​ള്ളി​ന​ഗ​ര്‍, ഹൈ​ക്കോ​ര്‍​ട്ട് സ​ര്‍​ക്കു​ല​ര്‍ റൂ​ട്ടു​ക​ള്‍​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.


കൊ​ച്ചി മെ​ട്രോ റെ​യി​ലി​ന്‍റെ​യും വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും വ​രു​മാ​ന​ത്തി​ന്‍റെ​യും വ​ര്‍​ധ​ന​യി​ലും ഫീ​ഡ​ര്‍ സ​ര്‍​വീ​സ് നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ പ​റ​ഞ്ഞു.

Kerala

പു​തു​വ​ര്‍​ഷ​ത്തി​ല്‍ 1.61 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ര്‍, റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ച് കൊ​ച്ചി മെ​ട്രോ

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ യാ​ത്രാ സം​വി​ധാ​ന​മാ​യ കൊ​ച്ചി മെ​ട്രോ ട്രെ​യി​ൻ, ഇ​ല​ക്ട്രി​ക് ഫീ​ഡ​ർ ബ​സ്, കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ എ​ന്നി​വ​യി​ൽ പു​തു​വ​ർ​ഷ​ത്ത​ലേ​ന്നും പു​ല​ർ​ച്ച​യി​ലും സ​ഞ്ച​രി​ച്ച​ത് 1,61,683 പേ​ർ.

സു​ര​ക്ഷി​ത​വും കൃ​ത്യ​ത​യു​മാ​ർ​ന്ന മെ​ട്രോ സേ​വ​നം പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​ര​ക്ക് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും പോ​ലീ​സി​നും ഏ​റെ സ​ഹാ​യ​ക​വു​മാ​യി. പു​ല​ർ​ച്ചെ ര​ണ്ടു വ​രെ സ​ർ​വീ​സ് ന​ട​ത്തി​യ കൊ​ച്ചി മെ​ട്രോ ട്രെ​യി​നി​ൽ 1,39,766 പേ​രാ​ണ് യാ​ത്ര ചെ​യ്ത​ത്.

പു​ല​ർ​ച്ചെ നാ​ലു വ​രെ സ​ർ​വീ​സ് ന​ട​ത്തി​യ ഇ​ല​ക്ട്രി​ക് ഫീ​ഡ​ർ ബ​സി​ൽ 6817 പേ​രും വാ​ട്ട​ർ മെ​ട്രോ​യി​ൽ 15,000 പേ​രും യാ​ത്ര ചെ​യ്ത് റി​ക്കാ​ർ​ഡ് നേ​ട്ട​മാ​ണ് മെ​ട്രോ കൈ​വ​രി​ച്ച​ത്. ഡി​സം​ബ​ർ 31ന് 44,67,688 ​രൂ​പ​യു​ടെ വ​രു​മാ​നം നേ​ടി പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ലും കൊ​ച്ചി മെ​ട്രോ ട്രെ​യി​ൻ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചു.

District News

മെ​ട്രോ ര​ണ്ടാംഘ​ട്ട നി​ര്‍​മാ​ണം; ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്ക​ല്‍ ആ​രം​ഭി​ച്ചു

കൊ​ച്ചി: ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലേ​ക്കു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ടം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. പൂ​ര്‍​ത്തി​യാ​യ തൂ​ണു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ഗ​ര്‍​ഡ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു. ആ​ദ്യ ഗ​ര്‍​ഡ​ര്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​ക്‌​സ്പ്ര​സ് വേ​യി​ലെ 284, 285 പി​ല്ല​റു​ക​ള്‍​ക്കു മു​ക​ളി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ സ്ഥാ​പി​ച്ചു.


ക​ള​മ​ശേ​രി​യി​ലെ കാ​സ്റ്റിം​ഗ് യാ​ര്‍​ഡി​ല്‍ നി​ര്‍​മി​ച്ച 170 ട​ണ്‍ ഭാ​ര​മു​ള്ള യു ​ഗ​ര്‍​ഡ​ര്‍ മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ ട്രെ​യി​ല​ര്‍ ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് ഹെ​വി ഡ്യൂ​ട്ടി​ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ത്തി​യാ​ണ് തൂ​ണു​ക​ളി​ലെ പി​യ​ര്‍ ക്യാ​പ്പി​ല്‍ ഉ​റ​പ്പി​ക്കു​ന്ന​ത്. ഇ​ന്‍​ഫോ​പാ​ര്‍​ക്ക് എ​ക്‌​സ്പ്ര​സ്‌​വേ പാ​ത​യി​ലു​ള്ള തൂ​ണു​ക​ളി​ല്‍ തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ തു​ട​രും. ഇ​തേ​വ​രെ സെ​സ്, ആ​ലി​ന്‍​ചു​വ​ട്, വാ​ഴ​ക്കാ​ല സ്റ്റേ​ഷ​നു​ക​ളു​ടെ സ​മീ​പ​മാ​യി 65 തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. 18 തൂ​ണു​ക​ളി​ല്‍ പി​യ​ര്‍ ക്യാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.


മെ​ട്രോ​പാ​ത​യ്ക്കു​ള്ള 875 പൈ​ലു​ക​ളും സ്റ്റേ​ഷ​നു​ക​ള്‍​ക്കു​ള്ള 260 പൈ​ലു​ക​ളും ഉ​ള്‍​പ്പെ​ടെ മൊ​ത്തം 1135 പൈ​ലു​ക​ളു​ടെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി. ക​ള​മ​ശേ​രി​യി​ലെ കാ​സ്റ്റിം​ഗ് യാ​ര്‍​ഡി​ല്‍ ഗ​ര്‍​ഡ​റു​ക​ളു​ടെ​യും പി​യ​ര്‍ ക്യാ​പു​ക​ളു​ടെ​യും നി​ര്‍​മാ​ണ​വും അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 100 യു ​ഗ​ര്‍​ഡ​റു​ക​ളു​ടെ​യും 72 ഐ ​ഗ​ര്‍​ഡ​റു​ക​ളു​ടെ​യും 100 പി​യ​ര്‍ ക്യാ​പു​ക​ളു​ടെ​യും നി​ര്‍​മാ​ണം ഇ​തേ​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. വൈ​ഡ​ക്ട് പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ട്രാ​ക്ക് നി​ര്‍​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​റിം​ഗ് ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

വാ​ട്ട​ർ മെ​ട്രോ​യു​ടെ ര​ണ്ടു ടെ​ര്‍​മി​ന​ലു​ക​ള്‍ കൂ​ടി നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ മ​ട്ടാ​ഞ്ചേ​രി, വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡ് ടെ​ര്‍​മി​ന​ലു​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. ഇ​തോ​ടെ വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍​മി​ന​ലു​ക​ളു​ടെ എ​ണ്ണം 12 ആ​യി.

മ​ട്ടാ​ഞ്ചേ​രി ടെ​ര്‍​മി​ന​ലി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ലോ​ക ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച​താ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 2023ലാ​ണ് വാ​ട്ട​ര്‍​മെ​ട്രോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന രം​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക​മാ​യ ചു​വ​ടു​വ​യ്പ്പാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

2024 ആ​യ​പ്പോ​ള്‍ അ​ഞ്ച് ടെ​ര്‍​മി​ന​ല്‍ കൂ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​മേ​ഖ​ല​യു​ടെ മു​ഖ​ച്ഛാ​യ വ​ലി​യ തോ​തി​ല്‍ മാ​റു​ന്ന​തി​ന് പു​തി​യ ടെ​ര്‍​മി​ന​ലു​ക​ള്‍ സ​ഹാ​യി​ക്കും. ജ​ന​ങ്ങ​ള്‍​ക്ക് വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്ര​ദ​മാ​കും.

കൊ​ച്ചി ന​ഗ​ര​ത്തി​നും പ്ര​സ്തു​ത പ്ര​ദേ​ശ​ങ്ങ​ള്‍​ക്കു​മി​ട​യി​ലു​ള്ള ഗ​താ​ഗ​തം കൂ​ടു​ത​ല്‍ സു​ഗ​മ​മാ​ക്കാ​ന്‍ ഇ​ത് ഉ​പ​ക​രി​ക്കും. നാ​ട് പ​ല കാ​ര്യ​ങ്ങ​ളി​ലും രാ​ജ്യ​ത്തു​ത​ന്നെ മു​ന്നി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​രം​ഗം, വി​ദ്യാ​ഭ്യാ​സ രം​ഗം, ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം ഇ​വി​ടെ​യെ​ല്ലാം ഉ​ണ്ടാ​യി​ട്ടു​ള്ള മു​ന്നേ​റ്റ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും രാ​ജ്യം ത​ന്നെ പ്ര​ത്യേ​ക​ത​യോ​ടെ കാ​ണു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ല്‍ അ​നേ​കം കാ​ര്യ​ങ്ങ​ള്‍ ന​മു​ക്ക് ചൂ​ണ്ടി​ക്കാ​ണി​ക്കാ​നു​ണ്ട്. അ​തി​ല്‍ ഒ​ന്നാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

District News

കൊച്ചിയിൽ നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറി; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും ഗു​രു​ത​ര പ​രി​ക്ക്. വൈ​റ്റി​ല- തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ച​ന്പ​ക്ക​ര മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വൈ​റ്റി​ല ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ബൈ​ക്ക് ച​മ്പ​ക്ക​ര പാ​ല​ത്തി​ന്‍റെ ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മെ​ട്രോ പി​ല്ല​ർ സി.​പി. 953ൽ ​ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ട​നാ​ട് ര​ജി​സ്ട്രേ​ഷ​ന​നി​ലു​ള്ള ബൈ​ക്ക് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Latest News

Corehub Up