കൊച്ചി: സമുദ്ര ജൈവ അധിനിവേശം കേരളതീരത്തു സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും അധിനിവേശ ജീവികളെ രേഖപ്പെടുത്താനും കേരള സമുദ്ര അധിനിവേശ ജീവികളുടെ ആക്ഷൻ പ്ലാൻ തയാറാക്കാനുമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ രണ്ടു വർഷത്തെ ഗവേഷണപദ്ധതി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയ്ക്ക് (കുഫോസ്) അനുവദിച്ചു.
തീരദേശ ജില്ലകളായ എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ കുഫോസ് പഠനങ്ങൾ നടത്തും.
സമുദ്ര അധിനിവേശ ജീവികളുടെ ഡാറ്റാബേസിന്റെ വികസനം, വിദേശ ജൈവജാതികൾ കടന്നുവരുന്ന വഴികളും വ്യാപനത്തിന്റെ പാതകളും തിരിച്ചറിയൽ, പാരിസ്ഥിതിക ആഘാതങ്ങൾ വിലയിരുത്തൽ, മത്സ്യബന്ധനത്തിനും തീരദേശ സമൂഹങ്ങൾക്കും ഉണ്ടാകാനിടയുള്ള സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുടെ വിലയിരുത്തൽ എന്നിങ്ങനെ നാലു മേഖലകളിലാണു പഠനം.
Tags : Kufos