x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സി​​ന് സം​​സ്ഥാ​​ന ഐ​​ടി മേ​​ള​​യി​​ൽ ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പ്


Published: November 12, 2025 07:15 AM IST | Updated: November 12, 2025 07:15 AM IST

സം​​സ്ഥാ​​ന ഐ​​ടി മാ​​ത്ത​​മാ​​റ്റി​​ക്സ് പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​മേ​​ള​​യി​​ൽ ഉ​​ന്ന​​ത വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ്കൂ

മാ​​ന്നാ​​നം: പാ​​ല​​ക്കാ​​ടു ന​​ട​​ന്ന സം​​സ്ഥാ​​ന സ്കൂ​​ൾ ഐ​​ടി മേ​​ള​​യി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ബെ​​സ്റ്റ് സ്കൂ​​ൾ അ​​വാ​​ർ​​ഡും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗം ഓ​​വ​​റോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പും ക​​ര​​സ്ഥ​​മാ​​ക്കി.

സ്ക്രാ​​ച്ച് പ്രോ​​ഗ്രാ​​മിം​​ഗി​​ൽ ലി​​ൻ​​ഡാ സൂ​​സ​​ൻ ജോ​​യ​​ൽ ഒ​​ന്നാം സ്ഥാ​​ന​​വും വെ​​ബ്പേ​​ജ് ഡി​​സൈ​​നിം​​ഗി​​ൽ നെ​​വി​​ൻ പ്ര​​മോ​​ദ് ര​​ണ്ടാം സ്ഥാ​​ന​​വും പ്ര​​സ​​ന്‍റേ​​ഷ​​നി​​ൽ കാ​​ത​​റി​​ൻ ജോ​​ർ​​ജ് നാ​​ലാം സ്ഥാ​​ന​​വും എ ​​ഗ്രേ​​ഡോ​​ടെ നേ​​ടി.

ഗ​​ണി​​ത​​ശാ​​സ്ത്ര മേ​​ള​​യി​​ൽ ഫ​​ൻ​​സാ ഷാ​​ജി, ഫൈ​​സാ ഷാ​​ജി (ഗ്രൂ​​പ്പ് പ്രോ​​ജ​​ക്ട്), എ​​ൽ​​സി​​യ ഷാ​​ജി (അ​​ദ​​ർ ചാ​​ർ​​ട്ട് ), പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​മേ​​ള​​യി​​ൽ ന്യൂ​​ട്രീ​​ഷ്യ​​സ് ഫു​​ഡ് ഐ​​റ്റം​​സ് ആ​​ൻ​​ഡ് ഫ്രൂ​​ട്ട് വെ​​ജി​​റ്റ​​ബി​​ൾ പ്രി​​സ​​ർ​​വേ​​ഷ​​ൻ, ബു​​ക്ക് ബൈ​​ൻ​​ഡിം​​ഗ് എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ൽ ജെ​​ന്നി മ​​രി​​യ ജോ​​ജോ,

എ​​യ്ഞ്ച​​ൽ തോ​​മ​​സ് എ​​ന്നി​​വ​​ർ എ ​​ഗ്രേ​​ഡ് നേ​​ടി. തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം കൈ​​വ​​രി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളെ പി​​ടി​​എ​​യും മാ​​നേ​​ജ്മെ​​ന്‍റും അ​​ഭി​​ന​​ന്ദി​​ച്ചു.

Tags : Mannanam Local News Kottayam Nattuvishesham

Recent News

Corehub Up