Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Thomas Tharayil

സഭ കാലത്തിനൊത്ത് സജ്ജമാകണം: മാര്‍ തോമസ് തറയില്‍

കു​ട്ടി​ക്കാ​നം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ന​ന്മ​യും സാ​ധ്യ​ത​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വ​ള​ര്‍ച്ച പ്ര​യോ​ജ​ന​പ്പെ​ടും വി​ധം സ​ഭ കാ​ല​ത്തി​നൊ​ത്തു സ​ജ്ജ​മാ​ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ര​ണ്ടാ​മ​ത് എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

സ​ഭ​യെ ത​ക​ര്‍ക്കാ​നും ത​ള​ര്‍ത്താ​നും ഭ​യ​പ്പെ​ടു​ത്താ​നും പ​ല ത​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളെ ധീ​ര​മാ​യ ചെ​റു​ക്കാ​നും ക്രൈ​സ്ത​വ സ്വ​ത്വ​ബോ​ധം ധീ​ര​മാ​യി മു​റു​കെപ്പിടി​ക്കാ​നും ക​ഴി​യ​ണം. എ​ഫ്‌​സി​ആ​ര്‍എ ബി​ല്‍ പാ​സാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നീ​ക്ക​വും ദ​ളി​ത ക​ത്തോ​ലി​ക്ക​ര്‍ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​തും മി​ഷ​ന​റി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു​മൊ​ക്കെ ക്രൈ​സ്ത​സ​മൂ​ഹ​ത്തെ അ​പ​ര​വ​ത്ക​രി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

രൂ​പ​ത​യു​ടെ​യും സ​ഭ​യു​ടെ​യും മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ഗു​ണ​ക​ര​മാ​കും വി​ധ​മു​ള്ള ആ​ലോ​ച​ന​ക​ള്‍ക്കും ആ​സൂ​ത്ര​ണ​ങ്ങ​ള്‍ക്കും ഒ​രു​ക്ക​ങ്ങ​ള്‍ക്കും എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി വേ​ദി​യാ​യ​താ​യി അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു.

പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ.​ബി​നോ പി. ​ജോ​സ്, സി​ഞ്ചെ​ല്ലൂ​സ് ഫാ.​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ കൊ​ല്ലം​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി റി​പ്പോ​ര്‍ട്ട് ചാ​ന്‍സല​ര്‍ ഫാ.​ഡോ. മാ​ത്യു ശൗ​ര്യാം​കു​ഴി അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ന​ലെ സാ​മൂ​ഹി​ക സ​മ്പ​ര്‍ക്ക മാ​ധ്യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ഫാ.​ഡോ. സാ​ബു കു​മ്പു​ക്ക​ലും ന​വീ​കൃ​ത പ്രേ​ഷി​ത സ​മൂ​ഹം എ​ന്ന​തി​ല്‍ ഫാ.​ഡോ. ഫ്രാ​ന്‍സി​സ് ദേ​വ​സി ഇ​ല​വ​ത്തി​ങ്ക​ലും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ഡോ. ​ജൂ​ബി മാ​ത്യു, ഫാ.​ഡോ. ജോ​സ​ഫ് തെ​ക്കേ​വ​യ​ലി​ല്‍ എ​ന്നി​വ​ര്‍ മോ​ഡ​റേ​റ്റ​ര്‍മാ​രാ​യി​രു​ന്നു.

NRI

എസ്ബി, അസംപ്‌ഷൻ കോളജ് അലുമ്‌നി യുകെ സമ്മേളനം മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും

ലണ്ടൻ: ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശേരി എസ്ബി കോളജിലും ചങ്ങനാശേരി അസംപ്‌ഷൻ കോളജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യുകെയിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ യുകെ സംഗമം സംഘടിപ്പിക്കുന്നു.

മേയ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ബെഡ്ഫോർഡിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷനും എസ്ബി അസംപ്‌ഷൻ കോളജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും.

യുകെയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.

എസ്ബി, അസംപ്‌ഷൻ കോളജുകളിലെ പൂർവവിദ്യാർഥികളായിരുന്ന യുകെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ, ബാച്ച്, പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Kerala

പൗരാവകാശ ലംഘനം ചൂണ്ടിക്കാട്ടുന്നതിൽ രാഷ്‌ട്രീയമില്ല: മാർ തോമസ് തറയിൽ

ചങ്ങനാശേരി: എഫ്‌സിആർഎ നിയമഭേദഗതിയിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നതു ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്നു പ്രതീക്ഷിച്ചാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അല്ലാതെ സർക്കാരിനെ എതിർപക്ഷത്തു നിർത്താനല്ല.

കേരളത്തിലെ എംപിമാരുമായി സംസാരിക്കാൻ ഇടയായി. തെരഞ്ഞെടുപ്പ് മൂലം അവരാരും പാർലമെന്‍റിൽ ഇല്ല. എങ്കിലും മറ്റ് എംപിമാർ വഴി ആശങ്കകൾ പാർലമെന്‍റിൽ ഉന്നയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബിൽ അവതരിപ്പിച്ചതേയുള്ളൂ. ചർച്ചയും വോട്ടെടുപ്പും ഒക്കെ വരുന്നതേയുള്ളൂ. തീർച്ചയായിട്ടും ഇതിലെ ജനാധിപത്യ വിരുദ്ധമായ ഘടകങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.

സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ, അതിനെ കേരളത്തിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്‌ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്നു പറയാതെ വയ്യ.

യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്കു പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്‌ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്‌ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ സർക്കാർ നടപടി എടുത്തിട്ടുണ്ട്. നിയമനങ്ങളൊക്കെ കുറെ പാസായി വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. സഭയുടെ ഒരു ദൗത്യം എപ്പോഴും മനഃസാക്ഷി രൂപീകരണത്തിലാണ്. ശരിയായ രീതിയിൽ തീരുമാനമെടുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്നുള്ള രീതിയിലുള്ള ഒരു വിശ്വാസ പരിശീലനവും മനഃസാക്ഷി രൂപീകരണവുമാണ് സഭ കൊടുക്കുന്നത്. തീർച്ചയായും അവർക്കതു വിലയിരുത്താനാകും. - മാർ തോമസ് തറയിൽ പറഞ്ഞു. 

Kerala

ദൈ​വം കൂ​ടെ​യു​ണ്ടെ​ന്ന വി​ശ്വാ​സ​ത്തോ​ടെ ഭ​യം​ കൂ​ടാ​തെ ജീ​വി​ക്കു​ക: മാ​ർ ത​റ​യി​ൽ

ചാ​​​ല​​​ക്കു​​​ടി: ജീ​​​വി​​​ത​​​പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ദൈ​​​വം കൂ​​​ടെ​​​യു​​​ണ്ടെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ഭ​​​യം​​​കൂ​​​ടാ​​​തെ ജീ​​​വി​​​ക്ക​​​ണ​​​മെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു. പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ൺവ​​​ൻ​​​ഷ​​​ന്‍റെ ര​​​ണ്ടാം​​​ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സു​​​വി​​​ശേ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ​​​ത​​​വ​​​ണ പ​​​റ​​​യു​​​ന്ന​​​ത് ഭ​​​യ​​​പ്പെ​​​ടേ​​​ണ്ട എ​​​ന്ന വ​​​ച​​​ന​​​മാ​​​ണ്. വി​​​ശ്വാ​​​സ​​​മു​​​ള്ള​​​വ​​​ർ ജീ​​​വി​​​ത​​​ത്തി​​​ലെ കു​​​രി​​​ശു​​​ക​​​ളെ ഭ​​​യ​​​പ്പെ​​​ടി​​​ല്ലെ​​​ന്നും കു​​​രി​​​ശെ​​​ടു​​​ക്കു​​​മ്പോ​​​ൾ ദൈ​​​വം കൂ​​​ടെ ഉ​​​ണ്ടാ​​​ക​​​ണ​​​മേ എ​​​ന്ന പ്രാ​​​ർ​​​ഥ​​​ന​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തു​​​ട​​​ർ​​​ന്നു​​​പ​​​റ​​​ഞ്ഞു.

ഫാ. ​​​ഷി​​​ജൊ നെ​​​റ്റി​​​യാ​​​ങ്ക​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി പ​​​യ്യ​​​പ്പി​​​ള്ളി, ഫാ. ​​​ബി​​​ജു കൂ​​​ന​​​ൻ എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​ശു​​​ശൂ​​​ഷ ന​​​യി​​​ച്ചു. ആ​​​രാ​​​ധ​​​ന​​​യ്ക്കു ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Kerala

അധ്യാപക നിയമനം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെങ്കിലും പ്രഖ്യാപനത്തില്‍ ആശ്വാസമെന്ന് മാര്‍ തോമസ് തറയില്‍

ച​ങ്ങ​നാ​ശേ​രി: ഭി​ന്ന​ശേ​ഷി സം​വ​ര​ണ നി​യ​മ​ന​വി​ഷ​യ​ത്തി​ല്‍ വി​ദ്യാ​ഭ്യ​സ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ആ​ശ്വാ​സ​ക​ര​ണാ​ണെ​ന്നും വ​ള​രെ​നേ​ര​ത്തെ പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്മാ​യി​രു​ന്നു ഇ​തെ​ന്നും ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രെ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടേ​ണ്ട കാ​ര്യ​മി​ല്ലാ​യി​രു​ന്നു. ഇ​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടാ​ണ് സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​മെ​ങ്കി​ല്‍പ്പോ​ലും സ​ന്തോ​ഷ​വും ആ​ശ്വാ​സ​വു​മു​ണ്ടെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

സ​ര്‍ക്കാ​രി​ന് പു​തി​യ​താ​യി ല​ഭി​ച്ച നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ഉ​ത്ത​ര​വ് ക​ണ്ടെ​ങ്കി​ലേ വ്യ​വ​സ്ഥ​ക​ള്‍ വ്യ​ക്ത​മാ​കു​ക​യു​ള്ളു. സു​പ്രീം കോ​ട​തി​യു​ടെ അ​ന്തി​മ​വി​ധി പ്ര​കാ​ര​മാ​യി​രി​ക്കും ഉ​ത്ത​ര​വെ​ന്നു മ​ന്ത്രി പ​റ​യു​ന്നു​ണ്ട്. ഉ​ത്ത​ര​വ് ഇ​നി​യും നീ​ളു​മോ എ​ന്ന​റി​യി​ല്ല. മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

സ​ര്‍ക്കാ​ര്‍ മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കൂ​ട്ടു​ന്ന​ത് ദോ​ഷ​ക​രം

സ​ര്‍ക്കാ​ര്‍ ഒ​രു​വ​ശ​ത്ത്മ​ദ്യ​വ​ര്‍ജ​ന​ത്തി​നു​വേ​ണ്ടി നി​ല​നി​ല്‍ക്കു​ന്നു​വെ​ന്ന് പ​റ​യു​മ്പോ​ള്‍ മ​റു​വ​ശ​ത്ത് മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത കൂ​ട്ടു​ന്നു. ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കേ​ണ്ട സ​ര്‍ക്കാ​ര്‍ അ​നാ​രോ​ഗ്യ​ക​ര​മാ​യ സ​മീ​പ​ന​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ദ്യ​വി​ത​ര​ണ​ത്തി​ന്‍റെ സ​മ​യം കൂ​ട്ടി​യ​ത് ന​ല്ല​ത​ല്ല. ഈ ​വി​ഷ​യ​ത്തി​ല്‍ കേ​ര​ള മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​മാ​യി ആ​ലോ​ചി​ച്ച് കൂ​ട്ടാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും.

Kerala

അതിജീവനപോരാട്ടമായി അവകാശസംരക്ഷണ റാലി

ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​ക്ഷ​​​ര​​​ഭ​​​ട​​​ന്മാ​​​രു​​​ടെ അ​​​തി​​​ജീ​​​വ​​​ന പോ​​​രാ​​​ട്ട​​​മാ​​​യി കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ മ​​​ഹാ​​​റാ​​​ലി​​​യും സ​​​മ്മേ​​​ള​​​ന​​​വും. അ​​​വ​​​കാ​​​ശ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ത​​​ള​​​രി​​​ല്ല, തോ​​​ല്‍ക്കി​​​ല്ല, നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളു​​​യ​​​ര്‍ത്തി​​​യാ​​​ണ് മ​​​ല​​​യാ​​​ള​​​ക്ക​​​ര​​​യി​​​ലെ ഏ​​​റ്റ​​​വും​​​വ​​​ലി​​​യ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ന​​ട​​ന്ന അ​​​വ​​​കാ​​​ശ​​​റാ​​​ലി​​​യി​​​ല്‍ അ​​​ണി​​​ചേ​​​ര്‍ന്ന​​​ത്.

ചു​​​വ​​​പ്പും വെ​​​ള്ള​​​യും മ​​​ഞ്ഞ​​​യും ക​​​ല​​​ര്‍ന്ന പ​​​താ​​​ക​​​ക​​​ള്‍ കൈ​​​ക​​​ളി​​​ലു​​​യ​​​ര്‍ത്തി ത​​​ല​​​യി​​​ല്‍ തൊ​​​പ്പി​​​ക​​​ള​​​ണിഞ്ഞും വി​​​വി​​​ധ അ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​ഴു​​​തി​​​യ പ്ല​​​ക്കാ​​​ര്‍ഡു​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്തി​​​പ്പി​​​ടി​​​ച്ചു​​​മാ​​​ണ് കൊ​​​ടും​​​ചൂ​​​ടി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് നൂ​​റു​​ക​​​ണ​​​ക്കി​​​ന് ​ അ​​​ധ്യാ​​​പ​​​ക​​​ര്‍ അ​​​ണി​​​നി​​​ര​​​ന്ന​​​ത്.

1956ല്‍ ​​​ജ​​​ന്മം​​​കൊ​​​ണ്ട കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡി​​ന്‍റെ എ​​​ഴു​​​പ​​​താം​​​ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ്, സം​​​ഘ​​​ട​​​ന പി​​​റ​​​ന്ന മ​​​ണ്ണി​​​ല്‍ മ​​​ഹാ​​​സം​​​ഗ​​​മ​​​വും റാ​​​ലി​​​യും സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ്‌​​​സ് ഹൗ​​​സ് ക​​​വാ​​​ട​​​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ച അ​​​വ​​​കാ​​​ശ​​​സം​​​ര​​​ക്ഷ​​​ണ​​​റാ​​​ലി കൊ​​​ടി​​​ക്കു​​​ന്നി​​​ല്‍ സു​​​രേ​​​ഷ് എം​​​പി കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​മാ​​​ത്യു​​​വി​​​ന് പ​​​താ​​​ക കൈ​​​മാ​​​റി ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.

അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ആ​​ന്‍റ​​​ണി എ​​​ത്ത​​​യ്ക്കാ​​​ട്ട് ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍.​ സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ല്‍, ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, അ​​​തി​​​രൂ​​​പ​​​ത കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​ന​​​ജ​​​ര്‍ ഫാ.​ ​​ജോ​​​ബി ആ​​​ന്‍റ​​​ണി മൂ​​​ല​​​യി​​​ല്‍, അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍മാ​​​രാ​​​യ ഫാ.​ ​​ടോ​​​ണി ചെ​​​ത്തി​​​പ്പു​​​ഴ, ഫാ.​ ​​സെ​​​ബു ചാ​​​ല​​​യ്ക്ക​​​ല്‍, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​ര്‍ ഫാ.​ ​​ജോ​​​ജോ പ​​​ള്ളി​​​ച്ചി​​​റ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

റാ​​​ലി സെ​​​ന്‍ട്ര​​​ല്‍ ജം​​​ഗ്ഷ​​​നി​​​ലൂ​​​ടെ എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ എ​​​ത്തി​​​യ​​​തി​​​നെ​​​തു​​​ട​​​ര്‍ന്ന് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ചു. സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍, മ​​​ല​​​ങ്ക​​​ര, ല​​​ത്തീ​​​ന്‍ രൂ​​​പ​​​ത​​​ക​​​ളി​​​ലെ വി​​​വി​​​ധ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് റാ​​​ലി​​​യി​​​ലും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് നേ​​​താ​​​ക്ക​​​ളാ​​​യ ജി.​ ​​ബി​​​ജു, റോ​​​ബി​​​ന്‍ മാ​​​ത്യു, സി.​​​എ.​ ജോ​​​ണി, ബി​​​ജു പി.​ ​​ആ​​​ന്‍റ​​​ണി, സി.​​​ജെ.​ ആ​​​ന്‍റ​​​ണി, ഷൈ​​​നി കു​​​ര്യാ​​​ക്കോ​​​സ്, സു​​​ഭാ​​​ഷ് മാ​​​ത്യു​, ഈ​​​ശോ തോ​​​മ​​​സ്, ഡോ.​​​ജീ​​​മോ​​​ള്‍ അ​​​ല​​​ക്‌​​​സ്, ജോ​​​ഗോ​​​ഷ് വ​​​ര്‍ഗീ​​​സ്, സി​​​സ്റ്റ​​​ര്‍ ഷൈ​​​ന​​​മ്മ ജ​​​യിം​​​സ്, പ്ര​​​കാ​​​ശ് കെ.​ ​​തോ​​​മ​​​സ്, ഷേ​​​ര്‍ളി​​​ക്കു​​​ട്ടി ആ​​​ന്‍റ​​​ണി, സി​​​സ്റ്റ​​​ര്‍ സോ​​​ഫി​​​യാ​​​മ്മ ജോ​​​ര്‍ജ്, ബി​​​ജു ടി.​ ​​ജോ​​​ണ്‍, എം.​​​സി.​ ബി​​​നു, ബോ​​​ണി ലി​​​യോ തോ​​​മ​​​സ്, റി​​​ന്‍സ് വ​​​ര്‍ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ റാ​​​ലി​​​ക്കും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നും നേ​​​തൃ​​​ത്വം ന​​​ല്‍കി.

Kerala

സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ഇച്ഛാശക്തികാട്ടിയാല്‍ ഭിന്നശേഷി വിഷയത്തില്‍ പരിഹാരം കാണാനാകും: മാര്‍ തോമസ് തറയില്‍

കോട്ടയം: മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷാവകാശങ്ങള്‍ പടിപടിയായി
അപഹരിച്ചെടുക്കുമ്പോള്‍ കൈകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് മാര്‍ തോമസ് തറയില്‍. സഭയെപ്പോഴും അധ്യാപകര്‍ക്കൊപ്പമാണ്. ഭിന്നശേഷി നിയമനത്തിന്‍റെ പേരില്‍ തടസപ്പെട്ടുകിടക്കുന്നത് 22,000 അധ്യാപക നിയമനങ്ങളാണ്. ഇതില്‍ പതിനായിരത്തോളം കത്തോലിക്കാ സ്ഥാപനങ്ങളിലേതാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ഇത് പാലിക്കാതിരിക്കാന്‍ പല ഊരാക്കുടുക്കുകളിലേക്കും സര്‍ക്കാര്‍ തള്ളിവിടുന്നു എന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം നിലനില്‍ക്കുന്നു. അടുത്തിടെയില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര് നല്‍കിയ സത്യവാംഗ്മൂലവും ഒരാവശ്യവുമില്ലാതെ കക്ഷി ചേര്‍ന്നതും ഇനി സുപ്രീംകോടതി പറയാതെ ഒന്നും ചെയ്യാനാവില്ലെന്നു പറയുന്നതും തടസവാദങ്ങളാണ്.

സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ഇച്ഛാശക്തികാട്ടിയാല്‍ ഭിന്നശേഷി വിഷയത്തില്‍ പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ കത്തോലിക്കാ മാനേജ്‌മെന്‍റുകള്‍ക്കുണ്ട്. സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ 22,000ത്തോളം വരുന്ന അധ്യാപകരുടേയും അവര്‍ ജോലി ചെയ്യുന്ന വിദ്യാലയങ്ങളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. എയ്ഡഡ് സ്‌കൂളുകള്‍ പാവപ്പെട്ട അനേകായിരം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പകരുന്ന സ്ഥാപനങ്ങളാണ്.

പതിനേഴാമത്തെ വയസില്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഒരിക്കലും സെക്രട്ടറിയേറ്റ് നടയില്‍ സമരമിരിക്കേണ്ടി വരുമെന്നു കരുതിയില്ല. ഞാനും ബിഷപ് പോള്‍ ആന്‍റണി പിതാവും 2020ല്‍ ഒരുദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരമിരുന്നത് അധ്യാപകര്‍ക്കുവേണ്ടിയായിരുന്നു.

ചരിത്രത്തില്‍പോലും ബിഷപുമാര്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ചെയ്ത ചരിത്രമില്ല. അധ്യാപകരുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം സഭയുടെ അതിപ്രധാനപ്പെട്ട വിദ്യാഭ്യാസ ശുശ്രൂഷ തളരാരെ മുന്നോട്ടു പോകണമെന്നതുകൊണ്ടാണ്. ഈ വലിയ കരുതല്‍ സഭയുടെ ഹൃദയത്തിലുണ്ട്. പഠിപ്പിക്കുക എന്നത് സഭയുടെ പ്രധാന ദൗത്യമാണ്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അഭിമാനത്തോടെയും ദൈവവിളിയായും ശുശ്രൂഷ ചെയ്യണം.

വിദ്യാലയങ്ങളിലെ ആത്മീയ അന്തരീക്ഷം പ്രധാനപ്പെട്ടതാണ്. ഇത് പൊതുസമൂഹം അംഗീകരിച്ചതുകൊണ്ടാണ് ന്യൂനപക്ഷാവകാശങ്ങള്‍ അനുവദിച്ചു കിട്ടിയിരിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ എന്നത് സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും സംരക്ഷിക്കാനും നടത്തിക്കൊണ്ടുപോകാനുമുള്ള ജാഗ്രത ഇന്നു കുറഞ്ഞുവരുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമുക്കു കഴിയണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.

Kerala

സമൂഹമാധ‍്യമ‌ ഉപയോഗത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്‌ടിക്കണം: മാർ തോമസ് തറയിൽ

ച​​​ങ്ങ​​​നാ​​​ശേ​​​രി: സ​​മൂ​​ഹ​​മാ​​ധ‍്യ​​മ​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗ​​ത്തെ​​ക്കു​​റി​​ച്ച് കു​​ട്ടി​​ക​​ളി​​ൽ അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കാ​​ൻ അ​​ധ‍്യാ​​പ​​ക​​ർ​​ക്കു ക​​ഴി​​യ​​ണ​​മെ​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​ട​​ക്കം​​കു​​റി​​ച്ചു കു​​​ന്ന​​​ന്താ​​​നം സെ​​​ഹി​​​യോ​​​നി​​​ല്‍ ന​​ട​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.

അ​​​ധ്യാ​​​പ​​​ന​​​ത്തെ തൊ​​​ഴി​​​ല്‍ മാ​​​ത്ര​​​മാ​​​യി കാ​​​ണാ​​​തെ ദൈ​​​വ​​​നി​​​യോ​​​ഗ​​​മാ​​​യി ക​​​ണ്ട് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ആ​​​ത്മീ​​​യ​​​വും ഭൗ​​​തി​​​ക​​​വു​​​മാ​​​യ വ​​​ള​​​ര്‍ച്ച​​​ക്കാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ന്‍ അ​​​ധ്യാ​​​പ​​​ക സ​​​മൂ​​​ഹ​​​ത്തി​​​നു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും മാ​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ പ​​റ​​ഞ്ഞു. ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​പോ​​​രാ​​​ളി​​​യെ​​​ന്ന പേ​​​രി​​​ല​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്ത​​​ലി​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ല്‍നി​​​ന്ന് ഛായാ​​​ചി​​​ത്ര പ്ര​​​യാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

തി​​​രു​​​വ​​​ല്ല ആ​​​ര്‍ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ര്‍ കൂറി​​​ലോ​​​സ് പ​​​താ​​​ക സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​മാ​​​ത്യു​​​വി​​​ന് കൈ​​​മാ​​​റി ഫ്ളാ​​​ഗ്ഓ​​​ഫ് ചെ​​​യ്തു. പ്ര​​​യാ​​​ണം കു​​​ന്ന​​​ന്താ​​​നം സെ​​​ഹി​​​യോ​​​നി​​​ല്‍ എ​​​ത്തി​​​ച്ചേ​​​ര്‍ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​മാ​​​ത്യു പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി.

സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് സി.​​​എ.​ ജോ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​അ​​​ജു കെ. ​​​നാ​​​രാ​​​യ​​​ണ​​​ന്‍ സെ​​​മി​​​നാ​​​ര്‍ ന​​​യി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​ന്‍റ​​ണി അ​​​റ​​​യ്ക്ക​​​ല്‍, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍.​ സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ല്‍, കോ​​​ര്‍പ്പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ ഫാ.​​​ജോ​​​ബി മൂ​​​ല​​​യി​​​ല്‍, ഡോ.​ ​​ജി​​​ഷ​​​മോ​​​ള്‍ അ​​​ല​​​ക്‌​​​സ്, കെ.​​​ജി.​ സാ​​​ബു, സി.​​​ജെ.​ ആ​​​ന്‍റ​​​ണി, സു​​​ബാ​​​ഷ് മാ​​​ത്യു, ബി​​​ജു പി.​​​ആ​​​ന്‍റ​​ണി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

വിദ്യാർഥികള്‍ സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നങ്ങൾ കാണണം: മാര്‍ തോമസ്‌ തറയില്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ദ്യാ​ർ​ഥി​ക​ള്‍ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച്‌ സ്വ​പ്‌​ന​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്ന്‌ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ്‌ ത​റ​യി​ല്‍. ആ​ന​ക്ക​ല്ല്‌ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ പ​ബ്ലി​ക്‌ സ്‌​കൂ​ളി​ന്‍റെ 40-ാമ​ത്‌ വാ​ര്‍ഷി​കാ​ഘോ​ഷ​വും റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

ഓ​രോ കു​ട്ടി​യും ത​ങ്ങ​ള്‍ക്ക്‌ ല​ഭി​ച്ചി​ട്ടു​ള്ള വ്യ​ത്യ​സ്‌​ത​മാ​യ ക​ഴി​വു​ക​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നും നാ​ടി​നും രാ​ജ്യ​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​യ സ്വ​പ്‌​ന​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളോ​ട്‌ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ മ​നോ​ഹ​ര​മാ​യ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളെ​ന്നും മാ​ര്‍ തോ​മ​സ്‌ ത​റ​യി​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സം​സ്കാ​രി​ക ഭൂ​മി​ക​യി​ൽ അ​തുല്യ​മാ​യ ച​ല​ന​ങ്ങ​ളും അ​ദ്ഭുത​ക​ര​മാ​യ സ്വാ​ധീ​ന​വും ചെ​ലു​ത്തി​യ ഒ​രു വ​ലി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബിഷപ്‍ മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളും അ​വ​സ​ര​ങ്ങ​ളും ന​ല്ല രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച് ദൈ​വ​ത്തെ കൂ​ട്ടു​പി​ടി​ച്ച് ക​ഠി​നാ​ധ്വാ​നം ചെ​യ്ത് മു​ന്നോ​ട്ട് വ​ള​ര​ണ​മെ​ന്നും മാ​ര്‍ ജോ​സ്‌ പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്‌ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ്‌ പൊ​ങ്ങ​ന്താ​ന​ത്ത്‌, ചീ​ഫ്‌ വി​പ്പ്‌ ഡോ.​എ​ന്‍. ജ​യ​രാ​ജ്‌, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍എ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ്‌ ആ​ന്‍റ​ണി, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ത​നു​ജ മാ​ത്യു, സ്‌​കൂ​ള്‍ ക്യാ​പ്‌​റ്റ​ന്‍ ഫെ​ലി​ക്‌​സ്‌ ജ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ര്‍വീ​സി​ല്‍ 25 വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ അ​ധ്യാ​പ​ക​രെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു. പാ​ഠ്യ - പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ര്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്‌​തു.

Kerala

കൂട്ടായ്മയിൽ വളരുന്നതായിരിക്കണം സുവിശേഷപ്രഘോഷണം: മാർ തോമസ് തറയിൽ

കോ​ട്ട​യം: കൂ​ട്ടാ​യ്മ​യി​ല്‍ വ​ള​രു​ന്ന​താ​യി​രി​ക്ക​ണം ന​മ്മു​ടെ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​മെ​ന്നും ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തെ സ്‌​നേ​ഹി​ക്കു​മ്പോ​ഴാ​ണ് അ​തി​നെ വ​ള​ര്‍ത്താ​ന്‍ ക​ഴി​യു​ക​യെ​ന്നും ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

വ​ട​വാ​തൂ​ര്‍ പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​ലീ​ജി​​യസ് സ്റ്റ​ഡീ​സി​ല്‍ ന​ട​ന്ന 52-മ​ത് ബി​രു​ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

മാ​ന്നാ​നം കെഇ കോ​ള​ജ് പ്ര​ഫ​സ​ര്‍ ഫാ. ​ഡോ. ജോ​സ​ഫ് വ​ര്‍ഗീ​സ് കു​രീ​ത്ത​റ സി​എം​ഐ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 36 പേ​ര്‍ ദൈ​വ​ശാ​സ്ത്ര​ത്തി​ലും 53 പേ​ര്‍ ത​ത്വ​ശാ​സ്ത്ര​ത്തി​ലും ബി​രു​ദ​വും ഒ​മ്പ​തു പേ​ര്‍ ബി​രു​ദാ​നന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. സി​സ്റ്റ​ര്‍ ഐ​റി​ന്‍ അ​ല്‍ഫോ​ന്‍സ സി ​എം സി ​ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക് ട​റേ​റ്റും നേ​ടി.

പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്റ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​പോ​ളി മ​ണി​യാ​ട്ട്, സെ​ന്‍റ് തോ​മ​സ് അ​പ്പൊ​സ്ത​ലി​ക്‌ സെ​മി​നാ​രി റെക്്ടര്‍ റ​വ. ഡോ. ​ഡൊ​മി​നി​ക് വെ​ച്ചൂ​ര്‍, ര​ജി​സ്ട്രാ​ര്‍ റ​വ. ഡോ. ​സി​റി​യ​ക് വ​ലി​യ​കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ബാ​ച്ചു​ക​ളി​ലെ റാ​ങ്കു​ജേ​താ​ക്ക​ള്‍ക്ക് ക്യാ​ഷ് അ​വാ​ര്‍ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.

പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ൽ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ ഒ​ഐ​ആ​ര്‍എ​സ്‌​ഐ​യു​ടെ പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ന​ട​ത്തി.

Kerala

തി​രു​പ്പി​റ​വി​യു​ടെ ഓ​ര്‍മ​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് മ​നു​ഷ്യാ​വ​താ​ര സ​ന്ദേ​ശ​യാ​ത്ര

ച​​​ങ്ങ​​​നാ​​​ശേ​​​രി: ഈ​​​ശോ​​​യു​​​ടെ തി​​​രു​​​പ്പി​​​റ​​​വി​​​യെ ഓ​​​ര്‍മ്മ​​​പ്പെ​​​ടു​​​ത്തു​​​ന്ന വി​​​വി​​​ധ വേ​​​ഷ​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടെ അ​​​തി​​​രൂ​​​പ​​​ത സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​നു​​​ഷ്യാ​​​വ​​​താ​​​ര സ​​​ന്ദേ​​​ശ യാ​​​ത്ര ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ക്ക് അ​​​ഭി​​​മാ​​​ന​​​വും അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​വു​​​മാ​​​യി.

മീ​​​ഡി​​​യ വി​​​ല്ലേ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ല്‍നി​​​ന്നാ​​​രം​​​ഭി​​​ച്ച സ​​​ന്ദേ​​​ശ​​​യാ​​​ത്ര ജോ​​​ബ് മൈ​​​ക്കി​​​ള്‍ എം​​​എ​​​ല്‍എ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ഉ​​​ണ്ണി​​​യേ​​​ശു​​​വി​​​നെ കൈ​​​ക​​​ളി​​​ലേ​​​ന്തി​​​യ വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​താ​​​വി​​​ന്‍റെ​​​യും ക​​​ന്യ​​​ക​​​മാ​​​താ​​​വി​​​ന്‍റെ​​​യും ആ​​​ട്ടി​​​ട​​​യ​​​ന്മാ​​​രു​​​ടെ​​​യും പൂ​​​ജ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​രു​​​ടെ​​​യും ഉ​​​ള്‍പ്പെ​​​ടെ യേ​​​ശു​​​വി​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​ന്‍റെ ഓ​​​ര്‍മ​​​ക​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന കാ​​​ഴ്ച​​​ക​​​ളാ​​​ണ് സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യെ അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​ക്കി​​​യ​​​ത്.

നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ബൈ​​​ബി​​​ള്‍ സം​​​ഭ​​​വ​​​ങ്ങ​​​ളെയും ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെയും അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​തി​​​ശ​​​യ​​​ക്കാ​​​ഴ്ച ച​​​രി​​​ത്ര​​​ന​​​ഗ​​​ര​​​മാ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ക്ക് പു​​​തു​​​മ​​​യാ​​​യി. പാ​​​പ്പാ​​​തൊ​​​പ്പി​​​ക​​​ളും വെ​​​ള്ള വ​​​സ്ത്ര​​​ങ്ങ​​​ളും അ​​​ണി​​​ഞ്ഞെ​​​ത്തി​​​യ​​​വ​​​രും യാ​​​ത്ര​​​യ്ക്ക് നി​​​റം പ​​​ക​​​ര്‍ന്നു.

ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍മാ​​​രാ​​​യ മോ​​​ണ്‍. ആ​​​ന്‍റ​​​ണി എ​​​ത്ത​​​യ്ക്കാ​​​ട്ട്, മോ​​​ണ്‍. സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ല്‍, ചാ​​​ന്‍സ​​​ല​​​ര്‍ ഫാ. ​​​ബി​​​ന്‍സ് പു​​​തു​​​മ​​​ന​​​മൂ​​​ഴി​​​യി​​​ല്‍, പ്രൊ​​​ക്യു​​​റേ​​​റ്റ​​​ര്‍ ഫാ. ​​​ജ​​​യിം​​​സ് മാ​​​ളേ​​​യ്ക്ക​​​ല്‍, ക​​​ത്തീ​​​ഡ്ര​​​ല്‍ വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ് ക്ക​​​ല്‍, ഫൊ​​​റോ​​​ന വി​​​കാ​​​രി​​​മാ​​​രാ​​​യ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പു​​​ന്ന​​​ശേ​​​രി, ഫാ. ​​​ജോ​​​ബി ക​​​റു​​​ക​​​പ്പ​​​റ​​​മ്പി​​​ല്‍, ഫാ. ​​​ജേ​​​ക്ക​​​ബ് ചീ​​​രം​​​വേ​​​ലി​​​ല്‍, മീ​​​ഡി​​​യ വി​​​ല്ലേ​​​ജ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ഫി പു​​​തു​​​പ്പ​​​റ​​​മ്പി​​​ല്‍, ബ​​​ര്‍സാ​​​ര്‍ ഫാ. ​​​ലി​​​പി​​​ന്‍ തു​​​ണ്ടു​​​ക​​​ളം, കു​​​ടും​​​ബ​​​ക്കൂ​​​ട്ടാ​​​യ്മ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ര്‍ജ് മാ​​​ന്തു​​​രു​​​ത്തി​​​ല്‍, ഫാ​​​മി​​​ലി അ​​​പ്പൊ​​​സ്ത​​​ലേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ചാ​​​മ​​​ക്കാ​​​ല, യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്എം​​​വൈ​​​എം ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സാ​​​വി​​​യോ മാ​​​നാ​​​ട്ട്, സ​​​ന്ദേ​​​ശ​​​നി​​​ല​​​യം ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ. വ​​​ര്‍ഗീ​​​സ് പു​​​ത്ത​​​ന്‍പു​​​ര​​​യ്ക്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ചി​​​ട്ട​​​യോ​​​ടെ ന​​​യി​​​ച്ച സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യി​​​ല്‍ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ളാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ച​​​ങ്ങ​​​നാ​​​ശേ​​​രി, തൃ​​​ക്കൊ​​​ടി​​​ത്താ​​​നം, തു​​​രു​​​ത്തി, കു​​​റു​​​മ്പ​​​നാ​​​ടം ഫൊ​​​റോ​​​ന​​​ക​​​ളി​​​ലെ വി​​​ശ്വാ​​​സീ‌സ​​​മൂ​​​ഹ​​​മാ​​​ണ് ആ​​​ത്മീ​​​യ​​​ത നി​​​റ​​​ഞ്ഞ പ്രാ​​​ര്‍ഥ​​​ന​​​ക​​​ളോ​​​ടെ അ​​​ണി​​​നി​​​ര​​​ന്ന​​​ത്.

എ​​​സ്ബി കോ​​​ള​​​ജി​​​ല്‍ മ​​​നു​​​ഷ്യാ​​​വ​​​താ​​​ര സ​​​ന്ദേ​​​ശ​​​യാ​​​ത്ര എ​​​ത്തി​​​യ​​​പ്പോ​​​ൾ യു​​​വ​​​ദീ​​​പ്തി-​​​എ​​​സ്‌​​​വൈ​​​എം പ്ര​​​വ​​​ര്‍ത്ത​​​ക​​​രാ​​​യ നൂ​​​റു യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ ചേ​​​ര്‍ന്നു ക്രി​​​സ്മ​​​സ് ഗാ​​​നം ആ​​​ല​​​പി​​​ച്ചു.

പീ​​​ഡ​​​ന​​​ങ്ങ​​​ളെ ഭ​​​യ​​​ക്കു​​​ന്ന​​​വ​​​ര​​​ല്ല ക്രൈ​​​സ്ത​​​വ​​​ര്‍: മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍

മ​​​നു​​​ഷ്യ​​​ന്‍റെ വി​​​ല ഉ​​​യ​​​ര്‍ത്തി​​​യ ദി​​​ന​​​മാ​​​ണ് ക്രി​​​സ്മ​​​സ് എ​​​ന്നും പു​​​ല്‍ക്കൂ​​​ട്ടി​​​ല്‍ ഈ​​​ശോ ജ​​​നി​​​ച്ച സ​​​ന്ദേ​​​ശം എ​​​ത്തി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ല്‍ ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ അ​​​വ​​​സ്ഥ എ​​​ന്താ​​​കു​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍. ക്രി​​​സ്മ​​​സ് സ​​​ന്ദേ​​​ശ യാ​​​ത്ര എ​​​സ്ബി കോ​​​ള​​​ജ് മൈ​​​താ​​​ന​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ള്‍ സ​​​ന്ദേ​​​ശം ന​​​ല്‍കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ര്‍ച്ച്ബി​​​ഷ​​​പ്.

ക​​​രോ​​​ള്‍സം​​​ഘ​​​ങ്ങ​​​ളെ​​​യും പു​​​ല്‍ക്കൂ​​​ട് നി​​​ര്‍മി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല. ക്രൈ​​​സ്ത​​​വ​​​ര്‍ പീ​​​ഡ​​​ന​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ന്നി​​​ല്ല. സ​​​ത്യ​​​ത്തി​​​ന്‍റെ​​​യും നീ​​​തി​​​യു​​​ടെ​​​യും പ​​​ക്ഷ​​​ത്താ​​​ണ് ക്രൈ​​​സ്ത​​​വ​​​രെ​​​ന്നും ധീ​​​ര​​​ത​​​യു​​​ടെ സ​​​ന്ദേ​​​ശ​​​മാ​​​ണ് ക്രി​​​സ്തു പ​​​ക​​​ര്‍ന്നു ന​​​ല്‍കി​​​യ​​​തെ​​​ന്നും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.​​

ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​മി ജോ​​​സ​​​ഫ്, വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ആ​​​ന്‍റ​​​ണി എ​​​ത്ത​​​യ്ക്കാ​​​ട്ട്, പാ​​​സ്റ്റ​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​രേ​​​ഖ മാ​​​ത്യൂ​​​സ് തു​​​ട​​​ങ്ങി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

 

Kerala

സഭയ്ക്കും സമൂഹത്തിനും സിഎംഐ സഭ നല്‍കുന്ന ശുശ്രൂഷ നിസ്തുലം: മാര്‍ തോമസ് തറയില്‍

കോ​ട്ട​യം: സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും സി​എം​ഐ സ​ഭ ന​ല്‍​കു​ന്ന ശു​ശ്രൂ​ഷ നി​സ്തു​ല​മാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. വാ​ഴൂ​ര്‍ ഇ​ള​മ്പ​ള്ളി അ​നു​ഗ്ര​ഹ ജം​ഗ്ഷ​നി​ൽ സി​എം​ഐ കോ​ട്ട​യം പ്ര​വി​ശ്യാ​ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട‍​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍​ച്ച്ബി​ഷ​പ്.

ലോ​ക​മെ​മ്പാ​ടും സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ന്ന​തി​ലും സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ന്‍റെ തീ​വ്ര​മാ​യ ചൈ​ത​ന്യം എ​ത്തി​ക്കു​ന്ന​തി​ലും സി​എം​ഐ സ​ഭ​യു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്നും കൂ​ടു​ത​ല്‍ തീ​ക്ഷ്​ണ​ത​യോ​ടെ സു​വി​ശേ​ഷ​ത്തി​നു സാ​ക്ഷി​ക​ളാ​കാ​ന്‍ പു​തി​യ പ്ര​വി​ശ്യാ ഭ​വ​നം സ​ഹാ​യ​ക​​മാ​കു​മെ​ന്നും മാ​ര്‍ ത​റ​യി​ല്‍ പ​റ​ഞ്ഞു. സി​എം​ഐ പ്രി​യോ​ര്‍ ജ​ന​റാ​ൾ റ​വ. ഡോ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. പ്രൊ​വി​ന്‍​ഷ​ല്‍ ഫാ. ​ഏ​ബ്ര​ഹാം വെ​ട്ടി​യാ​ങ്ക​ല്‍ സി​എം​ഐ സ്വാ​ഗ​ത​വും കൗ​ണ്‍​സി​ല​ര്‍ ഫോ​ര്‍ ഫി​നാ​ന്‍​സ് ഫാ. ​ജോ​ബി മ​ഞ്ഞ​ക്കാ​ലാ​യി​ല്‍ സി​എം​ഐ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​നു മു​മ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പ്ര​വി​ശ്യാ ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും ന​ട​ന്നു. അ​ജ​പാ​ല​ന മേ​ഖ​ല​യ്‌​ക്കൊ​പ്പം ആ​തു​ര, വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളി​ലും സി​എം​ഐ സ​ഭ​യു​ടെ പ​ങ്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന​താ​ണെ​ന്ന് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. സി​എം​ഐ പ്രി​യോ​ര്‍ ജ​ന​റാ​ൾ റ​വ. ഡോ. ​തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ല്‍, പ്രൊ​വി​ന്‍​ഷ​ല്‍ റ​വ. ഡോ. ​ഏ​ബ്ര​ഹാം വെ​ട്ടി​യാ​ങ്ക​ല്‍ സി​എം​ഐ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യിരുന്നു.

ബം​ഗ​ളൂ​രു‍ ക്രി​സ്തു​ജ​യ​ന്തി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ ജോ​ര്‍​ജ് സി​എം​ഐ, വി​കാ​രി ജ​ന​റാ​ള്‍​മാ​ര്‍, വൈ​ദി​ക​ര്‍, വി​വി​ധ സ​ന്യാ​സി​നീ സ​ഭ​ക​ളി​ലെ മ​ദ​ര്‍ ജ​ന​റാ​ള്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ പ്ര​മു​ഖ​ര്‍ വെ​ഞ്ച​രി​പ്പ് ശു​ശ്രൂ​ഷ​യി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്തു.

District News

മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി സ്ഥാ​​ന​​മേ​​റ്റി​​ട്ട് ഒ​​രു​​ വ​​ര്‍ഷം

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​​യി സ്ഥാ​​ന​​മേ​​റ്റി​​ട്ട് നാ​​ളെ ഒ​​രു വ​​ര്‍ഷം. 2024 ഒ​​ക്‌​​ടോ​​ബ​​ര്‍ 31നാ​​ണ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ്ഥാ​​ന​​മേ​​റ്റ​​ത്. മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ആ​​ര്‍ച്ച്ബി​​ഷ​​പ് സ്ഥാ​​നം ഒ​​ഴി​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ര്‍ന്നാ​​ണ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ സ്ഥാ​​ന​​മേ​​റ്റ​​ത്.

സീ​​റോ​​മ​​ല​​ബാ​​ര്‍ മീ​​ഡി​​യ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍, വ​​ട​​വാ​​തൂ​​ര്‍ സെ​​മി​​നാ​​രി ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍, കെ​​സി​​ബി​​സി വൊ​​ക്കേ​​ഷ​​ന്‍ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍, സീ​​റോ​​മ​​ല​​ബാ​​ര്‍ പ​​ബ്ലി​​ക് അ​​ഫ​​യേ​​ഴ്‌​​സ് ക​​മ്മീ​​ഷ​​ന്‍ ക​​ണ്‍വീ​​ന​​ര്‍, സീ​​റോ​​മ​​ല​​ബാ​​ര്‍ ആ​​രാ​​ധ​​ന​​ക്ര​​മ ക​​മ്മീ​​ഷ​​ന്‍, സി​​ബി​​സി​​ഐ പ​​രി​​സ്ഥി​​തി ക​​മ്മീ​​ഷ​​ന്‍, സി​​ബി​​സി​​ഐ ക​​മ്മീ​​ഷ​​ന്‍ ഫോ​​ര്‍ ഹെ​​ല്‍ത്ത് എ​​ന്നി​​വ​​യു​​ടെ അം​​ഗം എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു.

നാ​​ളെ രാ​​വി​​ലെ 6.30ന് ​​മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഫാ​​ത്തി​​മാ​​പു​​രം അ​​ല്‍ഫോ​​ന്‍സാ സ്‌​​നേ​​ഹ​​നി​​വാ​​സി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യ​​ര്‍പ്പി​​ക്കും.

District News

രാ​ഷ്‌​ട്രീ​യ, ഭ​ര​ണ രം​ഗ​ങ്ങ​ളി​ല്‍ ചെ​റു​പ്പ​ക്കാ​ര്‍ ക​ട​ന്നു​വ​ര​ണം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ച​ങ്ങ​നാ​ശേ​രി: രാ​ഷ്‌​ട്രീ​യ, ഭ​ര​ണ രം​ഗ​ങ്ങ​ളി​ല്‍ പ്ര​ബു​ദ്ധ​രും പ്ര​ഗ​ത്ഭ​രു​മാ​യ ചെ​റു​പ്പ​ക്കാ​ര്‍ ക​ട​ന്നു​വ​ര​ണ​മെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് എ​ക്‌​സ​ല​ന്‍ഷ്യ സീ​സ​ണ്‍ -3 മെ​റി​റ്റ് അ​വാ​ര്‍ഡ്-2025 വി​ത​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി.

അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല അ​നു​മോ​ദ​ന​സ​ന്ദേ​ശം ന​ല്‍കി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്ക്, ട്ര​ഷ​റ​ര്‍ ജോ​സ് വെ​ങ്ങാ​ന്ത​റ, ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, കു​ഞ്ഞ് ക​ള​പ്പു​ര, ഷി​ജി ജോ​ണ്‍സ​ണ്‍, രാ​ജേ​ഷ് ജോ​ണ്‍, ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, റോ​സി​ലി​ന്‍ കു​രു​വി​ള, സെ​ബാ​സ്റ്റ്യ​ന്‍ വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

NRI

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ചു

വത്തിക്കാൻ സിറ്റി: ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് സ്‌​നേ​ഹോ​പ​ഹാ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ വൈ​ദി​ക​നാ​യ ഫാ. ​ജേ​ക്ക​ബ് കൂ​രോ​ത്ത് വ​ര​ച്ച മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഐ​ക്ക​ണും പ്ര​ശ​സ്ത ശി​ല്പി​യാ​യ കോ​ട്ട​യം വ​യ​ലാ സ്വ​ദേ​ശി തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത ശി​ല്പ​വു​മാ​ണ് കൈ​മാ​റി​യ​ത്.

വി​ശു​ദ്ധ​രു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ദാ​രു​ശി​ല്പ​മാ​ണ് തോ​മ​സ് വെ​ള്ളാ​ര​ത്തു​ങ്ക​ല്‍ ത​യാ​റാ​ക്കി​യ​ത്. നാ​ളു​ക​ളു​ടെ അ​ധ്വാ​ന​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ക​ര​വി​രു​തി​ല്‍ കൊ​ത്തി​യെ​ടു​ത്ത ശി​ല്പ​ത്തി​ല്‍ മി​ശി​ഹാ​യു​ടെ ശ​രീ​ര​ര​ക്ത​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ ഗോ​ത​മ്പു​ക​തി​രും മു​ന്തി​രി​വ​ള്ളി​യും പ​ശ്ചാ​ത്ത​ല​മാ​ക്കി പ്രാ​ര്‍​ഥ​ന​യു​ടെ അ​ട​യാ​ള​മാ​യ യാ​ച​നാ​ക​ര​ങ്ങ​ളു​ടെ ന​ടു​വി​ല്‍ ഗോ​ള​വും ഗോ​ള​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ചി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്നു.

ഗോ​ള​ത്തി​നു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യി​ല്‍​നി​ന്ന് ആ​ദ്യ​മാ​യി വി​ശു​ദ്ധ പ​ദ​വി ല​ഭി​ച്ച അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ചി​ത്രം കൊ​ത്തി​യി​രി​ക്കു​ന്നു.

മു​ന്തി​രി​ക്കു​ല​ക​ളോ​ടു ചേ​ര്‍​ന്നി​രി​ക്കു​ന്ന നാ​ലി​ല​ക​ളി​ലാ​യി ര​ണ്ടു​വ​ശ​ത്തും വി​ശു​ദ്ധ​രാ​യ ഏ​ലി​യാ​സ​ച്ച​ന്‍, എ​വു​പ്രാ​സ്യാ​മ്മ, മ​റി​യം ത്രേ​സ്യ, ദേ​വ​സ​ഹാ​യം പി​ള്ള എ​ന്നി​വ​രു​ടെ​യും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up