കോട്ടയം: വീട്ടമ്മയുടേയും മകളുടേയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. മണിമല കരിക്കാട്ടൂർ സ്വദേശികളായ സിന്ധുവിനും മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
സമീപവാസികളുമായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ 31ന് വീണ്ടും തർക്കം ഉണ്ടായി. തുടർന്ന് അയൽവാസിയായ സ്ത്രീ സിന്ധുവിന്റെയും മകളുടെയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്യുകയായിരുന്നു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സിന്ധുവിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് ആദ്യം കേസെടുക്കാൻ തയാറായില്ലെന്നും ആരോപണമുണ്ട്.
Tags : sprayed pesticide police case manimala