Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Negligence

തു​ന്ന​ലി​ട്ട മു​റി​വി​നു​ള്ളി​ൽ മ​ര​ക്ക​ഷ​ണം; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം. മ​ര​ത്തി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ ഭ​ര​ത​ന്നൂ​ർ ക​രി​ങ്ക​ട സ്വ​ദേ​ശി​യാ​യ മ​ധു​വി​ന്‍റെ തു​ന്ന​ലി​ട്ട മു​റി​വി​നു​ള്ളി​ൽ നി​ന്ന് മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 21ന് ​ആ​യി​രു​ന്നു മ​ധു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കാ​ലി​ന്‍റെ എ​ക്സ്റേ എ​ടു​ക്കു​ക​യും മു​റി​വ് തു​ന്നി​ക്കെ​ട്ടി മ​ധു​വി​നെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​വും മു​റി​വ് ഉ​ണ​ങ്ങാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യ​ത്. വി​ദ​ഗ്‌​ധ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റി​വി​നു​ള്ളി​ൽ മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മ​ര​ക്ക​ഷ​ണം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സാ​പ്പി​ഴ​വി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു.

Kerala

ആ​രോ​ഗ്യ​രം​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ക്ക​ണ്ട; ക​ടു​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​രം​ഗ​ത്ത് വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. അ​തി​ൽ യാ​തൊ​രു വി​ട്ടു വീ​ഴ്ച​യും ആ​രും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

വീ​ഴ്ച​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ണ്ടാ​കും. ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ന്നു വ​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ണ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Kerala

സിസ്റ്റം വീണ്ടും തകരാറിലോ? ; ചി​കി​ത്സ കി​ട്ടാ​തെ ഗ​ർ​ഭി​ണി മ​രി​ച്ചെ​ന്ന് പ​രാ​തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ കി​ട്ടാ​തെ ഗ​ർ​ഭി​ണി മ​രി​ച്ചെ​ന്ന് പ​രാ​തി. തൃ​ത്താ​ല മേ​ഴ​ത്തൂ​ർ സ്വ​ദേ​ശി​നി നൗ​ഷി​ജ (29) മ​രി​ച്ച സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ 16നാ​ണ് ഒ​മ്പ​തു മാ​സം ഗ​ർ​ഭി​ണി​യാ​യ നൗ​ഷി​ജ​യെ പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ നൗ​ഷി​ജ​യെ ശ്വാ​സ ത​ട​സ​വും ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വാ​ണി​യം​കു​ളം പി.​കെ. ദാ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ യു​വ​തി മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ മ​ര​ണം സം​ഭ​വി​ച്ച​ത്.

Kerala

മുറിവിൽ കുടുങ്ങിയ ചില്ല്; വിദഗ്ധ സം​ഘം തെ​ളി​വെ​ടു​ക്കും

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വെ​ന്ന പ​രാ​തി​യി​ൽ വിദഗ്ധ സംഘം ഇ​ന്നു തെ​ളി​വെ​ടു​ക്കും. വാ​ഹ​നാ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ തു​റ​വൂ​ർ വ​ള​മം​ഗ​ലം മേ​നോം​വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ കൈ​യി​ൽനി​ന്നു​മാ​ണ് 63 ദി​വ​സ​ത്തി​നു ശേ​ഷം അ​ഞ്ചു ചി​ല്ലു ക​ഷ്ണം പു​റ​ത്തെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 16ന് ​ക​ള​വം​കോ​ടം പാ​ല​ത്തി​നു സ​മീ​പം തെ​രു​വ് നാ​യ വ​ട്ടം ചാ​ടി​യ​തി​നെത്തു​ട​ർന്നു രാ​ധാ​കൃ​ഷ്ണ​പി​ള്ള സ​ഞ്ച​രി​ച്ച ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​യു​ടെ ചി​ല്ലു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ത​റ​ച്ചു​ക​യ​റി​യി​രു​ന്നു.

തു​ട​ർ​ന്നു ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ, അ​ന്നു ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​തെ മു​റി​വി​ൽ ഡ്ര​സ് ചെ​യ്തു വി​ട്ടെ​ന്നും രാ​ധാ​കൃ​ഷ്ണ പി​ള്ള പ​റ​ഞ്ഞു. ര​ണ്ടു മാ​സം പി​ന്നി​ട്ടി​ട്ടും മു​റി​വ് ഉ​ണ​ങ്ങാ​തെ വ​രി​ക​യും ക​ടു​ത്ത വേ​ദ​ന ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

തു​ട​ർ​ന്ന് മു​റി​വി​ൽനി​ന്ന് അ​ഞ്ചു ചി​ല്ല് ക​ഷ്ണ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. ഇ​തോ​ടെ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ൽ​കി. പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​രാ​തി ന​ൽ​കി​. ഇതിനെത്തുടർന്നാണ് വിദഗ്ധസംഘം ഇന്ന് ആശുപത്രിയിൽ എത്തുന്നത്.

Kerala

വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വം; റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ഇ​ന്ന് കൈ​മാ​റും. ചി​കി​ത്സ പി​ഴ​വെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ വി​ദ​ഗ്ധ സം​ഘം മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റും.

തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ വി​ദ​ഗ്ധ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ശാ​സ്ത്ര​കി​യ ഉ​പ​ക​ര​ണം കു​ടു​ങ്ങി​യ​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ.​ഷാ​ഹി​ദ​യ​യെ​യും ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ധ​ന്യ​യെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. ശ​സ്ത്ര​ക്രി​യ സ​മ​യ​ത്ത് യൂ​ണി​റ്റ് ചീ​ഫാ​യി​രു​ന്ന ഡോ.​ല​ളി​താം​ബി​ക സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​തി​നാ​ൽ ഇ​വ​ർ​ക്ക് എ​തി​രാ​യ ന​ട​പ​ടി​യി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ട​ൻ തീ​രു​മാ​നം എ​ടു​ക്കും.

Kerala

ഉഷയുടെ ശസ്ത്രക്രിയ ശനിയാഴ്ച; തീരുമാനം മെഡിക്കൽ ബോർഡ് യോഗത്തിനുശേഷം

കൊച്ചി: വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ ശനിയാഴ്ച. ഉഷയുടെ നില തൃപ്തികരമാണെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 ഓടെയാണ് ഉഷയുടെ സിടി സ്കാൻ എടുത്തത്. കത്രിക സ്ഥാനം മനസിലാക്കാനായാണ് സിടി സ്കാൻ എടുത്തത്.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അമൃതയുടെ വിവിധ ഡിപ്പാർട്ട്മെന്‍റുകളിലെ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് യോഗം ചേരും. ഇതിലാണ് ശനിയാഴ്ചത്തെ ശസ്ത്രക്രിയയെ കുറിച്ചുള്ള തീരുമാനം എടുക്കുക. ശസ്ത്രക്രിയയിൽ ഏതൊക്കെ ഡോക്ടർമാർ പങ്കെടുക്കണം എന്ന് യോഗത്തിൽ തീരുമാനിക്കും.

അമൃതയിൽ അഡ്‌മിറ്റ് ചെയ്‌ത ഉഷയ്ക്ക് വേദന കുറയാനുള്ള മരുന്നാണ് നൽകിയിരിക്കുന്നത്. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്.

Kerala

ഡോക്ടർക്കെതിരേ നടപടിയെടുക്കണം, നഷ്ടപരിഹാരം വേണം: ഉഷയുടെ മകന്‍ ഷിബിന്‍

കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇന്നു തന്നെ പരാതി നല്‍കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്‍റെ മകന്‍ ഷിബിന്‍. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്‌ടപരിഹാരം വേണമെന്നും ഷിബിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്‍ക്കു വന്നതു പോലെ മറ്റാര്‍ക്കും വരാന്‍ പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്‌നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.

വീട്ടിൽ പോയി കണ്ടു

ഡോക്ടറുടെ വീട്ടില്‍പോയി പൈസ കൊടുത്തു കണ്‍സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ പോയി കണ്ടതിനു ശേഷമാണ് ഡോക്ടര്‍ ലളിതാംബിക വണ്ടാനത്തേക്കു റെഫര്‍ ചെയ്തത്. ഇനി വണ്ടാനം മെഡിക്കല്‍ കോളജിലേക്കുതന്നെ പോയി ഓപ്പറേഷന്‍ നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള്‍ ഓപ്പറേഷന്‍ ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.

വേദന വന്ന് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്‌സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടു പോയപ്പോള്‍ തിങ്കളാഴ്ച വന്നാല്‍ മതി സര്‍ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന്‍ പറഞ്ഞു.

Kerala

ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് വിവാദമായിരിക്കെ ചേർത്തല താലൂക്ക് ആശുപത്രിക്കെതിരേയും ചികിത്സാപിഴവ് പരാതി.

അപകടത്തിൽ പരിക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.

ഓട്ടോഡ്രൈവറാണ് 60കാരനായ രാധാകൃഷ്ണൻ പിള്ള. ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ, മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു.

ഇതിന് ശേഷം കൈയിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിന്‍റെ കഷണം തറച്ചിരുന്നത് വ്യക്തമായത്. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെയാണ് അഞ്ചു ചില്ലു കഷണങ്ങൾ പുറത്തെടുത്തത്.

സംഭവത്തിൽ ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാധാകൃഷ്ണപിള്ള. മുഖ്യമന്ത്രിക്കും പരാതി നല്കും. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും രാധാകൃഷ്ണപിള്ള പ്രതികരിച്ചു.

Kerala

വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വം; ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു 

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഉ​ഷ​യെ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.  

അ​മൃ​ത​യി​ലെ​ത്തി​ച്ച ഉ​ഷ​യെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ​മാ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം തു​ട​ർ ചി​കി​ത്സ തീ​രു​മാ​നി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ ശ​സ്ത്ര​ക്രി​യ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2021 മേ​യ് മൂ​ന്നി​ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ൽ ഉ​ഷ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​യി​രു​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഉ​ഷ മ​രു​ന്നു ക​ഴി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​റ്റി​ൽ ക​ത്രി​ക ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​എം​ഒ ഉ​ത്ത​ര​വി​ട്ടു. 

സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രേ കെ.​സി.​വേ​ണു​ഗോ​പാ​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. സി​സ്റ്റം സ​മ്പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കു​റ്റ​ബോ​ധ​ഭാ​ര​ത്താ​ൽ പ്ര​ബു​ദ്ധ​കേ​ര​ള​ത്തി​ന്‍റെ ശി​ര​സ് താ​ഴ്ത്തു​ന്ന​താ​ണ് സം​ഭ​വ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Kerala

വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ്; മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം : വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മ​ന്ത്രി എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്‌​ച​യാ​ണ് കൊ​ല്ലം​കോ​ണം സ്വ​ദേ​ശി​യാ​യ ബി​സ്‌​മി​ൻ മ​രി​ച്ച​ത്. ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് വി​ള​പ്പി​ൽ​ശാ​ല​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. അ​വി​ടെ​വ​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ പോ​ലും ന​ൽ​കാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും ബി​സ്മി​ൻ മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബി​സ്‌​മി​ന്‍റെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

 

 

 

 

Kerala

മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വ്; പോ​ലീ​സ് കേ​സെ​ടു​ത്തു 

ക​ല്‍​പ്പ​റ്റ: പ്ര​സ​വം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്.

ഒ​ക്ടോ​ബ​ര്‍ 20നാ​യി​രു​ന്നു മാ​ന​ന്ത​വാ​ടി പാ​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ്ര​സ​വം ന​ട​ന്ന​ത്. 25ന് ​യു​വ​തി​യെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ഡോ​ക്ട​റെ കാ​ണു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ വെ​ള്ളം കു​ടി​ക്കാ​ത്ത​താ​ണ് പ്ര​ശ്‌​ന​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ഡോ​ക്ട​ര്‍ മ​ട​ക്കി അ​യ​ച്ചു. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി​ക്ക് വീ​ണ്ടും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ഡോ​ക്ട​റെ കാ​ണു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​തെ മ​ട​ക്കി അ​യ​ച്ചു.

തു​ട​ർ​ന്നാ​ണ് ശ​രീ​ര​ത്തി​ൽ നി​ന്ന് തു​ണി​ക്ക​ഷ്ണം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു​വി​നും പോ​ലീ​സി​നും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

 

Kerala

യു​വ​തി​യു​ടെ വ​യ​റ്റി​ൽ തു​ണി​ക്ക​ഷ്​ണം; മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പി​ഴ​വെ​ന്ന് ആ​രോ​പ​ണം

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സാ​പി​ഴ​വെ​ന്ന് ആ​രോ​പ​ണം. പ്ര​സ​വം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് ര​ണ്ട​ര മാ​സ​ത്തി​നു​ശേ​ഷം തു​ണി​ക്ക​ഷ്​ണം ക​ണ്ടെ​ത്തി. മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ ദേ​വി (21) നാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ പ​ത്താം തീ​യ​തി​യാ​ണ് യു​വ​തി​യു​ടെ പ്ര​സ​വം ന​ട​ന്ന​ത്. പ്ര​സ​വ​ശേ​ഷം അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യു​വ​തി വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​ല​ഭി​ച്ചി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ഡോ​ക്ട​റു​ടെ ശ്ര​ദ്ധ​ക്കു​റ​വാ​ണ് തു​ണി​ക്ക​ഷ്​ണം വ​യ​റ്റി​ൽ കു​ടു​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ഡോ​ക്ട​ർ​ക്ക് എ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി.

Kerala

പ്ലാസ്റ്ററിട്ട കാലിനുള്ളിൽ ഫൈബർ ചില്ല്; അന്വേഷണത്തിനു സമിതി

അ​മ്പ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തു​ന്ന​ലും പ്ലാ​സ്റ്റ​റു​മി​ട്ട യു​വാ​വി​ന്‍റെ കാ​ലി​ൽ അ​ഞ്ചു​മാ​സ​ത്തി​നു ശേ​ഷം ഫൈ​ബ​ർ ചി​ല്ല് ക​ണ്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സു​പ്ര​ണ്ട് നാ​ലം​ഗ സ​മി​തി​യെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

പു​ന്ന​പ്ര കൊ​ച്ചു​പ​റ​മ്പി​ൽ അ​ന​ന്തു​വി​ന് (27) ജൂ​ലൈ 17-നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​മ്പോ​ൾ ബൈ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വ​ല​തു കാ​ൽ​മു​ട്ടി​നു താ​ഴെ മു​റി​വേ​റ്റു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ദ്യ​ദി​വ​സം മു​റി​വി​ൽ തു​ന്ന​ലി​ട്ടു. അ​ടു​ത്ത ദി​വ​സം അ​സ്ഥി രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ പ്ലാ​സ്റ്റ​റു​മി​ട്ടു.

നീ​രും വേ​ദ​ന​യും കു​റ​യാ​താ​യ​പ്പോ​ൾ അ​ന​ന്തു വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ എ​ത്തി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് റ​ഫ​ർ ചെ​യ്തെ​ങ്കി​ലും അ​വി​ടെ കി​ട​ക്ക​യി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ന്ന് അ​ന​ന്തു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ശു​പ​ത്രി വി​ടു​ന്ന​താ​യി എ​ഴു​തി​ക്കൊ​ടു​ത്താ​ണു ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

തു​ട​ർ​ന്ന് ഡി​സം​ബ​ർ 30ന് ​സ​ഹ​ക​ര​ണ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ​ത്തി എ​ക്സ്റേ എ​ടു​ത്ത​പ്പോ​ൾ മു​റി​വേ​റ്റ ഭാ​ഗ​ത്ത് ര​ണ്ട് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ഫൈ​ബ​ർ ചി​ല്ല് ക​ണ്ടെ​ത്തി. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​തു പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സു​പ്ര​ണ്ടി​നും അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നും അ​ന​ന്തു പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ർ​എം​ഒ ഡോ. ​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് കോ​ശി, അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​നോ​ദ് കു​മാ​ർ, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ നി​യോ​ഗി​ച്ച​താ​യി സൂ​പ്ര​ണ്ട് ഡോ. ​എ. ഹ​രി​കു​മാ​ർ അ​റി​യി​ച്ചു. ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

ചികിത്സാപ്പിഴവില്‍ മരണം; 16 വര്‍ഷം വട്ടംകറക്കിയശേഷം ആദിവാസി കുടുംബത്തിന് മൂന്നു ലക്ഷം നല്‍കാന്‍ ആരോഗ്യവകുപ്പ്

കോ​​ഴി​​ക്കോ​​ട്: സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വു​മൂ​ലം ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട രോ​ഗി മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ തു​ച്ഛ​മാ​യ തു​ക ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച് കു​ടും​ബ​ത്തെ ആ​രോ​ഗ്യ​വ​കു​പ്പ് വ​ട്ടംക​റ​ക്കി​യ​ത് 16 വ​ര്‍​ഷം. ഒ​ടു​വി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം അ​തേ തു​ക​ത​ന്നെ ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

2004ല്‍ ​വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി (നി​ല​വി​ല്‍ വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്) യി​ല്‍ ചി​കി​ത്സാ പി​ഴ​വി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ രാ​ജു എ​ന്ന​യാ​ളു​ടെ കു​ടും​ബ​ത്തി​നു മൂ​ന്നു ല​ക്ഷം രൂ​പ ന​ല്‍​കാ​ന്‍ മ​ടി​ച്ചാ​ണ് 16 വ​ര്‍​ഷം ആ​രോ​ഗ്യ​വ​കു​പ്പ് നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ​ത്.

രാ​ജു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2004 ജൂ​ണ്‍ എ​ട്ടി​ന് ഡോ. ​കെ.​ജി. ര​ഘു​വി​നെ ആ​രോ​ഗ്യ വ​കു​പ്പ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് രാ​ജു​വി​ന്‍റെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ട​ത്.

ആ​ശ്രി​ത​ര്‍​ക്ക് മൂ​ന്നു ല​ക്ഷം രൂ​പ ന​ല്‍​കാ​ന്‍ 2009 ന​വം​ബ​ര്‍ നാ​ലി​നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​തെ ന​ട​പ​ടി​ക​ള്‍ നീ​ണ്ടു​ക്കൊ​ണ്ടു​പോ​യ ആ​രോ​ഗ്യ വ​കു​പ്പ് 2010ല്‍ ​ഹൈ​ക്കോ​ട​തി​യി​ല്‍ ദേ​ശീ​യ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ചോ​ദ്യം​ചെ​യ്ത് ഹ​ര്‍​ജി ന​ല്‍​കി. ഈ ​കേ​സി​ല്‍ 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് കോ​ട​തി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് ശ​രി​വ​ച്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​റെ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍​നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​ലൂ​ടെ, ചി​കി​ത്സാ​പ്പി​ഴ​വ് സം​ഭ​വി​ച്ച​താ​യും അ​തു​വ​ഴി മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​നം ന​ട​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി തു​ക ന​ല്‍​ക​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ക ആ​രോ​ഗ്യ​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​തി​രി​ക്കാ​നു​ള​ള നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കാ​യി ചെ​ല​വ​ഴി​ച്ച​താ​യാ​ണു സൂ​ച​ന. ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ കൊ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും ഏ​തു ഫ​ണ്ടി​ല്‍​നി​ന്നാ​ണു തു​ക ന​ല്‍​കേ​ണ്ടെ​തെ​ന്ന​തി​ല്‍ ഇ​നി​യും അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

Kerala

പാ​ല​ക്കാ​ട്ട് പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ചു; ചി​കി​ത്സാ​പി​ഴ​വെ​ന്ന് പി​താ​വ്

പാ​ല​ക്കാ​ട്: പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ചു. ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. വ​ണ്ടി താ​വ​ളം സ്വ​ദേ​ശി നാ​രാ​യ​ണ​ൻ കു​ട്ടി​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്ന് പി​താ​വ് നാ​രാ​ണ​യ​ൻ കു​ട്ടി ആ​രോ​പി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സി​സേ​റി​യ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള തീ​യ​തി ന​ൽ​കി​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഭാ​ര്യ​യ്ക്ക് പ്ര​സ​വ വേ​ദ​ന വ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കു​ഞ്ഞി​ന്‍റെ കാ​ൽ ആ​ദ്യം പു​റ​ത്ത് വ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ്ര​സ​വ​ത്തി​നു ശേ​ഷം മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വീ​ട്ട​മ്മ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ആ​ങ്ങ​മൂ​ഴി ക​ല​പ്പ​മ​ണ്ണി​ൽ മാ​യ (58) ആ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്ച​ക്കി​ടെ ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ ആ​യി​രു​ന്നു മാ​യ. ചി​കി​ത്സാ പി​ഴ​വ് എ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ​യാ​ണ് ആ​രോ​പ​ണം.

സ​ങ്കീ​ർ​ണ്ണ​മാ​യ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് ന​ട​പ​ടി​ക​ൾ ചെ​യ്ത​ത് എ​ന്നു​മാ​ണ് ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ; രോ​ഗി മ​രി​ച്ചെ​ന്ന് പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ​യി​ൽ രോ​ഗി മ​രി​ച്ചെ​ന്ന് പ​രാ​തി. കൊ​ല്ലം പ​ന്മ​ന സ്വ​ദേ​ശി വേ​ണു (48) ആ​ണ് ബു​ധ​നാ​ഴ്ച മ​രി​ച്ച​ത്.

വേ​ണു​വി​ന് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. താ​ൻ മ​രി​ച്ചാ​ൽ അ​തി​ന് കാ​ര​ണം ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് വേ​ണു പ​റ​യു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു​വ​ന്നു.

ആ​ൻ​ജി​യോ​ഗ്രാ​മി​ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വേ​ണു​വി​ന് ആ​റ് ദി​വ​സ​മാ​യി​ട്ടും ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. നാ​യ​യെ നോ​ക്കു​ന്ന ക​ണ്ണ് കൊ​ണ്ടു​പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ളെ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് വേ​ണു സു​ഹൃ​ത്തി​ന​യ​ച്ച ശ​ബ്ദ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് മ​രി​ച്ച വേ​ണു.

Kerala

കാ​ട്ടാ​ന ആ​ക്ര​മ​ണം; പ​രി​ക്കേ​റ്റ യു​വാ​വി​ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് പ​രാ​തി

വ​യ​നാ​ട്: മൂ​ട​ക്കൊ​ല്ലി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് കൃ​ത്യ​മാ​യ ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്ന് പ​രാ​തി. കൈ​യി​ൽ തു​ള​ച്ചു ക​യ​റി​യ ക​ല്ല് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ മു​ട​ക്കൊ​ല്ലി സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷി​ന് പ​രി​ക്കേ​റ്റ​ത്. വീ​ഴ്ച​യി​ൽ അ​ഭി​ലാ​ഷി​ന്‍റെ കൈ​യ്ക്കും കാ​ലി​നും ന​ടു​വി​നും പ​രി​ക്കേ​റ്റു.

ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേ​ദ​ന കൂ​ടി​യ​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ടി വ​ന്നു. തു​ള​ച്ചു ക​യ​റി​യ ക​ല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അ​ഭി​ലാ​ഷ് പ്രതികരിച്ചു.

District News

കണ്ണ് മാറി കുത്തിവയ്പ്പ്; ഡോക്ടർക്ക് മുമ്പും സമാനമായ പിഴവ്; മെഡിക്കൽ കോളേജിൽ പരാതിയുമായി സ്ത്രീ രംഗത്ത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കണ്ണിന് ശസ്ത്രക്രിയ നടത്തിയപ്പോൾ കണ്ണ് മാറി കുത്തിവയ്പ്പ് എടുത്ത സംഭവത്തിൽ ആശങ്കയേറുന്നു. ഡോക്ടർക്ക് മുമ്പും സമാനമായ പിഴവ് സംഭവിച്ചിരുന്നതായി രോഗിയുടെ കുടുംബം പരാതിപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ ഇടത് കണ്ണാണ് വൃത്തിയാക്കി തയ്യാറാക്കിയിരുന്നതെങ്കിലും, കുത്തിവയ്പ്പ് നടത്തിയത് വലത് കണ്ണിലാണ്. ഇത് കാഴ്ചയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പിഴവ് എങ്ങനെ സംഭവിച്ചു, മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും.

Latest News

Corehub Up