Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manimala

മ​ണി​മ​ല​യി​ൽ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആ​ശു​പ​ത്രി ഇ​​ന്ന് പ്ര​വ​ർ​ത്ത​നം ആ​​രം​​ഭി​​ക്കും

മ​​ണി​​മ​​ല: മ​​ണി​​മ​​ല​​യി​​ൽ ചെ​​ത്തി​​പ്പു​​ഴ സെ​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ, അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​​കൂ​​ടി ഇ​​ൻ​​ഫ​​ന്‍റ് ജീ​​സ​​സ് ആ​​ശു​​പ​​ത്രി ഇ​​ന്ന് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കും. പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്ക് സ​​മ​​ഗ്ര​​വും ഉ​​ന്ന​​ത​​നി​​ല​​വാ​​ര​​മു​​ള്ള​​തു​​മാ​​യ ആ​​രോ​​ഗ്യ​​പ​​രി​​ച​​ര​​ണം ഉ​​റ​​പ്പാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് ആ​​ശു​​പ​​ത്രി സേ​​വ​​നം ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ജ​​ന​​റ​​ൽ മെ​​ഡി​​സി​​ൻ, പീ​​ഡി​​യാ​​ട്രി​​ക്‌​​സ് ആ​​ൻ​​ഡ് നി​​യോ​​നാ​​റ്റോ​​ള​​ജി, ഒ​​ബ്സ്റ്റ​​ട്രി​​ക്‌​​സ് ആ​​ൻ​​ഡ് ഗൈ​​ന​​ക്കോ​​ള​​ജി, ഇ​​എ​​ൻ​​ടി, ജ​​ന​​റ​​ൽ ആ​​ൻ​​ഡ് ലാ​​പ്രോ​​സ്കോ​​പി​​ക് സ​​ർ​​ജ​​റി, ഓ​​ർ​​ത്തോ​​പീ​​ഡി​​ക്സ‌് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ഒ​​പി സേ​​വ​​ന​​ങ്ങ​​ൾ നി​​ല​​വി​​ൽ ല​​ഭ്യ​​മാ​​ണ്. കാ​​ർ​​ഡി​​യോ​​ള​​ജി, പ​​ൾ​​മ​​ണോ​​ള​​ജി, ന്യൂ​​റോ​​ള​​ജി, നെ​​ഫ്രോ​​ള​​ജി, റൂ​​മ​​റ്റോ​​ള​​ജി തു​​ട​​ങ്ങി വി​​വി​​ധ സൂ​​പ്പ​​ർ സ്പെ​​ഷാ​​ലി​​റ്റി വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ​​യും ക​​ൺ​​സ​​ൾ​​ട്ടേ​​ഷ​​നു​​ക​​ൾ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

100 കി​​ട​​ക്ക​​ക​​ളു​​ള്ള ആ​​ശു​​പ​​ത്രി​​യി​​ൽ 24 മ​​ണി​​ക്കൂ​​ർ അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗം, ട്രോ​​മ കെ​​യ​​ർ, മെ​​ഡി​​ക്ക​​ൽ ഐ​​സി​​യു, സ​​ർ​​ജി​​ക്ക​​ൽ ഐ​​സി​​യു, ന​​വ​​ജാ​​ത ശി​​ശു തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗം, ലേ​​ബ​​ർ സ്യൂ​​ട്ട് എ​​ന്നി​​വ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​​കൂ​​ടി​​യ ര​​ണ്ട് ലാ​​മി​​നാ​​ർ ഫ്ലോ ​​ഓ​​പ്പ​​റേ​​ഷ​​ൻ തി​​യ​​റ്റ​​റു​​ക​​ളു​​ടെ ആ​​ശീ​​ർ​​വാ​​ദ ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു.

ഫു​ള്ളി​ഓ​​ട്ടോ​​മേ​​റ്റ​​ഡ് ലാ​​ബ്, ഫാ​​ർ​​മ​​സി, ഡി​​ജി​​റ്റ​​ൽ എ​​ക്സ്-​​റേ എ​​ന്നീ സേ​​വ​​ന​​ങ്ങ​​ൾ 24 മ​​ണി​​ക്കൂ​​റും ല​​ഭ്യ​​മാ​​ണ്. സി​​ടി സ്‌​​കാ​​ൻ, അ​​ൾ​​ട്രാ​​സൗ​​ണ്ട് സ്‌​​കാ​​ൻ, എ​​ക്കോ​​കാ​​ർ​​ഡി​​യോ​​ഗ്രാം, ട്രെ​​ഡ്‌​​മി​​ൽ ടെ​​സ്റ്റ്, പ​​ൾ​​മ​​ണ​​റി ഫം​​ഗ്ഷ​​ൻ ടെ​​സ്റ്റ് തു​​ട​​ങ്ങി​​യ പ​​രി​​ശോ​​ധ​​നാ സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​ട​​ൻ ല​​ഭ്യ​​മാ​​ക്കും.

ആ​​ദ്യ മൂ​​ന്ന് മാ​​സം ഒ​​പി ക​​ൺ​​സ​​ൾ​​ട്ടേ​​ഷ​​ൻ സൗ​​ജ​​ന്യ​​മാ​​ണെ​​ന്ന് ആ​​ശു​​പ​​ത്രി മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​റി​​യി​​ച്ചു. പ​​രി​​ച​​യ​​സ​​മ്പ​​ന്ന​​രാ​​യ ഡോ​​ക്ട​​ർ​​മാ​​രു​​ടെ​​യും സ​​മ​​ർ​​പ്പി​​ത ന​​ഴ്‌​​സിം​​ഗ് സം​​ഘ​​ത്തി​​ന്‍റെ​യും നേ​​തൃത്വത്തി​​ൽ സു​​ര​​ക്ഷി​​ത​​വും രോ​​ഗീ സൗ​​ഹൃ​​ദ​​പ​​ര​​വു​​മാ​​യ അ​​ന്ത​​രീ​​ക്ഷം പ്ര​​ദാ​​നം ചെ​​യ്‌​​തു​​കൊ​​ണ്ട് മ​​ണി​​മ​​ല​​യി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള ജ​​ന​​ങ്ങ​​ൾ​​ക്ക് ആ​​ധു​​നി​​ക ചി​​കി​​ത്സാ​​സൗ​​ക​​ര്യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന പ്ര​​ധാ​​ന ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​മാ​​യി ഇ​​ൻ​​ഫ​​ന്‍റ് ജീ​​സ​​സ് ആ​​ശു​​പ​​ത്രി​​യെ വ​​ള​​ർ​​ത്തു​​ക​​യെ​​ന്ന​​താ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് എ​​ക്സി​​ക്യൂ​ട്ടീ​​വ് ഡ​​യ​​റ​​ക്ട‌​​ർ ഫാ. ​​ജെ​​യിം​​സ് പി. ​​കു​​ന്ന​​ത്ത് അ​​റി​​യി​​ച്ചു. ഒ​​പി ബു​​ക്കിം​​ഗി​​നും വി​​വ​​ര​​ങ്ങ​​ൾ​ക്കും: 04828 240 240.

Latest News

Corehub Up