x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​പ്ര പ​ട്ട​യം: ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഭീ​മ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു


Published: February 27, 2026 04:13 AM IST | Updated: February 27, 2026 04:13 AM IST

മ​ണി​മ​ല: മ​ണി​മ​ല വി​ല്ലേ​ജി​ലെ പ​ട്ട​യം നി​ഷേ​ധി​ക്ക​പ്പെ​ട്ട കൈ​വ​ശ ക​ർ​ഷ​ക​ർ കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഭീ​മ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. ആ​ല​പ്ര വ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി ഭൂ​മി​യി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​രു​ടെ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന​താ​ണ് ഹ​ർ​ജി​യി​ലെ മു​ഖ്യ ആ​വ​ശ്യം.

2024 ഡി​സം​ബ​റി​ലാ​ണ് പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​സി. ബാ​ബു ക​മ്മീ​ഷ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ഭൂ​മി പ​രി​ശോ​ധി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മ​റ്റു രേ​ഖ​ക​ൾ​ക്ക് പ​ക​രം ആ​ല​പ്ര റി​സ​ർ​വി​ന്‍റെ 1907ലെ ​വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ചു​ള്ള അ​തി​ർ​ത്തി വി​ജ്ഞാ​പ​ന​ത്തി​ലെ അ​തി​ർ​ത്തി വി​വ​ര​ണം പി​ന്തു​ട​ർ​ന്ന് ഭൂ​മി​യി​ൽ പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ഇ​ത് പാ​ലി​ക്കാ​തെ ഡി​ജി​റ്റ​ൽ സ​ർ​വെ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഓ​രോ ഭൂ​മി​യു​ടെ​യും മേ​ൽ 1977ലെ ​റീ - സ​ർ​വെ പ്ര​കാ​ര​മു​ള്ള വ​നം എ​ന്ന കു​റി​പ്പ് പ​ക​ർ​ത്തു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്ത​ത്. അ​തി​നാ​ൽ, ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഡി​ജി​റ്റ​ൽ സ​ർ​വെ നോ​ട്ടീ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ച​പ്ര​കാ​രം ഭൂ​മി​യി​ൽ പ​രി​ശോ​ധി​ച്ചാ​ൽ ആ​ല​പ്ര​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി മു​ഴു​വ​ൻ വ​ന​ത്തി​ന് പു​റ​ത്താ​ണെ​ന്ന് തെ​ളി​യു​മെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഒ​രി​ക്ക​ൽ പ​തി​ഞ്ഞ തെ​റ്റ് ആ​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഉ​റ​ച്ചു​പോ​യ​താ​ണ് ആ​ല​പ്ര​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ഇ​ന്നും ഭൂ​രേ​ഖ നി​ഷേ​ധി​ക്ക​പ്പെ​ടാ​ൻ കാ​ര​ണം. 119 വ​ർ​ഷ​മാ​യി ഈ ​അ​വ​സ്ഥ തു​ട​രു​ക​യാ​ണ്. ആ​ല​പ്ര​യി​ലെ കൃ​ഷി​ഭൂ​മി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് വ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി വി​ജ്ഞാ​പ​നം ചെ​യ്ത​ത്. ഇ​ത് പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. ഒ​പ്പം, വ​ള​കോ​ടി - ക​ല​പ്പ​ക്കോ​ടി, നെ​ടു​മ്പു​റം ച​തു​പ്പ് കു​ത്ത​ക​പ്പാ​ട്ട പ്ര​ദേ​ശം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ റ​വ​ന്യൂ വ​കു​പ്പി​ന് കൈ​മാ​റി എ​ന്ന വ​സ്തു​ത​യും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ക്ക​ണം.

റി​സ​ർ​വി​ന്‍റെ സ്കെ​ച്ച്, ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​ത്തി​ന് പു​റ​ത്താ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 1907ലെ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ, മ​ണി​മ​ല വി​ല്ലേ​ജി​ലെ പ​ഴ​യ സ​ർ​വെ 111/1 സം​ബ​ന്ധി​ച്ച തി​രു​വി​താം​കൂ​ർ സെ​റ്റി​ൽ​മെ​ന്‍റി​ലെ കു​റി​പ്പ്, ആ​ല​പ്ര വ​ന​ത്തെ ആ​ധി​കാ​രി​ക​മാ​യി പ​ഠി​ക്കാ​ൻ സെ​റ്റി​ൽ​മെ​ന്‍റ് കോ​ട​തി 1965ൽ ​നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട്‌, ഈ ​പ്ര​ദേ​ശം ദീ​ർ​ഘ​നാ​ളു​ക​ൾ​ക്ക് മു​ന്പ് മു​ത​ൽ റ​വ​ന്യൂ ഭൂ​മി​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു തെ​ളി​യി​ക്കു​ന്ന ഭൂ​നി​കു​തി ര​സീ​തു​ക​ൾ, ച​തു​പ്പു​ക​ളെ റ​വ​ന്യൂ ഭൂ​മി​യാ​ക്കി മാ​റ്റി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​ത​മാ​ണ് ഹ​ർ​ജി ത​യാ​റാ​ക്കി​യ​ത്.

ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ചു ഭൂ​മി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​റ്റാ​യ പ​ഴ​യ രേ​ഖ​ക​ൾ തി​രു​ത്തി കേ​ള ഭൂ​മി പ​തി​വു​ച​ട്ടം അ​നു​സ​രി​ച്ച് പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ്ര​ദേ​ശ​ത്തെ സ​മ്മ​തി​ദാ​യ​ക​രാ​യ 558 ക​ർ​ഷ​ക​രാ​ണ് ഹ​ർ​ജി​യി​ൽ ഒ​പ്പു​വ​ച്ചി​ട്ടു​ള്ള​ത്.

പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ സ​ന്തോ​ഷ്‌ പെ​രു​മ്പെ​ട്ടി, ജോ​സ് കോ​ട്ട​യി​ൽ, കെ.​സി. ബാ​ബു, ജോ​യി തെ​ക്കേ​മു​റി, ബാ​ബു മു​ള്ള​ൻ​കു​ഴി, ജ​യിം​സ് ക​ണ്ണി​മ​ല എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടു​ത​ൽ ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ച് റ​വ​ന്യൂ മ​ന്ത്രി, ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ, സ​ർ​വെ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്കു​കൂ​ടി ഉ​ട​ൻ ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : nattu vishesham Bhima petition District Collector manimala

Recent News

Corehub Up