കോട്ടയം: 20-ാമത് സെന്റ് എഫ്രേംസ് ട്രോഫി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഇന്ന് അരങ്ങേറും.
ആണ്‍കുട്ടികളുടെ സെമിയില്‍ ആതിഥേയരായ സെന്റ് എഫ്രേംസ്, പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച്എസ്എസിനെയും കോട്ടയം ഗിരിദീപം ബെഥനി കുന്നംകുളം ജിവിഎച്ച്എസ്എസിനെയും നേരിടും.
കോഴിക്കോട് പ്രോവിഡന്‍സും കൊല്ലം എസ്എന്നും, കൊരട്ടി ലിറ്റില്‍ ഫ്ളവറും കോട്ടയം മൗണ്ട് കാര്‍മലും തമ്മിലാണ് പെണ്‍കുട്ടികളുടെ സെമി.
ആണ്‍കുട്ടികളുടെ ലീഗില്‍ ഗിരിദീപം ബെഥനി കോട്ടയം 53-47ന് നെല്ലിക്കുത്തിനെയും കുന്നംകുളം 72-39 സെന്റ് എഫ്രേംസ് ബിടീമിനെയും പരാജയപ്പെടുത്തി.
പെണ്‍കുട്ടികളുടെ ക്വാര്‍ട്ടറില്‍ എസ്എന്‍ ട്രസ്റ്റ് കൊല്ലം 57-45ന് മൗണ്ട് താബോര്‍ പത്തനാപുരത്തെയും മൗണ്ട് കാര്‍മല്‍ 72-66ന് ആലപ്പുഴ ജ്യോതിനികേതനെയും കീഴടക്കി.
Tags : St. Ephraim trophy basket St Epraim basket ball Mannanam