x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​ദ്യ​​പ​​സം​​ഘ​​ങ്ങ​​ളു​​ടെ താ​​വ​​ള​​മാ​​യി മാ​​ന്നാ​​നം ക​​ട​​വ്


Published: July 8, 2026 06:19 AM IST | Updated: July 8, 2026 06:19 AM IST

മാ​​ന്നാ​​നം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ പാ​​ദ​​സ്പ​​ർ​​ശ​​മേ​​റ്റു ച​​രി​​ത്ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ മാ​​ന്നാ​​നം ക​​ട​​വും ജെ​​ട്ടി​​യും അ​​വ​​ഗ​​ണ​​ന​​യു​​ടെ പ​​ര​​മ​​കോ​​ടി​​യി​​ൽ. പെ​​ണ്ണാ​​ർ തോ​​ട്ടി​​ൽ​​നി​​ന്നാ​​ണ് മാ​​ന്നാ​​നം ജെ​​ട്ടി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. പാ​​യ​​ലും പോ​​ള​​യും പു​​ല്ലും നി​​റ​​ഞ്ഞ് ഒ​​ഴു​​ക്കു നി​​ല​​ച്ച സ്ഥി​​തി​​യി​​ലാ​​ണ് തോ​​ടും ക​​ട​​വും. വി​​ജ​​ന​​മാ​​യ ക​​ട​​വി​​ന്‍റെ പ​​രി​​സ​​രം ഇ​​പ്പോ​​ൾ മ​​ദ്യ​​പ​​സം​​ഘ​​ങ്ങ​​ളു​​ടെ താ​​വ​​ള​​മാ​​യി മാ​​റി. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ സ്വൈ​​രം കെ​​ടു​​ത്തു​​ന്ന മ​​ദ്യ​​പ​​സം​​ഘ​​ങ്ങ​​ൾ മ​​ദ്യ​​ക്കു​​പ്പി​​ക​​ളും പ്ലാ​​സ്റ്റി​​ക് കു​​പ്പി​​ക​​ളും ക​​ട​​വി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും ഉ​​പേ​​ക്ഷി​​ച്ചു പോ​​കു​​ക​​യാ​​ണ്.

ഏ​​റെ​​ക്കാ​​ലം മാ​​ന്നാ​​നം ന​​ദി സം​​ര​​ക്ഷ​​ണ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​സി​​ബി​​ച്ച​​ൻ ക​​ള​​രി​​ക്ക​​ൽ, സെ​​ക്ര​​ട്ട​​റി ഷി​​ബു ക​​ടും​​ബ​​ശേ​​രി, ട്ര​​ഷ​​റ​​ർ കെ.​​ജെ. ഷാ​​ജി ക​​ള​​ത്തി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജെ​​ട്ടി​​യും ക​​ട​​വും പോ​​ള​​യും പു​​ല്ലും നീ​​ക്കം ചെ​​യ്ത് സം​​ര​​ക്ഷി​​ച്ചി​​രു​​ന്നു. സാ​​മ്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ടി​​നെ​​ത്തു​​ട​​ർ​​ന്ന് പി​​ന്നീ​​ട​​ത് മു​​ട​​ങ്ങി.

ച​​രി​​ത്ര പ്രാ​​ധാ​​ന്യ​​മു​​ള്ള മാ​​ന്നാ​​നം ക​​ട​​വും ജെ​​ട്ടി​​യും പ​​രി​​പാ​​ലി​​ച്ച് സം​​ര​​ക്ഷി​​ക്കാ​​ൻ ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തോ സ​​ർ​​ക്കാ​​രോ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന​​ത് ദീ​​ർ​​ഘ​​കാ​​ല ആ​​വ​​ശ്യ​​മാ​​ണ്. സാ​​യാ​​ഹ്ന​​ങ്ങ​​ളി​​ൽ സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ ക​​ട​​വി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

നാ​​ലു​​മ​​ണി​​ക്കാ​​റ്റും കൈ​​പ്പു​​ഴ​​ക്കാ​​റ്റും പോ​​ലെ കു​​ളി​​ർ​​കാ​​റ്റേ​​റ്റ് സാ​​യാ​​ഹ്ന​​ങ്ങ​​ൾ ചെ​​ല​​വ​​ഴി​​ക്കാ​​നും പ്ര​​കൃ​​തി​​ഭം​​ഗി ആ​​സ്വ​​ദി​​ക്കു​​ന്ന​​തി​​നും സാ​​ധി​​ക്കു​​ന്ന സ്ഥ​​ല​​മാ​​ണി​​ത്. എ​​ന്നാ​​ൽ, കാ​​ടും മാ​​ലി​​ന്യ​​ങ്ങ​​ളും നി​​റ​​ഞ്ഞ് പ​​രി​​പാ​​ലി​​ക്കാ​​ൻ സം​​വി​​ധാ​​ന​​മി​​ല്ലാ​​താ​​യ ഇ​​വി​​ടം സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​രു​​ടെ താ​​വ​​ള​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.

Tags : nattu vishesham Mannanam Kadava liquor syndicates

Recent News

Corehub Up