Education
കൊച്ചി: മറൈന്‍ ബയോളജിയിലും സമുദ്ര സമ്പദ്വ്യവസ്ഥയിലും വിഭവശേഷി വര്‍ധിപ്പിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) യും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി(എന്‍ഐഒടി)യുമായി ധാരണപത്രം ഒപ്പുവച്ചു.
കുഫോസില്‍ നടത്തുന്ന എംഎസ്സി മറൈന്‍ ബയോളജി പ്രോഗ്രാമിന് 4.122 കോടി രൂപയുടെ സാമ്പത്തിക സഹായമാണു ധാരണപ്രകാരം ലഭിക്കുക.
കുഫോസ് രജിസ്ട്രാര്‍ ഡോ. കെ. ദിനേശ്, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. ബിജുകുമാര്‍, ഫാക്കല്‍റ്റി ഓഫ് ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിലെ മറൈന്‍ ബയോസയന്‍സസ് വകുപ്പ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വി.പി. ലിംനമോള് എന്നിവര്‍ ചേര്‍ന്നു ധാരണാപത്രം കൈമാറി.
University News
കൊച്ചി: ഭക്ഷ്യമേഖലയിലെ ഉയരുന്ന ആവശ്യകത കണക്കിലെടുത്ത് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) യില്‍ രണ്ട് പുതിയ ഭക്ഷ്യവ്യവസായ കേന്ദ്രീകൃത പിജി ഡിപ്ലോമ കോഴ്സുകള്‍ ഈ മാസം 16ന് ആരംഭിക്കും. പിജി ഡിപ്ലോമ ഇന്‍ ഫുഡ് ബിസിനസ് മാനേജ്മെന്റ്, പിജി ഡിപ്ലോമ ഇന്‍ ഫുഡ് എക്സ്പോര്‍ട്ട് ഇന്പോര്ട്ട് മാനേജ്മെന്റ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്.
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണു യോഗ്യത. ഓരോ കോഴ്സിനും 20 സീറ്റുകള്‍ വീതമാണുള്ളത്. ഫെബ്രുവരി 10 വരെ രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങൾക്ക് www.kufos.ac.in സന്ദർശിക്കുക.
Education
കൊച്ചി: കൊച്ചി കേരള ഫിഷറീസ് സര്‍വകലാശാലയില്‍ വിവിധ എംഎഫ്എസ്സി കോഴ്സുകളിലേക്ക് ഒഴിവുള്ള ജനറല്‍, സംവരണ സീറ്റുകളിലേക്ക് 28ന് സ്പോട്ട് അഡ്മിഷന് നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കുഫോസ് പനങ്ങാട് കാമ്പസിലെ സെമിനാര്‍ ഹാളില്‍ അന്നേദിവസം രാവിലെ 11ന് ഹാജരാകണം.