ന്യൂയോർക്ക്: മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന അപൂർവ അവസരം ഒരുക്കുന്നു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസർമാർക്ക് കിട്ടുന്ന അസുലഭ സന്ദർഭമാണ് ഫൊക്കാന ഒരുക്കുന്നത്.
ഫൊക്കാന കൺവൻഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മോഹിനിയാട്ടത്തിൽ പങ്കെടുത്ത് ഗിന്നസ് വേൾഡ് റിക്കാർഡ് നേടുവാൻ വേണ്ടിയാണ് ക്ഷണിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഓഗസ്റ്റ് എട്ടിന് വൈകുന്നേരം മൂന്നിന് നടക്കുന്ന ഈ ഗിന്നസ് റിക്കാർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കുന്നതാണ്.
കൂടാതെ മികച്ച മൂന്ന് ഡാൻസ് സ്കൂളുകൾക്ക് വിവിഐപി പുരസ്കാരങ്ങളും നൽകും. പങ്കെടുക്കുന്ന മോഹിനിയാട്ടം ഡാൻസേഴ്സിന് ഓഗസ്റ്റ് എട്ടിന് ഡേ രജിസ്ട്രറേൻ ഫ്രീ ആണ്. അതുപോലെ തന്നെ മോഹിനിയാട്ടത്തിന് വേണ്ടതായ വസ്ത്രങ്ങൾ സൗജന്യമായി നൽകുന്നതുമാണ്.
ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, ഗവർണർ, ന്യൂജഴ്സി ഗവർണർ, അടൂർ ഗോപലകൃഷ്ണൻ, എം.എ. യൂസഫലി, മട്ടന്നൂർ ശങ്കരൻ കുട്ടി, സിനിമ താരങ്ങളായ നവ്യ നായർ, അന്ന ബെൻ, പ്രഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയർ പങ്കെടുക്കുമെന്ന് കരുതുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പ്രമുഖ ഡാൻസ് ടീച്ചറായ ഗുരു ബീനാ മേനോനും ടീമിനും ഒപ്പം അണിചേരാനും ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
അമേരിക്കയിലെ പ്രധാന ഡാൻസ് ടീച്ചേഴ്സും ഗുരുക്കന്മാരുമായ ബിന്ധ്യ ശബരി, ദേവിക നായർ, ലിസ ജോസഫ്, ലതിക നായർ, അശ്വതി അരുൺ, ബേസിൽ കാളഹർട്സ്, ബേബി തടവനാൽ, ആശ അഗസ്റ്റിൻ, മാലിനി നായർ, നീന ഫിലിപ്പ്, സൗയ്മാ, ചന്ദ്രിക കുറുപ്പ്, ലക്ഷ്മി കുറുപ്പ്, ആജ്ഞന ആൽബനി, സുഷമ പ്രവീൺ, നിമ്മി ദാസ്, സുജിത് തോന്നാറിൽ, റുബീന സുദർശൻ തുടങ്ങി നിരവധി ഡാൻസ് സ്കൂളുകളും ടീച്ചേഴ്സും ഇതിന്റെ ഭാഗമായി മുന്നോട്ടു പോകുബോൾ നിങ്ങൾ ഓരോരുത്തരെയും ഇതിന്റെ ഭാഗമാകുവാൻ ക്ഷണിക്കുകയാണ്.
ഏറ്റവും മികവോടുകൂടിയ ഈ മോഹിനിയാട്ടം പ്രോഗ്രാം അവതരിപ്പിച്ചു ഗിന്നസ് റിക്കാർഡ് നേടുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിലാണ് ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ നടക്കുന്നത്.
Tags : Fokana Mohiniyattam Mega Show USA