വാട്ടർഫോർഡ്: അയർലൻഡ് സന്ദർശിക്കുന്ന ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലിന് വാട്ടർഫോർഡ് - ലിസ്മോർ രൂപതയുടെ ആസ്ഥാനമായ ജോൺസ് ഹില്ലിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
ആർച്ച്ബിഷപിനെ വാട്ടർഫോർഡ് രൂപതാധ്യക്ഷൻ ബിഷപ് അൽഫോൺസസ് കള്ളിനാൻ സ്വീകരിച്ചു. ലോകത്തിന്റെ ഇരുവശങ്ങളിലുള്ള രണ്ട് പുരാതന ക്രിസ്തീയ സംസ്കാരങ്ങൾ തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ വിളംബരമായി കൂടിക്കാഴ്ച മാറി.

വിശ്വാസത്തിന്റെ അടയാളമായി കുരിശുകളുടെ കൈമാറ്റം
ഇരുസഭകളുടെയും ആത്മീയ പാരമ്പര്യങ്ങളുടെ പ്രതീകങ്ങൾ പരസ്പരം കൈമാറിയതായിരുന്നു ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം.
അയർലൻഡിന്റെ ക്രിസ്തീയ പൈതൃകത്തെയും ഐറീഷ് ജനതയുടെ വിശ്വാസ വേരുകളെയും പ്രതിനിധീകരിക്കുന്ന ലോകപ്രശസ്തമായ വാട്ടർഫോർഡ് ക്രിസ്റ്റലിൽ നിർമിച്ച കെൽറ്റിക് കുരിശ് ബിഷപ് അൽഫോൺസസ് ആർച്ച്ബിഷപിന് സമ്മാനിച്ചു.
ഇന്ത്യയിൽ മാർ തോമാശ്ലീഹാ പകർന്നുനൽകിയ പുരാതന വിശ്വാസ പാരമ്പര്യം വിളിച്ചോതുന്ന മാർതോമാസ്ലീവാ ആർച്ച്ബിഷപ് വാട്ടർഫോർഡ് രൂപതയ്ക്ക് ഉപഹാരമായി നൽകി.
Tags : Mar Thomas Tharayil Grand Welcome Changanacherry Archbishop Ireland