കോട്ടയം: ജെഇഇ മെയിന്‍ പരീക്ഷയില്‍ കേരളത്തിൽനിന്ന് നിരഞ്ജന് ജെ. പിള്ള ഒന്നാമതെത്തിയപ്പോൾ മാന്നാനം കെഇ സ്കൂളിനും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിനും അഭിമാനം.
കോട്ടയം കാരിത്താസ് സ്വദേശിയായ നിരഞ്ജന് ഐടിസി ലിമിറ്റഡില്‍ ഏരിയാ മാനേജര്‍ ബി. ജിനുവിന്റെയും എംജി യൂണിവേഴ്സിറ്റി ടെക്നിക്കല്‍ ഓഫീസറായ മഞ്ജു ഗോപിനാഥിന്റെയും മകനാണ്. എട്ടാം ക്ലാസ് മുതല്‍ പാലാ ബ്രില്യന്റില് കോച്ചിംഗിനു ചേര്‍ന്നിരുന്നു. ആറാം ക്ലാസ് മുതല്‍ മാന്നാനം കെഇ സ്കൂളിലായിരുന്നു പഠനം.
ചെറുപ്പം മുതലേ കഠിന്വാധനത്തിലൂടെ പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ നിരഞ്ജനു സാധിച്ചിരുന്നു. ദിവസവും 12 മണിക്കൂര്‍ വരെ പഠനത്തിനായി സമയം കണ്ടെത്തിയ നിരഞ്ജന് എല്ലാം ആവര്‍ത്തിച്ച് എഴുതിയാണ് പഠിച്ചിരുന്നത്. രാത്രി സമയത്താണ് കൂടുതലും പഠനത്തിനായി സമയം ചെലവഴിച്ചത്.
സഹോദരന് മുകുന്ദന് നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഐഐടിയില്‍ ഉന്നത പഠനം നടത്തി ഫിനാന്‍സ് കമ്പനിയില്‍ ജോലി നേടാനാണ് ആഗ്രഹം. ഒന്നാം റാങ്ക് നേടിയ നിരഞ്ജനെ മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎഐയും ബ്രില്യന്റ് മാനേജ്മെന്റും അഭിനന്ദിച്ചു.
Tags : KE School Mannanam Pala Brilliant proud