x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി മെ​ട്രോ​യു​ടെ പേ​ര് മാ​റ്റി​ല്ല; കെ​എം​ആ​ർ​എ​ൽ പ​ത്ര​ക്കു​റി​പ്പ് ഏ​ക​പ​ക്ഷീ​യം: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: August 21, 2026 09:55 AM IST | Updated: August 21, 2026 11:18 AM IST

വി​ഡി. സ​തീ​ശ​ൻ.

കൊ​ച്ചി: മെ​ട്രോ​യു​ടെ പേ​ര് മാ​റ്റു​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ഡി. സ​തീ​ശ​ൻ. പേ​ര് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ആ​ലോ​ച​ന​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ൾ ക​ണ്ടാ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എം​ആ​ർ​എ​ൽ പു​റ​ത്തി​റ​ക്കി​യ​ത് ഏ​ക​പ​ക്ഷീ​യ​മാ​യ പ​ത്ര​ക്കു​റി​പ്പാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​റ​വൂ​രി​ൽ പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടി​ന് ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സ​ർ​ക്കാ​ർ എ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ നേ​ര​ത്തെ ത​ന്നെ വി​ത​ര​ണം ചെ​യ്യു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. മെ​സി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​ൽ ഉ​ട​ൻ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അതേസമയം, കൊച്ചി മെട്രോയെ കേരളം മെട്രോ എന്നാക്കാന്‍ ലോക്‌നാഥ് ബെഹ്‌റ ശിപാര്‍ശ നല്‍കിയതില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കൊച്ചിയിലെ ഒരു ജനപ്രതിനിധിയോടും ചോദിക്കാതെയാണ് പേരു മാറ്റാനുള്ള ശിപാര്‍ശ മുന്നോട്ട് വച്ചത് എന്നാണ് ആക്ഷേപം. പേരു മാറ്റത്തിനെതിരെ ഹൈബി ഈഡന്‍ എംപിയും മുന്‍ എംപി കെ.വി. തോമസും മുഖ്യമന്ത്രിക്ക് കത്തയച്ചു.

ഈ പേര് മാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. പേര് മാറ്റാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാര്‍ക്ക് നല്‍കുക എന്നതാണ് ഉചിതം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്ന പേര് നിലവിലെയും ഭാവിയിലെയും കേരളമെമ്പാടും വ്യാപിക്കുന്ന വിപുലമായ പ്രവര്‍ത്തന മേഖലക്ക് അനുകൂലമല്ല എന്ന വിലയിരുത്തല്‍ തെറ്റാണ്. അവധാനതയോടെ പരിഗണിക്കേണ്ട ഒരു പ്രശ്‌നത്തെ ചരിത്രബോധമില്ലാതെ ഇടപെട്ട് തിടുക്കത്തില്‍ ഏകപക്ഷീയമായ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കും അംഗീകരിക്കാനാവില്ല. പേര് മാറ്റം അനാവശ്യമാണ് എന്ന് ഹൈബി ഈഡന്‍ കത്തില്‍ പറയുന്നു.

കൊച്ചി മെട്രോയുടെ പേര് കൊച്ചിയുടേതായി തന്നെ നിലനില്‍ക്കണം. കേരള മെട്രോ റെയില്‍ ലിമിറ്റഡ് എന്നാക്കി മാറ്റാനുള്ള എംഡിയുടെ നിര്‍ദേശം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കൊച്ചി എന്നത് ഒരു നഗരത്തിന്റെ പേര് മാത്രമല്ല. കേരളത്തിന്റെ ചരിത്രത്തിലും സാംസ്‌കാരിക പൈതൃകത്തിലും നാഗരിക വളര്‍ച്ചയിലും ആഴത്തില്‍ വേരൂന്നിയ പേരാണ് കൊച്ചി എന്ന് കെ.വി. തോമസ് വ്യക്തമാക്കുന്നത്.

കൊച്ചിയുടെ അഭിമാനമാണ് കൊച്ചി മെട്രോ പേര് മാറ്റരുത്, സംസ്ഥാനത്തില്‍ ഒനനില്‍ കൂടുതല്‍ മെട്രോ പദ്ധതികള്‍ വന്നാലും ഇല്ലെങ്കിലും സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റണം എന്ന് നിയമം ഒന്നുമില്ല... എന്നിങ്ങനെ നിരവധി പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഉയരുന്നുണ്ട്.

Tags : Kochi Metro V.D. Satheesan Kerala Government Metro Name Change Kmrl

Recent News

Corehub Up