x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​ല്ലിം​ഗ് മൂ​ഡി​ൽ മോ​ഹി​നി​യാ​ട്ടം

ടി.​ജി. ബൈ​ജു​നാ​ഥ്
Published: April 6, 2026 10:21 AM IST | Updated: April 6, 2026 10:21 AM IST

ഹ​രി​ഹ​ര​ന്‍റെ മ​യൂ​ഖ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ സൈ​ജു​കു​റു​പ്പ് നാ​യ​ക​ന്‍, വി​ല്ല​ന്‍, കേ​ന്ദ്ര​ക​ഥാ​പാ​ത്രം, സ​പ്പോ​ര്‍​ട്ടിം​ഗ് ആ​ക്ട​ര്‍ എ​ന്നി​ങ്ങ​നെ വേ​റി​ട്ട വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളി​ല്‍ അ​ഭി​ന​യ​യാ​ത്ര​യു​ടെ 20 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ക​യാ​ണ്. സൈ​ജു നാ​യ​ക​നും സ​ഹ​നി​ര്‍​മാ​താ​വു​മാ​യി 2024ല്‍ ​റി​ലീ​സാ​യ ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം "മോ​ഹി​നി​യാ​ട്ടം' ഈ​മാ​സം 10നു ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

കൃ​ഷ്ണ​ദാ​സ് മു​ര​ളി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത "മോ​ഹി​നി​യാ​ട്ട'​ത്തി​ല്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, വി​ന​യ് ഫോ​ര്‍​ട്ട്, ജ​ഗ​ദീ​ഷ്, ബേ​ബി ജീ​ന്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍.

"എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ പ​ട​മാ​ണി​ത്. പ്രാ​യ​ഭേ​ദ​മെ​ന്യേ ഏ​തു ത​ല​മു​റ​യ്ക്കും കാ​ണാ​വു​ന്ന ക്രൈം ​ത്രി​ല്ല​ര്‍. ഡാ​ര്‍​ക് ഹ്യൂ​മ​ര്‍ അ​ല്ലെ​ങ്കി​ല്‍ കോ​മ​ഡി ഫാ​മി​ലി സി​നി​മ. ചെ​റി​യ രീ​തി​യി​ൽ ഹൊ​റ​ർ എ​ല​മെ​ന്‍റ് കൂ​ടി​യു​ണ്ട്. എ​ല്ലാ പ​റ​ഞ്ഞി​രി​ക്കു​ന്ന​തു ന​ർ​മ​ത്തി​ലാ​ണ്'- സൈ​ജു പ​റ​യു​ന്നു.

വീ​ണ്ടും പ്രൊ​ഡ്യൂ​സ​റാ​കു​മ്പോ​ള്‍..?

ആ​ദ്യ​ത്തെ പ​ടം "ഭ​ര​ത​നാ​ട്യം' ഓ​ടി​ടി ഹി​റ്റാ​യി​രു​ന്നു. അ​തു തി​യ​റ്റ​റി​ല്‍ കാ​ര്യ​മാ​യി വി​ജ​യി​ച്ചി​ല്ല. അ​തി​ന്‍റെ റ​വ​ന്യൂ ഷെ​യ​റിം​ഗ് തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഒ​ന്നേ​കാ​ല്‍ വ​ര്‍​ഷ​മെ​ടു​ത്തു. ലാ​ഭ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ​ക്ഷേ, മു​ട​ക്കു​മു​ത​ൽ തി​രി​ച്ചു​കി​ട്ടി. ഇ​നി​യൊ​രു പ​ടം നി​ർ​മി​ക്കു​ന്നി​ല്ല എ​ന്നു തീ​രു​മാ​നി​ച്ചു. തി​യ​റ്റ​റി​ല്‍ ഹി​റ്റ് കൊ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ പി​ന്നെ പ​ടം നി​ര്‍​മി​ച്ചി​ട്ട് എ​ന്തു​കാ​ര്യം.

അ​ങ്ങ​നെ​യി​രി​ക്കെ "ഭ​ര​ത​നാ​ട്യ'​ത്തി​ന്‍റെ സ​ഹ​നി​ര്‍​മാ​താ​വ് തോ​മ​സ് തി​രു​വ​ല്ല അ​തി​ന്‍റെ ര​ണ്ടാം ഭാ​ഗം ചെ​യ്യാം എ​ന്നു​പ​റ​ഞ്ഞു. ആ​ദ്യ​ഭാ​ഗ​ത്തി​ല്‍ നി​ർ​മാ​ണ പ​ങ്കാ​ളി ആ​യി​രു​ന്ന​തി​നാ​ല്‍ ര​ണ്ടാം ഭാ​ഗ​ത്തി​ലും ഞാ​ൻ തു​ട​ർ​ന്നു. പാ​ര്‍​ട്ട് 2 അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ ചി​ല​പ്പോ​ള്‍ കൈ​കൊ​ടു​ക്കി​ല്ലാ​യി​രു​ന്നു. റി​പ്പീ​റ്റ് വാ​ച്ച് വാ​ല്യു ഉ​ള്ള ഒ​രു പ​ട​മാ​ണു "ഭ​ര​ത​നാ​ട്യം'. അ​താ​ണ് ആ ​സി​നി​മ ന​ല്കി​യ സ​ന്തോ​ഷം.

മോ​ഹി​നി​യാ​ട്ടം' എ​ന്ന പേ​രി​നു പി​ന്നി​ല്‍..?

 

K-Rail Survey

"ഭ​ര​ത​നാ​ട്യം' ഭ​ര​ത​ന്‍റെ നാ​ട്യം ആ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​തു മോ​ഹി​നി​യു​ടെ ആ​ട്ട​മാ​ണ്. ഇ​തി​ലെ ഒ​രു ക​ഥാ​പാ​ത്ര​മാ​ണു മോ​ഹി​നി. ഇ​തി​ന്‍റെ സ്‌​ക്രി​പ്റ്റ് വാ​യി​ച്ച മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സാ​ണ് ഈ ​പേ​രു നി​ര്‍​ദേ​ശി​ച്ച​ത്. മി​ഥു​ന്‍റെ ആ​ദ്യ സി​നി​മ മു​ത​ല്‍ ആ​ട് 3 വ​രെ ര​ണ്ടെ​ണ്ണ​ത്തി​ലൊ​ഴി​ച്ച് എ​ല്ലാ​റ്റി​ലും ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മി​ഥു​നു​മാ​യി ന​ല്ല സൗ​ഹൃ​ദ​മാ​ണ്. എ​ന്‍റെ സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ്. പു​റ​ത്തു​ള്ള ഒ​രാ​ള്‍​കൂ​ടി വാ​യി​ച്ച് അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ല്‍ ന​മു​ക്ക​തു ഗു​ണ​ക​ര​മാ​കു​മെ​ന്നോ​ര്‍​ത്താ​ണ് സ്‌​ക്രി​പ്റ്റ് വാ​യി​ക്കാ​ന്‍ കൊ​ടു​ത്ത​ത്. മി​ഥു​ന്‍ നി​ർ​ദേ​ശി​ച്ച ഒ​ന്നു ര​ണ്ടു മാ​റ്റ​ങ്ങ​ള്‍ സം​വി​ധാ​യ​ക​ന്‍ സ്വീ​ക​രി​ച്ചു. അ​പ്പോ​ള്‍ തി​ര​ക്ക​ഥ ഒ​ന്നു​കൂ​ടി മി​ക​ച്ച​താ​യി.

"മോ​ഹി​നി​യാ​ട്ട'​ത്തി​ന്‍റെ ക​ഥാ​പ​ശ്ചാ​ത്ത​ലം..‍?

തൃ​ശൂ​ര്‍ ജി​ല്ല​യാ​ണു "ഭ​ര​ത​നാ​ട്യ'​ത്തി​ന്‍റെ ക​ഥാ​പ​ശ്ചാ​ത്ത​ലം. ര​ണ്ടാ​ന​മ്മ​യു​ടെ നാ​ടാ​യ ക​ണ്ണൂ​രി​ലെ ശ്രീ​ക​ണ്ഠാ​പു​ര​ത്തേ​ക്ക് ശ്രീ​ജ ര​വി അ​വ​ത​രി​പ്പി​ക്കു​ന്ന രു​ക്മി​ണി​യെ കൊ​ണ്ടാ​ക്കാ​ന്‍ പോ​കു​ന്നി​ട​ത്താ​ണ് ഈ ​സി​നി​മ തു​ട​ങ്ങു​ന്ന​ത്. തു​ട​ര്‍​ന്നു ശ്രീ​ക​ണ്ഠാ​പു​ര​ത്തു സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണു മോ​ഹി​നി​യാ​ട്ടം.

കാ​സ്റ്റിം​ഗി​ല്‍ ശ്ര​ദ്ധി​ച്ച​ത്...?

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, വി​ന​യ് ഫോ​ര്‍​ട്ട്, ജ​ഗ​ദീ​ഷ്, നി​സ്താ​ര്‍ സേ​ട്ട്, സ​ന്തോ​ഷ് കെ. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ശ്രീ​ക​ണ്ഠാ​പു​ര​ത്തെ നാ​ട്ടു​കാ​രാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. സാ​യി​കു​മാ​ർ ഒ​ഴി​കെ ഭ​ര​ത​നാ​ട്യ​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച ക​ലാ​ര​ഞ്ജി​നി, ശ്രീ​ജ ര​വി, സ്വാ​തി ദാ​സ് പ്ര​ഭു, ന​ന്ദു പൊ​തു​വാ​ള്‍, ശ്രു​തി സു​രേ​ഷ്, ജി​നി​ല്‍ റെ​ക്‌​സ, ജി​വി​ന്‍ റെ​ക്‌​സ തു​ട​ങ്ങി​യ​വ​രെ​ല്ലാം ഇ​തി​ലു​മു​ണ്ട്. സു​ഭാ​ഷാ​യി അ​ഭി​ന​യി​ച്ച അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​നും മോ​ഹി​നി​യാ​ട്ട​ത്തി​ലു​ണ്ട്. ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ടും ഒ​രു ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്നു​ണ്ട്.

"ദൃ​ശ്യ'​ത്തി​ലെ പ​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളും ഓ​ര്‍​മി​പ്പി​ക്കു​ന്ന ട്രെ​യി​ല​ര്‍. ഒ​രു കൊ​ല​പാ​ത​ക​വും അ​തു മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​ണോ സി​നി​മ..?

വ​ക്കീ​ലി​ന്‍റെ ഡ​യ​ലോ​ഗി​ല്‍ "ദൃ​ശ്യം' ക​ഥ ഫീ​ല്‍ ചെ​യ്യു​ന്നു​ണ്ട്. ട്രെ​യി​ല​റി​ല്‍​നി​ന്ന് എ​ന്താ​ണോ മ​ന​സി​ലാ​യ​ത് അ​തി​ന​പ്പു​റ​മൊ​ന്നും ഇ​പ്പോ​ള്‍ പ​റ​യാ​നാ​വി​ല്ല.

ഭ​ര​ത​ന്‍റെ മ​ര​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണോ ക​ഥ..?

അ​തു​മാ​വാം. ദു​രൂ​ഹ​ത അ​വി​ട​ന്നേ തു​ട​ങ്ങാം. കു​ട്ടി​ക​ള്‍ അ​യാ​ളെ പ​റ​മ്പി​ലെ തെ​ങ്ങി​ന്‍​ചു​വ​ട്ടി​ൽ കൊ​ണ്ടു​നി​ര്‍​ത്തു​ക​യും അ​വി​ടേ​യ്ക്കു തേ​ങ്ങ വീ​ഴു​ന്ന​തു​മാ​ണ​ല്ലോ "ഭ​ര​ത​നാ​ട്യ'​ത്തി​ല്‍. ഒ​രു തേ​ങ്ങ ത​ല​യി​ല്‍​വീ​ണ് ഭ​ര​ത​ന്‍ മ​രി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ല​ല്ലോ! അ​ത്ത​രം നി​രീ​ക്ഷ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

"ഭ​ര​ത​നാ​ട്യ'​ത്തി​ലെ ശ​ശി​ധ​ര​ന്‍ നാ​യ​രു​ടെ തു​ട​ര്‍​ച്ച​യ​ല്ലേ ഇ​തി​ലും..‍?

കു​ടും​ബ​ത്തി​നു​വേ​ണ്ടി ചാ​വാ​ൻ വ​രെ ത​യാ​റാ​യി നി​ല്‍​ക്കു​ന്ന​യാ​ളാ​ണു ശ​ശി​ധ​ര​ൻ നാ​യ​ർ. ആ ​ക​ഥാ​പാ​ത്ര​സ്വ​ഭാ​വം അ​തേ​പോ​ലെ ത​ന്നെ​യാ​ണ് ഇ​തി​ലും. അ​യാ​ള്‍​ക്കാ​യി ഒ​രു കു​ടും​ബം ഇ​ല്ലാ​യി​രു​ന്നു, ആ​ദ്യ ഭാ​ഗ​ത്തി​ല്‍. ശ​ശി​ധ​ര​ൻ നാ​യ‌​രു​മാ‌​യി ബ​ന്ധ​പ്പെ​ട്ടാ​ണോ മോ​ഹി​നി​യു​ടെ രം​ഗ​പ്ര​വേ​ശം എ​ന്ന​തു സ​സ്‌​പെ​ന്‍​സാ​യി നി​ല്‍​ക്ക​ട്ടെ.

"മോ​ഹി​നി​യാ​ട്ട'​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ എ​ന്താ​ണു മാ​റ്റം..‍?

"ഭ​ര​ത​നാ​ട്യ'​ത്തി​ന്‍റെ പ​ത്തു മ​ട​ങ്ങ് ന​ർ​മം ഇ​തി​ലു​ണ്ട്. മേ​ക്കിം​ഗ് രീ​തി​യി​ലും തി​ര​ക്ക​ഥ​യു​ടെ കാ​ര്യ​ത്തി​ലു​മൊ​ക്കെ ആ​ദ്യ ഭാ​ഗ​ത്തേ​ക്കാ​ൾ പ​ത്തു മ​ട​ങ്ങാ​ണു മി​ക​വ്. ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ മൂ​ന്നു മ​ട​ങ്ങു ബ​ജ​റ്റി​ലാ​ണു നി​ര്‍​മാ​ണം. "ഭ​ര​ത​നാ​ട്യം' സ്ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ള്‍ കൃ​ഷ്ണ​ദാ​സി​ല്‍ എ​നി​ക്കു തോ​ന്നി​യ ആ​ത്മ​വി​ശ്വാ​സം ഈ ​പ​ട​ത്തി​ലു​മു​ണ്ട്. "ഭ​ര​ത​നാ​ട്യ' ത്തി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തു കൂ​ടി​യാ​യ​പ്പോ​ൾ സ്‌​ക്രി​പ്റ്റും സം​വി​ധാ​ന​വും കൂ​ടു​ത​ല്‍ മി​ക​ച്ച​താ​യി.

വി​ഷ്ണു ആ​ര്‍. പ്ര​ദീ​പാ​ണു കോ-​റൈ​റ്റ​ര്‍. "ഭ​ര​ത​നാ​ട്യ'​ത്തി​ല്‍ ആ​ദ്യ​ത്തെ അ​ര മ​ണി​ക്കൂ​ര്‍ കു​റ​ച്ചു സ്ലോ ​ആ​ണെ​ന്നും അ​തു ക​ഴി​ഞ്ഞാ​ണ് ടേ​ക്ക് ഓ​ഫ് ആ​കു​ന്ന​തെ​ന്നും പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു. പ​ക്ഷേ, ഇ​തി​ല്‍ സി​നി​മ തു​ട​ങ്ങി അ​ഞ്ചാ​മ​ത്തെ മി​നി​റ്റി​ല്‍ സി​നി​മ ടേ​ക്ക് ഓ​ഫ് ആ​വും. പി​ന്നീ​ട് മു​ക​ളി​ലേ​ക്കാ​വും ആ​വേ​ശ​ത്തി​ന്‍റെ ഗ്രാ​ഫ്.

വി​ഷു​ചി​ത്ര​മെ​ന്ന രീ​തി​യി​ലു​ള്ള പ്ര​തീ​ക്ഷ​ക​ൾ..?

 

K-Rail Survey

വി​ഷു​വി​നു തി​യ​റ്റ​റു​ക​ളി​ല്‍ കാ​ണാ​ന്‍ പ​റ്റി​യ ഒ​രു സി​നി​മ​യാ​ണി​ത്. ചി​രി​ക്കാ​നു​ള്ള ന​ല്ല അ​വ​സ​ര​മാ​ണു കൊ​ടു​ക്കു​ന്ന​ത്. തി​യ​ട്രി​ക്ക​ല്‍ അ​നു​ഭ​വം കി​ട്ടു​ന്ന​തി​നു വേ​ണ്ടി​യു​ള്ള ഫ്ര​യി​മിം​ഗും ബാ​ക്ക്ഗ്രൗ​ണ്ട് സ്‌​കോ​റും ഇ​ഫ​ക്ട്‌​സു​മൊ​ക്കെ​യാ​ണു ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​ല​ക്‌​ട്രോ​ണി​ക് കി​ളി മ്യൂ​സി​ക് ചെ​യ്ത നാ​ലു പാ​ട്ടു​ക​ളു​ണ്ട്. തി​യ​റ്റ​ർ വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്നു.

"ആ​ട് 3' നൂ​റു കോ​ടി ക​ട​ക്കു​മ്പോ​ൾ..?

ആ​ടി​ന്‍റെ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷ​ത്തി​ലാ​ണ് മൊ​ത്തം ടീ​മും. ഏ​റെ ക​ഷ്ട​പ്പെ​ട്ടു ചെ​യ്ത ഒ​രു സി​നി​മ​യാ​ണ​ത്. ഇ​ത്ത​വ​ണ ര​ണ്ടു വേ​ഷ​ങ്ങ​ളി​ൽ - പ​ട​നാ​യ​ക​ന്‍ കോ​മ​ക്കു​റു​പ്പും അ​റ​യ്ക്ക​ല്‍ അ​ബു​വും. ആ​ദ്യം പ​ഴ​യ കാ​ല​ഘ​ട്ടം ഷൂ​ട്ട് ചെ​യ്തു. ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം അ​റ​യ്ക്ക​ല്‍ അ​ബു​വാ​യി അ​ഭി​ന​യി​ച്ചു.

അ​ഭി​ന​യ​ത്തി​നൊ​പ്പം നി​ര്‍​മാ​ണ​വും തു​ട​രു​മോ..

"മോ​ഹി​നി​യാ​ട്ടം' തി​യ​റ്റ​റു​ക​ളി​ല്‍ ഹി​റ്റാ​യാ​ൽ ഉ​റ​പ്പാ​യും ഞാ​ന്‍ വേ​റെ പ​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കും. അ​ല്ലെ​ങ്കി​ല്‍ ത​ത്കാ​ലം പ്രൊ​ഡ്യൂ​സ​ര്‍ എ​ന്ന കു​പ്പാ​യം മ​ട​ക്കി സ്യൂ​ട്ട്‌​കേ​സി​ല്‍ വ​യ്ക്കും. അ​ഭി​ന​യ​ത്തി​ല്‍ മാ​ത്രം ശ്ര​ദ്ധി​ക്കും. ഭ​ര​ത​നാ​ട്യ​വും മോ​ഹി​നി​യാ​ട്ട​വും പോ​ലെ ന​ല്ല പ​ട​ങ്ങ​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. അ​തി​നു കൈ​യി​ല്‍ പൈ​സ വേ​ണം. പൈ​സ ഉ​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ ഇ​തു തി​യ​റ്റ​റി​ല്‍ ഓ​ട​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ എ​നി​ക്കു പു​തി​യ ആ​ളു​ക​ള്‍​ക്കു ചാ​ന്‍​സ് കൊ​ടു​ക്കാ​നാ​വൂ.

"ഡീ​യ​സ് ഈ​റെ'​യി​ല്‍ അ​തി​ഥി വേ​ഷം. അ​തി​നു സീ​ക്വ​ല്‍ വ​രു​മോ..‍?

"ഭൂ​ത​കാ​ല'​ത്തി​ലെ ജോ​ര്‍​ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ഇ​തി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍. അ​തി​ന്‍റെ തു​ട​ര്‍​ച്ച ഉ​ണ്ടാ​കു​മെ​ന്ന് ഷൂ​ട്ടിം​ഗ് സ​മ​യ​ത്തു കേ​ട്ടി​രു​ന്നു. പി​ന്നീ‌​ട് എ​ന്താ​യെ​ന്ന് അ​റി​യി​ല്ല.

ഇ​നി വ​രാ​നു​ള്ള സി​നി​മ​ക​ൾ..?

ഞാ​ന്‍ പോ​ലീ​സ് വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ച "ആ​രം' എ​ന്ന ക്രൈം ​ത്രി​ല്ല​റി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ തു​ട​രു​ന്നു. ജോ​മോ​ന്‍ ജ്യോ​തി​ര്‍ നാ​യ​ക​നാ​യ "പ്രേം​പാ​റ്റ'​യി​ലാ​ണ് ഇ​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തി​ല്‍ സ​പ്പോ​ര്‍​ട്ടിം​ഗ് ക​ഥാ​പാ​ത്ര​മാ​ണ്.

Tags : Saiju Kurup mohiniyattam interview star chat

Recent News

Corehub Up