Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Veena George

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 25 ല​ക്ഷം​ വീ​തം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ ഹൈക്കോടതിയിലേക്ക്

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെതിരേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ക​​​രി​​​ങ്കൊ​​​ടി കാ​​​ട്ടി​​​യ​​​തി​​​ന് വ​​​ധ​​​ശ്ര​​​മ കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി​​വ​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്, മ​​​ന്ത്രി​​​യു​​​ടെ ഗ​​​ൺ​​​മാ​​​ൻ, കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സു​​​കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കതിരേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്നു.​

കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി 15 ദി​​​വ​​​സം ജ​​​യി​​​ലി​​​ല​​​ട​​​യ്ക്ക​​​പ്പെ​​​ട്ട ഒ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും 25 ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ മു​​​ഖേ​​​ന​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​ക.

കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ന്നെ ആ​​​ക്ര​​​മി​​​ച്ചു വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് സം​​​ഭ​​​വ സ​​​മ​​​യ​​​ത്ത് പ​​​റ​​​ഞ്ഞി​​​രു​​​ന്ന​​​ത്. ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ത​​​ന്‍റെ നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് മ​​​ന്ത്രി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.

അ​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കു​​​പ​​​റ്റി​​​യാ​​​ൽ മെ​​​ഡി​​​ക്കോ ലീ​​​ഗ​​​ൽ കേ​​​സ് ആ​​​യി​​​ട്ടാ​​​ണു കേ​​​സെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നി​​​രി​​ക്കേ ത​​​നി​​​ക്ക് പ​​​രി​​​ക്ക് പ​​​റ്റി​​​യി​​​ട്ടി​​​ല്ല എ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തോ​​​ടു​​​കൂ​​​ടി ആ ​​​കേ​​​സ് അ​​​പ്ര​​​സ​​​ക്ത​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ഡ്വ. ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15ന് ​​​ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​പ്പോ​​​ൾ ത​​​ന്നെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തെ​​​ങ്കി​​​ലും രാ​​​ത്രി 10.45 ഓ​​​ടെ മാ​​​ത്ര​​​മാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ഇ​​​ട്ട​​​ത്. അ​​​തു​​​വ​​​രെ അ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ പാ​​​ർ​​​പ്പി​​​ച്ച​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.​ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മ​​​നഃ​​​പൂ​​​ർ​​​വം ജ​​​യി​​​ലി​​​ല​​​ട​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യും ഗ​​​ൺ​​​മാ​​​നും പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്.

ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​ന്ന​​​വ​​​ർ അ​​​നു​​​ഭ​​​വി​​​ച്ച അ​​​പ​​​മാ​​​ന​​​ത്തി​​​നും മാ​​​ന​​​സി​​ക പീ​​​ഡ​​​ന​​​ത്തി​​​നും 25 ല​​​ക്ഷം വീ​​​തം സ​​​ർ​​​ക്കാ​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ക, ഈ ​​​തു​​​ക മ​​​ന്ത്രി​​​യി​​​ൽ​​നി​​​ന്നും ഗ​​​ൺ​​​മാ​​​നി​​​ൽ നി​​​ന്നും കേ​​​സെ​​​ടു​​​ത്ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ൽ​​നി​​​ന്നും ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്യു​​​ക​​​യെ​​​ന്നും അ​​​ഡ്വ. ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന​കേ​സ്; കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

ക​ണ്ണൂ​ര്‍: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി.

ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തി​ങ്ക​ളാ​ഴ്ച കോ​ട​തി വാ​ദം കേ​ട്ടി​രു​ന്നു. മ​ന്ത്രി​ക്കെ​തി​രെ ന​ട​ന്ന​ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം മാ​ത്ര​മാ​യി​രു​ന്നെ​ന്നും വ​ധ​ശ്ര​മം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

അ​തേ​സ​മ​യം, പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട പ്രോ​സി​ക്യൂ​ഷ​ന്‍, കൂ​ടു​ത​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ പേ​ര്‍ കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. പ്ര​തി​ക​ളെ ഈ ​മാ​സം അ​ഞ്ചി​ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Kerala

ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി; വീണയ്ക്കെതിരേ കെഎസ്‌യുവിന്‍റെ പ​രാ​തി

ക​​​​ണ്ണൂ​​​​ർ: കെ​​​​എ​​​​സ്‌​​​​യു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ വ്യാ​​​​ജ പ​​​​രാ​​​​തി ന​​​​ല്കി ക​​​​ള്ള​​​​ക്കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കി​​​​യെ​​​​ന്നു കാ​​​​ണി​​​​ച്ച് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജി​​​​നും ഗ​​​​ൺ​​​​മാ​​​​നു​​​​മെ​​​​തി​​​​രേ പ​​​​രാ​​​​തി.

കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ടി.​​​​ഒ. മോ​​​​ഹ​​​​ന​​​​നാ​​​​ണ് ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ​​​​സം​​​​ഹി​​​​ത​​​​യി​​​​ലെ 248-ാം വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം ക​​​​ണ്ണൂ​​​​ർ ജു​​​​ഡീ​​​​ഷ​​ൽ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്ട്രേ​​​​ട്ട് (ര​​​​ണ്ട്) കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​രാ​​​​തി ന​​​​ല്കി​​​​യ​​​​ത്.

ഫെ​​​​ബ്രു​​​​വ​​​​രി 25ന് ​​​​ക​​​​ണ്ണൂ​​​​ർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ൽ കെ​​​​എ​​​​സ്‌​​​​യു ന​​​​ട​​​​ത്തി​​​​യ ക​​​​രി​​​​ങ്കൊ​​​​ടി പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ മ​​​​ന്ത്രി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ചു പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന് കാ​​​​ണി​​​​ച്ച് ഗ​​​​ൺ​​​​മാ​​​​ൻ ന​​​​ല്കി​​​​യ പ​​​​രാ​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ടി.​​​​ഒ. മോ​​​​ഹ​​​​ന​​​​ൻ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

മ​​​​ന്ത്രി​​​​യും ഗ​​​​ൺ​​​​മാ​​​​നും വ്യാ​​​​ജ ആ​​​​രോ​​​​പ​​​​ണം ഉ​​​​ന്ന​​​​യി​​​​ച്ച് നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചെ​​​​ന്ന് പ​​​​രാ​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ല്ലാ​​​​ത്ത സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ക​​​​ള്ള​​​​പ്പ​​​​രാ​​​​തി ന​​​​ല്കി നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളെ ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​ക്കും ഗ​​​​ൺ​​​​മാ​​​​നു​​​​മെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം. മു​​​​ൻ ഡി​​​​ജി​​​​പി അ​​​​ഡ്വ. ടി. ​​​​ആ​​​​സ​​​​ഫ​​​​ലി മു​​​​ഖേ​​​​ന​​​​യാ​​​​ണ് പ​​​​രാ​​​​തി ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സ​​​​ത്തെ ക​​​​ണ്ണൂർ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും പ​​​​രാ​​​​തി​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കെ​​​​എ​​​​സ്‌​​​​യു ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​സി. അ​​​​തു​​​​ൽ ഉ​​​​ൾ​​​​പ്പ​​​​ടെ അ​​​​ഞ്ചു​​​​പേ​​​​രെ ജ​​​​യി​​​​ലി​​​​ല​​​​ട​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് പ​​​​രാ​​​​തി.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നു നേ​രേയു​ള്ള ആക്രമണം; വ​ധശ്ര​മ​ക്കേ​സി​ന് ബ​ലം ന​ല്കു​ന്ന തെ​ളി​വു​ക​ളി​ല്ല പോ​ലീ​സി​ന് ആ​ശ​യ​ക്കു​ഴ​പ്പം

ക​​​ണ്ണൂ​​​ർ: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സ് ഒ​​​ടു​​​വി​​​ൽ പോ​​​ലീ​​​സി​​​ന് ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കു​​​ന്നു.

പു​​​റ​​​ത്തു​​​വ​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നും മ​​​ന്ത്രി​​​യു​​​ടെ തൊ​​​ട്ട​​​ടു​​​ത്തു​​​പോ​​​ലും കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്താ​​​ത്ത​​​തും കി​​​ട്ടി​​​യ ദൃ​​​ശ്യ​​​ങ്ങ​​​ളെ​​​ല്ലാം പോ​​​ലീ​​​സ് മ​​​ന്ത്രി​​​ക്ക് സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന​​​തു​​​മാ​​​യ​​​തോ​​​ടെ കേ​​​സ് ത​​​ങ്ങ​​​ൾ​​​ക്കുത​​​ന്നെ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ.

ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലെ 55 കാ​​​മ​​​റ​​​ക​​​ളി​​​ൽ ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള കാ​​​മ​​​റ​​​ക​​​ളെ​​​ല്ലാം ആ​​​ർ​​​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ഇ​​​തി​​​ലൊ​​​ന്നും മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം.

ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സാ​​​ണ് കെ​​​എ​​​സ്‌​​​യു ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​സി. അ​​​തു​​​ൽ, അ​​​ഹ​​​മ്മ​​​ദ് യാ​​​സീ​​​ൻ, സി.​​​എ​​​ച്ച്. മു​​​ബാ​​​സ്, വി.​​​വി. അ​​​ക്ഷ​​​യ്, ബി​​​തു​​​ൽ ബാ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്ക​​​തി​​​രേ വ​​​ധ​​​ശ്ര​​​മ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്ത​​​ത്. ഇ​​​വ​​​ർ ഇ​​​പ്പോ​​​ൾ ക​​​ണ്ണൂ​​​ർ സ​​​ബ് ജ​​​യി​​​ലി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്. ‘കൊ​​​ല്ലെ​​​ടാ’ എ​​​ന്ന് ആ​​​ക്രോ​​​ശി​​​ച്ച് ആ​​​യു​​​ധം​​​കൊ​​​ണ്ട് മ​​​ന്ത്രി​​​യു​​​ടെ ക​​​ഴു​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്. ഈ ​​​കേ​​​സ് തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള ബാ​​​ധ്യ​​​ത ഇ​​​പ്പോ​​​ൾ പോ​​​ലീ​​​സി​​​ന്‍റേ​​​താ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ഇ​​​തി​​​നി​​​ടെ, കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ വ്യാ​​​ജപ​​​രാ​​​തി ന​​​ല്കി ക​​​ള്ള​​​ക്കേ​​​സി​​​ൽ കു​​​ടു​​​ക്കി​​​യെ​​​ന്നു കാ​​​ണി​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നും ഗ​​​ൺ​​​മാ​​​നു​​​മെ​​​തി​​​രേ ക​​​ണ്ണൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ൻ മേ​​​യ​​​റും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ ടി.ഒ. മോ​​​ഹ​​​ന​​​ൻ ജു​​​ഡീ​​​ഷൽ ഫസ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​ട്ട് (ര​​​ണ്ട്) കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി ന​​​ൽകി​​​യതും പോ​​​ലീ​​​സി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ഗ​​​ൺ​​​മാ​​​ൻ ന​ൽകി​​​യ പ​​​രാ​​​തി​​​യി​​​ൽ ആ​​​ദ്യം കേ​​​സെ​​​ടു​​​ത്തെ​​ന്നു പ​​​റ​​​ഞ്ഞ് ത​​​ത്കാ​​​ലം ത​​​ല​​​യൂ​​​രാ​​​നാ​​​യി​​​രി​​​ക്കും പോ​​​ലീ​​​സ് നീ​​​ക്കം. റെ​​​യി​​​ൽ​​​വേ സി​​​ഐ സു​​​ധീ​​​ർ മ​​​നോ​​​ഹ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

Kerala

മ​ന്ത്രിയും സി​പി​എമ്മും മാ​പ്പ് പ​റ​യ​ണം: സ​ണ്ണി ജോ​സ​ഫ്

ക​​​​ണ്ണൂ​​​​ർ: കെ​​​​എ​​​​സ്‌​​​​യു പ്ര​​​​വ​​​​ർ​​​​ത്ത​​​​കർ​​​​ക്കെ​​​​തി​​​​രേ വ്യാ​​​​ജ പ​​​​രാ​​​​തി നൽകി​​​​യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജും സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​വും മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ. ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​വും അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ട ക​​​​ള്ള​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തെ ക​​​​ലാ​​​​പക​​​​ലു​​​​ഷി​​​​ത​​​​മാ​​​​ക്കി​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​ണ്ണൂ​​​​ർ ഡി​​​​സി​​​​സി ഓ​​​​ഫീ​​​​സി​​​​ൽ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​ത്തി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ണ്ണി ജോ​​​​സ​​​​ഫ്. ക​​​​ണ്ണൂ​​​​ർ ഡി​​​​സി​​​​സി അ​​​​ട​​​​ക്ക​​​​മു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് ഓ​​​​ഫീസു​​​​ക​​​​ൾ​​​​ക്കും വീ​​​​ടു​​​​ക​​​​ൾ​​​​ക്കും​​ നേ​​​​രേ സി​​​​പി​​​​എം അ​​​​ക്ര​​​​മം അ​​​​ഴി​​​​ച്ചു​​​​വി​​​​ടാ​​​​ൻ കാ​​​​ര​​​​ണം ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി നാ​​​​ട​​​​കം ക​​​​ളി​​​​ച്ച​​​​തുകൊ​​​​ണ്ടാ​​​​ണ്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പാ​​​​ർ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ക​​​​ലാ​​​​പാ​​​​ഹ്വാ​​​​നം​​കൂ​​​​ടി ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​ക്ര​​​​മം അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ടു.

ആ​​​​രോ​​​​ഗ്യമ​​​​ന്ത്രി​​​​യു​​​​ടെ ക​​​​ള്ള​​​​ത്ത​​​​ര​​​​മാ​​​​ണ് നാ​​​​ട്ടി​​​​ൽ അ​​​​ക്ര​​​​മമുണ്ടാ​​​​കാ​​​​ൻ കാ​​​​ര​​​​ണം. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം. കെ​​​​എ​​​​സ്‌​​​​യു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ ക​​​​ള്ള​​​​ക്കേ​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​നും തെ​​​​റ്റ് തി​​​​രു​​​​ത്താ​​​​നും പോ​​​​ലീ​​​​സും സ​​​​ർ​​​​ക്കാ​​​​രും ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ർ​​​​ട്ടി​​​​ൻ ജോ​​​​ർ​​​​ജ്, സ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

മ​ന്ത്രി​യെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ല്ല; വ​ധ​ശ്ര​മ​ക്കേ​സ് ഒ​ഴി​വാ​ക്കി​യേ​ക്കും

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നു നേ​​​രേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ മ​​​ന്ത്രി​​​ക്കു ക​​​ഴു​​​ത്തി​​​നു പ​​​രി​​​ക്കേ​​​റ്റെ​​​ന്ന കേ​​​സി​​​ൽ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല.

ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​രേ മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ച് വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന വ​​​കു​​​പ്പു ചു​​​മ​​​ത്തി​​​യാ​​​യി​​​രു​​​ന്നു കേ​​​സ് എ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യം കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​യി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വ​​​ധ​​​ശ്ര​​​മം ചു​​​മ​​​ത്തി​​​യു​​​ള്ള കേ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന.

മ​​​ന്ത്രി​​​യെ ആ​​​ക്ര​​​മി​​​ച്ചു വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കോ​​​ട​​​തി​​​യി​​​ൽ ജാ​​​മ്യ ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ചു. ഹ​​​ർ​​​ജി ഇ​​​ന്നു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

ച​ർ​ച്ച ന​ട​ന്നി​ല്ല; ഡോ​‌ക്‌ടർ​മാ​രു​ടെ സ​മ​രം തു​ട​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സ​​​മ​​​രം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​മാ​​​രാ​​​യ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലും വീ​​​ണാ ജോ​​​ർ​​​ജും ത​​​മ്മി​​​ൽ ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​ല്ല.

വീ​​​ണാ ജോ​​​ർ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​​​​ലും ബാ​​​ല​​​ഗോ​​​പാ​​​ൽ പാ​​​ർ​​​ട്ടി സം​​​ബ​​​ന്ധ​​​മാ​​​യ യോ​​​ഗ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി​​​തി​​​നാ​​​ലാണ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച ന​​​ട​​​ക്കാ​​​ത്ത​​​ത്.

ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​പിയും അ​​​ടി​​​യ​​​ന്ത​​​ര​​​മ​​​ല്ലാ​​​ത്ത ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളും ഇ​​​ന്ന​​​ലെ​​​യും ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. ച​​​ർ​​​ച്ച​​​യെ സം​​​ബ​​​ന്ധി​​​ച്ച് ഇ​​​തു​​​വ​​​രെ​​​യും ഒ​​​രു അ​​​റി​​​യി​​​പ്പും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്ന് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ​​​യും ഒ​​​പി​​​യി​​​ലെ​​​ത്തു​​​ന്ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ള​​​രെ കു​​​റ​​​വാ​​​യി​​​രു​​​ന്നു.

Kerala

കലാപാഹ്വാനം നടത്തുന്ന എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് വി.ഡി. സതീശൻ

ആ​ല​പ്പു​ഴ: ക​ലാ​പാ​ഹ്വാ​നം ന​ട​ത്തു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​ച്ച​ക​ള്ളം പ​റ​ഞ്ഞ് ആ​ക്ര​മ​ണ​ത്തി​നും ക​ലാ​പ​ത്തി​നും ആ​ഹ്വാ​നം ന​ൽ​കു​ക​യാ​ണ് എം.​വി. ഗോ​വി​ന്ദ​നെ​ന്നും പു​തു​യു​ഗ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സ​തീ​ശ​ൻ പ​റ​ഞ്ഞു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റേ​ത് അ​ഭി​ന​യം മാ​ത്ര​മാ​ണ്.

മ​ന്ത്രി പ​രി​ഹാ​സ​പാ​ത്ര​മാ​യി മാ​റി. ആ​രോ​ഗ്യ​മ​ന്ത്രി പ്ര​തി​ക്കൂ​ട്ടി​ലാ​ണ്. ഇ​ല്ലാ​ത്ത വി​ഷ​യ​മു​ണ്ടാ​ക്കി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യും നു​ണ​ പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. മ​ന്ത്രി​യു​ടെ കൈ​യും പി​ട​ലി​യും തി​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​ച്ച​ക​ള്ളം പ​റ​യു​ക​യാ​ണ്. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ട്.

സോ​ഷ്യ​ൽ​ മീ​ഡി​യ ഉ​ള്ള​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു. ഇ​ല്ലെ​ങ്കി​ൽ കെ​എ​സ്‌യു ​പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​വ​ച്ച് കു​ത്തി​യെ​ന്ന് പ​റ​യു​മാ​യി​രു​ന്നു. ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​നാ​ണ് കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പോ​ലീ​സി​നും റെ​യി​ൽ​വേ​ പോ​ലീ​സി​നും കാ​ര്യ​ങ്ങ​ള​റി​യാം.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്കു​പോ​ലും പ്രതിഷേധക്കാർ എ ത്തി​യി​ട്ടി​ല്ല. പോ​ലീ​സും മ​ന്ത്രി​യും ത​മ്മി​ലാ​ണ് പി​ടി​വ​ലി​യു​ണ്ടാ​യ​ത്. അ​തി​ന്‍റെ ദൃ​ശ്യ​ത്തെ​ളി​വു​ക​ൾ എ​ല്ലാ​വ​രു​ടെ​യും കൈ​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥാ​നാ​ർ​ഥി നി‌​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​നി സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ചേ​രും. ര​ണ്ട്ഘ​ട്ട​ങ്ങ​ളി​ലാ​യി യു​ഡി​എ​ഫും ഘ​ട​ക ക​ക്ഷി​ക​ളും സ്ഥാ​നാ‌​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ കൊ​​​ല​​​ക്ക​​​ള​​​മാ​​​യി മാ​​​റു​​​ന്നു​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട പ​​​ല ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളും കൊ​​​ല​​​ക്ക​​​ള​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്ന​​​താ​​​യി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടു​​​ത്ത കാ​​​ല​​​ത്തൊ​​​ന്നും കാ​​​ണാ​​​ത്ത രീ​​​തി​​​യി​​​ലു​​​ള്ള പി​​​ഴ​​​വു​​​ക​​​ളാ​​​ണ് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള മാ​​​ർ​​​ച്ചി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു നേ​​​മം ഷ​​​ജീ​​​ർ.

ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി മ​​​ര​​​ണ​​​വീ​​​ടാ​​​യി മാ​​​റി​​​യെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച് റീ​​​ത്ത് സ്ഥാ​​​പി​​​ച്ച​​​തെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഹ​​​ർ​​​ഷി​​​ന​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തോ​​​ളം ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ​​​ത് മു​​​ത​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ൻ​​​പ​​​തു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ കൈ ​​​ന​​​ഷ്ട​​​പ്പെ​​​ട്ട​​​തും ഗൈ​​​ഡ് വ​​​യ​​​ർ കു​​​ടു​​​ങ്ങി​​​യ​​​തും നെ​​​ടു​​​മ​​​ങ്ങാ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ര​​​വ​​​ധി ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത​​​ല്ലാ​​​തെ യാ​​​തൊ​​​രു ഫ​​​ല​​​വു​​​മി​​​ല്ലെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​മി​​​ടി​​​പ്പി​​​ച്ച് കൊ​​​ല്ലാ​​​ൻ വ​​​ന്നാ​​​ലും പി​​​ന്മാ​​​റി​​​ല്ലെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​മ​​​രം തു​​​ട​​​രു​​​മെ​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

പ്രതിഷേധം: 28,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് എ​​​ഫ്ഐ​​​ആ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ വീ​​​ട്ടി​​​ൽ ക​​​യ​​​റി റീ​​​ത്തു​​​വ​​​ച്ച പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ 25 യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്. ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​റാ​​​ണ് ഒ​​​ന്നാം പ്ര​​​തി.

മൂ​​​ന്ന് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൈ​​​യേ​​​റ്റം ചെ​​​യ്തു​​​വെ​​​ന്നും മ​​​ന്ത്രി മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഗേ​​​റ്റും പൂ​​​ട്ടും ത​​​ക​​​ർ​​​ത്തു​​​വെ​​​ന്നു​​​മാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ എ​​​ഫ്ഐ​​​ആ​​​ർ.
28,000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും എ​​​ഫ്ഐ​​​ആ​​​റി​​​ൽ പറയുന്നു.

Kerala

യു​ഡി​എ​ഫ് ഹെ​ൽ​ത്ത് ക​മ്മീഷ​ൻ റി​പ്പോ​ർ​ട്ട്: ആ​രോ​ഗ്യ മ​ന്ത്രി​യെ സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച് ഡോ. ​എ​സ്.​എ​സ്. ലാ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ഹെ​​​ൽ​​​ത്ത് ക​​​മ്മീഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ​​​സ്.​​​എ​​​സ്. ലാ​​​ൽ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ പ്ര​​​തി​​​ക​​​രി​​​ച്ചു.

റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ഗ്ര​​​മാ​​​യി പ​​​ഠി​​​ക്കാ​​​തെ​​​യും അ​​​തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം വ്യ​​​ക്ത​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യും ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ആ​​​രോ​​​ഗ്യ​​മ​​​ന്ത്രിയുമായി ഒ​​​രു പ​​​ര​​​സ്യ സം​​​വാ​​​ദ​​​ത്തി​​​ന് ത​​​യാ​​​റാ​​​ണെ​​​ന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.

Kerala

അവയവമാറ്റം നടത്തിയ രോഗികള്‍ക്ക് മരുന്നുകള്‍ കാരുണ്യസ്പര്‍ശം പദ്ധതിവഴി ലഭ്യമാക്കും: മന്ത്രി

കൊ​​​ച്ചി: അ​​​വ​​​യ​​​മാ​​​റ്റം ന​​​ട​​​ത്തി​​​യ രോ​​​ഗി​​​ക​​​ള്‍ക്കു​​​ള​​​ള മ​​​രു​​​ന്നു​​​ക​​​ള്‍ സം​​​സ്ഥാ​​​ന​​​ത്തെ കാ​​​രു​​​ണ്യ​​​സ്പ​​​ര്‍ശം സീ​​​റോ പ്രോ​​​ഫി​​​റ്റ് പ​​​ദ്ധ​​​തി​​​വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍ജ്.

അ​​​വ​​​യ​​​ദാ​​​ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റോ​​​ട്ട​​​റി കൊ​​​ച്ചി​​​ന്‍ ഡൗ​​​ണ്‍ടൗ​​​ണ്‍, എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണി​​​ലെ എ​​​ന്‍എ​​​സ്എ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ള്‍, ലി​​​വ​​​ര്‍ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള, ഐ​​​എം​​​എ കൊ​​​ച്ചി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച റി​​​പ്പി​​​ള്‍സ് ഓ​​​ഫ് ലൈ​​​ഫ് പ്രോ​​​ഗ്രാം ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ന്‍ഡോ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. 2024, 2025 വ​​​ര്‍ഷം താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ള്‍ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​ല്‍ 64 ശ​​​ത​​​മാ​​​നം വ​​​ര്‍ധ​​​ന​​​യു​​​ണ്ടാ‌​​​യെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഡി​​​സ്ട്രി​​​ക്ട് 3205 ഗ​​​വ​​​ര്‍ണ​​​ര്‍ ഡോ. ​​​ജി.​​​എ​​​ന്‍. ര​​​മേ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​ര​​​ക്കു​​​ന്നം സ്വ​​​ദേ​​​ശി ശ്രു​​​തി​​​യ്ക്ക് മ​​​ര​​​ണാ​​​ന​​​ന്ത​​​രം ഹൃ​​​ദ​​​യം ദാ​​​നം ചെ​​​യ്ത ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി ലാ​​​ലി​​​ച്ച​​​ന്‍, സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി കൈ​​​ക​​​ള്‍ മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ മ​​​നു​​​വി​​​ന് കൈ​​​ക​​​ള്‍ ദാ​​​നം ചെ​​​യ്ത വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി ബി​​​നോ​​​യി എ​​​ന്നി​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു.

ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, മേ​​​യ​​​ര്‍ വി.​​​കെ. മി​​​നി​​​മോ​​​ള്‍, കൊ​​​ച്ചി​​​ന്‍ ഐ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​അ​​​തു​​​ല്‍ ജോ​​​സ​​​ഫ് മാ​​​നു​​​വ​​​ല്‍, ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം, ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Kerala

ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​രി​ങ്കൊ​ടി മാ​ർ​ച്ച് ന​ട​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് 10 വ​​​ർ​​​ഷ​​​മാ​​​യി ക​​​രി​​​ങ്കൊ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്നു പ​​​രി​​​ഹ​​​സി​​​ച്ച ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്ക് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​മ്മി​​​റ്റി ക​​​രി​​​ങ്കൊ​​​ടി മാ​​​ർ​​​ച്ച് ന​​​ട​​​ത്തി. ബി​​​സ്മീ​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​ക്കു നേ​​​രേ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ക​​​രി​​​ങ്കൊ​​​ടി ഉ​​​യ​​​ർ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യ​​​ത്. എ​​​ന്നാ​​​ൽ. മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന അ​​​ഭി​​​മാ​​​ന​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നു എ​​​ന്നു പ​​​റ​​​ഞ്ഞു.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ആ​​​രാ​​​ച്ചാ​​​രു​​​ടെ വ​​​കു​​​പ്പാ​​​യി ആ​​​ളു​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ ഇ​​​ട​​​വേ​​​ള​​​യി​​​ല്ലാ​​​തെ എ​​​ടു​​​ക്കു​​​മ്പോ​​​ൾ ഡി​​​വൈ​​​എ​​​ഫ്ഐ​​​ക്കും എ​​​സ്എ​​​ഫ്ഐ​​​ക്കും വി​​​ശ്ര​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രി​​​ക്കും. എ​​​ന്നാ​​​ൽ, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന് കൈ​​​യും കെ​​​ട്ടി നോ​​​ക്കി നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​മാ​​​യി യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ക​​​രി​​​ങ്കൊ​​​ടി​​​യു​​​മാ​​​യി തെ​​​രു​​​വി​​​ലു​​​ണ്ട് എ​​​ന്ന് മ​​​ന്ത്രിത​​​ന്നെ പ​​​റ​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഞ​​​ങ്ങ​​​ൾ സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സ്നേ​​​ഹോ​​​പ​​​ഹ​​​ര​​​മാ​​​യി ഒ​​​രു പൂ​​​ച്ചെ​​​ണ്ട് ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്നും, ഇ​​​തി​​​നെ എ​​​ബി​​​വി​​​പി, ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്ക് പി​​​എം ശ്രീ ​​​ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ൾ പാ​​​രി​​​തോ​​​ഷി​​​ക​​​മാ​​​യി കൊ​​​ടു​​​ത്ത പൂ​​​ച്ചെ​​​ണ്ടു​​​പോ​​​ലെ സ​​​മീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നും യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ​​​രി​​​ഹ​​​സി​​​ച്ചു.

മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി എ​​​ബി​​​വി​​​പി​​​ക്കാ​​​രെ ഓ​​​ഫീ​​​സി​​​ൽ​​​വ​​​രെ ക​​​യ​​​റ്റി​​​യാ​​​ണ് പൂ​​​ച്ചെ​​​ണ്ട് സ്വീ​​​ക​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, മ​​​തേ​​​ത​​​ര വാ​​​ദി​​​ക​​​ളാ​​​യ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​നെ പൂ​​​ച്ചെ​​​ണ്ടു ന​​​ൽ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​തെ വ​​​ഴി​​​യി​​​ൽ ത​​​ട​​​യു​​​ന്ന​​​താ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും പ​​​രി​​​ഹ​​​സി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ബി​​​സ്മീ​​​റി​​​ന്‍റെ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം സ​​​ർ​​​ക്കാ​​​ർ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സ​​​ജി​​​ത് മു​​​ട്ട​​​പ്പാ​​​ലം, വീ​​​ണ എ​​​സ്. നാ​​​യ​​​ർ, റി​​​ഷി എ​​​സ്. കൃ​​​ഷ്ണ​​​ൻ, നീ​​​തു വി​​​ജ​​​യ​​​ൻ, അ​​​നീ​​​ഷ് ചെ​​​മ്പ​​​ഴ​​​ന്തി, അ​​​ജ​​​യ് കു​​​ര്യാ​​​ത്തി, ശ്യാം ​​​വെ​​​ള്ള​​​റ​​​ട, ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സൈ​​​ദാ​​​ലി കാ​​​യ്പ്പാ​​​ടി, ബാ​​​ഹു​​​ൽ കൃ​​​ഷ്ണ, ഡാ​​​നി​​​യ​​​ൽ പാ​​​പ്പ​​​നം, ഷ​​​ജി​​​ൻ രാ​​​ജേ​​​ന്ദ്ര​​​ൻ, സ​​​ജി​​​ൻ അ​​​രു​​​വി​​​ക്ക​​​ര, ര​​​ഞ്ജി​​​ത് അ​​​മ്പ​​​ല​​​മു​​​ക്ക്, താ​​​ഹി​​​ർ നെ​​​ടു​​​മ​​​ങ്ങാ​​​ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മാ​​​ർ​​​ച്ചി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Kerala

വി​ള​പ്പി​ൽ​ശാ​ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന് വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ, ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തി​​​യ വി​​​ള​​​പ്പി​​​ൽ സ്വ​​​ദേ​​​ശി ബി​​​സ്മീ​​​ർ (37) ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ വീ​​​ഴ്ച​​​ക​​​ൾ അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം.

സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ നേ​​​രം ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കൊ​​​ടു​​​വി​​​ൽ വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല​​​യി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് യാ​​​തൊ​​​രു​​​വി​​​ധ​​​ത്തി​​​ലു​​​മു​​​ള്ള വീ​​​ഴ്ച​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് കാ​​​ല​​​ത്തെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ വീ​​​ണാ ജോ​​​ർ​​​ജ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ൽനി​​​ന്നും ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് എ​​​ന്തു വീ​​​ഴ്ച പ​​​റ്റി​​​യാ​​​ലും അ​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നാ​​​ണ് ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും മ​​​ന്ത്രി​​​യും പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സീ​​​ത​​​ശ​​​ൻ ച​​​ർ​​​ച്ച​​​യ്ക്കി​​​ട​​​യി​​​ൽ തു​​​റ​​​ന്ന​​​ടി​​​ച്ചു.

വീ​​​ഴ്ച​​​ക​​​ളെ കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഇ​​​ത്ര​​​യേ​​​റെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ട്ട ഒ​​​രു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലി​​​ല്ല. എ​​​ന്നാ​​​ൽ ഒ​​​രു റി​​​പ്പോ​​​ർ​​​ട്ടും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല. റി​​​പ്പോ​​​ർ​​​ട്ടി​​​ന്മേ​​​ൽ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​രോ​​​ഗ്യ കേ​​​ര​​​ള​​​ത്തെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽനി​​​ന്ന് മാ​​​റ്റി ആ​​​രോ​​​ഗ്യ​​​വ​​​തി​​​യാ​​​ക്കി​​​യാ​​​ൽ മാ​​​ത്ര​​​മേ കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​വ​​​ങ്ങ​​​ൾ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട ചി​​​കി​​​ത്സ ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​യ രോ​​​ഗി​​​ക്ക് മി​​​നി​​​റ്റുകൾ​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ സാ​​​ധ്യ​​​മാ​​​യ ചി​​​കി​​​ത്സ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ ത​​​ന്നെ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​​​പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ലെ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് താ​​​ൻ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും പോ​​​സ്റ്റ്​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചാ​​​ലേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രി​​​ക​​​യു​​​ള്ളെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നി​​​ര​​​ന്ത​​​ര​​​മാ​​​യി ആ​​​​​​ക്ര​​​മി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്ക​​​രു​​​തെ​​​ന്നും ഇ​​​ങ്ങ​​​നെ​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണം അ​​​വ​​​രു​​​ടെ മ​​​നോ​​​വീ​​​ര്യം ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല​​​യി​​​ലെ ബി​​​സ്മീ​​​റി​​​ന്‍റെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ച കൊ​​​ല്ലം സ്വ​​​ദേ​​​ശി വേ​​​ണു​​​വി​​​ന്‍റെ​​​യും പാ​​​ല​​​ക്കാ​​​ട് കൈ ​​​മു​​​റി​​​ച്ചുമാ​​​റ്റേ​​​ണ്ടി വ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ​​​യും വാ​​​ച​​​ക​​​ങ്ങ​​​ൾ ഉ​​​ദ്ധ​​​രി​​​ച്ചുകൊ​​​ണ്ടാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നി​​​ര​​​യി​​​ൽ നി​​​ന്നു പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​വ​​​ർ സി​​​സ്റ്റ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​ണെ​​​ന്ന് പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.​​​ ബി​​​സ്മീ​​​റു​​​മാ​​​യി ഭാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഗ്രി​​​ൽ മൂ​​​ന്ന് പൂ​​​ട്ടു​​​ക​​​ളി​​​ട്ട് പൂ​​​ട്ടി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. പ​​​ട്ടി ക​​​യ​​​റാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ഗ്രി​​​ൽ പൂ​​​ട്ടി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും അ​​​തി​​​ന് ഒ​​​രു സെ​​​ക്യൂ​​​രി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ചാ​​​ൽ പോ​​​രെ​​​യെ​​​ന്നും വി​​​ഷ്ണു​​​നാ​​​ഥ് ചോ​​​ദി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം എ​​​ത്തു​​​ന്ന​​​ത് വ​​​രെ​​​യും ബി​​​സ്മീ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽനി​​​ന്ന് ഒ​​​രാ​​​ൾ പോ​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും വി​​​ഷ്ണു​​​നാ​​​ഥ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. നേ​​​ര​​​ത്തേ സു​​​മ​​​യ്യ​​​യും ഹ​​​ർ​​​ഷീ​​​ന​​​യും നേ​​​രി​​​ട്ട ചി​​​കി​​​ത്സാ പി​​​ഴ​​​വു​​​ക​​​ളും വി​​​ശ​​​ദീ​​​ക​​​രി​​​ച്ച വി​​​ഷ്ണു​​​നാ​​​ഥ് ഡോ.​​​ ഹാ​​​രി​​​സ് ചി​​​റ​​​യ്ക്ക​​​ൽ ഉ​​​ന്ന​​​യി​​​ച്ച വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും സ​​​ഭ​​​യി​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ കാ​​​ണു​​​ന്ന​​​ത് അ​​​ഹ​​​ങ്കാ​​​ര​​​വും ആ​​​ക്ഷേ​​​പ​​​വും മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മാ​​​ത്യു​​​ കു​​​ഴ​​​ൽ​​​നാ​​​ട​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യെ ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ലും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പി.​​​ ഉ​​​ബൈ​​​ദു​​​ള്ള വി​​​മ​​​ർ​​​ശി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ പ്ര​​​തി​​​പ​​​ക്ഷം പ​​​ർ​​​വ​​​തീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് സം​​​സാ​​​രി​​​ച്ച ഭ​​​ര​​​ണ​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ദം. ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ ഭ​​​ര​​​ണ​​​പ​​​ക്ഷ നി​​​ര​​​യി​​​ൽനി​​​ന്ന് പ്ര​​​സം​​​ഗി​​​ച്ച സു​​​ജി​​​ത് വി​​​ജ​​​യ​​​ൻ​​​പി​​​ള്ള വേ​​​ണു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ കാ​​​ല​​​ത്ത് ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ടെ ആ​​​സ്തി കൂ​​​ടി​​​യ​​​ത​​​ല്ലാ​​​തെ മ​​​റ്റൊ​​​ന്നും ന​​​ട​​​ന്നി​​​ല്ല​​​ല്ലോ​​​യെ​​​ന്ന വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷം ബ​​​ഹ​​​ളം​​​വ​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ഴു​​​ന്നേ​​​റ്റെ​​​ങ്കി​​​ലും മ​​​ന്ത്രി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം സം​​​സാ​​​രി​​​ക്കാ​​​മെ​​​ന്നാ​​​യി സ്പീ​​​ക്ക​​​ർ. ഇ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷം ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

അ​​​തേ​​​സ​​​മ​​​യം അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം പ​​​രി​​​മി​​​ത​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ അ​​​വ​​​ത​​​ര​​​ണ വേ​​​ള ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റ് മാ​​​ച്ചി​​​നേ​​​ക്കാ​​​ൾ വി​​​ര​​​സ​​​മാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു. ഇ.​​​കെ. ​​​വി​​​ജ​​​യ​​​ൻ, പ്ര​​​മോ​​​ദ് നാ​​​രാ​​​യണ്‍, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, ശാ​​​ന്ത​​​കു​​​മാ​​​രി കെ., എം.​​​ രാ​​​ജ​​​ഗോ​​​പാ​​​ല​​​ൻ, തോ​​​മ​​​സ് കെ.​​​ തോ​​​മ​​​സ്, പി.​​​പി. ​​​ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ, കെ.​​​വി.​​​ സ ു​​​മേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ആ​രോ​ഗ്യ വ​കു​പ്പി​ന് പു​തി​യ വെ​ബ് പോ​ര്‍​ട്ട​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നെ സം​​​ബ​​​ന്ധി​​​ച്ച ആ​​​ധി​​​കാ​​​രി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ പു​​​തി​​​യ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ സ​​​ജ്ജ​​​മാ​​​യി. ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ ലോ​​​ഞ്ച് ചെ​​​യ്തു.

health.kerala.gov.in എ​​​ന്ന​​​താ​​​ണ് പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ വി​​​ലാ​​​സം. കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ സി-​​​ഡി​​​റ്റ് ആ​​​ണ് പോ​​​ര്‍​ട്ട​​​ല്‍ നി​​​ര്‍​മി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ലെ നേ​​​ട്ട​​​ങ്ങ​​​ള്‍, പ്ര​​​വ​​​ര്‍​ത്ത​​​ങ്ങ​​​ള്‍, വി​​​വ​​​ര​​​ങ്ങ​​​ള്‍, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളി​​​ലും ഗ​​​വേ​​​ഷ​​​ക​​​രി​​​ലും എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ ല​​​ക്ഷ്യം.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 10 വ​​​കു​​​പ്പു​​​ക​​​ള്‍, 30 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളെ​​​ക്കൂ​​​ടി കോ​​​ര്‍​ത്തി​​​ണ​​​ക്കി​​​യാ​​​ണ് പോ​​​ര്‍​ട്ട​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യു​​​ടെ​​​യെ​​​ല്ലാം ആ​​​ധി​​​കാ​​​രി​​​ക വി​​​വ​​​ര​​​ങ്ങ​​​ളും അ​​​റി​​​യി​​​പ്പു​​​ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ പോ​​​ര്‍​ട്ട​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു.

Kerala

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

കൊ​​ച്ചി: സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ക്ക് കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്.

എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. രോ​​ഗി​​യു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി മെ​​ച്ച​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

സാ​​ധ്യ​​മാ​​യ എ​​ല്ലാ പി​​ന്തു​​ണ​​യും ചി​​കി​​ത്സ​​യും രോ​​ഗി​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് ശ്ര​​മം. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​രു വി​​ദ​​ഗ്ധ സം​​ഘം രോ​​ഗി​​യെ നി​​രീ​​ക്ഷി​​ക്കു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

ഒ​​രു​​പാ​​ട് പേ​​രു​​ടെ പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രു ശ​​സ്ത്ര​​ക്രി​​യ സാ​​ധ്യ​​മാ​​യ​​ത്.

സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ കി​​ഫ്ബി​​യി​​ലൂ​​ടെ ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​ര്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ സ​​ജ്ജ​​മാ​​ക്കി​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.ടി.​​ജെ.​​ വി​​നോ​​ദ് എം​​എ​​ല്‍ എ​​യും മ​​ന്ത്രി​​യോ​​ടൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ദി​ലീ​പി​ന് നീ​തി ല​ഭി​ച്ചു​വെ​ന്ന യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

അ​വ​ൾ​ക്കൊ​പ്പം തു​ട​ർ​ന്നും ഉ​ണ്ടാ​കും. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ത്രീ​വി​രു​ദ്ധ​ത​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ന​ടി അ​നു​ഭ​വി​ച്ച പീ​ഡ​നം. അ​വ​ർ എ​ടു​ത്ത നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള നി​ല​പാ​ടാ​ണ് പോ​രാ​ട്ട​ങ്ങ​ളെ മു​ന്നോ​ട്ടു ന​യി​ച്ച​തെ​ന്നും ‌മ​ന്ത്രി വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

District News

ആ​യു​ഷ് ചി​കി​ത്സാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

ക​ട​മ്മ​നി​ട്ട: സം​സ്ഥാ​ന​ത്ത് ആ​യു​ഷ് ചി​കി​ത്സാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​യു​ഷ് ചി​ക​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ സി​ദ്ധ വ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളു​ടെ​യും സി​ദ്ധ എ​ന്‍​സി​ഡി ക്ലി​നി​ക്കു​ക​ളു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ട​മ്മ​നി​ട്ട അ​ക്ഷ​യ സെ​ന്‍റര്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​മ​ഗ്ര ആ​രോ​ഗ്യ മാ​തൃ​ക സം​സ്ഥാ​ന​ത്ത് സൃ​ഷ്ടി​ക്കു​ന്ന​തി​ന് ആ​യു​ര്‍​വേ​ദം, ഹോ​മി​യോ​പ്പ​തി, യോ​ഗ- നാ​ച്ചു​റോ​പ്പതി, സി​ദ്ധ, യൂ​നാ​നി മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​ക​സ​നം എ​ത്തി​ച്ചു. ആ​യു​ഷ് ചി​ക​ത്സാ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ കാ​ല്‍​വ​യ്പാ​ണ് സി​ദ്ധ മ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ആ​യു​ര്‍​വേ​ദ​ത്തി​ലെ മ​ര്‍​മ ചി​കി​ത്സ​യെ​പ്പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള സി​ദ്ധ ചി​കി​ത്സ സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​നാ​ണ് തെ​റാ​പ്പി യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

സ​ന്ധി​വേ​ദ​ന, ആ​ര്‍​ത്രൈ​റ്റി​സ്, സ​യാ​റ്റി​ക്ക, മൈ​ഗ്രൈ​ന്‍, സ്ട്രോ​ക്ക് പു​ന​ര​ധി​വാ​സം, മാ​ന​സി​ക സ​മ്മ​ര്‍​ദം, ഉ​റ​ക്ക​മി​ല്ലാ​യ്മ, ക്ഷീ​ണം, സൈ​ന​സൈ​റ്റി​സ്, ഫൈ​ബ്രോ​മ​യാ​ള്‍​ജി​യ, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍, കാ​യി​ക പ​രി​ക്കു​ക​ള്‍, ശ​സ്ത്ര ക്രി​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം എ​ന്നി​വ​യ്ക്ക് സി​ദ്ധ​ചി​ക​ത്സ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ഞ്ചു സി​ദ്ധ വ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളും ഒ​രു സി​ദ്ധ ജീ​വി​ത​ശൈ​ലീ രോ​ഗ ക്ലി​നി​ക്കു​മാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത് .

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍, വി​ക​സ​ന​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ റ​സി​യ സ​ണ്ണി, അം​ഗ​ങ്ങ​ളാ​യ അ​ബി​ദാ​ഭാ​യി, എം.​ ഷീ​ജമോ​ള്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ന വി​മ​ല്‍ , സം​സ്ഥാ​ന ദേ​ശീ​യ ആ​യു​ഷ് മി​ഷ​ന്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ ജ​യ​നാ​രാ​യ​ണ​ന്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ ജെ. മീ​ന, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​ഖി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up