മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് നാളെ കൊടിയേറും. ജനുവരി മൂന്നിനാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ. നാളെ രാവിലെ 11ന് അദിലാബാദ് രൂപതാ മെത്രാൻ മാർ ജോസഫ് തച്ചാപറമ്പത്ത് സിഎംഐ കൊടി ഉയർത്തും.
27ന് രാവിലെ 10ന് സന്യസ്ത സംഗമവും 28ന് ഉച്ചകഴിഞ്ഞ് 2.30ന് ചാവറ കുടുംബസംഗമവും 30ന് രാവിലെ 10.30ന് കുടമാളൂർ ഫൊറോനാ മാതൃ-പിതൃവേദി തീർഥാടനവും നടക്കും.
26ന് രാവിലെ 11ന് അദിലാബാദ് രൂപതാ മെത്രാൻ മാർ ജോസഫ് തച്ചാപറമ്പത്തും 27ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ഡോ. യൂഹാനോൻ മാർ അലക്സിയോസും 31ന് രാവിലെ 11ന് വരാപ്പുഴ രൂപതാ സഹായമെത്രാൻ ബിഷപ് ആന്റണി വാലുങ്കലും ജനുവരി ഒന്നിന് രാവിലെ 11ന് തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിനമായ ജനുവരി മൂന്നിന് രാവിലെ 11ന് സിഎംഐ സഭയിലെ നവവൈദികർ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് പിടിയരി ഊട്ടുനേർച്ച നടക്കും. വൈകുന്നേരം 6.30ന് തിരുനാൾ പ്രദക്ഷിണം
Tags : Chavara Yachan Mannanam