മണിമല ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം കറിക്കാട്ടൂർ കപ്പേളയിൽനിന്ന് ആരംഭി
മണിമല: ഹോളി മാഗി ഫൊറോന പള്ളിയില്‍ വിശുദ്ധ പൂജരാജാക്കന്മാരുടെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാത്രി ഏഴിന് കറിക്കാട്ടൂര്‍ കപ്പേളയില്‍നിന്ന് ആരംഭിച്ച പ്രദക്ഷിണം മണിമല ടൗണ്‍ ചുറ്റി പള്ളിയിലെത്തിച്ചേര്‍ന്നു.
തുടര്‍ന്ന് നക്ഷത്രത്താല് നയിക്കപ്പെട്ട് ഉണ്ണീശോയെ ലക്ഷ്യമാക്കി നീങ്ങി അവസാനം കാലിത്തൊഴുത്തില്‍ ദിവ്യപൈതലിനെ കണ്ടു സ്വര്‍ണം, മീറ, കുന്തിരിക്കം എന്നിവ സമര്‍പ്പിച്ചതിന്റെ പ്രതീകമായി പള്ളിയില്‍ കാഴ്ചവയ്പും നടത്തി. മുത്തുക്കുടകളേന്തി ആയിരക്കണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. നിരവധി ഫ്ലോട്ടുകളും മുത്തുക്കുടകളും ചെണ്ടമേളവും ബാന്‍ഡ് മേളവും പ്രദക്ഷിണത്തെ വര്‍ണാഭമാക്കി.
Tags : Manimala nattuvishasham local news