x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി എ​സ്ബി - അ​സം​പ്ഷ​ൻ കോ​ള​ജു​ക​ളു​ടെ അ​ലു​മ്നി സ​മ്മേ​ള​ന​വും മാ​ർ തോ​മ​സ് ത​റ​യി​ലി​ന് സ്വീ​ക​ര​ണ​വും ഇ​ന്ന്

അപ്പച്ചൻ കണ്ണഞ്ചിറ
Published: May 2, 2026 02:39 PM IST | Updated: May 2, 2026 02:39 PM IST

ബെ​ഡ്ഫോ​ർ​ഡ്: കേ​ര​ള​ത്തി​ലെ പു​രാ​ത​ന​വും പ്ര​ശ​സ്ത​വും കേ​ര​ള​ത്തി​ലെ ആ​ദ്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലൊ​ന്നു​മാ​യ സെ​ന്‍റ് ബെ​ർ​ക്മാ​ൻ​സ് കോ​ളജി​ന്‍റെ​യും (​എ​സ്ബി) ​അ​സം​പ്ഷ​ൻ കോ​ള​ജി​ന്‍റെ​യും സം​യു​ക്ത അ​ലു​മ്നി സ​മ്മേ​ള​ന​വും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ അധ്യ​ക്ഷ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലിന് ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ഇ​ന്ന് വൈ​കു​ന്നേ​രം നാല് മു​ത​ൽ ഏഴ് വ​രെ ബെ​ഡ്ഫോ​ർ​ഡി​ന് സ​മീ​പ​മു​ള്ള മാ​ർ​സ്റ്റ​ൺ മോ​ർ​ട്ടെ​യ്ൻ വി​ല്ലേ​ജ് ഹാ​ളി​ൽ വി​പു​ല​മാ​യി ന​ട​ക്കും.

കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തു​ക​യും ച​രി​ത്ര​പ​ര​മാ​യി ഏ​റെ പ്രാ​ധാ​ന്യ​വു​മു​ള്ള​തു​മാ​യ എ​സ്ബി, ​അ​സം​പ്ഷ​ൻ കോ​ള​ജു​ക​ളു​ടെ സം​യു​ക്ത അ​ലു​മ്നി സ​മ്മേ​ള​ന​ത്തി​ൽ പ്ര​ത്യു​ത ക​ലാ​ല​യ​ങ്ങ​ളു​ടെ ര​ക്ഷാ​ധി​കാ​രി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പു​മാ​യ മാ​ർ തോ​മ​സ് ത​റ​യി​ൽ പ​ങ്ക് ചേ​രു​ന്ന​താ​ണ്.

തോ​മ​സ് പി​താ​വി​ന് അ​ലു​മ്നി സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ല്കു​മെ​ന്നും പി​താ​വി​ന്‍റെ മ​ഹ​നീ​യ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ആ​വേ​ശ​വും പ​ക​രു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

അ​ലു​മ്നി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​നാ​യി ഇ​തി​നോ​ട​കം പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു​വെ​ന്നും സ​മ്മേ​ള​ന വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വേദി: Marston Moretaine Village Hall, Bedford Road, Marston Moretaine, Bedford MK43 0LD.

Tags : Alumni Meet UK Mar Thomas Tharayil

Recent News

Corehub Up