കൊച്ചി: നിര്‍മാണത്തിലിരിക്കുന്ന മെട്രോ പില്ലറില്‍ നിന്ന് കാറിലേക്കു കമ്പി വീണ് യുവതിക്ക് പരിക്ക്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 ഓടെ പാലാരവട്ടം കാക്കനാട് റൂട്ടില്‍ പാടിവട്ടം കപ്പേളക്ക് മുമ്പില്‍ വച്ചാണ് കമ്പി വീണത്.
കാറില്‍ സഞ്ചരിച്ചിരുന്ന ഗോപിക എന്ന യുവതിക്കാണ് പരിക്കേറ്റത്. കാറിന്റെ ചില്ലിന് മുകളിലേക്കാണ് കമ്പി വീണത്. യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സക്കുശേഷം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.
Tags : kochi metro Metro Pillar Accident