x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്‍​ട്രോ​ള​ര്‍ സ്റ്റാ​ര്‍!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: April 27, 2026 12:24 PM IST | Updated: May 14, 2026 09:48 AM IST

പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ്, ന​ട​ന്‍...​ട്വി​സ്റ്റും സ​സ്‌​പെ​ന്‍​സു​മു​ള്ള മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്‍റെ ജീ​വി​ത തി​ര​ക്ക​ഥ​യാ​ണ് ന​ന്ദു പൊ​തു​വാ​ളി​ന്‍റെ സി​നി​മാ​സ​മ്പാ​ദ്യം. ക​ഥ​ക​ള്‍​ക്കും ജീ​വി​ത​ത്തി​നും ന​ടു​വി​ല്‍ ക​യ്യെ​ത്തും​ദൂ​ര​ത്ത് മോ​ഹി​ച്ച വേ​ഷ​ങ്ങ​ളി​ല്‍ പ​ല​രും ആ​ടി​ത്തി​മി​ര്‍​ക്കു​മ്പോ​ള്‍ അ​ഭി​ന​യ​മോ​ഹം ഉ​ള്ളി​ലൊ​തു​ക്കി ന​ന്ദു പ്രൊ​ഡ​ക്‌​ഷ​ന്‍റെ കാ​ര്യ​ക്കാ​ര​നാ​യി.

അ​തി​നി​ടെ, ചെ​റി​യ വേ​ഷ​ങ്ങ​ളി​ല്‍ മി​ന്നി​മ​റ​ഞ്ഞ എ​ത്ര​യെ​ത്ര ക​ഥാ​മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍. ഒ​ടു​വി​ല്‍, 2024ല്‍ ​സൈ​ജു​കു​റു​പ്പി​ന്‍റെ "ഭ​ര​ത​നാ​ട്യ'​ത്തി​ലും അ​തി​ന്‍റെ ര​ണ്ടാം​ഭാ​ഗം "മോ​ഹി​നി​യാ​ട്ട'​ത്തി​ലും അ​ശോ​ക​ന്‍ എ​ന്ന ശ്ര​ദ്ധേ​യ​വേ​ഷം. ക​ള​ക്‌​ഷ​ന്‍ ഭ​ണ്ഡാ​ര​ത്തി​ല്‍ മോ​ഹി​നി​യാ​ട്ടം 25 കോ​ടി പി​ന്നി​ടു​മ്പോ​ള്‍ ത​ന്‍റെ ക​ഥാ​പാ​ത്രം ഹി​റ്റാ​യ​തി​ന്‍റെ സം​തൃ​പ്തി​യി​ലാ​ണ് ന​ന്ദു.

"എ​ന്‍റെ ക​രി​യ​റി​ലെ വ​ലി​യ ഹി​റ്റാ​ണു മോ​ഹി​നി​യാ​ട്ടം. ഇ​തു​വ​രെ വി​ളി​ക്കാ​ത്ത പ​ല സം​വി​ധാ​യ​ക​രും എ​ന്നെ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. ഞാ​ന്‍ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നു പ​ല​രും പ​റ​ഞ്ഞ​ത് അം​ഗീ​കാ​ര​മാ​ണ്. ഇ​തി​നു മൂ​ന്നാം​ഭാ​ഗം വ​രു​മെ​ന്നാ​ണു പ്ര​തീ​ക്ഷ'- ന​ന്ദു പ​റ​യു​ന്നു.

സി​നി​മ​യി​ലെ തു​ട​ക്കം..‍?

ഒ​മ്പ​താം ക്ലാ​സി​ലാ​ണ് അ​ഭി​ന​യ​ത്തു​ട​ക്കം. അ​ച്ഛ​ന്‍റെ മു​ണ്ടു​മു​ടു​ത്ത് പി. ​ച​ന്ദ്ര​കു​മാ​റി​ന്‍റെ "സ​മ​യ​മാ​യി​ല്ലാ പോ​ലും' സി​നി​മ​യി​ലെ ജാ​ഥാ​സീ​നി​ല്‍. എ​ന്‍റെ നാ​ടാ​യ ഏ​ലൂ​രി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ആ ​സീ​നി​ലേ​ക്ക് കു​റേ​യാ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ചു.

പി​ന്നീ​ടു ഹാ​സ്യ​ക​ലാ​പ്ര​ക​ട​ന​വും കോ​മ​ഡി സ്‌​കി​റ്റു​ക​ളു​മാ​യി കു​റേ​ക്കാ​ലം. കൊ​തു​കു നാ​ണ​പ്പ​ന്‍റെ "ത്രീ ​മ​സ്‌​ക്വി​റ്റോ​സാ'​യി​രു​ന്നു പ്ര​ചോ​ദ​നം. അ​ക്കാ​ല​ത്തു മും​ബൈ​യി​ല്‍ ഹൈ ​സെ​റ്റ​പ്പി​ലാ​യി​രു​ന്നു അ​ച്ഛ​ന്‍റെ ബ​ന്ധു​ക്ക​ള്‍. പ​ഠ​നം മ​റ​ന്ന് ശ്ര​ദ്ധ നാ​ട​ക​ത്തി​ലാ​യ​പ്പോ​ള്‍ അ​ച്ഛ​ന്‍ അ​വ​രോ​ട് എ​ന്‍റെ ജോ​ലി​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു. അ​വ​ര്‍ നോ​ക്ക​ട്ടെ എ​ന്നു പ​റ​യു​ന്ന​തി​നു​മു​മ്പ് അ​ച്ഛ​ന്‍ എ​ന്നെ നാ​ടു​ക​ട​ത്തി!

അ​ങ്ങ​നെ എ​ണ്‍​പ​തു​ക​ളി​ല്‍ ബോം​ബെ​യി​ല്‍ എ​യ​ര്‍ കാ​ര്‍​ഗോ അ​സി​സ്റ്റ​ന്‍റാ​യി. അ​വി​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​വി​കു​മാ​ര്‍, മ​ണി നാ​യ​ര്‍ എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്ന് ത​രം​ഗി​ണി ഓ​ര്‍​ക്ക​സ്ട്ര തു​ട​ങ്ങി. ഒ​ട്ടേ​റെ താ​ര​നി​ശ​ക​ള്‍. നാ​ട്ടി​ല്‍ നി​ന്നു പി​ന്ന​ണി​ഗാ​യ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ഗാ​ന​മേ​ള​ക​ള്‍. ക്ര​മേ​ണ പ്രോ​ഗ്രാ​മു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ലാ​യി എ​ന്‍റെ പ്ര​ധാ​ന ജോ​ലി! അ​തി​നി​ടെ മും​ബൈ​യി​ലെ​ത്തി​യ മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റ് അ​ബി​യു​മാ​യി ചേ​ര്‍​ന്ന് മ​ല​യാ​ളി സ​മാ​ജ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളി​ല്‍ പ്രോ​ഗ്രാം ചെ​യ്തു​തു​ട​ങ്ങി. ര​ണ്ട​ര​വ​ര്‍​ഷം ക​ഴി​ഞ്ഞ് അ​ബി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

കു​റേ നാ​ളു​ക​ള്‍​ക്കു​ശേ​ഷം ജീ​വി​ത​ത്തി​ന്‍റെ മും​ബൈ ഷെ​ഡ്യൂ​ളി​നു പാ​യ്ക്ക​പ്പ് പ​റ​ഞ്ഞ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​ബി എ​ന്നെ കൊ​ച്ചി​ന്‍ ഓ​സ്‌​കാ​റി​ല്‍ ചേ​ര്‍​ത്തു. പി​ന്നീ​ട് കൊ​ച്ചി​ന്‍ സാ​ഗ​ര്‍ എ​ന്ന ട്രൂ​പ്പ് തു​ട​ങ്ങി​യ​പ്പോ​ള്‍ ദി​ലീ​പ്, നാ​ദി​ര്‍​ഷ, കോ​ട്ട​യം ന​സീ​ര്‍, സ​ലീം​കു​മാ​ര്‍, ഏ​ലൂ​ര്‍ ജോ​ര്‍​ജ്, ടി​നി ടോം, ​ഗി​ന്ന​സ് പ​ക്രു, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​ർ​ക്കൊ​പ്പം ട്രൂ​പ്പി​ല്‍ എ​ന്നെ​യും കൂ​ട്ടി. കോ​മ​ഡി സ്‌​കി​റ്റു​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.

പി​ന്നീ​ടു വീ​ഡി​യോ കാ​സ​റ്റു​ക​ളു​ടെ കാ​ല​മാ​യി. സൈ​നു​ദീ​നൊ​പ്പം കാ​സ​റ്റ് ചെ​യ്തു. നാ​ദി​ര്‍​ഷ പാ​ര​ഡി​യെ​ഴു​തി​യ കാ​സ​റ്റു​ക​ള്‍ വി​ഷ്വ​ല്‍ ചെ​യ്ത​പ്പോ​ള്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി. അ​തു സം​വി​ധാ​നം ചെ​യ്യാ​ന്‍ ദി​ലീ​പി​നൊ​പ്പം അ​ന്ന് സം​വി​ധാ​ന സ​ഹാ​യി ആ​യി​രു​ന്ന ലാ​ല്‍ ജോ​സും വ​ന്നി​രു​ന്നു.

സി​നി​മ​യി​ല്‍ പ്രൊ​ഡ​ക്‌​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ് ചെ​യ്താ​ല്‍ ര​ക്ഷ​പ്പെ​ടാ​മെ​ന്ന് ലാ​ല്‍ ജോ​സി​ന്‍റെ ഐ​ഡി​യ. ദി​ലീ​പി​ന്‍റെ "സ​ല്ലാ​പം' ഹി​റ്റാ​യ സ​മ​യം. ദി​ലീ​പി​ന്‍റെ സ​ഹാ​യ​ത്തി​ൽ സെ​വ​ന്‍​ആ​ര്‍​ട്‌​സ് മോ​ഹ​നു​മാ​യി പ​രി​ച​യ​ത്തി​ലാ​യി.

തു​ട​ര്‍​ന്ന് "ലേ​ല'​ത്തി​ല്‍ പ്രൊ​ഡ​ക്‌​ഷ​ന്‍ മാ​നേ​ജ​രാ​യി സി​നി​മ​യി​ലേ​ക്ക്. ആ​ന​ക്കാ​ട്ടി​ല്‍ വൈ​ന്‍​സ് ഷോ​പ്പി​ലെ ജോ​ലി​ക്കാ​ര​നാ​യി സ്‌​ക്രീ​നി​ലു​മെ​ത്തി. അ​വി​ടം​തൊ​ട്ട് ജോ​ഷി​സാ​റി​ന്‍റെ മി​ക്ക സി​നി​മ​ക​ളു​ടെ‌​യും ഭാ​ഗ​മാ​യി.

എ​ല്ലാ​റ്റി​ലും സെ​വ​ന്‍ ആ​ര്‍​ട്‌​സ് മോ​ഹ​നാ​യി​രു​ന്നു ക​ണ്‍​ട്രോ​ള​ര്‍. സു​രേ​ഷ്‌​ഗോ​പി, ര​ഞ്ജി​പ​ണി​ക്ക​ര്‍ ബ​ന്ധ​ങ്ങ​ള്‍​ക്കും തു​ട​ക്കം. തു​ട​ര്‍​ന്നു ലാ​ല്‍ ജോ​സ്, പ്രി​യ​ദ​ര്‍​ശ​ന്‍, ജോ​ഷി സി​നി​മ​ക​ളി​ല്‍ പ്രൊ​ഡ​ക്‌​ഷ​ന്‍​ചു​മ​ത​ല. അ​വ​രു​ടെ സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ളും ചെ​യ്തു.

ഹ​രി​കു​മാ​ര​ന്‍ ത​മ്പി നി​ര്‍​മി​ച്ച് ക​ലാ​ഭ​വ​ന്‍ അ​ന്‍​സാ​റി​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ ബാ​ലു കി​രി​യ​ത്ത് സം​വി​ധാ​നം ചെ​യ്ത "മി​മി​ക്‌​സ് ആ​ക്ഷ​ന്‍ 500'ൽ ​പ​ത്തു നാ​യ​ക​ന്മാ​രി​ല്‍ ഒ​രാ​ളാ​യി അ​ഭി​ന​യി​ച്ചു. ശ​ങ്ക​ര​ന്‍​കു​ട്ടി, അ​താ​യി​രു​ന്നു ക​ഥാ​പാ​ത്രം. ലാ​ല്‍ ജോ​സി​ന്‍റെ "ച​ന്ദ്ര​നു​ദി​ക്കു​ന്ന ദി​ക്കി​ല്‍' ക​ന്ന​ട വേ​ഷം. "മ​റ​വ​ത്തൂ​ര്‍ ക​ന​വി'​ല്‍ പ​ള്ളി​യി​ലെ പാ​ട്ടു​കാ​ര​ന്‍. ക​രു​ണാ​മ​യ​നേ എ​ന്ന ഹി​റ്റ് പാ​ട്ടു​സീ​നി​ല്‍. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ "ഭാ​ഗ്യ​ദേ​വ​ത'​യി​ലും "പു​തി​യ തീ​ര​ങ്ങ​ളി'​ലും കാ​ര​ക്ട​ര്‍ വേ​ഷ​ങ്ങ​ൾ.

കാമ്പുള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലേ..‍?

തു​ട​ര്‍​ച്ച​യാ​യി അ​ഭി​ന​യി​ക്കാ​ന്‍ കി​ട്ടി​യാ​ല​ല്ലേ വ​രു​മാ​ന​മു​ണ്ടാ​വു​ക​യു​ള്ളൂ. അ​ഭി​ന​യം മി​ക്ക​പ്പൊ​ഴും ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൊ​തു​ങ്ങി. വ​രു​മാ​നം പ്രൊ​ഡ​ക്‌​ഷ​നി​ല്‍ നി​ന്നാ​യി​രു​ന്നു. എ​ല്ലാ​വ​രു​മാ​യും ഞാ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും എ​ന്നെ അ​റി​യാ​വു​ന്ന​തു​മാ​ണ്.

നേ​രി​ട്ടു കാ​ണു​മ്പോ​ള്‍ " ഉ​റ​പ്പാ​യും വി​ളി​ക്കും, ധൈ​ര്യ​മാ​യി​രി​ക്ക്' എ​ന്നൊ​ക്കെ പ​റ​യും. പ​ല വേ​ഷ​ങ്ങ​ളും കാ​ണു​മ്പോ​ള്‍ "ഈ​ശ്വ​രാ അ​ത് എ​നി​ക്കു ത​ന്നി​രു​ന്നെ​ങ്കി​ല്‍, എ​ന്താ​ണു വി​ളി​ക്കാ​ത്ത​ത്' എ​ന്നൊ​ക്കെ വി​ചാ​രി​ച്ചി​ട്ടു​ണ്ട്. സ​ച്ചി​യു​ടെ"​ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി'​ലെ പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ർ, ജോ​ഷി​യു​ടെ "പാ​പ്പ​നി'​ലെ ര​വി​വ​ര്‍​മ​ന്‍റെ മാ​നേ​ജ​ര്‍ വേ​ഷം, പ്രി​യ​ദ​ർ​ശ​ന്‍റെ "അ​റ​ബീം ഒ​ട്ട​കോം പി. ​മാ​ധ​വ​ന്‍ നാ​യ​രും' സി​നി​മ​യി​ലെ വേ​ഷം, 'വെ​ട്ട'​ത്തി​ലെ ട്രെ​യി​ന്‍ യാ​ത്രി​ക​ന്‍, ഷാ​ഫി, റാ​ഫി സി​നി​മ​ക​ളി​ലെ വേ​ഷ​ങ്ങ​ള്‍...​ചെ​റു​തെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ഭ​ര​ത​നാ​ട്യ​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ലു​മെ​ത്തി​യ​ത്..?

 

K-Rail Survey

ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ എ​ന്‍റെ പ​ഴ​യ സു​ഹൃ​ത്താ​യ സൈ​ജു കു​റു​പ്പി​നെ കാ​ണാ​നി​ട​യാ​യി. ഒ​രു ത്രൂ​ഔ​ട്ട് വേ​ഷം വ​രു​ന്നു​ണ്ട്, ഉ​ട​ന്‍ വി​ളി​വ​രും-​സൈ​ജു പ​റ​ഞ്ഞു. ഒ​രു​ദി​വ​സം പ്രി​യ​ദ​ര്‍​ശ​ന്‍റെ സെ​റ്റി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ കൃ​ഷ്ണ​ദാ​സ് മു​ര​ളി എ​ന്നെ വി​ളി​ക്കു​ക​യും അ​വി​ടെ​വ​ന്നു കാ​ണു​ക​യും ചെ​യ്തു.

അ​താ​ണു "ഭ​ര​ത​നാ​ട്യം'. എ​ന്‍റെ​യ​ടു​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രാ​ള്‍ വ​ന്നു ക​ഥ പ​റ​ഞ്ഞ​ത്. ഭ​ര​ത​ന്‍റെ മ​ക​ള്‍ ശാ​ന്തി​യു​ടെ ഭ​ര്‍​ത്താ​വ് അ​ശോ​ക​ൻ-​അ​താ​ണു ക​ഥാ​പാ​ത്രം. ചി​ത്രം തി​യ​റ്റ​റി​ല്‍ വി​ജ​യി​ച്ചി​ല്ല.

പ​ക്ഷേ, ഓ​ടി​ടി​യി​ല്‍ ഹി​റ്റാ​യി. ഇ​പ്പോ​ള്‍ "മോ​ഹി​നി​യാ​ട്ട'​ത്തി​ല്‍ അ​ശോ​ക​ന്‍റെ തു​ട​ര്‍​ച്ച. അ​തു ന​ല്ല രീ​തി​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. സ​ഹ​നി​ര്‍​മാ​താ​വാ​യ തോ​മ​സ് തി​രു​വ​ല്ല, ഒ​പ്പം അ​ഭി​ന​യി​ച്ച സ്വാ​തി ദാ​സ് പ്ര​ഭു, ഭാ​ര്യ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച ദി​വ്യ, ശ്രു​തി സു​രേ​ഷ്, ക​ലാ​ര​ഞ്ജി​നി, ശ്രീ​ജ ര​വി, ജി​നി​ൽ, ജി​വി​ൻ, കാ​മ​റാ​മാ​ന്‍ ബ​ബ്‌​ലു... എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​യി. "എ​ന്‍റെ കി​റ്റ്, എ​ന്‍റെ ഇ​ഷ്‌​ടം' ഡ​യ​ലോ​ഗും ഹി​റ്റാ​യി. മു​മ്പ് "സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം', ജോ​ഷി​യു​ടെ "ജ​ന്മം' എ​ന്നി​വ​യി​ല്‍ മു​ഴു​നീ​ള വേ​ഷ​ങ്ങ​ൾ ചെ​യ്തി​രു​ന്നു.

പ്രൊ​ഡ​ക്‌​ഷ​ന്‍ ജീ​വി​ത​ത്തെ​ക്കു​റി​ച്ച്..‍?

പ്രൊ​ഡ​ക്‌​ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍​ക്കു വാ​സ്ത​വ​ത്തി​ല്‍ പ്രൊ​ഡ്യൂ​സ​റു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ജോ​ഷി സാ​റി​ന്‍റെ​യും പ്രി​യ​ന്‍ സാ​റി​ന്‍റെ​യു​മൊ​ക്കെ സി​നി​മ​ക​ളി​ല്‍ ധാ​രാ​ളം ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​നാ​യ​തു വ​ലി​യ അ​വ​സ​ര​വും ഭാ​ഗ്യ​വു​മാ​ണ്. "ട്വ​ന്‍റി 20'യി​ല്‍ ഞാ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വാ​യി​രു​ന്നു.

ര​ജ​പു​ത്ര ര​ഞ്ജി​ത്താ​യി​രു​ന്നു ക​ണ്‍​ട്രോ​ള​ര്‍. ചി​പ്പി​യും ര​ഞ്ജി​ത്തു​മൊ​ക്കെ ക​രി​യ​റി​ല്‍ വ​ലി​യ പി​ന്തു​ണ​യേ​കി. ര​ഞ്ജി​ത്താ​ണ് "മ​റ​വ​ത്തൂ​ര്‍ ക​ന​വി'​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ച​ത്. അ​വ​രു​ടെ "വാ​ന​മ്പാ​ടി' സീ​രി​യ​ലി​ല്‍ ന​ല്ല വേ​ഷ​വും ത​ന്നു. പി​ന്നീ​ടു സെ​വ​ന്‍ ആ​ര്‍​ട്‌​സി​ന്‍റെ "വാ​വ', "വാ​ല്‍​സ​ല്യം' സീ​രി​യ​ലു​ക​ളി​ല്‍ ക​ണ്‍​ട്രോ​ള​റാ​യും ന​ട​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു. "വാ​ല്‍​സ​ല്യം' ജോ​ലി​ക്കി​ടെ​യാ​ണ് ദി​ലീ​പ് സി​ഐ​ഡി മൂ​സ​യി​ലേ​ക്കു വി​ളി​ച്ച​ത്. തു​ട​ര്‍​ന്നു "ര​ണ്ടാം​ഭാ​വ'​ത്തി​ല്‍.

അ​ങ്ങ​നെ വീ​ണ്ടും സി​നി​മ​യി​ൽ. ദി​ലീ​പ്, ലാ​ല്‍ സാ​ര്‍, സു​രേ​ഷ്‌​ഗോ​പി സി​നി​മ​ക​ളി​ലാ​ണ് എ​നി​ക്കു കൂ​ടു​ത​ൽ വേ​ഷ​ങ്ങ​ൾ കി​ട്ടി​യ​ത്. "മാ​യാ​വി', "മ​റ​വ​ത്തൂ​ര്‍ ക​ന​വ്' എ​ന്നി​ങ്ങ​നെ ചു​രു​ക്കം പ​ട​ങ്ങ​ളി​ൽ മ​മ്മൂ​ക്ക​യ്ക്കാ​പ്പം അ​ഭി​ന​യി​ച്ചു. "കൂ​ടെ', "പ്ര​ക​മ്പ​നം' സി​നി​മ​ക​ളി​ല്‍ പ്രൊ​ഡ​ക്‌​ഷ​ൻ ക​ണ്‍​ട്രോ​ള​റാ​യി.

ക​മ​ല്‍​ഹാ​സ​നൊ​പ്പം ഇ​ന്ത്യ​ന്‍ 2ല്‍..‍‍?

​പ്രി​യ​ന്‍ സാ​റി​ന്‍റെ "ഓ​ള​വും തീ​ര​വും' ഷൂ​ട്ടിം​ഗി​നി​ടെ ഷ​ങ്ക​റി​ന്‍റെ മാ​നേ​ജ​രെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി കോ​ള്‍ വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ആ​രെ​ങ്കി​ലും ക​ളി​പ്പി​ക്കു​ന്ന​താ​വാം എ​ന്നു ക​രു​തി. ചെ​ന്നൈ​യി​ലു​ള്ള ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ കാ​ര്‍​ത്തി​ക്കി​നെ ബ​ന്ധ​പ്പെ​ട്ട് ന​മ്പ​ര്‍ കൃ​ത്യ​മാ​ണോ എ​ന്നു​റ​പ്പി​ക്കാ​ന്‍ ലാ​ൽ സാ​ർ പ​റ​ഞ്ഞു.

അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ വി​ളി​ച്ച​ത് "ഇ​ന്ത്യ​ന്‍ 2' ലേ​ക്ക്്! നെ​ടു​മു​ടി വേ​ണു​ച്ചേ​ട്ട​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സീ​നു​ക​ള്‍ റീ​ഷൂ​ട്ട് ചെ​യ്യു​ക​യാ​ണ്. അ​ങ്ങ​നെ ചെ​ന്നൈ​യി​ലെ ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ അ​വ​ര്‍ ഷൂ​ട്ട് ചെ​യ്ത പ​ടം എ​ന്നെ ര​ണ്ടു ത​വ​ണ കാ​ണി​ച്ചു. വേ​ണു​ച്ചേ​ട്ട​ന്‍റെ മാ​ന​റി​സ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ പ​റ​ഞ്ഞു. താ​ടി​യും മീ​ശ​യു​മെ​ടു​ക്കേ​ണ്ടി വ​ന്നു. തു​ട​ര്‍​ന്ന് 10-15 ദി​വ​സം ക​മ​ല്‍ സാ​റി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടു നേ​രി​ട്ടു കേ​ള്‍​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി.

അ​ഭി​ന​യ​ത്തി​ൽ സ​ജീ​വ​മാ​കു​മോ..‍‍‍‍?

ന​ല്ല വേ​ഷ​ങ്ങ​ള്‍ ആ​ഗ്ര​ഹ​മു​ണ്ട്. വി​ളി​ച്ചാ​ല്‍ അ​ഭി​ന​യി​ക്കും. തു​ട​ര്‍​ച്ച​യാ​യി വേ​ഷ​ങ്ങ​ള്‍ കി​ട്ടാ​തെ പ്രൊ​ഡ​ക്‌​ഷ​ന്‍ വി​ട്ടി​ട്ടു കാ​ര്യ​മി​ല്ല​ല്ലോ. ഇ​പ്പോ​ള്‍ സു​രേ​ഷ്‌​ഗോ​പി​യു​ടെ "ഒ​റ്റ​ക്കൊ​മ്പ​നി'​ല്‍ പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വാ​ണ്. അ​തി​ല്‍ വേ​ഷ​വു​മു​ണ്ട്.

Tags : Nandu pothuval interview mohiniyattam

Recent News

Corehub Up