x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ബി, അസംപ്‌ഷൻ കോളജ് അലുമ്‌നി യുകെ സമ്മേളനം മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും

ഷൈമോൻ തോട്ടുങ്കൽ
Published: April 10, 2026 03:29 PM IST | Updated: April 10, 2026 03:52 PM IST

ലണ്ടൻ: ശതാബ്ദി നിറവിൽ നിൽക്കുന്ന ചങ്ങനാശേരി എസ്ബി കോളജിലും ചങ്ങനാശേരി അസംപ്‌ഷൻ കോളജിലും വിദ്യാഭ്യാസം നടത്തിയ ശേഷം യുകെയിലേക്ക് കുടിയേറിയ പൂർവ വിദ്യാർഥികളുടെ യുകെ സംഗമം സംഘടിപ്പിക്കുന്നു.

മേയ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ബെഡ്ഫോർഡിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷനും എസ്ബി അസംപ്‌ഷൻ കോളജുകളുടെ പേട്രനുമായ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി പങ്കെടുക്കും.

യുകെയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പൂർവ വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ സംഗമത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.

എസ്ബി, അസംപ്‌ഷൻ കോളജുകളിലെ പൂർവവിദ്യാർഥികളായിരുന്ന യുകെ മലയാളികളായ സാധിക്കുന്ന എല്ലാവരും പ്രായ, ബാച്ച്, പഠന വർഷ ഭേദമെന്യേ ഈ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 07737171244 ( ഷൈമോൻ തോട്ടുങ്കൽ ) ബന്ധപ്പെടുക.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Tags : Mar Thomas Tharayil SB College Assumption College Alumni Meet UK

Recent News

Corehub Up