Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannanam

Kottayam

മ​​ദ്യ​​പ​​സം​​ഘ​​ങ്ങ​​ളു​​ടെ താ​​വ​​ള​​മാ​​യി മാ​​ന്നാ​​നം ക​​ട​​വ്

മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ പാ​​ദ​​സ്പ​​ർ​​ശ​​മേ​​റ്റു ച​​രി​​ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ മാ​​ന്നാ​​നം ക​​ട​​വും ജെ​​ട്ടി​​യും അ​​വ​​ഗ​​ണ​​ന​​യു​​ടെ പ​​ര​​മ​​കോ​​ടി​​യി​​ൽ. പെ​​ണ്ണാ​​ർ തോ​​ട്ടി​​ൽ​​നി​​ന്നാ​​ണ് മാ​​ന്നാ​​നം ജെ​​ട്ടി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. പാ​​യ​​ലും പോ​​ള​​യും പു​​ല്ലും നി​​റ​​ഞ്ഞ് ഒ​​ഴു​​ക്കു നി​​ല​​ച്ച സ്ഥി​​തി​​യി​​ലാ​​ണ് തോ​​ടും ക​​ട​​വും. വി​​ജ​​ന​​മാ​​യ ക​​ട​​വി​​ന്‍റെ പ​​രി​​സ​​രം ഇ​​പ്പോ​​ൾ മ​​ദ്യ​​പ​​സം​​ഘ​​ങ്ങ​​ളു​​ടെ താ​​വ​​ള​​മാ​​യി മാ​​റി. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ സ്വൈ​​രം കെ​​ടു​​ത്തു​​ന്ന മ​​ദ്യ​​പ​​സം​​ഘ​​ങ്ങ​​ൾ മ​​ദ്യ​​ക്കു​​പ്പി​​ക​​ളും പ്ലാ​​സ്റ്റി​​ക് കു​​പ്പി​​ക​​ളും ക​​ട​​വി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും ഉ​​പേ​​ക്ഷി​​ച്ചു പോ​​കു​​ക​​യാ​​ണ്.

ഏ​​റെ​​ക്കാ​​ലം മാ​​ന്നാ​​നം ന​​ദി സം​​ര​​ക്ഷ​​ണ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​സി​​ബി​​ച്ച​​ൻ ക​​ള​​രി​​ക്ക​​ൽ, സെ​​ക്ര​​ട്ട​​റി ഷി​​ബു ക​​ടും​​ബ​​ശേ​​രി, ട്ര​​ഷ​​റ​​ർ കെ.​​ജെ. ഷാ​​ജി ക​​ള​​ത്തി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജെ​​ട്ടി​​യും ക​​ട​​വും പോ​​ള​​യും പു​​ല്ലും നീ​​ക്കം ചെ​​യ്ത് സം​​ര​​ക്ഷി​​ച്ചി​​രു​​ന്നു. സാ​​മ്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ടി​​നെ​​ത്തു​​ട​​ർ​​ന്ന് പി​​ന്നീ​​ട​​ത് മു​​ട​​ങ്ങി.

ച​​രി​​ത്ര പ്രാ​​ധാ​​ന്യ​​മു​​ള്ള മാ​​ന്നാ​​നം ക​​ട​​വും ജെ​​ട്ടി​​യും പ​​രി​​പാ​​ലി​​ച്ച് സം​​ര​​ക്ഷി​​ക്കാ​​ൻ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തോ സ​​ർ​​ക്കാ​​രോ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന​​ത് ദീ​​ർ​​ഘ​​കാ​​ല ആ​​വ​​ശ്യ​​മാ​​ണ്. സാ​​യാ​​ഹ്ന​​ങ്ങ​​ളി​​ൽ സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ ക​​ട​​വി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

നാ​​ലു​​മ​​ണി​​ക്കാ​​റ്റും കൈ​​പ്പു​​ഴ​​ക്കാ​​റ്റും പോ​​ലെ കു​​ളി​​ർ​​കാ​​റ്റേ​​റ്റ് സാ​​യാ​​ഹ്ന​​ങ്ങ​​ൾ ചെ​​ല​​വ​​ഴി​​ക്കാ​​നും പ്ര​​കൃ​​തി​​ഭം​​ഗി ആ​​സ്വ​​ദി​​ക്കു​​ന്ന​​തി​​നും സാ​​ധി​​ക്കു​​ന്ന സ്ഥ​​ല​​മാ​​ണി​​ത്. എ​​ന്നാ​​ൽ, കാ​​ടും മാ​​ലി​​ന്യ​​ങ്ങ​​ളും നി​​റ​​ഞ്ഞ് പ​​രി​​പാ​​ലി​​ക്കാ​​ൻ സം​​വി​​ധാ​​ന​​മി​​ല്ലാ​​താ​​യ ഇ​​വി​​ടം സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​രു​​ടെ താ​​വ​​ള​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.

District News

ന​​ക്ഷ​​ത്ര​​പ്ര​​ഭ​​യി​​ല്‍ മാ​​ന്നാ​​നം ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ്

മാ​​ന്നാ​​നം: സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജി​​ലെ 69-ാമ​​തു ക്രി​​സ്മ​​സ് ആ​​ഘോ​​ഷം വ്യ​​ത്യ​​സ്ത​​മാ​​ക്കി അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ര്‍ഥി​​ക​​ളും. കോ​​ള​​ജി​​ലെ എ​​ല്ലാ വി​​ദ്യാ​​ര്‍ഥി​​ക​​ളെ​​യും അ​​ധ്യാ​​പ​​ക​​രെ​​യും അ​​ന​​ധ്യാ​​പ​​ക​​രെ​​യും പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന, ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും ഫോ​​ട്ടോ പ​​തി​​പ്പി​​ച്ച ഏ​​ക​​ദേ​​ശം 200ല്‍പ്പ​​രം ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍ അ​​ണി​​ഞ്ഞാ​​ണു മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് ഇ​​ത്ത​​വ​​ണ ക്രി​​സ്മ​​സി​​നെ വ​​ര​​വേ​​ല്‍ക്കു​​ന്ന​​ത്.


സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കു​​ടും​​ബ​​മെ​​ന്ന ആ​​ശ​​യ​​ത്തി​​ലൂ​​ന്നി ഓ​​രോ കു​​ടും​​ബാം​​ഗ​​വും ഓ​​രോ ന​​ക്ഷ​​ത്ര​​മാ​​യി തി​​ള​​ങ്ങു​​ന്നു​​വെ​​ന്ന് ഇ​​തു സൂ​​ചി​​പ്പി​​ക്കു​​ന്നു. മു​​ള​​യും ക​​യ​​റും ഉ​​പ​​യോ​​ഗി​​ച്ചു വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ത​​ന്നെ​​യാ​​ണ് ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍ നി​​ര്‍മി​​ച്ച​​ത്. കോ​​ള​​ജ് യൂ​​ണി​​യ​​നും സ്പി​​രി​​ച്വ​​ല്‍ ആ​​നി​​മേ​​ഷ​​ന്‍ സെ​​ല്ലും സം​​യു​​ക്ത​​മാ​​യാ​​ണ് ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍ നി​​ര്‍മി​​ച്ച​​ത്. കോ​​ള​​ജി​​ന്‍റെ മാ​​നേ​​ജ​​രും മാ​​ന്നാ​​നം ആ​​ശ്ര​​മം അ​​ധി​​പ​​നു​​മാ​​യ റ​​വ.​​ഡോ. കു​​ര്യ​​ന്‍ ചാ​​ല​​ങ്ങാ​​ടി സി​​എം​​ഐ​​യാ​​ണ് വ്യ​​ത്യ​​സ്ത​​മാ​​യ ആ​​ശ​​യ​​ത്തി​​നു പി​​ന്നി​​ല്‍.

Sports

എ​​ഫ്രേം​​സി​​ല്‍ ഇ​​നി സെ​​മി

കോ​​ട്ട​​യം: 20-ാമ​​ത് സെ​​ന്‍റ് എ​​ഫ്രേം​​സ് ട്രോ​​ഫി ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ സെ​​മി ഫൈ​​ന​​ല്‍ ഇ​​ന്ന് അ​​ര​​ങ്ങേ​​റും.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി​​യി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ സെ​​ന്‍റ് എ​​ഫ്രേം​​സ്, പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് എ​​ച്ച്എ​​സ്എ​​സി​​നെ​​യും കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബെ​​ഥ​​നി കു​​ന്നം​​കു​​ളം ജി​​വി​​എ​​ച്ച്എ​​സ്എ​​സി​​നെ​​യും നേ​​രി​​ടും.

കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സും കൊ​​ല്ലം എ​​സ്എ​​ന്നും, കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​റും കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ലും ത​​മ്മി​​ലാ​​ണ് പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ സെ​​മി.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ലീ​​ഗി​​ല്‍ ഗി​​രി​​ദീ​​പം ബെ​​ഥ​​നി കോ​​ട്ട​​യം 53-47ന് ​​നെ​​ല്ലി​​ക്കു​​ത്തി​​നെ​​യും കു​​ന്നം​​കു​​ളം 72-39 സെ​​ന്‍റ് എ​​ഫ്രേം​​സ് ബി​​ടീ​​മി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ക്വാ​​ര്‍​ട്ട​​റി​​ല്‍ എ​​സ്എ​​ന്‍ ട്ര​​സ്റ്റ് കൊ​​ല്ലം 57-45ന് ​​മൗ​​ണ്ട് താ​​ബോ​​ര്‍ പ​​ത്ത​​നാ​​പു​​ര​​ത്തെ​​യും മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ 72-66ന് ​​ആ​​ല​​പ്പു​​ഴ ജ്യോ​​തി​​നി​​കേ​​ത​​നെ​​യും കീ​​ഴ​​ട​​ക്കി.

District News

മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സി​​ന് സം​​സ്ഥാ​​ന ഐ​​ടി മേ​​ള​​യി​​ൽ ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ്

മാ​​ന്നാ​​നം: പാ​​ല​​ക്കാ​​ടു ന​​ട​​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ ഐ​​ടി മേ​​ള​​യി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ബെ​​സ്റ്റ് സ്കൂ​​ൾ അ​​വാ​​ർ​​ഡും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പും ക​​ര​​സ്ഥ​​മാ​​ക്കി.

സ്ക്രാ​​ച്ച് പ്രോ​​ഗ്രാ​​മിം​​ഗി​​ൽ ലി​​ൻ​​ഡാ സൂ​​സ​​ൻ ജോ​​യ​​ൽ ഒ​​ന്നാം സ്ഥാ​​ന​​വും വെ​​ബ്പേ​​ജ് ഡി​​സൈ​​നിം​​ഗി​​ൽ നെ​​വി​​ൻ പ്ര​​മോ​​ദ് ര​​ണ്ടാം സ്ഥാ​​ന​​വും പ്ര​​സ​​ന്‍റേ​​ഷ​​നി​​ൽ കാ​​ത​​റി​​ൻ ജോ​​ർ​​ജ് നാ​​ലാം സ്ഥാ​​ന​​വും എ ​​ഗ്രേ​​ഡോ​​ടെ നേ​​ടി.

ഗ​​ണി​​ത​​ശാ​​സ്ത്ര മേ​​ള​​യി​​ൽ ഫ​​ൻ​​സാ ഷാ​​ജി, ഫൈ​​സാ ഷാ​​ജി (ഗ്രൂ​​പ്പ് പ്രോ​​ജ​​ക്ട്), എ​​ൽ​​സി​​യ ഷാ​​ജി (അ​​ദ​​ർ ചാ​​ർ​​ട്ട് ), പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​മേ​​ള​​യി​​ൽ ന്യൂ​​ട്രീ​​ഷ്യ​​സ് ഫു​​ഡ് ഐ​​റ്റം​​സ് ആ​​ൻ​​ഡ് ഫ്രൂ​​ട്ട് വെ​​ജി​​റ്റ​​ബി​​ൾ പ്രി​​സ​​ർ​​വേ​​ഷ​​ൻ, ബു​​ക്ക് ബൈ​​ൻ​​ഡിം​​ഗ് എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ൽ ജെ​​ന്നി മ​​രി​​യ ജോ​​ജോ,

എ​​യ്ഞ്ച​​ൽ തോ​​മ​​സ് എ​​ന്നി​​വ​​ർ എ ​​ഗ്രേ​​ഡ് നേ​​ടി. തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം കൈ​​വ​​രി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളെ പി​​ടി​​എ​​യും മാ​​നേ​​ജ്മെ​​ന്‍റും അ​​ഭി​​ന​​ന്ദി​​ച്ചു.

Latest News

Corehub Up