Movies
മോഹിനിയാട്ടം സിനിമ സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രമാണ്. ചിത്രം സൂപ്പർഹിറ്റായി മുന്നേറുമ്പോൾ സൈജു കുറിപ്പിന്റെ പേരെഴുതി കാണിക്കുന്ന ടൈറ്റിൽ കാർഡാണ് ആകർഷണങ്ങളിലൊന്ന്. സിനിമയ്ക്കൊപ്പം തന്നെ സൈജുവിന്റെ ടൈറ്റിൽ കാർഡും ആരാധകർ ചർച്ചയാക്കുകയാണ്.
ഇപ്പോഴിതാ ഈ ടൈറ്റിൽ കാർഡിനെക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "എനിക്ക് പേടിയായിരുന്നു. മിഥുന്റെ പേര് കാണുമെന്ന് എനിക്കറിയാമായിരുന്നു. സൈജു ചേട്ടാ നിങ്ങൾക്ക് വേണ്ടി ഞാനൊരു പരിപാടി വച്ചിട്ടുണ്ടെന്ന് കൃഷ്ണദാസ് എന്നോട് സൂചിപ്പിച്ചിരുന്നു.
പക്ഷേ എന്ത് പരിപാടിയാണെന്ന് എനിക്കറിയില്ല. ഞാൻ വിചാരിച്ചു താങ്ക്സ് കാർഡിൽ എന്തെങ്കിലും ഉണ്ടാകുമെന്ന്. റിലീസിന് മുൻപാണ് ഞാൻ ടൈറ്റിൽ കാർഡിന്റെ കാര്യം അറിയുന്നത്. ഇവർ അത് സോഷ്യൽ മീഡിയയിൽ എനിക്ക് ഫോട്ടോ എടുത്ത് അയച്ചു തന്നു. അപ്പോൾ ഞാൻ ഗ്രൂപ്പിൽ പറഞ്ഞു. തോമസ് ചേട്ടനും ദാസനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാനുമുണ്ട് ആ ഗ്രൂപ്പിൽ.
എടാ ഇത് പണിയാകില്ലേ, ഇത് സൂപ്പർ സ്റ്റാറിന് കൊടുക്കുന്ന ടൈറ്റിൽ കാർഡ് ആണ് എന്ന്. ഈ മൂന്നു പേരും എന്റെ മെസേജിനോട് പ്രതികരിച്ചില്ല. ഒന്നില്ലെങ്കിൽ ഇത് ഓക്കെയാണ് ചേട്ടാ എന്നെങ്കിലും പറയണ്ടേ. ഇത് ഒന്നും പറഞ്ഞില്ല, അവർ ആ വോയ്സ് മെസേജ് കേൾക്കാത്ത പോലെ ആയിരുന്നു.
പിന്നെ ഞാൻ അത് വിട്ടു. തിയറ്ററിൽ എത്തിക്കഴിഞ്ഞപ്പോഴേക്കും ആളുകൾക്ക് ശരിക്കും ചിരിയാണ് വന്നത്. അപ്പോൾ എനിക്ക് സമാധാനമായി. അതായിരുന്നു ശരിക്ക് ഇവരുടെ ഉദ്ദേശ്യം. പക്ഷേ 150 എന്നുള്ള ആ കണക്ക് ശരിയാണ് കേട്ടോ".- സൈജു കുറുപ്പ് പറഞ്ഞു.
Movies
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം 2: മോഹിനിയാട്ടം എന്ന ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ തരുൺ മൂർത്തി. സിനിമ കണ്ടിട്ട് തനിക്ക് ചിരി നിർത്താനായില്ലെന്നാണ് തരുൺ പറയുന്നത്.
“സാധാരണയായി റിലീസ് ചെയ്യുന്നതിന് മുമ്പ് ഞാൻ സിനിമകളെക്കുറിച്ച് എഴുതാറില്ല, പക്ഷേ ഇതെന്നെ ശരിക്കും ആകർഷിച്ചു. പലപ്പോഴും ഞാൻ ചിരി നിർത്താൻ കഴിയാതെ ചിരിച്ചുകൊണ്ടിരുന്നു. ഒരു യഥാർത്ഥ ഡാർക്ക് കോമഡി! ഭരതനും കുടുംബവും നിങ്ങളെ 2 മണിക്കൂർ 20 മിനിറ്റ് നീണ്ടുനിൽക്കുന്ന രസകരമായ യാത്രയിലേക്ക് കൊണ്ടുപോകുന്നു. തീർച്ചയായും കാണേണ്ട ചിത്രമാണിത്.
ഈ സിനിമക്ക് നിറഞ്ഞ സദസ് പ്രതീക്ഷിക്കാം, ഇത് തിയേറ്ററിലെ മുഴുവൻ ആളുകളെയും പ്രധാന നിമിഷങ്ങളിൽ പൊട്ടിച്ചിരിപ്പിക്കുന്ന തരം സിനിമയാണ്.
ശ്രദ്ധിക്കുക: ഇതൊരു ഫീൽ-ഗുഡ് ഫാമിലി സിനിമയല്ല. പൂർണമായും യുക്തിയില്ലാത്ത ഡാർക്ക് കോമഡിയാണ്. ശരിയായ മാനസികാവസ്ഥയോടെ തിയേറ്ററിൽ ചെല്ലുക, ശേഷം ഹൃദയം നിറഞ്ഞ ചിരി ചിരിക്കുക”തരുൺ മൂർത്തി കുറിച്ചു.
സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയോടെ എത്തുന്ന മോഹിനിയാട്ടം ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും.
Movies
ഹരിഹരന്റെ മയൂഖത്തിലൂടെ സിനിമയിലെത്തിയ സൈജുകുറുപ്പ് നായകന്, വില്ലന്‍, കേന്ദ്രകഥാപാത്രം, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നിങ്ങനെ വേറിട്ട വേഷപ്പകര്ച്ചകളില് അഭിനയയാത്രയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സൈജു നായകനും സഹനിര്മാതാവുമായി 2024ല്‍ റിലീസായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം "മോഹിനിയാട്ടം' ഈമാസം 10നു തിയറ്ററുകളിലെത്തും.
കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത "മോഹിനിയാട്ട'ത്തില്‍ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, ബേബി ജീന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.
"എന്റെ കരിയറിലെ ഏറ്റവും വലിയ പടമാണിത്. പ്രായഭേദമെന്യേ ഏതു തലമുറയ്ക്കും കാണാവുന്ന ക്രൈം ത്രില്ലര്‍. ഡാര്‍ക് ഹ്യൂമര്‍ അല്ലെങ്കില്‍ കോമഡി ഫാമിലി സിനിമ. ചെറിയ രീതിയിൽ ഹൊറർ എലമെന്റ് കൂടിയുണ്ട്. എല്ലാ പറഞ്ഞിരിക്കുന്നതു നർമത്തിലാണ്'- സൈജു പറയുന്നു.
വീണ്ടും പ്രൊഡ്യൂസറാകുമ്പോള്‍..?
ആദ്യത്തെ പടം "ഭരതനാട്യം' ഓടിടി ഹിറ്റായിരുന്നു. അതു തിയറ്ററില്‍ കാര്യമായി വിജയിച്ചില്ല. അതിന്റെ റവന്യൂ ഷെയറിംഗ് തിരിച്ചുപിടിക്കാന്‍ ഒന്നേകാല്‍ വര്‍ഷമെടുത്തു. ലാഭമൊന്നും ഉണ്ടായില്ല. പക്ഷേ, മുടക്കുമുതൽ തിരിച്ചുകിട്ടി. ഇനിയൊരു പടം നിർമിക്കുന്നില്ല എന്നു തീരുമാനിച്ചു. തിയറ്ററില്‍ ഹിറ്റ് കൊടുക്കാനായില്ലെങ്കില്‍ പിന്നെ പടം നിര്‍മിച്ചിട്ട് എന്തുകാര്യം.
അങ്ങനെയിരിക്കെ "ഭരതനാട്യ'ത്തിന്റെ സഹനിര്‍മാതാവ് തോമസ് തിരുവല്ല അതിന്റെ രണ്ടാം ഭാഗം ചെയ്യാം എന്നുപറഞ്ഞു. ആദ്യഭാഗത്തില്‍ നിർമാണ പങ്കാളി ആയിരുന്നതിനാല്‍ രണ്ടാം ഭാഗത്തിലും ഞാൻ തുടർന്നു. പാര്‍ട്ട് 2 അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പോള്‍ കൈകൊടുക്കില്ലായിരുന്നു. റിപ്പീറ്റ് വാച്ച് വാല്യു ഉള്ള ഒരു പടമാണു "ഭരതനാട്യം'. അതാണ് ആ സിനിമ നല്കിയ സന്തോഷം.
മോഹിനിയാട്ടം' എന്ന പേരിനു പിന്നില്‍..?
Movies
ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സൈജു കുറുപ്പാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു.
Movies
ഭരതനാട്യത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
മുത്തും എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് സുബലഷിനി ആലപിച്ച നിലാ ഊഞ്ഞാലേ നിൻ മേലേ... എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഭരതനാട്യം എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിർവഹിക്കുന്നു.
കോ റൈറ്റർ-വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ. എം., എഡിറ്റിംഗ്-ഷഫീഖ്, സംഗീതം-ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചുമന, കല-ദിൽജിത് എം. ദാസ്, മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, സ്റ്റിൽസ്-വിഷ്ണു എസ്. രാജൻ, പരസ്യകല-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, മോഷൻ-ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷൻ മാനേജർ-ജോബി, വിവേക്.
ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പിആർഒ- എ. എസ്. ദിനേശ്.