തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് എംഎസ്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരം അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 900 രൂപയുമാണ്. അപേക്ഷകർക്ക് 28ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം.
പ്രവേശന പരീക്ഷ 29 ന് തിരുവനന്തപുരത്ത് നടത്തും. വിവരങ്ങൾക്ക്: 0471 2560361, 362, 363.
Tags : Applications PostMScDiploma Radiological Physics Course Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship