x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വം: ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍


Published: June 4, 2026 12:56 PM IST | Updated: June 4, 2026 12:56 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യു​ടെ കാ​ലി​ല്‍ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. റൗ​ണ്ട്‌​സി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡ്യൂ​ട്ടി ഡോ​ക്ട​റെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഇ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍.

രോ​ഗി പ​രി​ച​ര​ണ​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മു​റി​വ് അ​ഞ്ച് ദി​വ​സം ഡ്ര​സ് ചെ​യ്യാ​തി​രു​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റി​യി​ല്ലെ​ന്നു​മു​ള്ള ക​ണ്ടെ​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ബ​ന്ധു​ക്ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ന​ഴ്‌​സി​നെ നി​ർ​ബ​ന്ധി​ത കൗ​ൺ​സി​ലി​ങി​ന് വി​ധേ​യ​മാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

പാ​രി​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ കാ​ലി​ലാ​ണ് പു​ഴു​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 28ന് ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ കാ​ലി​ന് പ​രി​ക്കേ​റ്റാ​ണ് ചി​കി​ത്സ തേ​ടി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​ത്.

Tags : medical negligence thiruvananthapuram medical college

Recent News

Corehub Up