പ്രതീകാത്മക ചിത്രം
തൃശൂർ: ഒന്നാം പ്രഫഷണൽ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി (സേ) പരീക്ഷകൾ (2024 സ്കീം) പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം പരീക്ഷകൾ നവംബർ ഒന്പതുമുതൽ നടക്കും.
നാഷണൽ മെഡിക്കൽ കമ്മിഷൻ പുറപ്പെടുവിച്ച പൊതുവിജ്ഞാപനത്തിന്റെയും സർവകലാശാലാ സർക്കുലറിന്റെയും അടിസ്ഥാനത്തിൽ, നാല് അവസരങ്ങൾ വിനിയോഗിച്ചിട്ടും ഒന്നാം പ്രഫഷണൽ പരീക്ഷ പാസാകാത്ത അർഹരായ വിദ്യാർഥികൾക്ക് ഒരു അധിക അവസരം (മേഴ്സി ചാൻസ്) കൂടി അനുവദിച്ചിട്ടുണ്ട്.
ഇതിനായി സാധാരണ പരീക്ഷാ രജിസ്ട്രേഷൻ ഫീസിന് പുറമേ 2,270 രൂപ മേഴ്സി ചാൻസ് ഫീസായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾ കേരള ആരോഗ്യശാസ്ത്ര സർവകലാശാല വെബ്സൈറ്റിൽ (www.kuhs.ac.in) ലഭ്യമാണ്.
Tags : Opportunity Failed MBBS Medicine MedicalStudent Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship