കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) മറൈന്‍ ബയോളജിയില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ആരംഭിക്കുന്നു.
കേന്ദ്ര ഭൂവിജ്ഞാന മന്ത്രാലയത്തിന്റെ ഡീപ്പ് ഓഷ്യന്‍ മിഷന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയുടെ പിന്തുണയോടെയാണു കോഴ്സ് നടപ്പാക്കുന്നത്.
ബ്ലൂ ബയോടെക്നോളജി, കണ്‍സര്‍വേഷന്‍ ബയോളജി, മറൈന്‍ എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ്, മറൈന്‍ ജീനോമിക്സ്, സുസ്ഥിരതയും ബ്ലൂ ഇക്കോണമിയും മറൈന്‍ കള്‍ച്ചറിംഗ് ടെക്നിക്കുകള്‍ തുടങ്ങിയ സുപ്രധാന മേഖലകളില്‍ പരിശീലനം നല്കുന്ന രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് ടുവിന് ബയോളജിക്ക് 55 ശതമാനം മാര്‍ക്കോടെ വിജയം നേടിയവര്‍ക്ക് അപേക്ഷിക്കാം. കുഫോസ് നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് 30 ശതമാനം സീറ്റും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സീറ്റും സംവരണം ചെയ്തിട്ടുണ്ട്.
Tags : Kufos Marine Biology Integrated Program