x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം; കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: June 8, 2026 06:34 AM IST | Updated: June 8, 2026 06:34 AM IST

തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്ന കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. കൈ ​ന​ഷ്ട​പ്പെ​ട്ട വി​നോ​ദി​നി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

വി​നോ​ദി​നി​ക്ക് സ​ർ‌​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ശി​പാ​ർ​ശ ന​ൽ​കി. അ​തേ​സ​മ​യം കു​ട്ടി​യു​ടെ ചി​കി​ത്സാ ചെ​ല​വും വി​ദ്യാ​ഭ്യാ​സ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യും ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വി​നോ​ദി​നി​ക്ക് 21 വ​യ​സ് ആ​കു​ന്ന​തു​വ​രെ ചെ​ല​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 2025 സെ​പ്റ്റം​ബ​ര്‍ 24ന് ​ആ​യി​രു​ന്നു പ​ല്ല​ശ​ന സ്വ​ദേ​ശി​നി വി​നോ​ദി​നി​യെ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് കൈ​യ്ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി പ്ലാ​സ്റ്റ​റി​ട്ട് വീ​ട്ടി​ലേ​ക്ക് വി​ട്ടു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ കൈ​യ്ക്ക് അ​ണു​ബാ​ധ​യു​ണ്ടാ​യി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ര്‍ 30ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് വി​നോ​ദി​നി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

 

 

 

Tags : Child Rights Commission medical negligence palakkad

Recent News

Corehub Up