ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER) ബെഹ്റാംപുര് 2026-27 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഗവേഷണ വിഷയങ്ങള്‍
ബയോളോജിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, കംപ്യൂട്ടര്‍ സയന്‍സ്, ഏര്‍ത് ആന്‍ഡ് എന്വയേൺമെന്റല് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്.
യോഗ്യത
a. കുറഞ്ഞത് 60% മാര്‍ക്കോടെ (എസ്സി /എസ്ടി, പിഡബ്ല്യുഡി, അപേക്ഷകര്‍ക്ക് 55% മാര്‍ക്ക്) ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദം.
b. NET / GATE / UGC-JRF / CSIR-JRF / DBT (JRF A category) / ICMR (JRF category I) / NET-LS / INSPIRE-PhD / JGEEBILS / JEST തുടങ്ങിയ ദേശീയതല പരീക്ഷകളിലെ സാധുവായ സ്കോര്‍.
ദേശീയതല പരീക്ഷകളില്‍ സാധുവായ സ്കോര്‍ ഇല്ലെങ്കിലും താഴെ പറയുന്ന വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്ട്.
i. സെന്‍ട്രലി ഫണ്ടഡ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കുറഞ്ഞത് 8 സിജിപിഎയോടെ ബിടെക് / ബിഇ / ബിഎസ് ബിരുദം നേടിയവര്‍.
ii. ഉയര്‍ന്ന മാര്‍ക്കോടെ എംബിബിഎസ് ബിരുദം നേടിയവര്‍.
iii. ഏതെങ്കിലും IISER-ല്‍ നിന്നുള്ള കുറഞ്ഞത് 8 സിജിപിഎയോടെ BS-MS ഡ്യുവല്‍ ഡിഗ്രി നേടിയവര്‍.
പ്രായപരിധി
പ്രോഗ്രാമില്‍ ചേരുന്ന സമയത്ത് അപേക്ഷകന്റെ പ്രായം 28 വയസില്‍ കൂടാന്‍ പാടില്ല. ഒബിസി (നോണ്‍-ക്രീമി ലെയര്‍) വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെയും എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍/വനിതകള്‍ എന്നിവര്‍ക്ക് 5 വര്‍ഷത്തെയും പ്രായപരിധി ഇളവ് അനുവദിക്കുന്നതാണ്.
അപേക്ഷ
അപേക്ഷകര്‍ ഓണ്‍ലൈനായി (https://www.iiserbpr.in/phdform/) 24-നകം അപേക്ഷിക്കണം.
തെരഞ്ഞെടുപ്പ്
അക്കാദമിക് റിക്കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ അന്തിമ തെരഞ്ഞെടുപ്പിനായി ഒരു വ്യക്തിഗത അഭിമുഖത്തിന് വിളിക്കും. അഭിമുഖ തീയതി അപേക്ഷകരെ ഇമെയില്‍ വഴി അറിയിക്കുന്നതാണ്. അഭിമുഖത്തില്‍ പങ്കെടുക്കുന്ന എസ്സി /എസ്ടി വിഭാഗക്കാരായ അപേക്ഷകര്‍ക്ക് ഇന്ത്യാ ഗവണ്മെന്റിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം യാത്രാബത്ത (TA) ലഭിക്കുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടെലിഫോണ്‍: +91-680-2227-707
ഇ-മെയില്‍: [email protected]
വെബ്സൈറ്റ്: https://iiserbpr.ac.in/
ലിങ്ക്:https://www.iiserbpr.ac.in/admissions-phd
Tags : PhDAdmission IISER Berhampur Education