x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ചു; ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പ​ണം


Published: May 11, 2026 03:31 PM IST | Updated: May 11, 2026 03:31 PM IST

ടൊ​റ​ന്‍റോ: തൊ​ടു​പു​ഴ സ്വ​ദേ​ശി ന​മി​ത സെ​ബാ​സ്റ്റ്യ​ൻ (35) കാ​ന​ഡ​യി​ലെ ടെ​റ​സി​ൽ മ​രി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്തെ​ത്തി.

തോ​ളെ​ല്ലി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി ആ​ശു​പ​ത്രി വി​ട്ട ന​മി​ത ഉ​റ​ക്ക​ത്തി​നി​ടെ​യാ​ണ് മ​രി​ച്ച​ത്. നേ​ര​ത്തെ അ​പ​സ്മാ​ര​ത്തി​ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​യി​ട്ടു​ള്ള ന​മി​ത​യ്ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ഭ​ർ​ത്താ​വ് ജി​തി​ൻ ജേ​ക്ക​ബ് പ​റ​യു​ന്ന​ത്.

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് വെ​റും ആ​റ് മ​ണി​ക്കൂ​റി​ന് ശേ​ഷം ഡി​സ്‌​ചാ​ർ​ജ് ചെ​യ്‌​തെ​ന്നും വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ന​മി​ത​യെ​ന്നും ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.

2014 മു​ത​ൽ കാ​ന​ഡ​യി​ൽ ക​സ്റ്റ​മ​ർ സ​ർ​വീ​സ് മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ന​മി​ത. മ​ക​ൾ: ന​താ​നി​യ (അ​ഞ്ച് വ​യ​സ്). സം​സ്കാ​രം കാ​ന​ഡ​യി​ൽ ത​ന്നെ ന​ട​ത്താ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം.

Tags : namitha sebastian canada malayali woman medical negligence

Recent News

Corehub Up