Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MustWatch

Special

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ഒ​രു ഫ്ര​ഞ്ച് സൈ​ക്ലി​സ്റ്റ്

സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ജീ​വ​ൻ പ​ണ​യം വെ​ച്ചു​ള്ള ചി​ല പ്ര​ക​ട​ന​ങ്ങ​ൾ കാ​ണു​മ്പോ​ൾ ആ​രു​ടേ​യും നെ​ഞ്ചി​ടി​പ്പൊ​ന്ന് കൂ​ടും. അ​ത്ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ഴ്ച​ക്കാ​രു​ടെ ര​ക്ത​സ​മ്മ​ർ​ദ്ദം ഉ​യ​ർ​ത്തു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടും വൈ​റ​ലാ​കു​ന്ന​ത്.

ഫ്രാ​ൻ​സി​ലെ അ​തി​സാ​ഹ​സി​ക​നാ​യ ഫി​ലി​പ്പെ വെ​ർ​ഗാ​ര എ​ന്ന സൈ​ക്ലി​സ്റ്റാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​ന​ത്തി​ന് പി​ന്നി​ൽ. ഉ​യ​ർ​ന്ന മ​ല​യോ​ര പാ​ത​യി​ലൂ​ടെ​യു​ള്ള സൈ​ക്കി​ൾ സ​വാ​രി​ക​ൾ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ഫി​ലി​പ്പെ തി​ര​ഞ്ഞെ​ടു​ത്ത​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന ഒ​രു ഇ​ടു​ങ്ങി​യ വ​ഴി​യാ​ണ്.

അ​ഗാ​ധ​മാ​യ കൊ​ക്ക​യ്ക്ക് മു​ക​ളി​ലു​ള്ള റോ​ഡി​ന്‍റെ ചെ​റി​യ സം​ര​ക്ഷ​ണ ഭി​ത്തി​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തു​ന്ന​ത്.

നേ​രി​യ രീ​തി​യി​ൽ ബാ​ല​ൻ​സ് ഒ​ന്ന് പി​ഴ​ച്ചാ​ൽ പോ​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ന്‍റെ വീ​ഡി​യോ 'തെ​റ്റു​ക​ൾ​ക്ക് ഇ​വി​ടെ യാ​തൊ​രു സ്ഥാ​ന​വു​മി​ല്ല' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ങ്കു​വെ​ച്ച​ത്.

വീ​ഡി​യോ അ​തി​വേ​ഗം ത​രം​ഗ​മാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ന്തം ജീ​വ​ൻ പ​ണ​യം വെ​ച്ചു​ള്ള ഈ ​പ്ര​വൃ​ത്തി തി​ക​ച്ചും അ​നാ​വ​ശ്യ​മാ​ണെ​ന്നും മ​ര​ണ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നു​മാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​സാ​മാ​ന്യ​മാ​യ ധൈ​ര്യ​ത്തെ​യും സൈ​ക്കി​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ വൈ​ദ​ഗ്ധ്യ​ത്തെ​യും പ്ര​ശം​സി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. എ​ന്താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ മു​ഴു​വ​ൻ ശ്ര​ദ്ധ​യും പി​ടി​ച്ചു​പ​റ്റാ​ൻ ഈ ​ഒ​റ്റ വീ​ഡി​യോ​യി​ലൂ​ടെ ഫി​ലി​പ്പെ​യ്ക്ക് ക​ഴി​ഞ്ഞു.

എ​ന്നാ​ൽ ഈ ​വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത​യോ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളോ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

 

Viral

കുതിരയല്ല, ഇത്തവണ ആടാണ് താരം! വൈറലായി മേഘാലയയിലെ കൊച്ചുമിടുക്കന്‍റെ സ്കൂൾ യാത്ര

മേ​ഘാ​ല​യ​യി​ലെ ഗാ​രോ ഹി​ൽ​സി​ൽ നി​ന്നു​ള്ള ഒ​രു അ​പൂ​ർ​വ ദൃ​ശ്യം ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ രീ​തി​യി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്. ആ​ധു​നി​ക വാ​ഹ​ന​ങ്ങ​ളു​ടെ​യും വ​ലി​യ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ന​ടു​വി​ൽ ജീ​വി​ക്കു​ന്ന ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ഴ്ച​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ സ​മ്മാ​നി​ക്കു​ന്ന​ത്.

തോ​ളി​ൽ സ്കൂ​ൾ ബാ​ഗും തൂ​ക്കി ഒ​രു ആ​ടി​ന്‍റെ പു​റ​ത്തി​രു​ന്ന് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന ഒ​രു കു​ട്ടി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ലെ താ​രം. കു​ട്ടി​യെ പു​റ​ത്തേ​റ്റി യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ മു​ന്നോ​ട്ട് ന​ട​ക്കു​ന്ന ആ​ടി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൗ​തു​ക​ത്തോ​ടെ​യാ​ണ് ആ​ളു​ക​ൾ കാ​ണു​ന്ന​ത്.

കു​റ​ച്ചു​കാ​ലം മു​ൻ​പ് ഒ​രു കു​ട്ടി കു​തി​ര​പ്പു​റ​ത്ത് സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തേ​പോ​ലെ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ജ​ന​പ്രീ​തി നേ​ടി​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ അ​തി​നേ​ക്കാ​ൾ ഏ​റെ സ​വി​ശേ​ഷ​ത നി​റ​ഞ്ഞ ഈ ​ആ​ട് സ​വാ​രി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

വീ​ട്ടു​പ​ടി​ക്ക​ൽ സ്കൂ​ൾ ബ​സോ കാ​റോ വ​ര​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ, ലാ​ളി​ത്യ​ത്തി​ന്‍റെ ഭം​ഗി എ​ന്താ​ണെ​ന്ന് ഈ ​കൊ​ച്ചു യാ​ത്രി​ക​ൻ കാ​ണി​ച്ചു​ത​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന മ​ലി​നീ​ക​ര​ണ​മോ തി​ര​ക്കു​ക​ളോ ഇ​ല്ലാ​തെ, പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​നി​ന്നു​കൊ​ണ്ടു​ള്ള ഈ ​യാ​ത്ര ഒ​ട്ടേ​റെ ചി​ന്ത​ക​ൾ​ക്കും വ​ഴി​തു​റ​ക്കു​ന്നു​ണ്ട്.

യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് കൊ​ണ്ടാ​ണോ അ​തോ വെ​റു​മൊ​രു കൗ​തു​ക​ത്തി​ന് വേ​ണ്ടി​യാ​ണോ കു​ട്ടി ഇ​ത്ത​ര​മൊ​രു മാ​ർ​ഗം തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​ന​കം ത​ന്നെ ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ വ​ലി​യ കൈ​യ​ടി നേ​ടി​ക്ക​ഴി​ഞ്ഞു.

ഇ​ന്ന​ത്തെ കാ​ല​ത്ത് കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത ഇ​ത്ത​രം അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ൾ മാ​ന​സി​ക​മാ​യ സ​ന്തോ​ഷം ന​ൽ​കു​ന്നു എ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

 

Viral

തോറ്റുകൊടുക്കാൻ മനസില്ല; ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്തി​ൽ അ​സാ​ധ്യ​മാ​യ പാ​ത കീ​ഴ​ട​ക്കി ഒ​രു നാ​യ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഒ​രു നാ​യ​യു​ടെ അ​തി​ജീ​വ​ന വീ​ഡി​യോ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ക​നാ​ലി​ന് സ​മീ​പ​മു​ള്ള കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ നി​റ​ഞ്ഞ അ​തീ​വ അ​പ​ക​ട​ക​ര​വും ഇ​ടു​ങ്ങി​യ​തു​മാ​യ ഒ​രു പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നാ​യ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ആ​ദ്യ​ത്തെ ശ്ര​മ​ത്തി​ൽ ബാ​ല​ൻ​സ് തെ​റ്റി പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും, പി​ന്മാ​റാ​ൻ ത​യ്യാ​റാ​കാ​തെ ആ ​പാ​ത കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച ശേ​ഷം ഇ​ര​ട്ടി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ര​ണ്ടാ​മ​തും ശ്ര​മി​ച്ച നാ​യ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു.

തോ​റ്റു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലെ​ങ്കി​ൽ ഏ​തൊ​രു പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ക​ണ്ട​ത്.

മ​നു​ഷ്യ​ർ​ക്ക് പോ​ലും വ​ലി​യൊ​രു ജീ​വി​ത​പാ​ഠം ന​ൽ​കു​ന്ന ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ, നാ​യ​യു​ടെ അ​സാ​ധ്യ​മാ​യ ബു​ദ്ധി​ശ​ക്തി​യെ​യും ധൈ​ര്യ​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

 

Viral

ഹോൺ അടിച്ചിട്ടും മാറിയില്ല; ഒരിറ്റ് ദാഹജലത്തിനായി ബസ് തടഞ്ഞുനിർത്തി യാചിച്ച് വന്യമൃഗങ്ങൾ!

മ​ഹാ​രാ​ഷ്ട്ര​യി​ലെ വി​ദ​ർ​ഭ​യി​ലു​ണ്ടാ​യ ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ ദാ​ഹി​ച്ചു​പൊ​രി​ഞ്ഞ് ഒ​രി​റ്റ് വെ​ള്ള​ത്തി​നാ​യി ഒ​രു കൂ​ട്ടം കു​ര​ങ്ങു​ക​ൾ എം​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി​യ സം​ഭ​വം ജ​ന​ങ്ങ​ളു​ടെ ക​ണ്ണ് നി​റ​യി​ക്കു​ന്നു.

യ​വ​ത്മാ​ൽ ജി​ല്ല​യി​ലെ ഖ​ണ്ഡാ​ല ഘ​ട്ടി​ലൂ​ടെ ക​ട​ന്നു​പോ​യ ബ​സി​ന് മു​ന്നി​ലേ​ക്ക് ഒ​രു കു​ര​ങ്ങ​ൻ പെ​ട്ടെ​ന്ന് ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. വ​ണ്ടി ഹോ​ൺ അ​ടി​ച്ചി​ട്ടും മാ​റാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന മൃ​ഗ​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ക​ടു​ത്ത ചൂ​ടി​ൽ നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ച്ച് അ​ത് പൂ​ർ​ണ​മാ​യി ത​ള​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് ഒ​രു യാ​ത്ര​ക്കാ​ര​ൻ ജ​ന​ലി​ലൂ​ടെ കു​പ്പി​വെ​ള്ളം നീ​ട്ടി​യ​പ്പോ​ൾ അ​ത് വാ​ങ്ങി കു​ര​ങ്ങ​ൻ ആ​ർ​ത്തി​യോ​ടെ കു​ടി​ക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ കാ​ട്ടി​നു​ള്ളി​ൽ മ​റ​ഞ്ഞു​നി​ന്നി​രു​ന്ന മ​റ്റ് കു​ര​ങ്ങു​ക​ളും കൂ​ട്ട​ത്തോ​ടെ ഓ​ടി​യെ​ത്തി ബ​സി​ന് ചു​റ്റും കൂ​ടു​ക​യും യാ​ത്ര​ക്കാ​ർ ന​ൽ​കി​യ വെ​ള്ള​ത്തി​നാ​യി പ​രി​ഭ്രാ​ന്തി​യോ​ടെ കാ​ത്തു​നി​ൽ​ക്കു​ക​യും ചെ​യ്തു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ഈ ​ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി കാ​ടു​ക​ളി​ൽ കു​ടി​വെ​ള്ള സൌ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വ​നം​വ​കു​പ്പി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന ത​ര​ത്തി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഈ ​സം​ഭ​വ​ത്തോ​ടെ ഉ​യ​രു​ന്ന​ത്.

 

Viral

ജന്മദിനാഘോഷത്തിനിടയിലെ ആ 'പ്രാങ്ക്' പാളി

ജന്മദിന ആഘോഷത്തിന്‍റെ സന്തോഷം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ അപ്രതീക്ഷിതമായി നടന്ന ഒരു പ്രാങ്ക്, സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കുടുംബാംഗങ്ങൾ ഒത്തുകൂടി കേക്ക് മുറിക്കാൻ തയ്യാറെടുക്കുന്ന ആനന്ദകരമായ നിമിഷത്തി,ൽ സഹോദരൻ പെട്ടെന്ന് സഹോദരിയുടെ മുടിയിൽ പിടിച്ചു വലിക്കുകയായിരുന്നു.

തമാശരൂപേണയുള്ള ഈ പ്രവർത്തി ആ നിമിഷത്തിന്‍റെ ഗൗരവത്തെയും സന്തോഷത്തെയും ഒരുപോലെ തകർത്തു. അപ്രതീക്ഷിതമായി നേരിട്ട ഈ പ്രവൃത്തിയിൽ അസ്വസ്ഥയായ പെൺകുട്ടി, ആഘോഷം പാതിവഴിയിൽ നിർത്തി ഒന്നും മിണ്ടാതെ അവിടെനിന്നും ദേഷ്യത്തോടെ നടന്നുപോയി.

ഇതൊരു വലിയ നിശബ്ദതയാണ് ആ വീട്ടിൽ സൃഷ്ടിച്ചത്. നടക്കാൻ പോകുന്ന വലിയൊരു സന്തോഷം നിമിഷനേരം കൊണ്ട് ഇല്ലാതായപ്പോൾ ചുറ്റും നിന്നവർക്ക് എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കേണ്ടി വന്നു.

ഇതൊരു ചെറിയ തമാശയാണെന്ന് ചിലർ വാദിക്കുമ്പോൾ, ഒരാളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സന്തോഷ നിമിഷത്തെ ഇത്തരത്തിൽ തകർക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ആഘോഷങ്ങൾക്കിടയിൽ മറ്റുള്ളവരുടെ വികാരങ്ങളെ കൂടി മാനിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ഈ വൈറൽ വീഡിയോയിലൂടെ വ്യക്തമാകുന്നത്.

Viral

"നാം ഇന്ത്യയിലെ ജനങ്ങൾ": പാർലമെന്‍റിൽ മുഴങ്ങി അനന്യയുടെ കരുത്തുറ്റ വാക്കുകൾ

പാർലമെന്‍റ് മന്ദിരത്തിൽ നടന്ന യുവജന സംഗമത്തിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വിദ്യാർഥിനി അനന്യ നേഗി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.

ഭരണഘടനാപരമായ മൂല്യങ്ങളും രാജ്യത്തിന്‍റെ ഐക്യവും മുൻനിർത്തി അവർ നടത്തിയ ഇടപെടൽ കേവലം ഒരു വിദ്യാർഥിയുടെ പ്രസംഗം എന്നതിലുപരി, ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ ഒരു സന്ദേശമായി മാറിയിരിക്കുകയാണ്.

യുവജനകാര്യ മന്ത്രാലയത്തിന്‍റെ പ്രതിനിധിയായി ഭരണഘടനാ ഹാളിൽ എത്തിയ ജയ്പീ യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയായ അനന്യ, ഡോ. ബി.ആർ. അംബേദ്കറുടെ ചിന്തകളിൽ നിന്നാണ് തന്‍റെ വാക്കുകൾക്ക് കരുത്ത് പകർന്നത്.

മതത്തിന്‍റെയും ജാതിയുടെയും ഭാഷയുടെയും അതിർവരമ്പുകൾക്ക് മുകളിൽ ‘നാം ഇന്ത്യയിലെ ജനങ്ങൾ’ എന്ന വികാരമാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് അവർ ഓർമ്മിപ്പിച്ചു.

ഇന്ത്യ എന്നത് വെറും ചരിത്രരേഖകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, വ്യക്തമായ ഒരു ലക്ഷ്യത്തിൽ ഊന്നിയുള്ള കാഴ്ചപ്പാടാണ് രാജ്യത്തിന്‍റേതെന്നും അവർ അടിവരയിട്ടു പറഞ്ഞു.

പരസ്പരം മത്സരിക്കുന്നവർ എന്നതിലുപരി, ഒത്തൊരുമിച്ച് രാജ്യത്തിന്‍റെ വളർച്ചയ്ക്കായി അധ്വാനിക്കുന്നവരായി മാറണമെന്ന ആഹ്വാനവും അവർ മുന്നോട്ടുവെച്ചു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കവിതയിലെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അനന്യ തന്‍റെ പ്രസംഗം ഉപസംഹരിച്ചത്.

പ്രതിസന്ധികൾ ഏതു തരത്തിൽ വന്നാലും അവയെ അതിജീവിച്ച്, തളരാതെ ഒന്നിച്ചു മുന്നോട്ട് നടക്കണം എന്നതായിരുന്നു ആ വരികളുടെ സന്ദേശം. ജയ് ഹിന്ദ്, ജയ് ഭാരത് എന്ന മുദ്രാവാക്യത്തോടെ അവർ തന്‍റെ വാക്കുകൾ അവസാനിപ്പിച്ചപ്പോൾ സഭയിൽ വലിയ കൈയടികളാണ് ഉയർന്നത്.

ഈ പ്രസംഗം ഓൺലൈൻ ലോകത്ത് എത്തിയതോടെ, അനന്യയുടെ ആത്മവിശ്വാസത്തെയും വിഷയത്തിന്‍റെ ഗൗരവത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭിന്നതകൾക്കപ്പുറം ഒരൊറ്റ മനസായി ഇന്ത്യയെ കാണാനുള്ള പ്രചോദനമായി ഈ വീഡിയോ ക്ലിപ്പുകൾ മാറിക്കഴിഞ്ഞു.

 

Viral

കടലിനെ തോൽപ്പിക്കുന്ന ഈ 'സുനാമി പൂൾ' കണ്ടാൽത്തന്നെ ശ്വാസം മുട്ടും

സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു സ്വിമ്മിംഗ് പൂൾ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

സാധാരണ വാട്ടർ തീം പാർക്കുകളിൽ കാണാറുള്ള വിനോദത്തിന് വേണ്ടിയുള്ള ചെറിയ തിരമാലകളല്ല, മറിച്ച് കടലിനെപ്പോലും തോൽപ്പിക്കുന്ന അതിശക്തമായ തിരമാലകളാണ് ഈ പൂളിൽ കാണുന്നത്.

പൂളിലെ ജലപ്രവാഹം അത്രമേൽ ഭയാനകമായതുകൊണ്ട് തന്നെ ഇതിനെ 'സുനാമി പൂൾ' എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. കൊറിയൻ കോസ്റ്റ് ഗാർഡിലും റിപ്പബ്ലിക് ഓഫ് കൊറിയ നേവിയിലും സേവനമനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് വൈറലായ വീഡിയോയിലെ നീന്തൽ താരം.

അതിശക്തമായ ഓരോ തിരമാലയും ആഞ്ഞടിക്കുമ്പോഴും യാതൊരു ഭയവുമില്ലാതെ അദ്ദേഹം തിരയ്ക്കെതിരെ നീന്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

തീരസംരക്ഷണ സേനയിലെ അംഗമായതുകൊണ്ട് തന്നെ ഇത്തരം വെല്ലുവിളികൾ നേരിടാൻ അദ്ദേഹം മികച്ച പരിശീലനം നേടിയ വ്യക്തിയുമാണ്. വീഡിയോ കണ്ട പലരും തമാശരൂപേണയുള്ള പ്രതികരണങ്ങളുമായാണ് രംഗത്തെത്തിയത്.

താൻ ഈ നീന്തൽ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ശ്വാസം മുട്ടുന്നത് പോലെ തോന്നിയെന്നും, വെറുതെ നോക്കിനിന്നപ്പോൾ തന്നെ പലതവണ മുങ്ങിപ്പോയ അനുഭവം ഉണ്ടായെന്നും പലരും കമന്‍റ് ചെയ്തു. ഇത്തരം സാഹചര്യങ്ങൾ നേരിടാനാണ് മക്കളെ നീന്തൽ പഠിപ്പിക്കേണ്ടതെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.

ഇത്തരം തീവ്രമായ തിരമാലകൾ ഉണ്ടാകുന്ന പൂളുകളെ ഒളിമ്പിക്സ് പോലുള്ള കായിക മത്സരങ്ങളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ചില വിദേശ കായിക പ്രേമികൾ ഉയർത്തുന്നുണ്ട്. ഈ വീഡിയോ യഥാർഥത്തിൽ കടലിലെ രക്ഷാപ്രവർത്തകർക്കുള്ള പരിശീലനത്തിന്‍റെ ഭാഗമായി ചിത്രീകരിച്ചതാകാനാണ് സാധ്യത.

കടൽ ഒരിക്കലും അടങ്ങില്ലെന്നും തിരമാലകൾക്കിടയിലായിരിക്കുമ്പോൾ തങ്ങൾ കടലിലാണെന്ന ജാഗ്രത വേണമെന്നും വീഡിയോയോടൊപ്പം നൽകിയിട്ടുള്ള കുറിപ്പിൽ പറയുന്നു. പരിശീലനം ലഭിക്കാത്തവർക്ക് ഇത്തരം സാഹചര്യങ്ങൾ ഏറെ അപകടകരമാണെന്ന മുന്നറിയിപ്പും ഇതിലൂടെ ലഭിക്കുന്നു.

Viral

കലിപ്പൻ രാജവെമ്പാലയും കൂളായ യുവാവും; ഇന്‍റർനെറ്റിൽ തീ പടർത്തി ഒരു അപൂർവ്വ ഫ്രണ്ട്ഷിപ്

സാധാരണഗതിയിൽ മനുഷ്യർ അത്യന്തം ഭയത്തോടെ മാത്രം നോക്കിക്കാണുന്ന രാജവെമ്പാലയെ പ്രണയാതുരമായി താലോലിക്കുന്ന ഒരു യുവാവിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി മാറുകയാണ്.

ഭയവും അത്ഭുതവും ഒരുപോലെ ഉണർത്തുന്ന ഈ വീഡിയോയിൽ, ലോകത്തിലെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്നിനെ ഒരു വളർത്തുമൃഗത്തെയെന്നപോലെയാണ് ഇയാൾ കൈകാര്യം ചെയ്യുന്നത്.

തുടക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്യുന്ന പാമ്പിനെ അതീവ ശാന്തനായി സമീപിക്കുന്ന യുവാവ്, നിമിഷങ്ങൾക്കുള്ളിൽ അതിന്‍റെ വിശ്വാസം പിടിച്ചുപറ്റുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്.

പാമ്പിന്‍റെ കഴുത്തിലൂടെ വിരലുകൾ ഓടിക്കുകയും അതിന്‍റെ കീഴ്ത്താടിയിൽ ഇക്കിളിയാക്കുകയും ചെയ്യുന്ന ഈ രീതിയെ 'പാമ്പിനോടുള്ള ഫ്ലർട്ടിംഗ്' എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. സാഹചര്യം എത്രത്തോളം അപകടകരമാണെന്ന് ബോധ്യമുണ്ടായിട്ടും യാതൊരു ഭയവുമില്ലാതെ പാമ്പിനെ ഇയാൾ വശത്താക്കുന്നത് കാണികളെ അമ്പരപ്പിക്കുന്നു.

ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെക്കപ്പെട്ട ഈ ദൃശ്യങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ലോകത്തിന്‍റെ പകുതിയിലധികം പേരും പേടിക്കുന്ന മരണത്തെയാണ് ഇയാൾ കൈവെള്ളയിൽ വച്ച് താലോലിക്കുന്നതെന്ന തരത്തിലുള്ള കമന്‍റുകൾ കൊണ്ട് കമന്‍റ് ബോക്സ് നിറയുകയാണ്.

ആണിന് ആരെയും വശീകരിക്കാൻ സാധിക്കുമെന്നും, ഈ രാജവെമ്പാല യുവാവിന്‍റെ സ്നേഹത്തിൽ വീണുപോയെന്നും ചിലർ തമാശരൂപേണ കുറിക്കുമ്പോൾ, ഇതിനെ ഒരു പെൺ രാജവെമ്പാലയായാണ് പലരും വിശേഷിപ്പിച്ചത്. ഇത്രയും ഭീകരനായ ഒരു പാമ്പിന് മുന്നിൽ ഇത്രയധികം ശാന്തത പാലിക്കാൻ ഇയാൾക്ക് എങ്ങനെ സാധിക്കുന്നു എന്ന ചോദ്യമാണ് ഭൂരിഭാഗം പേരും ഉയർത്തുന്നത്.

പാമ്പുകളുടെ ശാരീരിക ഭാഷ കൃത്യമായി അറിയുന്ന ഒരാൾക്ക് മാത്രമേ ഇത്തരം സാഹസങ്ങൾ ചെയ്യാൻ സാധിക്കൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴും, സാധാരണക്കാർക്ക് ഈ ദൃശ്യങ്ങൾ ഒരേസമയം പേടിയും കൗതുകവും സമ്മാനിക്കുന്നു.

Viral

ഇദ്ദേഹത്തെപ്പോലൊരു അധ്യാപകൻ ഉണ്ടെങ്കിൽ പിന്നെ കോളേജ് ലൈഫ് കളറാകും; വൈറലായി ഒരു 'മെഹബൂബ' പ്രകടനം

പുനെയിലെ ഒരു ക്യാമ്പസിൽ നിന്നുള്ള കൗതുകകരമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു പ്രൊഫസർ തന്‍റെ ഔദ്യോഗിക ഗൗരവങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാർഥികൾക്കൊപ്പം പാട്ടുപാടി ആഘോഷിക്കുന്നത് ഈ വീഡിയോയിൽ കാണാം.

ശ്രീ ബാലാജി യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച 'ദൃഷ്ടി 2026' എന്ന സാംസ്കാരിക പരിപാടിക്കിടെയാണ് ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്. ബോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ 'ഷോലെ' എന്ന ചിത്രത്തിലെ 'മെഹബൂബ മെഹബൂബ' എന്ന ഗാനമാണ് അദ്ദേഹം വേദിയിൽ ആലപിച്ചത്.

അധ്യാപകന്‍റെ പാട്ടിനൊപ്പം ആവേശത്തോടെ ചുവടുവെച്ചും ആർപ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുന്ന വിദ്യാർഥികൾ ആ പരിപാടിയെ ഒരു സംഗീത നിശയുടെ അന്തരീക്ഷത്തിലേക്ക് മാറ്റിമറിച്ചു. നുപുർ മാൾ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.

കേവലം ഒരു കലാപ്രകടനം എന്നതിലുപരി അധ്യാപകനും വിദ്യാർഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ നേർക്കാഴ്ചയായാണ് ഇതിനെ പലരും വിലയിരുത്തുന്നത്. പ്രൊഫസറുടെ ആത്മവിശ്വാസത്തെയും വേദിയിലെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

പഴയകാലത്തെ കർക്കശക്കാരായ അധ്യാപകരിൽ നിന്ന് മാറി, പുതിയ കാലത്തെ അധ്യാപകർ വിദ്യാർഥികളുടെ സുഹൃത്തുക്കളും വഴികാട്ടികളുമായി മാറുന്ന കാഴ്ചയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. ക്യാമ്പസ് ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ ഇത്തരം നിമിഷങ്ങൾ സഹായിക്കുന്നു.

ക്ലാസ് മുറികൾക്ക് പുറത്ത് നടക്കുന്ന ഇത്തരം ഇടപെടലുകൾ വിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് തുടക്കമിടുന്നുവെന്ന ചർച്ചകൾക്കും ഈ വൈറൽ വീഡിയോ കാരണമായിട്ടുണ്ട്. അധ്യാപകർ കേവലം പാഠപുസ്തകങ്ങൾക്കപ്പുറം വിദ്യാർഥികളുടെ സർഗാത്മകമായ ലോകത്തിന്‍റെ ഭാഗമാകുന്നത് ക്യാമ്പസ് സംസ്കാരത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

 

Viral

സ്കൂൾ യൂണിഫോമിന്‍റെ പേരിൽ പകൽക്കൊള്ള; സ്റ്റാറ്റസ് നോക്കി സ്കൂളിൽ ചേർത്താൽ ഇതാണ് അവസ്ഥ

ഇന്ത്യയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അമിതമായ വാണിജ്യവൽക്കരണത്തെയും രക്ഷിതാക്കൾ നേരിടുന്ന സാമ്പത്തിക ചൂഷണത്തെയും തുറന്നുകാട്ടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

യുകെജി വിദ്യാർഥിക്ക് ഒരു അധ്യയന വർഷത്തേക്ക് സ്കൂളിൽ നിന്ന് നൽകിയ യൂണിഫോം സെറ്റുകൾ ഓരോന്നായി പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് ജനങ്ങളെ അമ്പരപ്പിക്കുന്നത്.

ഒരു കൊച്ചുക്കുട്ടിക്ക് എന്തിനാണ് ഇത്രയധികം വസ്ത്രങ്ങൾ എന്ന് ചോദിച്ചുകൊണ്ടാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഹൂഡി പുറത്തെടുക്കുന്ന കുട്ടി, തുടർന്ന് നിരവധി ടി-ഷർട്ടുകളും പാന്‍റുകളും വരിവരിയായി നിരത്തുന്നു.

ഇതിനു പുറമെ കൈകളിൽ ധരിക്കുന്ന റിസ്റ്റ് ബാൻഡുകൾ, ഒന്നിലധികം ജോടി സോക്സുകൾ, അധികമായി നൽകിയിട്ടുള്ള ട്രൗസറുകൾ, ഷൂസുകൾ എന്നിങ്ങനെ ഒരു ചെറിയ വസ്ത്രശാല തന്നെ ആ ബാഗിനുള്ളിൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഉൽപ്പന്നങ്ങളുടെ എണ്ണം.

ഓരോ വസ്ത്രം പുറത്തെടുക്കുമ്പോഴും വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി "ഇനിയുമുണ്ട്" എന്ന് ആവർത്തിക്കുന്നത് പരിഹസിക്കുന്നതിനോടൊപ്പം ഗൗരവകരമായ ഒരു സാമൂഹിക പ്രശ്നത്തെ കൂടി ചൂണ്ടിക്കാണിക്കുന്നു.

കേവലം വസ്ത്രങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ ഗുണനിലവാരവും ഈ വീഡിയോയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇത്രയധികം വസ്ത്രങ്ങൾ നൽകുന്നുണ്ടെങ്കിലും ഇവ അടുത്ത അധ്യയന വർഷം വരെ പോലും ഈടുനിൽക്കില്ലെന്നും നൽകുന്ന പണത്തിനനുസരിച്ചുള്ള മൂല്യം ഇവയ്ക്കില്ലെന്നും വീഡിയോയിൽ പറയുന്ന കമന്‍റുകൾ രക്ഷിതാക്കളുടെ ആശങ്കകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

വെറും അഞ്ച് വയസുമാത്രം പ്രായമുള്ള ഒരു കുട്ടിയുടെ സ്കൂൾ വേഷത്തിനായി ഇത്രയധികം പണം ഈടാക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പകൽക്കൊള്ളയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.

കുട്ടികളുടെ മികച്ച ഭാവി ലക്ഷ്യമിട്ട് പ്രശസ്തമായ വിദ്യാലയങ്ങളെ സമീപിക്കുന്ന രക്ഷിതാക്കളുടെ വൈകാരികതയെ സ്കൂൾ അധികൃതർ ബിസിനസ് താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യുകയാണ്.

യൂണിഫോം, പാഠപുസ്തകങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ പേരിൽ ഈടാക്കുന്ന വൻ തുക സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിക്കുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച പലരും രക്ഷിതാക്കളുടെ കൂട്ടായ പ്രതിഷേധം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നു.

കേവലം പരാതികൾ പറയുന്നതിനേക്കാൾ ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ സംഘടിതമായി ശബ്ദമുയർത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും സ്റ്റാറ്റസ് നോക്കി പ്രശസ്തമായ വിദ്യാലയങ്ങൾക്ക് പിന്നാലെ ഓടാതെ കൃത്യമായ അന്വേഷണം നടത്തി മാത്രം മക്കളെ സ്കൂളിൽ ചേർക്കാൻ ശ്രദ്ധിക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

സ്വകാര്യ സ്കൂളുകൾ നടത്തുന്ന ഇത്തരം സാമ്പത്തിക ചൂഷണങ്ങൾ തടയാൻ കർശനമായ സർക്കാർ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവും ശക്തമാണ്. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഈ വൈറൽ വീഡിയോ നമ്മെ ഓർമ്മിപ്പിക്കുന്നു.

 

Viral

മിഠായി തിന്നിട്ടും ആ സ്റ്റിക് പോക്കറ്റിലിട്ട 'മാന്യത' കണ്ടോ?; നിഷ്കളങ്കമായ ഒരു കുസൃതി വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

സ്‌കൂൾ അസംബ്ലികളിലെ കണിശമായ അച്ചടക്കത്തിനിടയിൽ നിന്നും നിഷ്കളങ്കമായ ഒരു കുസൃതി ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

യൂണിഫോം ധരിച്ച് വരിവരിയായി നിന്ന്, കൈകൾ കൂപ്പി കണ്ണുകളടച്ച് പ്രാർഥനയിൽ മുഴുകിയിരിക്കുന്ന ഒരു കൂട്ടം കുട്ടികൾക്കിടയിൽ വേറിട്ടുനിൽക്കുന്ന ഒരു കൊച്ചു മിടുക്കനാണ് ഈ വീഡിയോയിലെ താരം.

എല്ലാവരും പ്രാർഥനയിലായിരിക്കുമ്പോൾ, അതീവ ജാഗ്രതയോടെ ലോലിപോപ്പ് നുണയുന്ന തിരക്കിലാണ് ഈ കുട്ടി. താൻ കണ്ണുകൾ ഇറുക്കിയടച്ചാൽ ചുറ്റുമുള്ളവർ ആരും തന്നെ കാണില്ലെന്ന കുട്ടിത്തം നിറഞ്ഞ ഭാവവുമാണ് കാണികളെ ഏറെ ചിരിപ്പിക്കുന്നത്.

മിഠായി കഴിച്ചു തീർത്ത ശേഷം അതിന്‍റെ കോൽ അലക്ഷ്യമായി വലിച്ചെറിയാതെ സ്വന്തം പോക്കറ്റിൽ തന്നെ സൂക്ഷിക്കുന്ന അവന്‍റെ ശീലം സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ നേടിക്കഴിഞ്ഞു.

ശുഭം റാണ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയത്. ഇതിന് പിന്നാലെ ഇതേ കുട്ടിയുടെ മറ്റൊരു വീഡിയോ കൂടി പ്രചരിക്കുന്നുണ്ട്.

അതിലും സമാനമായ രീതിയിൽ പ്രാർഥനയ്ക്കിടയിൽ പോക്കറ്റിൽ നിന്നും എന്തോ എടുത്ത് കഴിക്കുന്ന കുട്ടിയെ കാണാം. തന്‍റെ കുഞ്ഞു ലോകത്ത് മറ്റാരും കാണുന്നില്ലെന്ന ഉറച്ച വിശ്വാസത്തോടെയുള്ള അവന്‍റെ ഈ പ്രവൃത്തികൾ പലർക്കും സ്വന്തം കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു.

കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്ന നിഷ്കളങ്കമായ ചിന്താഗതികളെയാണ് ഈ വീഡിയോ വീണ്ടും ഓർമ്മിപ്പിക്കുന്നത്. 'അച്ചടക്കമുള്ള കള്ളത്തരം' എന്ന് വിശേഷിപ്പിക്കാവുന്ന ഈ വീഡിയോയ്ക്ക് താഴെ സ്നേഹം നിറഞ്ഞ കമന്‍റുകളുമായി പതിനായിരങ്ങളാണ് എത്തുന്നത്.

 

Viral

"എന്നെ തട്ടിയുണർത്തരുത്, ഞാൻ കുടിച്ചിട്ടില്ല"; വിമാനയാത്രയ്ക്കിടെ വൈറലായ ഒരു അച്ഛന്‍റെ ഉറക്കക്കഥ

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ അ​ല്പം സ​മാ​ധാ​ന​മാ​യി ഉ​റ​ങ്ങാ​ൻ ഒ​ര​ച്ഛ​ൻ ക​ണ്ടെ​ത്തി​യ വേ​റി​ട്ട മാ​ർ​ഗ​മാ​ണ് ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഗ​തി​യി​ൽ വി​മാ​ന​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ ഉ​റ​ങ്ങു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ങ്കി​ലും, ഈ ​അ​ച്ഛ​ൻ ത​ന്‍റെ ഉ​റ​ക്കം ആ​രും ത​ട​സ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ ഒ​രു ബോ​ർ​ഡ് ത​ന്നെ ക​യ്യി​ൽ ക​രു​തി​യ​താ​ണ് എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ച​ത്.

ത​ന്‍റെ മ​ക​നൊ​പ്പം യാ​ത്ര ചെ​യ്യ​വെ സീ​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങു​ന്ന ഇ​ദ്ദേ​ഹം, മ​റ്റു​ള്ള​വ​ർ​ക്ക് വ്യ​ക്ത​മാ​യി കാ​ണാ​ൻ പാ​ക​ത്തി​ൽ ഒ​രു പ​ച്ച ബോ​ർ​ഡ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രു​ന്നു.

താ​ൻ ഉ​റ​ങ്ങു​ക​യാ​ണെ​ന്നും ത​നി​ക്ക് ബോ​ധ​ക്ഷ​യം സം​ഭ​വി​ച്ച​താ​ണെ​ന്നോ മ​ദ്യ​പി​ച്ച​താ​ണെ​ന്നോ ക​രു​തി ദ​യ​വാ​യി എ​യ​ർ മാ​ർ​ഷ​ലി​നെ വി​ളി​ക്ക​രു​തെ​ന്നു​മാ​ണ് ഈ ​ബോ​ർ​ഡി​ലൂ​ടെ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ച​ത്.

'വ​ള​രെ​യ​ധി​കം ത​ള​ർ​ന്ന ഒ​രു അ​ച്ഛ​ൻ' എ​ന്ന കു​റി​പ്പോ​ടെ​യു​ള്ള ഈ ​ബോ​ർ​ഡ് ഇ​തി​നോ​ട​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ചു​ക​ഴി​ഞ്ഞു. യാ​ത്ര​യി​ലു​ട​നീ​ളം അ​ച്ഛ​ൻ ഗാ​ഢ​നി​ദ്ര​യി​ലാ​കു​മ്പോ​ൾ തൊ​ട്ട​ടു​ത്ത സീ​റ്റി​ലി​രു​ന്ന് മ​ക​ൻ ഐ​പാ​ഡി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് വീ​ഡി​യോ​ക​ളി​ൽ കാ​ണാം.

ഒ​ന്നി​ല​ധി​കം വി​മാ​ന​യാ​ത്ര​ക​ളി​ൽ ഇ​ദ്ദേ​ഹം ഇ​തേ രീ​തി പി​ന്തു​ട​രു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള സം​വാ​ദ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

ഒ​രു അ​ച്ഛ​ൻ എ​ന്ന നി​ല​യി​ൽ യാ​ത്ര​യ്ക്കി​ട​യി​ലെ ത​ള​ർ​ച്ച സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, മ​റ്റൊ​രു വി​ഭാ​ഗം കു​ട്ടി​യു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളാ​ണ് പ​ങ്കു​വെ​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ അ​ശ്ര​ദ്ധ​മാ​യി ഉ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ചി​ല മാ​താ​പി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ൾ, മ​റ്റു ചി​ല​ർ ഇ​തി​നെ വെ​റു​മൊ​രു ത​മാ​ശ​യാ​യോ അ​ല്ലെ​ങ്കി​ൽ യാ​ത്ര​യി​ലെ പ്രാ​യോ​ഗി​ക​മാ​യ ഒ​രു പ​രി​ഹാ​ര​മാ​യോ ആ​ണ് കാ​ണു​ന്ന​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് മി​ക്ക​വാ​റും കു​ട്ടി​യു​ടെ അ​മ്മ ത​ന്നെ​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ കു​ട്ടി​യു​ടെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

ഉ​റ​ങ്ങാ​ൻ പ്ര​ത്യേ​ക അ​നു​വാ​ദ​മോ ബോ​ർ​ഡോ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​രി​ഹ​സി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ലും, വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ അ​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഈ ​അ​ച്ഛ​ൻ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രെ വ​ലി​യ ച​ർ​ച്ച​യാ​യി തു​ട​രു​ക​യാ​ണ്.

Viral

ഒരു മര്യാദയൊക്കെ വേണ്ടേ?; വിമാനയാത്രയ്ക്കിടെ സീറ്റിലിരുന്ന് അഭ്യാസം കാണിച്ച കുട്ടിയുടെ പല്ല് തെറിപ്പിച്ച് സഹയാത്രികൻ

വി​മാ​ന​ത്തി​നു​ള്ളി​ലെ ഇ​ടു​ങ്ങി​യ സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഹ​യാ​ത്രി​ക​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം ശാ​രീ​രി​ക​മാ​യ പ​രി​ക്കു​ക​ളി​ൽ അ​വ​സാ​നി​ച്ച ഈ ​സം​ഭ​വം ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

യാ​ത്ര​യ്ക്കി​ട​യി​ൽ ത​ന്‍റെ തൊ​ട്ടു​മു​ന്നി​ലെ സീ​റ്റി​ൽ നി​ര​ന്ത​ര​മാ​യി ച​വി​ട്ടി​ക്കൊ​ണ്ടി​രു​ന്ന ഒ​രു കൗ​മാ​ര​ക്കാ​ര​നും ആ ​സീ​റ്റി​ലി​രു​ന്ന മു​തി​ർ​ന്ന യാ​ത്ര​ക്കാ​ര​നും ത​മ്മി​ലു​ണ്ടാ​യ വാ​ഗ്വാ​ദ​മാ​ണ് എ​ല്ലാ​ത്തി​നും തു​ട​ക്ക​മി​ട്ട​ത്.

കു​ട്ടി കാ​ണി​ക്കു​ന്ന അ​ലോ​സ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ൻ​പി​ലി​രു​ന്ന വ്യ​ക്തി പ​ല​ത​വ​ണ മാ​ന്യ​മാ​യി അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും അ​തൊ​ന്നും വ​ക​വ​യ്ക്കാ​തെ ശ​ല്യം തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഒ​ടു​വി​ൽ ക്ഷ​മ ന​ശി​ച്ച ആ ​യാ​ത്ര​ക്കാ​ര​ൻ മി​ന്ന​ൽ വേ​ഗ​ത്തി​ൽ ത​ന്‍റെ സീ​റ്റ് പി​ന്നി​ലേ​ക്ക് ആ​ഞ്ഞു ച​രി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യി.

ത​ന്‍റെ കാ​ലു​ക​ൾ മ​ട​ക്കി സീ​റ്റി​നോ​ട് ചേ​ർ​ത്ത് വെ​ച്ചി​രു​ന്ന കു​ട്ടി​യു​ടെ മു​ട്ടു​ക​ൾ, സീ​റ്റ് പെ​ട്ടെ​ന്ന് പി​ന്നി​ലേ​ക്ക് വ​ന്ന ആ​ഘാ​ത​ത്തി​ൽ സ്വ​ന്തം മു​ഖ​ത്ത് ത​ന്നെ ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ ​ഒ​രൊ​റ്റ നീ​ക്ക​ത്തി​ൽ കു​ട്ടി​യു​ടെ പ​ല്ലു​ക​ൾ ത​ക​രു​ക​യും വാ​യ​യി​ൽ നി​ന്ന് ര​ക്തം വ​രി​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​യെ​യും സൗ​ക​ര്യ​ത്തെ​യും മാ​നി​ക്കാ​ത്ത​വ​ർ​ക്കു​ള്ള അ​ർ​ഹി​ച്ച ശി​ക്ഷ​യാ​ണി​തെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, ഒ​രു കു​ട്ടി​യോ​ട് ഇ​ത്ര​യും ക്രൂ​ര​മാ​യ രീ​തി​യി​ൽ പ്ര​തി​കാ​രം ചെ​യ്ത​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വെ​റു​മൊ​രു അ​ലോ​സ​ര​മാ​യി തു​ട​ങ്ങി​യ കാ​ര്യം ഒ​രു വ​ലി​യ ശാ​രീ​രി​ക അ​പ​ക​ട​മാ​യി മാ​റി​യ​ത് വി​മാ​ന​യാ​ത്ര​യി​ലെ മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​ക​ര​മാ​യ ചി​ന്ത​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

 

Viral

ഇതൊരു 'ന്യൂ ജനറേഷൻ' അച്ഛൻ; മകൾ കാമുകനുമായി ചാറ്റ് ചെയ്യുന്നത് പിന്നിൽ നിന്നും ഒളിഞ്ഞ് നോക്കി അച്ഛൻ

വാ​ക്കു​ക​ളേ​ക്കാ​ൾ വ​ലി​യ സ്വാ​ധീ​നം നി​ശ​ബ്ദ​ത​യ്ക്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ഹൃ​ദ്യ​മാ​യ ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

സ്വ​ന്തം മു​റി​യി​ൽ ഇ​രു​ന്ന് കാ​മു​ക​നു​മാ​യി ഫോ​ണി​ൽ ചാ​റ്റ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന മ​ക​ൾ, അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ച്ഛ​ൻ മു​റി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത് ശ്ര​ദ്ധി​ച്ച​തേ​യി​ല്ല.

സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​റു​ള്ള രോ​ഷ പ്ര​ക​ട​ന​ങ്ങ​ളോ ശ​കാ​ര​ങ്ങ​ളോ ഒ​ന്നും അ​വി​ടെ സം​ഭ​വി​ച്ചി​ല്ല എ​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

മ​ക​ളു​ടെ അ​ശ്ര​ദ്ധ​യും ഫോ​ണി​ലെ സം​ഭാ​ഷ​ണ​വും നേ​രി​ൽ ക​ണ്ടി​ട്ടും യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ശാ​ന്ത​നാ​യി നി​ല​കൊ​ള്ളാ​നാ​ണ് ആ ​അ​ച്ഛ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ശ​ബ്ദ​നാ​യി അ​വി​ടെ നി​ന്നു​കൊ​ണ്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ ആ ​നി​രീ​ക്ഷ​ണം ആ​യി​രം വാ​ക്കു​ക​ളേ​ക്കാ​ൾ തീ​വ്ര​മാ​യി​രു​ന്നു. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ ര​ക്ഷാ​ക​ർ​തൃ രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​ക​ര​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കാ​ണ് ഈ ​ല​ഘു വീ​ഡി​യോ വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഭ​യ​പ്പെ​ടു​ത്തി കീ​ഴ്പ്പെ​ടു​ത്തു​ന്ന​തി​നേ​ക്കാ​ൾ കു​ട്ടി​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ പ​ക്വ​ത​യാ​ർ​ന്ന പെ​രു​മാ​റ്റ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് ഈ ​അ​ച്ഛ​ൻ കാ​ണി​ച്ചു​ത​രു​ന്നു.

മ​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​യി ഇ​തി​നെ കാ​ണു​ന്ന​വ​രു​ണ്ടെ​ങ്കി​ലും, മി​ക്ക​വ​രും അ​ച്ഛ​ന്‍റെ ക്ഷ​മ​യെ​യും ആ​ത്മ​സം​യ​മ​ന​ത്തെ​യു​മാ​ണ് പ്ര​ശം​സി​ക്കു​ന്ന​ത്.

വി​ശ്വാ​സ​വും ആ​ശ​യ​വി​നി​മ​യ​വും മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ എ​ത്ര​ത്തോ​ളം പ്ര​ധാ​ന​മാ​ണെ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ദേ​ഷ്യ​ത്തി​ന് പ​ക​രം സ്നേ​ഹ​പൂ​ർ​ണ​മാ​യ നി​ശ​ബ്ദ​ത​യി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ഈ ​ശൈ​ലി പു​തി​യ കാ​ല​ത്തെ മാ​തൃ​കാ​പ​ര​മാ​യ ഒ​രു മാ​റ്റ​മാ​യാ​ണ് പ​ല​രും വി​ല​യി​രു​ത്തു​ന്ന​ത്.

Viral

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഒരു സ്കൂൾ വിദ്യാർഥിയുടെ വൈറൽ പോസ്

ഇ​ന്ത്യ​യി​ലെ ഒ​രു വി​ദ്യാ​ല​യ മു​റ്റ​ത്തു​നി​ന്നും പു​റ​ത്തു​വ​ന്ന കൗ​തു​ക​ക​ര​മാ​യ ഒ​രു ദൃ​ശ്യം ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണ്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ സ്കൂ​ളു​ക​ളി​ൽ ന​ട​ക്കാ​റു​ള്ള പ്ര​ഭാ​ത അ​സം​ബ്ലി​ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ച ഒ​രു നി​മി​ഷ​മാ​ണ് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ച​ത്.

ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന അ​തീ​വ ഗൗ​ര​വ​മേ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ വി​ചി​ത്ര​മാ​യ നി​ൽ​പ്പാ​ണ് ഈ ​ചി​രി​ക്ക് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം.

മൈ​താ​ന​ത്തെ ഉ​ണ​ങ്ങി​യ മ​ണ്ണി​ൽ നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ദേ​ശീ​യ​ഗാ​നം ആ​രം​ഭി​ച്ച നി​മി​ഷം എ​ന്തോ ആ​വ​ശ്യ​ത്തി​നാ​യി കൈ ​ഉ​യ​ർ​ത്തു​ക​യും ഒ​രു കാ​ൽ മു​ന്നോ​ട്ട് വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ ​ച​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​ൻ​പ് ഗാ​നം തു​ട​ങ്ങി​യ​തോ​ടെ ആ ​കു​ട്ടി അ​തേ​പ​ടി നി​ശ്ച​ല​നാ​യി നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യി. ഈ ​ദൃ​ശ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ഥി തി​ക​ഞ്ഞ അ​ച്ച​ട​ക്ക​ത്തോ​ടെ നേ​രെ നോ​ക്കി നി​ൽ​ക്കു​ന്ന​ത് കാ​ണാം.

ഈ ​ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും ഭാ​വ​ങ്ങ​ൾ ത​മ്മി​ലു​ള്ള വൈ​രു​ദ്ധ്യ​മാ​ണ് വീ​ഡി​യോ​യ്ക്ക് ഇ​ത്ര​യ​ധി​കം സ്വീ​കാ​ര്യ​ത ന​ൽ​കി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റി​ൽ ഈ ​ദൃ​ശ്യം പ​ട​ർ​ന്ന​തോ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

കു​ട്ടി​ക്കാ​ല​ത്തെ ഇ​ത്ത​രം നി​ഷ്ക​ള​ങ്ക​മാ​യ അ​ബ​ദ്ധ​ങ്ങ​ളെ ത​മാ​ശ​യാ​യി കാ​ണു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും. സ്കൂ​ൾ അ​സം​ബ്ലി​ക​ളി​ൽ ന​മ്മ​ളി​ൽ പ​ല​രും അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ഇ​ത്ത​രം അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ളെ പ​ല​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കൊ​പ്പം ത​ന്നെ, കു​ട്ടി​ക​ളു​ടെ സ്വാ​ഭാ​വി​ക​മാ​യ ച​ല​ന​ങ്ങ​ളെ അ​മി​ത ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കേ​ണ്ട​തി​ല്ല എ​ന്ന അ​ഭി​പ്രാ​യ​വും ശ​ക്ത​മാ​ണ്.

സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലെ കൊ​ച്ചു കൊ​ച്ചു സം​ഭ​വ​ങ്ങ​ൾ പോ​ലും ഇ​ന്ന​ത്തെ ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ എ​ങ്ങ​നെ വ​ലി​യ വാ​ർ​ത്ത​ക​ളാ​യി മാ​റു​ന്നു എ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണി​ത്.

സ്കൂ​ൾ മ​തി​ലു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​പ്പോ​കേ​ണ്ടി​യി​രു​ന്ന ഒ​രു ചെ​റി​യ നി​മി​ഷം, ക്യാ​മ​റ ക​ണ്ണു​ക​ളി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ അ​റി​യു​ന്ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി മാ​റി.

നി​ഷ്ക​ള​ങ്ക​മാ​യ ഒ​രു ബാ​ല്യ​കാ​ല അ​ബ​ദ്ധം എ​ന്ന​തി​ലു​പ​രി, ഗൗ​ര​വ​മേ​റി​യ ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ലും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന മ​നു​ഷ്യ​സ​ഹ​ജ​മാ​യ ത​മാ​ശ​ക​ളെ ഈ ​വീ​ഡി​യോ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ​ക്കി​ട​യി​ൽ പു​ഞ്ചി​രി പ​ട​ർ​ത്തു​ന്ന ഈ ​ദൃ​ശ്യം നി​ഷ്ക​ള​ങ്ക​മാ​യ ബാ​ല്യ​ത്തി​ന്‍റെ ഒ​രു മ​നോ​ഹ​ര​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി തു​ട​രു​ന്നു.

 

Viral

സിംഹത്തിന്‍റെ പിടിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പെ​ൺ​കു​ട്ടി; മാതാപിതാക്കളുടെ അശ്രദ്ധയെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ ഒ​രു ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് ചൈ​ന​യി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​ത്.

'ക്ലി​പ്‌​സ് യൂ​ണി​വേ​ഴ്സ്' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ​യി​ൽ, ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി സിം​ഹ​ത്തി​ന്‍റെ കൂ​ടി​ന് തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന​തും വി​ശ​ന്നു വ​ല​ഞ്ഞ നി​ല​യി​ലാ​യി​രു​ന്ന സിം​ഹം കു​ട്ടി​യെ പി​ടി​കൂ​ടാ​ൻ ആ​ഞ്ഞു ശ്ര​മി​ക്കു​ന്ന​തും കാ​ണാം.

പെ​ൺ​കു​ട്ടി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യ നി​മി​ഷം, അ​വ​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​വെ​ന്ന് ക​രു​തു​ന്ന ഒ​രാ​ൾ വ​ന്ന് ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ കു​ട്ടി​യെ വ​ലി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു.

കു​ട്ടി സു​ര​ക്ഷി​ത​യാ​യെ​ങ്കി​ലും ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളു​ടെ അ​ശ്ര​ദ്ധ​യി​ലേ​ക്കും മൃ​ഗ​ശാ​ല​ക​ളി​ലെ സു​ര​ക്ഷാ വീ​ഴ്ച​ക​ളി​ലേ​ക്കു​മാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

ഈ ​അ​പ​ക​ട​ത്തെ കേ​വ​ലം ഒ​രു യാ​ദൃ​ശ്ചി​ക​ത​യാ​യി കാ​ണാ​ൻ പ​ല​രും ത​യ്യാ​റ​ല്ല. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ൾ ഇ​ര​ക​ളോ​ട് സ​ഹ​താ​പം തോ​ന്നാ​റു​ണ്ടെ​ങ്കി​ലും, ഇ​വി​ടെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് കു​ട്ടി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മു​തി​ർ​ന്ന​വ​രെ​യാ​ണ്.

സു​ര​ക്ഷാ വേ​ലി​ക​ൾ മ​റി​ക​ട​ന്ന് കു​ഞ്ഞി​നെ സിം​ഹ​ത്തി​ന്‍റെ അ​ത്ര​യും അ​ടു​ത്ത് കൊ​ണ്ടു​പോ​യ​ത് എ​ന്തി​നാ​ണെ​ന്നും, കു​ട്ടി​യു​ടെ കൈ ​പി​ടി​ക്കാ​തെ ഇ​ത്ര​യും വ​ലി​യ റി​സ്ക് എ​ടു​ത്ത​ത് എ​ന്തി​നാ​ണെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചോ​ദി​ക്കു​ന്നു.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ്വ​ഭാ​വം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നി​രി​ക്കെ, മാ​താ​പി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​അ​ശ്ര​ദ്ധ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പ​ല​ർ​ക്കും.

മാ​താ​പി​താ​ക്ക​ളെ വി​മ​ർ​ശി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ മൃ​ഗ​ശാ​ല​ക​ളി​ലെ മൃ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ചും വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ ഉ​യ​രു​ന്നു​ണ്ട്.

വ​ള​രെ ചെ​റി​യ കൂ​ടു​ക​ളി​ൽ സിം​ഹ​ങ്ങ​ളെ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യാ​ണെ​ന്നും, വേ​ണ്ട​ത്ര ഭ​ക്ഷ​ണം ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് അ​വ ഇ​ത്ര​യും അ​ക്ര​മാ​സ​ക്ത​രാ​കു​ന്ന​തെ​ന്നും ക​മ​ന്‍റു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വി​നോ​ദ​ത്തി​നാ​യി വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​വി​ലി​ടു​ന്ന ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നും മൃ​ഗ​ശാ​ല​ക​ളി​ലെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഒ​ട്ടേ​റെ പേ​ർ രം​ഗ​ത്തെ​ത്തി.

സാ​ങ്കേ​തി​ക വി​ദ്യ​യും ലോ​ക​വും ഇ​ത്ര​യേ​റെ പു​രോ​ഗ​മി​ക്കു​മ്പോ​ഴും ഇ​ത്ത​രം പ്രാ​കൃ​ത​മാ​യ വി​നോ​ദ​ങ്ങ​ൾ തു​ട​രു​ന്ന​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Viral

ഇതിലും വലിയ റിലാക്സേഷൻ സ്വപ്നങ്ങളിൽ മാത്രം; ചെന്നൈയിലെ 'ചാമ്പി' കണ്ട് കൊറിയൻ കുട്ടിയുടെ കിളി പോയി

ചെ​ന്നൈ​യു​ടെ തി​ര​ക്കേ​റി​യ തെ​രു​വി​ലെ ഒ​രു കൊ​ച്ചു ബാ​ർ​ബ​ർ ഷോ​പ്പി​ൽ നി​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ഒ​രു ദൃ​ശ്യം ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

ത​മി​ഴ്നാ​ടി​ന്‍റെ ത​ല​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന ജ​ങ് ഏ ​എ​ന്ന കൊ​റി​യ​ൻ വ​നി​ത പ​ങ്കു​വെ​ച്ച ത​ന്‍റെ മ​ക​ന്‍റെ വീ​ഡി​യോ​യാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളെ ചി​രി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ ഒ​രു സാ​ധാ​ര​ണ സ​ലൂ​ണി​ൽ മു​ടി വെ​ട്ടാ​നെ​ത്തി​യ ഈ ​കൊ​റി​യ​ൻ ബാ​ല​ൻ അ​വി​ടു​ത്തെ പ​ര​മ്പ​രാ​ഗ​ത​മാ​യ ഇ​ന്ത്യ​ൻ 'ചാ​മ്പി' അ​ഥ​വാ ഹെ​ഡ് മ​സാ​ജ് അ​നു​ഭ​വി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ഒ​രു വി​ദേ​ശ ബാ​ല​ൻ ന​മ്മു​ടെ നാ​ട​ൻ ശൈ​ലി​യി​ലു​ള്ള മ​സാ​ജ് ഇ​ത്ര​യേ​റെ ആ​സ്വ​ദി​ക്കു​മെ​ന്ന് ആ​രും ക​രു​തി​യി​ട്ടു​ണ്ടാ​വി​ല്ല. ബാ​ർ​ബ​ർ ക​സേ​ര​യി​ൽ ഗൗ​ര​വ​ത്തോ​ടെ ഇ​രു​ന്ന കു​ട്ടി​യു​ടെ ത​ല​യി​ൽ ബാ​ർ​ബ​ർ ധാ​രാ​ള​മാ​യി എ​ണ്ണ തേ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ ചെ​റി​യൊ​രു കൗ​തു​ക​ത്തോ​ടെ​യും ആ​കാം​ക്ഷ​യോ​ടെ​യും ഇ​രു​ന്ന ബാ​ല​ൻ, ബാ​ർ​ബ​റു​ടെ കൈ​ക​ൾ ത​ല​യി​ൽ താ​ളാ​ത്മ​ക​മാ​യി ച​ലി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പൂ​ർ​ണ​മാ​യും ആ ​സു​ഖ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് മാ​റി.

ഇ​ന്ത്യ​ൻ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലെ പ്ര​ത്യേ​ക​ത​യാ​യ വേ​ഗ​ത്തി​ലു​ള്ള ത​ട്ട​ലു​ക​ളും വി​ര​ലു​ക​ൾ കൊ​ണ്ടു​ള്ള അ​മ​ർ​ത്ത​ലു​ക​ളും ആ ​കു​ട്ടി​ക്ക് വി​സ്മ​യ​മാ​യി​രു​ന്നു.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ​ന്‍റെ മു​ഖ​ത്തെ ഭാ​വ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞു. ആ​ദ്യം ഒ​രു വ​ലി​യ പു​ഞ്ചി​രി ന​ൽ​കി​യ കു​ട്ടി, മ​സാ​ജി​ന്‍റെ ആ​ഴം കൂ​ടി​യ​തോ​ടെ ക​ണ്ണു​ക​ൾ മെ​ല്ലെ പൂ​ട്ടി ക​സേ​ര​യി​ലേ​ക്ക് ചാ​ഞ്ഞി​രു​ന്നു.

ചു​റ്റു​മു​ള്ള ബ​ഹ​ള​ങ്ങ​ളൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ ത​ന്‍റേ​താ​യ ഒ​രു ലോ​ക​ത്തേ​ക്ക് അ​വ​ൻ മാ​റി​യ​തു​പോ​ലെ തോ​ന്നി​പ്പി​ച്ചു. നൂ​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ഈ ​മ​സാ​ജ് രീ​തി കേ​വ​ലം ഒ​രു മു​ടി​വെ​ട്ടി​ന് ശേ​ഷ​മു​ള്ള ച​ട​ങ്ങ​ല്ല, മ​റി​ച്ച് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്മേ​ഷം ന​ൽ​കു​ന്ന ഒ​രു ക​ല കൂ​ടി​യാ​ണ്.

ര​ക്ത​യോ​ട്ടം വ​ർ​ധി​പ്പി​ക്കാ​നും സ​മ്മ​ർ​ദ്ദ​ങ്ങ​ൾ കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്ന ഈ '​ചാ​മ്പി' ശൈ​ലി വി​ദേ​ശി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ന്നും കൗ​തു​ക​ക​ര​മാ​യ ഒ​ന്നാ​ണ്.

വീ​ഡി​യോ ക​ണ്ട പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്, ഒ​രു വ​ലി​യ ജോ​ലി ക​ഴി​ഞ്ഞ് ത​ള​ർ​ന്നെ​ത്തു​ന്ന മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ സ​മാ​ധാ​ന​ത്തോ​ടെ​യും റി​ലാ​ക്സേ​ഷ​നോ​ടെ​യു​മാ​ണ് ഈ ​കു​ട്ടി മ​സാ​ജ് സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്നാ​ണ്.

ചെ​ന്നൈ​യി​ലെ പ്രാ​ദേ​ശി​ക സം​സ്കാ​ര​വും കൊ​റി​യ​ൻ കു​ട്ടി​യി​ലൂ​ടെ പ്ര​തി​ഫ​ലി​ച്ച വി​ദേ​ശീ​യ​ത​യും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ അ​ത് മ​നോ​ഹ​ര​മാ​യ ഒ​രു സാം​സ്കാ​രി​ക വി​രു​ന്നാ​യി മാ​റി.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഇ​തി​നോ​ട​കം ഈ ​വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു. "ഈ ​കു​ട്ടി​യാ​ണ് ശ​രി​ക്കും ജീ​വി​തം ആ​സ്വ​ദി​ക്കു​ന്ന​ത്" എ​ന്ന രീ​തി​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്ന​ത്.

ര​ണ്ട് വ്യ​ത്യ​സ്ത സം​സ്കാ​ര​ങ്ങ​ൾ ഇ​ത്ര ല​ളി​ത​മാ​യി ഇ​ഴു​കി​ച്ചേ​രു​ന്ന​ത് കാ​ണാ​ൻ ത​ന്നെ ച​ന്ത​മു​ണ്ടെ​ന്ന് പ​ല​രും കു​റി​ച്ചു. ബാ​ർ​ബ​റു​ടെ പ്രാ​വീ​ണ്യ​ത്തെ​യും കു​ട്ടി​യു​ടെ നി​ഷ്ക​ള​ങ്ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളെ​യും സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

Viral

ബസിലും മാർക്കറ്റിലും സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; കള്ളൻ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന ലൈവ് ഡെമോ

പൊ​തു​വി​ട​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ഒ​രു പോ​ക്ക​റ്റ​ടി​ക്കാ​ര​ൻ ത​ന്‍റെ മോ​ഷ​ണ​രീ​തി​ക​ൾ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ കൃ​ത്യ​ത​യോ​ടെ വി​വ​രി​ക്കു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ബ​സു​ക​ളി​ലും ച​ന്ത​ക​ളി​ലും വെ​ച്ച് സാ​ധാ​ര​ണ​ക്കാ​രെ എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ ക​ബ​ളി​പ്പി​ക്കു​ന്ന​തെ​ന്ന് പ്ര​തി നേ​രി​ട്ട് വി​വ​രി​ക്കു​മ്പോ​ൾ, കേ​ട്ടു​നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും ഒ​രു നി​മി​ഷം അ​മ്പ​ര​ന്നു​പോ​യി.

സം​ഘ​ടി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു മോ​ഷ​ണ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ഇ​വ​ർ സ്വീ​ക​രി​ക്കു​ന്ന ത​ന്ത്ര​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രു​ടെ ക​ണ്ണു​തു​റ​പ്പി​ക്കു​ന്ന​താ​ണ്.

ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​രെ​യാ​ണ് ല​ക്ഷ്യ​മി​ടേ​ണ്ട​തെ​ന്ന് ഇ​വ​ർ ആ​ദ്യം ത​ന്നെ നി​ശ്ച​യി​ക്കും. വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പോ​ക്ക​റ്റി​ൽ ഇ​ട​യ്ക്കി​ടെ തൊ​ട്ടു​നോ​ക്കു​ന്ന​വ​രും, പേ​ഴ്സ് ഇ​രി​ക്കു​ന്ന ഭാ​ഗം വീ​ർ​ത്തി​രി​ക്കു​ന്ന​വ​രു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ.

ഒ​രാ​ളെ ല​ക്ഷ്യം വെ​ച്ചു​ക​ഴി​ഞ്ഞാ​ൽ സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ ആ ​വ്യ​ക്തി​യെ വ​ള​യു​ക​യും ശ്ര​ദ്ധ തി​രി​ക്കു​ക​യും ചെ​യ്യും. വി​ദ​ഗ്ധ​മാ​യാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഇ​ര​യു​ടെ പി​ന്നി​ലെ പോ​ക്ക​റ്റി​ൽ ര​ണ്ട് വി​ര​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ദ്യം സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കും. തൊ​ട്ടു​പി​ന്നാ​ലെ ബ്ലേ​ഡോ ചെ​റി​യ ക​ത്തി​യോ ഉ​പ​യോ​ഗി​ച്ച് പോ​ക്ക​റ്റി​ൽ വി​ള്ള​ലു​ണ്ടാ​ക്കും. ഈ ​പ്ര​ക്രി​യ​ക​ളൊ​ന്നും ഇ​ര​യാ​യ വ്യ​ക്തി അ​റി​യു​ക പോ​ലു​മി​ല്ല.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ണ​മോ പേ​ഴ്സോ കൈ​ക്ക​ലാ​ക്കി സം​ഘം പ​ല ദി​ശ​ക​ളി​ലേ​ക്ക് പി​രി​ഞ്ഞു​പോ​കും. ത​ങ്ങ​ൾ​ക്കു​മാ​ത്രം മ​ന​സി​ലാ​കു​ന്ന കോ​ഡ് ഭാ​ഷ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത്.

പ​ണ​ത്തെ 'പ​ത്തേ' എ​ന്നും പേ​ഴ്സി​നെ 'കി​റ്റ്' എ​ന്നു​മാ​ണ് ഇ​വ​ർ ര​ഹ​സ്യ​മാ​യി വി​ളി​ച്ചി​രു​ന്ന​ത്. ആ​ളു​ക​ൾ​ക്കി​ട​യി​ൽ വെ​ച്ച് സം​സാ​രി​ക്കു​മ്പോ​ൾ മ​റ്റാ​ർ​ക്കും സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു രീ​തി ഇ​വ​ർ പി​ന്തു​ട​രു​ന്ന​ത്.

എ​വി​ടെ ന​ട​ന്ന സം​ഭ​വ​മാ​ണെ​ന്ന് കൃ​ത്യ​മാ​യ സൂ​ച​ന​ക​ളി​ല്ലെ​ങ്കി​ലും, പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യ തോ​തി​ലു​ള്ള ജാ​ഗ്ര​ത സൃ​ഷ്ടി​ക്കാ​ൻ ഈ ​വീ​ഡി​യോ സ​ഹാ​യി​ക്കു​ന്നു​ണ്ട്. പോ​ക്ക​റ്റ​ടി​ക്കാ​രു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ൾ മ​ന​സി​ലാ​ക്കി യാ​ത്ര​ക്കാ​ർ സ്വ​യം മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദ്ദേ​ശി​ക്കു​ന്നു.

അ​ശ്ര​ദ്ധ​മാ​യി പ​ണ​മോ ഫോ​ണോ സൂ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ൽ ഉ​ട​ൻ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ഈ ​വീ​ഡി​യോ ഒ​രു ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Viral

യാത്രക്കാർ പലരും വരും, പോകും... പക്ഷേ ഈ ഡ്രൈവറുടെ ഹൃദയത്തിൽ ഒരാൾ മാത്രം; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു 'ജിമിക്കി' പ്രണയം

ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​രോ​ടു​ള്ള പ്ര​ണ​യം എ​ങ്ങ​നെ പ്ര​ക​ടി​പ്പി​ക്കാ​മെ​ന്ന​തി​ന്‍റെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കു​ഞ്ഞു വീ​ഡി​യോ.

ക​ണ്ണ് ചി​മ്മു​ന്ന വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് പാ​യു​ന്ന ഇ​ന്ന​ത്തെ ലോ​ക​ത്ത്, തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഒ​രാ​ൾ ത​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യെ എ​ത്ര​ത്തോ​ളം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​പി​ടി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

ഒ​രു ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ലെ വ​ള​രെ ല​ളി​ത​മാ​യ കാ​ഴ്ച​യാ​ണ് മെ​ർ​ലി​ൻ സു​ൽ​ത്താ​ന അ​ക​ണ്ട് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ക്രി​യേ​റ്റ​റി​ലൂ​ടെ പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

യാ​ത്ര​യ്ക്കി​ട​യി​ൽ ഓ​ട്ടോ​യു​ടെ മു​ൻ​വ​ശ​ത്തേ​ക്ക് നോ​ക്കി​യ മെ​ർ​ലി​ൻ ക​ണ്ട​ത് ഡ്രൈ​വ​റു​ടെ റി​യ​ർ വ്യൂ ​മി​റ​റി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന ഒ​രു ജോ​ടി ജി​മി​ക്കി ക​മ്മ​ലു​ക​ളാ​ണ്.

വാ​ഹ​ന​ത്തി​ന്‍റെ ച​ല​ന​ത്തി​നൊ​പ്പം താ​ള​ത്തി​ൽ ആ​ടു​ന്ന ആ ​ജി​മി​ക്കി​ക​ളും വി​ൻ​ഡ്ഷീ​ൽ​ഡി​ന് താ​ഴെ​യു​ള്ള ഒ​രു കൊ​ച്ചു ഫോ​ട്ടോ​യും ആ ​ഓ​ട്ടോ​ക്കാ​ര​ന്‍റെ ലോ​കം ആ​രു​ടേ​താ​ണെ​ന്ന് പ​റ​യാ​തെ പ​റ​ഞ്ഞു.

പൂ​ച്ചെ​ണ്ടു​ക​ളോ വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ളോ കൈ​മാ​റു​ന്ന​ത​ല്ല പ്ര​ണ​യ​മെ​ന്നും, മ​റി​ച്ച് പ​ങ്കാ​ളി​യു​ടെ സാ​ന്നി​ധ്യം ഓ​രോ നി​മി​ഷ​വും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണ് യ​ഥാ​ർ​ഥ സ്നേ​ഹ​മെ​ന്നും ഈ ​ദൃ​ശ്യ​ങ്ങ​ൾ ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ത​ന്‍റെ തൊ​ഴി​ലി​ട​ത്തി​ൽ പോ​ലും പ്രി​യ​പ്പെ​ട്ട​വ​ളു​ടെ ഓ​ർ​മ്മ​ക​ളെ അ​ല​ങ്കാ​ര​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ആ ​ഡ്രൈ​വ​റു​ടെ മ​ന​സി​നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ നെ​ഞ്ചി​ലേ​റ്റി​യ​ത്.

ഓ​ട്ടോ​യി​ൽ ഓ​രോ ദി​വ​സ​വും അ​നേ​കം യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്നു​ണ്ടാ​കാം, എ​ന്നാ​ൽ ആ ​ഡ്രൈ​വ​റു​ടെ മ​ന​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി ത​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​ണെ​ന്ന ക്രി​യേ​റ്റ​റു​ടെ വ​രി​ക​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്ന​ത്.

"പു​രു​ഷ​ന്മാ​ർ പ്ര​ണ​യി​ക്കു​മ്പോ​ൾ" എ​ന്ന ല​ളി​ത​മാ​യ വാ​ച​ക​ത്തി​ലൂ​ടെ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​വീ​ഡി​യോ പ്ര​ണ​യ​ത്തി​ന്‍റെ പു​തി​യൊ​രു നി​ർ​വ്വ​ച​ന​മാ​ണ് ന​ൽ​കു​ന്ന​ത്.

പ​ങ്കാ​ളി​ക​ൾ ത​മ്മി​ലു​ള്ള ഗാ​ഢ​മാ​യ ബ​ന്ധം ഇ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​ന്ന​തെ​ന്നും ആ​ത്മാ​ർ​ഥ​മാ​യ പ്ര​ണ​യം ക​ണ്ടെ​ത്താ​ൻ ഇ​നി​യും വൈ​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് വീ​ഡി​യോ ക​ണ്ട പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

വി​പ​ണി​യി​ലെ തി​ള​ക്ക​മു​ള്ള പ്ര​ണ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളേ​ക്കാ​ൾ എ​ത്ര​യോ മു​ക​ളി​ലാ​ണ് ഇ​ത്ത​രം നി​ശ​ബ്ദ​മാ​യ ക​രു​ത​ലു​ക​ൾ എ​ന്ന് ഈ ​ഓ​ട്ടോ യാ​ത്ര ന​മു​ക്ക് മ​ന​സി​ലാ​ക്കി​ത്ത​രു​ന്നു.

Viral

പാമ്പും ഗോവണിയും ബോർഡിലല്ല, മുറിക്കുള്ളിൽ ജീവനുള്ള പാമ്പുകൾക്കൊപ്പം; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

സാ​ഹ​സി​ക​ത​യ്ക്ക് വേ​ണ്ടി സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

കു​ട്ടി​ക്കാ​ലം മു​ത​ൽ ന​മു​ക്കെ​ല്ലാ​വ​ർ​ക്കും സു​പ​രി​ചി​ത​മാ​യ പാ​മ്പും ഗോ​വ​ണി​യും എ​ന്ന ക​ളി ഇ​ത്ര​യേ​റെ ഭീ​ക​ര​മാ​യ രീ​തി​യി​ൽ ആ​രെ​ങ്കി​ലും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ആ​രും സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​ക്കാ​ണി​ല്ല.

അ​ടു​ത്തി​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​ലൂ​ടെ പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. മു​റി​യി​ലാ​കെ ജീ​വ​നു​ള്ള പാ​മ്പു​ക​ളെ തു​റ​ന്നു​വി​ട്ട്, അ​തി​നി​ട​യി​ൽ വെ​ച്ച് ഈ ​ക​ളി ക​ളി​ക്കു​ന്ന ഒ​രു യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

കൈ​കാ​ലു​ക​ൾ ബ​ന്ധി​ക്ക​പ്പെ​ട്ട അ​വ​സ്ഥ​യി​ലു​ള്ള ഇ​യാ​ൾ മു​റി​യി​ലു​ള്ള യ​ഥാ​ർ​ഥ ഗോ​വ​ണി​ക​ളി​ലൂ​ടെ ക​യ​റി ക​ളി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ശ്വാ​സ​മ​ട​ക്കി​യ​ല്ലാ​തെ ആ​ർ​ക്കും ക​ണ്ടു​തീ​ർ​ക്കാ​നാ​വി​ല്ല.

പ്ര​കോ​പി​ത​രാ​യ പാ​മ്പു​ക​ൾ ഇ​യാ​ളെ നി​ര​ന്ത​രം ആ​ക്ര​മി​ക്കാ​ൻ മു​തി​രു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വീ​ഡി​യോ പ​ങ്കു​വെ​ച്ച് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ 20 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ഇ​ത് ക​ണ്ടു​ക​ഴി​ഞ്ഞു.

സാ​ഹ​സി​ക​ത​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​മാ​ണ് സൈ​ബ​ർ ലോ​ക​ത്ത് ഉ​യ​രു​ന്ന​ത്.

വെ​റു​മൊ​രു വി​നോ​ദ​ത്തി​ന് വേ​ണ്ടി മി​ണ്ടാ​പ്രാ​ണി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നെ​യും സ്വ​ന്തം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തി​നെ​യും പ​ല​രും ചോ​ദ്യം ചെ​യ്യു​ന്നു.

ഇ​ത് യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ന്ന​താ​ണോ അ​തോ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച​താ​ണോ എ​ന്ന കാ​ര്യ​ത്തി​ലും ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

ത​മാ​ശ ക​ല​ർ​ന്ന ക​മ​ന്‍റു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഒ​രു​പോ​ലെ വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്നു​ണ്ട്. മ​നു​ഷ്യ​ൻ എ​ന്തി​നാ​ണ് ഇ​ത്ര​യും ക്രൂ​ര​മാ​യ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ചോ​ദ്യം.

എ​ന്തു​ത​ന്നെ​യാ​യാ​ലും വൈ​റ​ൽ ഭ്രാ​ന്ത് മ​നു​ഷ്യ​നെ എ​ങ്ങോ​ട്ടാ​ണ് എ​ത്തി​ക്കു​ന്ന​ത് എ​ന്ന​തി​ലേ​ക്കു​ള്ള ഒ​രു വി​ര​ൽ​ചൂ​ണ്ട​ലാ​യി ഈ ​വീ​ഡി​യോ മാ​റി​ക്ക​ഴി​ഞ്ഞു.

Viral

തളരാത്ത മനസ്, വിറയ്ക്കാത്ത മുദ്രകൾ; പരിമിതികളെ ചക്രക്കസേരയിലിരുത്തി വിസ്മയ ഭ​ര​ത​നാ​ട്യം

ഡ​ൽ​ഹി​യി​ലെ ഒ​രു നൃ​ത്ത​വേ​ദി​യി​ൽ അ​ടു​ത്തി​ടെ അ​ര​ങ്ങേ​റി​യ ഭ​ര​ത​നാ​ട്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​സ്മ​യ​ത്തി​നു​മാ​ണ് വ​ഴി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ നൃ​ത്ത​പ​രി​പാ​ടി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ഒ​രു കൂ​ട്ടം ക​ലാ​കാ​ര​ന്മാ​രാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്.

ത​ങ്ങ​ളു​ടെ വീ​ൽ​ചെ​യ​റു​ക​ളെ ക​ല​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി​യ ഈ ​സം​ഘം, പ​രി​മി​തി​ക​ൾ എ​ന്ന​ത് വെ​റും തോ​ന്ന​ൽ മാ​ത്ര​മാ​ണെ​ന്ന് ലോ​ക​ത്തി​ന് മു​ന്നി​ൽ തെ​ളി​യി​ച്ചു.

ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'വീ ​ആ​ർ വ​ൺ' എ​ന്ന നൃ​ത്ത​സം​ഘ​മാ​ണ് ഈ ​അ​ത്ഭു​ത പ്ര​ക​ട​ന​ത്തി​ന് പി​ന്നി​ൽ. ഹു​സ്നൈ​ൻ എ​ന്ന ക​ലാ​കാ​ര​ൻ 2016-ൽ ​രൂ​പീ​ക​രി​ച്ച ഈ ​സം​ഘ​ത്തി​ൽ 100 -ഓ​ളം അം​ഗ​ങ്ങ​ളു​ണ്ട്.

ഭ​ര​ത​നാ​ട്യ​ത്തി​ലെ ക​ഠി​ന​മാ​യ മു​ദ്ര​ക​ളും ച​ല​ന​ങ്ങ​ളും വീ​ൽ​ചെ​യ​റി​ലി​രു​ന്നു കൊ​ണ്ട് ത​ന്നെ ഒ​ട്ടും താ​ളം തെ​റ്റാ​തെ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചു. നൃ​ത്ത​ത്തി​നി​ട​യി​ൽ വീ​ൽ​ചെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ ന​ട​ത്തി​യ സാ​ഹ​സി​ക നീ​ക്ക​ങ്ങ​ൾ കാ​ണി​ക​ളെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​മ്പ​ര​പ്പി​ച്ചു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഈ ​ക​ലാ​കാ​ര​ന്മാ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും ആ​ത്മ​വി​ശ്വാ​സ​ത്തെ​യും അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

നൃ​ത്തം കേ​വ​ലം കാ​ലു​ക​ൾ കൊ​ണ്ടു​ള്ള ച​ല​ന​മ​ല്ലെ​ന്നും അ​ത് ഹൃ​ദ​യ​ത്തി​ൽ നി​ന്ന് വ​രു​ന്ന​താ​ണെ​ന്നും ഈ ​ക​ലാ​കാ​ര​ന്മാ​ർ ഓ​രോ ചു​വ​ടി​ലും ഓ​ർ​മ്മി​പ്പി​ച്ചു.

ദ​യ​യ​ല്ല, മ​റി​ച്ച് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ അം​ഗീ​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന വ​ലി​യ സ​ന്ദേ​ശ​വും ഈ ​സം​ഘം ലോ​ക​ത്തി​ന് ന​ൽ​കു​ന്നു.

ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടെ​ങ്കി​ൽ ഏ​ത് പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ന്ന് സ്വ​പ്ന​ങ്ങ​ൾ കീ​ഴ​ട​ക്കാ​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​ഡ​ൽ​ഹി​യി​ലെ നൃ​ത്ത സം​ഘം മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

Viral

പൂജ ഹെഗ്‌ഡെയെ സൈഡാക്കി കുട്ടിത്താരം; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഒരു 'മാസ്' ഡാൻസ്

ആ​ഘോ​ഷ​വേ​ദി​ക​ളി​ലെ വ​ലി​യ താ​ര​ങ്ങ​ളേ​ക്കാ​ൾ ചി​ല​പ്പോ​ൾ കാ​ണി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ക തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തു​ന്ന ചെ​റി​യ അ​തി​ഥി​ക​ളാ​യി​രി​ക്കും.

അ​ത്ത​ര​ത്തി​ൽ ബോ​ളി​വു​ഡ് സു​ന്ദ​രി പൂ​ജ ഹെ​ഗ്‌​ഡെ​യെ​പോ​ലും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് ഒ​രു കൊ​ച്ചു ബാ​ല​ൻ ന​ട​ത്തി​യ ത​ക​ർ​പ്പ​ൻ നൃ​ത്ത​പ്ര​ക​ട​ന​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലെ സം​സാ​ര​വി​ഷ​യം.

ഒ​രു പൊ​തു​പ​രി​പാ​ടി​ക്കി​ടെ വേ​ദി​യി​ലെ​ത്തി​യ ഈ ​മി​ടു​ക്ക​ൻ യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ, അ​തി​വേ​ഗ​ത്തി​ലു​ള്ള ചു​വ​ടു​ക​ളു​മാ​യി ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​പ്പോ​ൾ സ​ദ​സ് ഒ​ന്ന​ട​ങ്കം ആ​വേ​ശ​ത്തി​ലാ​യി.

ത​ന്‍റെ തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന​ത് ഇ​ന്ത്യ​യൊ​ട്ടാ​കെ ആ​രാ​ധ​ക​രു​ള്ള ഒ​രു വ​ലി​യ ന​ടി​യാ​ണെ​ന്ന യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള അ​വ​ന്‍റെ ഓ​രോ ച​ല​ന​വും പ്രൊ​ഫ​ഷ​ണ​ൽ ന​ർ​ത്ത​ക​രെ​പ്പോ​ലും വെ​ല്ലു​ന്ന​താ​യി​രു​ന്നു.

ഈ ​കൊ​ച്ചു ക​ലാ​കാ​ര​ന്‍റെ എ​ന​ർ​ജി ക​ണ്ട പൂ​ജ ഹെ​ഗ്‌​ഡെ​യും ആ​വേ​ശ​ഭ​രി​ത​യാ​യി. അ​വ​നൊ​പ്പം താ​ളം പി​ടി​ക്കാ​നും അ​വ​ന്‍റെ ചു​വ​ടു​ക​ൾ അ​നു​ക​രി​ക്കാ​നും ന​ടി ശ്ര​മി​ച്ചെ​ങ്കി​ലും കു​ട്ടി​യു​ടെ വേ​ഗ​ത​യ്ക്കൊ​പ്പം എ​ത്താ​ൻ പൂ​ജ​യ്ക്ക് അ​ല്പം പ്ര​യാ​സ​പ്പെ​ടേ​ണ്ടി വ​ന്നു.

ത​ന്നേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ കു​ട്ടി നൃ​ത്തം ചെ​യ്യു​ന്ന​ത് ക​ണ്ട് ചി​രി​യോ​ടെ​യും ക​യ്യ​ടി​ക​ളോ​ടെ​യു​മാ​ണ് താ​രം അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്. സെ​ലി​ബ്രി​റ്റി ഇ​മേ​ജു​ക​ൾ മാ​റ്റി​വെ​ച്ച് ആ ​കു​ട്ടി​യു​ടെ പ്ര​ക​ട​ന​ത്തെ ഒ​രു സാ​ധാ​ര​ണ ആ​രാ​ധ​ക​യെ​പ്പോ​ലെ ആ​സ്വ​ദി​ച്ച പൂ​ജ​യു​ടെ പെ​രു​മാ​റ്റ​വും വ​ലി​യ രീ​തി​യി​ൽ പ്ര​ശം​സി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്. പ്ര​മു​ഖ ന​ട​ൻ ധ​നു​ഷി​ന്‍റെ മ​ക​നാ​ണോ ഇ​തെ​ന്നു​പോ​ലും ചി​ല​ർ കൗ​തു​ക​ത്തോ​ടെ ചോ​ദി​ക്കു​ന്നു​ണ്ട്.

സെ​ലി​ബ്രി​റ്റി​ക​ളെ​ക്കാ​ൾ മി​ക​ച്ച ചു​വ​ടു​ക​ളാ​ണ് ഈ ​കു​ട്ടി കാ​ഴ്ച​വെ​ച്ച​തെ​ന്നും, അ​വ​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഏ​വ​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ആ​രാ​ധ​ക​ർ കു​റി​ച്ചു.

ചു​റ്റും ആ​രു​ണ്ടെ​ന്ന​ല്ല, ന​മ്മ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന ആ​വേ​ശ​മാ​ണ് ന​മ്മ​ളെ താ​ര​മാ​ക്കു​ന്ന​തെ​ന്ന് ഈ ​വീ​ഡി​യോ വീ​ണ്ടും തെ​ളി​യി​ക്കു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ക്കു​ന്ന ഇ​ത്ത​രം കൊ​ച്ചു നി​മി​ഷ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും വ​ലി​യ വാ​ർ​ത്ത​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഹൃ​ദ്യ​മാ​കു​ന്ന​ത്.

Viral

"പണമല്ല, അച്ഛന്‍റെ സ്നേഹമാണിത്"; ലോകം ഏറ്റെടുത്ത ഒരു വികാരഭരിത യാത്രയയപ്പ്

ഒ​ര​ച്ഛ​ന്‍റെ സ്നേ​ഹം അ​ള​ക്കാ​ൻ വാ​ക്കു​ക​ൾ മ​തി​യാ​കി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സൈ​ബ​ർ ലോ​ക​ത്ത് ത​രം​ഗ​മാ​കു​ന്ന​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര തി​രി​ക്കാ​നൊ​രു​ങ്ങു​ന്ന മ​ക​ളെ യാ​ത്ര​യാ​ക്കാ​ൻ ഓ​ടി​യെ​ത്തു​ന്ന ഒ​ര​ച്ഛ​ന്‍റെ ഈ ​വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യ​മാ​ണ് കീ​ഴ​ട​ക്കി​യ​ത്.

ട്രെ​യി​ൻ പു​റ​പ്പെ​ടാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഓ​ടി​വ​രു​ന്ന ആ ​അ​ച്ഛ​ൻ മ​ക​ൾ​ക്കാ​യി ക​രു​തി​യ ഒ​രു കു​പ്പി പാ​നീ​യ​വും ഭ​ക്ഷ​ണ​പ്പൊ​തി​യും അ​വ​ളു​ടെ കൈ​ക​ളി​ൽ ഏ​ൽ​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ആ ​ക​രു​ത​ൽ അ​വി​ടെ​യും അ​വ​സാ​നി​ച്ചി​ല്ല.

ത​ന്‍റെ കൈ​വ​ശ​മു​ള്ള പ​ണം മു​ഴു​വ​ൻ ന​ൽ​കാ​നാ​യി അ​ദ്ദേ​ഹം ത​ന്‍റെ പാ​ന്‍റി​ന്‍റെ​യും ഷ​ർ​ട്ടി​ന്‍റെ​യും പോ​ക്ക​റ്റു​ക​ൾ ഒ​ന്നൊ​ഴി​യാ​തെ പ​രി​ശോ​ധി​ക്കു​ന്ന ആ ​നി​മി​ഷം ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ണ്ണ് നി​റ​യ്ക്കു​ന്ന​താ​ണ്.

ത​നി​ക്ക് പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് മ​ക​ൾ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത് കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​കാ​തെ അ​ദ്ദേ​ഹം നി​ർ​ബ​ന്ധ​പൂ​ർ​വ്വം ആ ​തു​ക മ​ക​ളെ ഏ​ൽ​പ്പി​ക്കു​ന്നു.

ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ഴും ത​ന്‍റെ പ്രി​യ​പ്പെ​ട്ട മ​ക​ൾ കാ​ഴ്ച​യി​ൽ നി​ന്ന് മ​റ​യു​ന്ന​ത് വ​രെ പ്ലാ​റ്റ്‌​ഫോ​മി​ൽ നോ​ക്കി​നി​ൽ​ക്കു​ന്ന ആ ​അ​ച്ഛ​ന്‍റെ രൂ​പം നി​ശ​ബ്ദ​മാ​യ സ്നേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്.

ട്രെ​യി​ൻ എ​ത്ര ദൂ​രേ​ക്ക് പോ​യാ​ലും അ​ച്ഛ​ന്‍റെ സ്നേ​ഹം അ​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഓ​ടി​യെ​ത്തു​മെ​ന്ന വീ​ഡി​യോ​യി​ലെ വ​രി​ക​ൾ ഓ​രോ മ​ക്ക​ളു​ടെ​യും ഉ​ള്ളു​ല​യ്ക്കു​ന്ന​താ​ണ്.

ഇ​തി​നോ​ട​കം 60 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ ത​ങ്ങ​ളു​ടെ അ​ച്ഛ​നെ​ക്കു​റി​ച്ചു​ള്ള മ​ധു​ര​മാ​യ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

അ​ച്ഛ​ൻ അ​ധി​കം സം​സാ​രി​ക്കി​ല്ലാ​യി​രി​ക്കാം, എ​ന്നാ​ൽ മ​ക്ക​ളെ ഒ​രി​ക്ക​ലും വി​ശ​ന്നി​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത ആ ​ക​രു​ത​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ശു​ദ്ധ​മാ​യ സ്നേ​ഹ​മാ​ണെ​ന്ന് പ​ല​രും കു​റി​ച്ചു.

ചെ​റി​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ വ​ലി​യ സ​ന്തോ​ഷ​ങ്ങ​ൾ ന​ൽ​കു​ന്ന അ​ച്ഛ​ന്‍റെ ഈ ​സ്നേ​ഹ​പ്ര​ക​ട​നം ത​ങ്ങ​ളു​ടെ കോ​ളേ​ജ് കാ​ല​ഘ​ട്ട​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു എ​ന്നാ​ണ് മ​റ്റ് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ലോ​ക​ത്തി​ന് അ​ദ്ദേ​ഹം ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി​രി​ക്കാം, പ​ക്ഷേ ആ ​മ​ക​ൾ​ക്ക് അ​ദ്ദേ​ഹം അ​വ​ളു​ടെ ലോ​കം ത​ന്നെ​യാ​ണെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച ഈ ​ദൃ​ശ്യം ഇ​ന്‍റ​ർ​നെ​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച വീ​ഡി​യോ​ക​ളി​ൽ ഒ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

 

Viral

യാത്രയയപ്പ് വേദനയായി, പക്ഷേ അനിയൻ തളർന്നില്ല; പെങ്ങളുടെ വണ്ടിക്ക് പിന്നാലെ 70 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഒരു അനിയൻ

സ​ഹോ​ദ​ര​സ്നേ​ഹ​ത്തി​ന്‍റെ തീ​വ്ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ബി​ഹാ​റി​ലെ പൂ​ർ​ണി​യ ജി​ല്ല​യി​ലു​ള്ള ച​മ്പാ ന​ഗ​റി​ൽ നി​ന്നും പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ, വി​വാ​ഹം ക​ഴി​ഞ്ഞ് ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന സ​ഹോ​ദ​രി​യെ പി​രി​യാ​ൻ ക​ഴി​യാ​തെ ഒ​പ്പം കൂ​ടി​യ ഒ​രു അ​നി​യ​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

വി​വാ​ഹാ​ന​ന്ത​ര​മു​ള്ള വി​ട​വാ​ങ്ങ​ൽ ച​ട​ങ്ങാ​യ 'വി​ദാ​യി'​ക്ക് ശേ​ഷം വ​ധു​വും സം​ഘ​വും വാ​ഹ​ന​ത്തി​ൽ ക​യ​റി പു​റ​പ്പെ​ട്ട​പ്പോ​ൾ, ആ ​വാ​ഹ​ന​ത്തി​ൽ ത​നി​ക്ക് ഇ​ട​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടും മ​നം​മ​ടു​ക്കാ​തെ ത​ന്‍റെ സൈ​ക്കി​ളി​ൽ അ​വ​രെ പി​ന്തു​ട​രാ​ൻ ഈ ​ബാ​ല​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം 70 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട ചേ​ച്ചി സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് പി​ന്നാ​ലെ ഈ ​കൊ​ച്ചു​സ​ഹോ​ദ​ര​ൻ സൈ​ക്കി​ൾ ച​വി​ട്ടി​യ​ത്. ബി​ഹാ​റി​ലെ പ​ര​മ്പ​രാ​ഗ​ത​മാ​യ 'ലോ​ക്ന' ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ഈ ​യാ​ത്ര.

വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വാ​ഹ​ബ​ന്ധം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്യു​ന്ന സു​പ്ര​ധാ​ന​മാ​യ ഈ ​ച​ട​ങ്ങി​ൽ സ​ഹോ​ദ​ര​ന്‍റെ സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണ്.

എ​ന്നാ​ൽ വാ​ഹ​ന സൗ​ക​ര്യ​ത്തി​ന്‍റെ കു​റ​വ് മൂ​ലം മ​റ്റു​ള്ള​വ​ർ അ​വ​നെ അ​വ​ഗ​ണി​ച്ച​പ്പോ​ൾ, ത​ന്‍റെ സ്നേ​ഹം തെ​ളി​യി​ക്കാ​ൻ അ​വ​ൻ സൈ​ക്കി​ളി​നെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്‍റ​ർ​നെ​റ്റി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി പേ​രാ​ണ് വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ ഓ​ർ​ത്തു​പോ​കു​ന്നു​വെ​ന്നും ഇ​താ​ണ് പ​വി​ത്ര​മാ​യ ബ​ന്ധ​മെ​ന്നും പ​ല​രും കു​റി​ച്ചു. എ​ന്നാ​ൽ ഇ​തി​നോ​ടൊ​പ്പം ത​ന്നെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

ഒ​രാ​ൾ​ക്ക് കൂ​ടി ഇ​രി​ക്കാ​ൻ പാ​ക​ത്തി​ൽ ഒ​രു സീ​റ്റ് പോ​ലും ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത വ​ര​ന്‍റെ വീ​ട്ടു​കാ​രു​ടെ ന​ട​പ​ടി തി​ക​ച്ചും ക്രൂ​ര​മാ​ണെ​ന്നും സ്നേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു കു​ട്ടി​യെ ഇ​ത്ര​യും ദൂ​രം ക​ഷ്ട​പ്പെ​ടു​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നും ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

എ​ങ്കി​ലും എ​ല്ലാ ത​ട​സ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് ത​ന്‍റെ സ​ഹോ​ദ​രി​യോ​ടു​ള്ള ക​രു​ത​ൽ പ്ര​ക​ടി​പ്പി​ച്ച ആ ​അ​നി​യ​ൻ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം ത​ന്നെ​യാ​ണ്.

Viral

കാലത്തിന് മായ്ക്കാനാവാത്ത സൗഹൃദം; 28 വർഷത്തിന് ശേഷം അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ

ന​ഷ്ട​പ്പെ​ട്ടു​പോ​യെ​ന്ന് ക​രു​തി​യ സൗ​ഹൃ​ദം 28 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം തി​രി​കെ ല​ഭി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന വൈ​കാ​രി​ക​ത വി​വ​രി​ക്കാ​നാ​വി​ല്ല. അ​ത്ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ണ് ന​ന​യി​ക്കു​ന്ന ഹൃ​ദ്യ​മാ​യ ഒ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ആ​കാ​ൻ​ഷ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​ക​ഥ പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ത​ന്‍റെ അ​മ്മ​യും അ​വ​രു​ടെ പ​ഴ​യ​കാ​ല ഉ​റ്റ​സു​ഹൃ​ത്തും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം വീ​ണ്ടെ​ടു​ക്കാ​ൻ നി​മി​ത്ത​മാ​യ​ത് മ​ക​ൾ യാ​ദൃ​ശ്ചി​ക​മാ​യി ക​ണ്ടെ​ത്തി​യ ഒ​രു പ​ഴ​യ ക​ത്താ​യി​രു​ന്നു.

1996-ൽ ​അ​മ്മ​യു​ടെ ഉ​റ്റ​സു​ഹൃ​ത്ത് എ​ഴു​തി​യ ആ ​ക​ത്ത് വീ​ണു​കി​ട്ടി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. കോ​ളേ​ജ് പ​ഠ​ന​കാ​ല​ത്തി​ന് ശേ​ഷം വി​വാ​ഹി​ത​രാ​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള ബ​ന്ധം മു​റി​ഞ്ഞു​പോ​യ​ത്.

ത​ന്‍റെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രി​യെ അ​മ്മ എ​ത്ര​ത്തോ​ളം മി​സ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ മ​ക​ൾ, ആ ​ക​ത്തി​ലെ പ​ഴ​യ വി​ലാ​സം തേ​ടി​യി​റ​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട​തു​കൊ​ണ്ട് ത​ന്നെ ആ ​വി​ലാ​സ​ത്തി​ൽ സു​ഹൃ​ത്ത് ഇ​പ്പോ​ഴും ഉ​ണ്ടാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ നി​ശ്ച​യ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. എ​ങ്കി​ലും അ​മ്മ​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ൽ അ​വ​ർ യാ​ത്ര തി​രി​ച്ചു.

യാ​ത്ര​യി​ലു​ട​നീ​ളം അ​മ്മ​യു​ടെ ക​ണ്ണു​ക​ളി​ൽ ദൃ​ശ്യ​മാ​യ പ്ര​തീ​ക്ഷ​യും ആ​കാം​ക്ഷ​യും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ ശേ​ഷം നാ​ട്ടു​കാ​രോ​ട് ചോ​ദി​ച്ചും തി​ര​ഞ്ഞു​മാ​ണ് ഒ​ടു​വി​ൽ ആ ​വീ​ട് അ​വ​ർ ക​ണ്ടെ​ത്തു​ന്ന​ത്.

നീ​ണ്ട 28 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ത​ന്‍റെ ഉ​റ്റ സു​ഹൃ​ത്തി​നെ ക​ണ്ടു​മു​ട്ടി​യ നി​മി​ഷം അ​മ്മ​യ്ക്കും കൂ​ട്ടു​കാ​രി​ക്കും ത​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ അ​ട​ക്കാ​നാ​യി​ല്ല. ക​ണ്ട​പ്പോ​ൾ ത​ന്നെ പ​ര​സ്പ​രം തി​രി​ച്ച​റി​ഞ്ഞ അ​വ​ർ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് കെ​ട്ടി​പ്പി​ടി​ക്കു​ന്ന ദൃ​ശ്യം ഏ​വ​രു​ടെ​യും ഉ​ള്ളു​ല​യ്ക്കു​ന്ന​താ​ണ്.

'അ​മ്മ​യ്ക്കാ​യി ഇ​ത് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷം' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് വൈ​റ​ലാ​യ​ത്. 10 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ സ്നേ​ഹം തു​ളു​മ്പു​ന്ന നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളു​ടെ കൊ​ച്ചു കൊ​ച്ചു ആ​ഗ്ര​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് അ​ത് ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന മ​ക്ക​ൾ ഇ​ന്ന​ത്തെ കാ​ല​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് പ​ല​രും കു​റി​ക്കു​ന്നു.

ന​ഷ്ട​പ്പെ​ട്ടു​പോ​യ സൗ​ഹൃ​ദ​ങ്ങ​ൾ​ക്കും ബ​ന്ധ​ങ്ങ​ൾ​ക്കും കാ​ല​ത്തി​ന് പോ​ലും മാ​യ്ക്കാ​ൻ ക​ഴി​യാ​ത്ത തി​ള​ക്ക​മു​ണ്ടെ​ന്ന് ഈ ​സം​ഭ​വം ന​മ്മെ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Viral

ബാൽക്കണിയിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകനായി 'ബ്ലിങ്കിറ്റ്' ഏജന്‍റ്: പൂനെയിൽ നിന്നൊരു വൈറൽ വീഡിയോ

പൂനെയി​ൽ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ അ​ർ​ദ്ധ​രാ​ത്രി​യി​ൽ നേ​രി​ട്ട അ​പ്ര​തീ​ക്ഷി​ത കു​രു​ക്കും അ​തി​ൽ നി​ന്നു​ള്ള അ​വ​രു​ടെ ര​സ​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ലു​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലെ സം​സാ​ര​വി​ഷ​യം.

പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ സ്വ​ന്തം വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ലോ​ക്കാ​യി​പ്പോ​യ സു​ഹൃ​ത്തു​ക്ക​ൾ, ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന മാ​താ​പി​താ​ക്ക​ളെ ഉ​ണ​ർ​ത്താ​തെ ത​ങ്ങ​ൾ അ​ക​പ്പെ​ട്ട കു​രു​ക്കി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ണ്ടെ​ത്തി​യ വി​ചി​ത്ര​വും എ​ന്നാ​ൽ ബു​ദ്ധി​പ​ര​വു​മാ​യ വ​ഴി​യാ​ണ് എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്.

പ​രി​ഭ്രാ​ന്ത​രാ​കു​ന്ന​തി​ന് പ​ക​രം സ​മ​യോ​ചി​ത​മാ​യി ചി​ന്തി​ച്ച ഇ​വ​ർ സ​ഹാ​യ​ത്തി​നാ​യി ഒ​രു ബ്ലി​ങ്കി​റ്റ് ഡെ​ലി​വ​റി ഏ​ജ​ന്‍റി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

സ്പെ​യ​ർ കീ ​ഇ​രി​ക്കു​ന്ന സ്ഥ​ലം ഫോ​ണി​ലൂ​ടെ കൃ​ത്യ​മാ​യി പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യും വീ​ട്ടു​കാ​ർ അ​റി​യാ​തെ അ​ക​ത്തു ക​യ​റി ബാ​ൽ​ക്ക​ണി വാ​തി​ൽ തു​റ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് തി​ക​ഞ്ഞ ശാ​ന്ത​ത​യോ​ടെ വീ​ടി​നു​ള്ളി​ലെ​ത്തി വാ​തി​ൽ തു​റ​ന്നു കൊ​ടു​ത്ത ഡെ​ലി​വ​റി ഏ​ജ​ന്‍റ് ഈ ​ക​ഥ​യി​ലെ ഹീ​റോ​യാ​യി മാ​റി.

മി​ഹി​ർ ഗാ​ഹു​ക്ക​ർ എ​ന്ന യു​വാ​വ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​വു​ക​യും ഡെ​ലി​വ​റി ഏ​ജ​ന്‍റി​ന്‍റെ മ​ന​സാ​ന്നി​ധ്യ​ത്തെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ ബു​ദ്ധി​യെ​യും അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നി​രു​ന്നെ​ങ്കി​ൽ ആ ​പാ​വം ഏ​ജ​ന്‍റി​ന്‍റെ അ​വ​സ്ഥ എ​ന്താ​കു​മാ​യി​രു​ന്നു എ​ന്ന് പ​ല​രും ത​മാ​ശ​രൂ​പേ​ണ ചോ​ദി​ക്കു​ന്നു​ണ്ട്.

Viral

കടലിലെ ഉപ്പുവെള്ളത്തിൽ മൂന്ന് മാസം; ചെളിയും കക്കയും പിടിച്ചിട്ടും തളരാതെ ജെബിഎൽ സ്പീക്കർ

വാ​ട്ട​ർ​പ്രൂ​ഫ് ഗാ​ഡ്‌​ജെ​റ്റു​ക​ളെ സം​ബ​ന്ധി​ച്ച ന​മ്മു​ടെ മു​ൻ​വി​ധി​ക​ളെ​ല്ലാം തി​രു​ത്തി​ക്കു​റി​ക്കു​ന്ന ഒ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്.

ആ​ഴ​ക്ക​ട​ലി​ലെ ഉ​പ്പു​വെ​ള്ള​ത്തി​ൽ നീ​ണ്ട മൂ​ന്ന് മാ​സ​ക്കാ​ലം ഒ​ഴു​കി​ന​ട​ന്നി​ട്ടും ഒ​രു കേ​ടു​പാ​ടും സം​ഭ​വി​ക്കാ​തെ പാ​ട്ടു​പാ​ടു​ന്ന ജെ​ബി​എ​ൽ ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

സാ​ധാ​ര​ണ നി​ല​യി​ൽ ഏ​തൊ​രു ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​വും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ന​ശി​ച്ചു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​സ​ങ്ങ​ളോ​ളം ക​ട​ൽ​വെ​ള്ള​ത്തെ അ​തി​ജീ​വി​ച്ച് ഈ ​സ്പീ​ക്ക​ർ ക​രു​ത്ത് തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഈ ​സ്പീ​ക്ക​റി​ന്‍റെ അ​വ​സ്ഥ ക​ണ്ടാ​ൽ ആ​രും അ​ത് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ക​രു​തി​ല്ല. മാ​സ​ങ്ങ​ളോ​ളം ഉ​പ്പു​വെ​ള്ള​ത്തി​ൽ കി​ട​ന്ന​തി​നാ​ൽ സ്പീ​ക്ക​റി​ന്‍റെ പു​റം​ഭാ​ഗം പൂ​ർ​ണ​മാ​യും ചെ​ളി​യും ക​ട​ൽ പാ​യ​ലു​ക​ളും കൊ​ണ്ട് മൂ​ട​പ്പെ​ട്ടി​രു​ന്നു.

അ​തി​ലു​പ​രി, ക​ക്ക​ക​ളും മ​റ്റ് സ​മു​ദ്ര​ജീ​വി​ക​ളും സ്പീ​ക്ക​റി​ൽ പ​റ്റി​പ്പി​ടി​ച്ച് വ​ള​ർ​ന്നി​രു​ന്ന​തും ഉ​പ​രി​ത​ല​ത്തി​ലൂ​ടെ ചെ​റി​യ പ്രാ​ണി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ ദൃ​ശ്യ​മാ​ണ്.

കാ​ഴ്ച​യി​ൽ തി​ക​ച്ചും ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്ന് തോ​ന്നി​ക്കു​ന്ന ഈ ​സ്പീ​ക്ക​ർ ഓ​ൺ ചെ​യ്ത​പ്പോ​ൾ എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ട് അ​തി​ൽ നി​ന്നും സം​ഗീ​തം വ​ള​രെ വ്യ​ക്ത​മാ​യി പു​റ​ത്തു​വ​ന്നു.

പാ​ട്ടി​ന്‍റെ താ​ള​ത്തി​ന​നു​സ​രി​ച്ച് അ​തി​ൽ പ​റ്റി​പ്പി​ടി​ച്ചി​രു​ന്ന ക​ക്ക​ക​ൾ സ്പ​ന്ദി​ക്കു​ന്ന​ത് കാ​ണു​മ്പോ​ഴാ​ണ് ആ ​ഉ​പ​ക​ര​ണ​ത്തി​ന്‍റെ നി​ർ​മ്മാ​ണ നി​ല​വാ​രം എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ലോ​ക​ത്തി​ന് ബോ​ധ്യ​പ്പെ​ട്ട​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​ദൃ​ശ്യ​ങ്ങ​ൾ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ​ല​ക്ഷ​ക്കണക്കിനാ​ളു​ക​ളാ​ണ് ക​ണ്ട​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള സാ​ങ്കേ​തി​ക പ്രേ​മി​ക​ൾ ഈ ​സം​ഭ​വ​ത്തെ ജെ​ബി​എ​ൽ എ​ന്ന ബ്രാ​ൻ​ഡി​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ വി​ജ​യ​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

പ്ര​മു​ഖ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ നി​ർ​മ്മി​ച്ച ഉ​പ​ക​ര​ണം പോ​ലെ​യാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും, ജെ​ബി​എ​ൽ സ്പീ​ക്ക​റു​ക​ൾ ഇ​നി സ​ബ്മ​റൈ​നു​ക​ൾ​ക്ക് പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നും തു​ട​ങ്ങി നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

യാ​തൊ​രു പ​ണ​ച്ചെ​ല​വു​മി​ല്ലാ​തെ ക​മ്പ​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും മി​ക​ച്ച പ​ര​സ്യ​മാ​ണി​തെ​ന്നും, മാ​ർ​ക്ക​റ്റിം​ഗ് ടീ​മി​ന് ഇ​നി സ​മാ​ധാ​ന​മാ​യി അ​വ​ധി​യി​ൽ പോ​കാ​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ​രി​ഹ​സി​ക്കു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ച ഈ ​അ​തി​ജീ​വ​നം വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ക​മ്പ​നി​യു​ടെ വി​പ​ണി മൂ​ല്യം വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല. ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ വെ​റു​മൊ​രു വാ​ർ​ത്ത​യ​ല്ല, മ​റി​ച്ച് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ക​രു​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Viral

ബിഹുവും അഫ്രോയും കൈകോർത്തപ്പോൾ; സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു കൊച്ചു മിടുക്കിയുടെ ഫ്യൂഷൻ നൃത്തം

ക​ല​യ്ക്ക് അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലെ​ന്ന സ​ത്യം വി​ളി​ച്ചോ​തി​ക്കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ് ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി​യു​ടെ അ​പൂ​ർ​വ്വ​മാ​യ നൃ​ത്ത​പ്ര​ക​ട​നം.

ആ​സാ​മി​ന്‍റെ ത​ന​താ​യ നൃ​ത്ത​രൂ​പ​മാ​യ ബി​ഹു​വും ആ​ഫ്രി​ക്ക​ൻ താ​ള​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഈ ​പെ​ൺ​കു​ട്ടി​യു​ടെ പ്ര​ക​ട​നം വ​ള​രെ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ന്നെ നി​ര​വ​ധി ആ​ളു​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ചു​വ​ന്ന സാ​രി​യ​ണി​ഞ്ഞ് വേ​ദി​യി​ലെ​ത്തി​യ കു​ട്ടി ബി​ഹു നൃ​ത്തം ചെ​യ്യു​മെ​ന്നാ​ണ് എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത് എ​ങ്കി​ലും, ബി​ഹു​വി​ന്‍റെ ച​ടു​ല​ത​യ്‌​ക്കൊ​പ്പം ആ​ഫ്രി​ക്ക​ൻ ശൈ​ലി​യി​ലു​ള്ള ഊ​ർ​ജ്ജ​സ്വ​ല​മാ​യ ചു​വ​ടു​ക​ൾ കൂ​ടി ചേ​ർ​ത്ത​തോ​ടെ അ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​യി മാ​റി.

ക​ലാം​ഗ​ൻ ഡാ​ൻ​സ് സ്റ്റു​ഡി​യോ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ലാ​ണ് ഈ ​വേ​റി​ട്ട പ​രീ​ക്ഷ​ണം അ​ര​ങ്ങേ​റി​യ​ത്. അ​മൃ​ത വി​നീ​ത ചേ​ത്രി എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ​യെ ‘ബി​ഹു-​അ​ഫ്രോ ഫ്യൂ​ഷ​ൻ' എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

അ​സ​മി​ലെ ഹൃ​ദ​യ​മി​ടി​പ്പും ആ​ഫ്രി​ക്ക​യു​ടെ താ​ള​വും ഒ​ന്നാ​യ​പ്പോ​ൾ പി​റ​ന്ന​ത് അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണെ​ന്ന് വീ​ഡി​യോ പ​ങ്കു​വെ​ച്ച​വ​ർ കു​റി​ക്കു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ കു​ട്ടി​യു​ടെ ക​ഴി​വി​നെ​യും വ്യ​ത്യ​സ്ത​മാ​യ ഈ ​പ​രീ​ക്ഷ​ണ​ത്തെ​യും വാ​നോ​ളം പു​ക​ഴ്ത്തു​മ്പോ​ൾ, ചി​ല​ർ ഇ​തി​നോ​ട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

നൃ​ത്ത​ത്തി​ന് ബി​ഹു​വി​നോ​ടോ അ​ഫ്രോ ഡാ​ൻ​സി​നോ​ടോ ഉ​ള്ള​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ബ​ന്ധം ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലു​ക​ളി​ലെ നൃ​ത്ത​ത്തോ​ടാ​ണെ​ന്നാ​ണ് ചി​ല​രു​ടെ വി​മ​ർ​ശ​നം. പ​ര​മ്പ​രാ​ഗ​ത​മാ​യ ശൈ​ലി മാ​റ്റാ​തെ ത​ന്നെ അ​വ​ത​രി​പ്പി​ക്കാ​മാ​യി​രു​ന്നു എ​ന്ന് പ​റ​യു​ന്ന​വ​രും കു​റ​വ​ല്ല.

അ​തേ​സ​മ​യം, ആ​ഫ്രി​ക്ക​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഈ ​മ​നോ​ഹ​ര​മാ​യ സാം​സ്കാ​രി​ക വി​നി​മ​യ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. കു​മ​യോ​ണി പാ​ട്ടു​ക​ളി​ലെ ഈ​ണ​വു​മാ​യി ഈ ​നൃ​ത്ത​ത്തി​ന് സാ​മ്യ​മു​ണ്ടെ​ന്ന് മ​റ്റൊ​രു വി​ഭാ​ഗം ക​ണ്ടെ​ത്തി.

വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​രു വ​ശ​ത്തു​ണ്ടെ​ങ്കി​ലും, വേ​ദി​യി​ൽ ഒ​രു ജ​ല​പ്ര​വാ​ഹം പോ​ലെ അ​നാ​യാ​സ​മാ​യി ചു​വ​ടു​വെ​ച്ച ഈ ​കൊ​ച്ചു ക​ലാ​കാ​രി​യു​ടെ വീ​ഡി​യോ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

Viral

മധ്യപ്രദേശിൽ നിന്നൊരു അത്ഭുത കാഴ്ച: മൂർഖൻ പാമ്പിനോട് കുശലം പറഞ്ഞ് ഒരു മനുഷ്യൻ

മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പൂ​രി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ദൃ​ശ്യം വ​ന്യ​ജീ​വി സ്നേ​ഹ​ത്തി​ന്‍റെ​യും അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​ത്തി​ന്‍റെ​യും പു​തി​യൊ​രു ക​ഥ​യാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു കാ​ട്ടു​ന്ന​ത്.

മി​ക്ക​വ​രും പാ​മ്പു​ക​ളെ കാ​ണു​മ്പോ​ൾ ഭ​യ​ന്നോ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, ഇ​വി​ടെ​യൊ​രു മ​നു​ഷ്യ​ൻ കൊ​ടും​വി​ഷ​മു​ള്ള മൂ​ർ​ഖ​ൻ പാ​മ്പി​നോ​ട് സു​ഹൃ​ത്തി​നോ​ടെ​ന്ന പോ​ലെ സം​സാ​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഏ​വ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​ത്.

ശൈ​ത്യ​കാ​ല​ത്തെ ത​ണു​പ്പ​ക​റ്റാ​ൻ ക​ന​ൽ കൂ​ട്ടി തീ ​കാ​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു അ​പൂ​ർ​വ്വ സം​ഭാ​ഷ​ണം അ​ര​ങ്ങേ​റി​യ​ത്. റോ​ഡ​രി​കി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ക​ണ്ട പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം, അ​തി​നെ സു​ര​ക്ഷി​ത​മാ​യി ഇ​രു​ത്തി വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

തീ​യു​ടെ ചൂ​ടേ​റ്റ് ശാ​ന്ത​നാ​യി പ​ത്തി വി​ട​ർ​ത്തി​യി​രി​ക്കു​ന്ന പാ​മ്പി​നോ​ട്, 'നി​ന​ക്ക് എ​ന്തെ​ങ്കി​ലും പ്ര​യാ​സ​മു​ണ്ടോ?' എ​ന്നും 'ശാ​ന്ത​നാ​യി ഇ​രു​ന്ന് ഈ ​ചൂ​ട് ആ​സ്വ​ദി​ക്കൂ' എ​ന്നും അ​ദ്ദേ​ഹം സ്നേ​ഹ​പൂ​ർ​വ്വം പ​റ​യു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം.

ത​ന്നെ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്ന് പാ​മ്പി​നോ​ട് അ​ദ്ദേ​ഹം ത​മാ​ശ​രൂ​പേ​ണ അ​ഭ്യ​ർ​ഥി​ക്കു​ന്നു​മു​ണ്ട്. ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യം, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വ്വം കേ​ൾ​ക്കു​ന്ന​തു​പോ​ലെ പാ​മ്പ് അ​തി​ന്‍റെ പ​ത്തി ആ​ട്ടു​ക​യും തി​ക​ഞ്ഞ ശാ​ന്ത​ത പാ​ലി​ക്കു​ക​യും ചെ​യ്യു​ന്നു എ​ന്ന​താ​ണ്.

വ​ന്യ​ജീ​വി​ക​ളെ ഭ​യ​ത്തോ​ടെ​യ​ല്ല, മ​റി​ച്ച് സ​ഹാ​നു​ഭൂ​തി​യോ​ടെ സ​മീ​പി​ച്ചാ​ൽ അ​വ​യും ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​രി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്ന​ത്.

മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ഇ​ണ​ക്ക​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ഈ ​വി​ചി​ത്ര​വും എ​ന്നാ​ൽ കൗ​തു​ക​ക​ര​വു​മാ​യ സൗ​ഹൃ​ദ നി​മി​ഷം മാ​റി​യി​രി​ക്കു​ക​യാ​ണ്.

Viral

കടൽ കടന്നെത്തിയ ആത്മബന്ധം; സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു സൗഹൃദ സർപ്രൈസ്

ക​ട​ൽ ക​ട​ന്നു​വ​ന്ന ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ മ​നം ക​വ​രു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം അ​മേ​രി​ക്ക​യി​ൽ ക​ഴി​യു​ന്ന ഒ​രു പ്ര​വാ​സി സു​ഹൃ​ത്ത്, ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​നെ നേ​രി​ൽ​ക്ക​ണ്ട് അ​മ്പ​ര​പ്പി​ക്കാ​ൻ ന​ട​ത്തി​യ ആ​വേ​ശ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴം വി​ളി​ച്ചോ​തു​ന്ന​താ​ണ്.

ഏ​ക​ദേ​ശം പ​ന്ത്ര​ണ്ടാ​യി​ര​ത്തി എ​ണ്ണൂ​റോ​ളം കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി അ​മേ​രി​ക്ക​യി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ൽ എ​ത്തി​യ ഈ ​യു​വാ​വ്, മാ​സ​ങ്ങ​ളാ​യി പ്ലാ​ൻ ചെ​യ്ത ഒ​രു സ​ർ​പ്രൈ​സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

പ്രേ​ഷി​ത് ഗു​ജാ​ർ എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ സു​ഹൃ​ത്താ​യ സ​ർ​വേ​ഷ് വൈ​ഭ​വി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഈ ​മ​നോ​ഹ​ര നി​മി​ഷം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ സ​ർ​വേ​ഷ് ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സൊ​റ പ​റ​ഞ്ഞ് സാ​ധാ​ര​ണ പോ​ലെ ഇ​രി​ക്കു​ന്ന​ത് കാ​ണാം. എ​ന്നാ​ൽ ആ​ർ​ക്കും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധം മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ഒ​രാ​ൾ യാ​തൊ​രു മു​ൻ​ക​രു​ത​ലോ അ​റി​യി​പ്പോ ഇ​ല്ലാ​തെ സ​ർ​വേ​ഷി​ന്‍റെ അ​രി​കി​ൽ വ​ന്നി​രു​ന്നു.

അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ ത​ന്‍റെ സ്വ​കാ​ര്യ ഇ​ട​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന തോ​ന്ന​ലി​ൽ സ​ർ​വേ​ഷ് ആ​ദ്യം അ​ൽ​പ്പം അ​സ്വ​സ്ഥ​നാ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ ​മു​ഖം​മൂ​ടി മാ​റി​യ​പ്പോ​ൾ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് ത​ന്‍റെ ച​ങ്ക് സു​ഹൃ​ത്താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ നി​മി​ഷം സ​ർ​വേ​ഷി​ന്‍റെ ഭാ​വം പാ​ടെ മാ​റി. നി​മി​ഷ​നേ​രം കൊ​ണ്ട് വി​സ്മ​യ​ത്തി​നും സ​ന്തോ​ഷ​ത്തി​നും വ​ഴി​മാ​റു​ന്ന ആ ​നി​മി​ഷം ക്യാ​മ​റ​യി​ൽ മ​നോ​ഹ​ര​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്.

സു​ഹൃ​ത്തി​നെ ക​ണ്ട ആ​വേ​ശ​ത്തി​ൽ സ​ർ​വേ​ഷ് ചാ​ടി​യെ​ഴു​ന്നേ​ൽ​ക്കു​ന്ന​തും ഇ​രു​വ​രും വി​കാ​രാ​ധീ​ന​രാ​യി കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തും കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ്.

വെ​റു​മൊ​രു ത​മാ​ശ​യ്ക്ക​പ്പു​റം ദൂ​ര​ങ്ങ​ൾ സൗ​ഹൃ​ദ​ത്തി​ന് ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് താ​ഴെ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്രേ​ക്ഷ​ക​ർ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ചി​ല​ർ ഇ​ത് യ​ഥാ​ർ​ഥ സൗ​ഹൃ​ദ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ, മ​റ്റു ചി​ല​ർ വീ​ഡി​യോ​യി​ലെ ആ ​അ​പ്ര​തീ​ക്ഷി​ത നി​മി​ഷം ത​ങ്ങ​ളെ​യും ഞെ​ട്ടി​ച്ചു​വെ​ന്ന് കു​റി​ച്ചു.

Viral

ഇതാണ് യഥാർഥ പ്രൊഫഷണലിസം: മലർന്നടിച്ചു വീണിട്ടും ക്യാമറയുമായി എഴുന്നേറ്റത് വധുവിന്‍റെ മനോഹര നിമിഷങ്ങൾക്കായി

ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വി​വാ​ഹ​ങ്ങ​ളു​ടെ​യും തി​ര​ക്കേ​റി​യ ഈ ​സീ​സ​ണി​ൽ, ക്യാ​മ​റ​യ്ക്ക് പി​ന്നി​ലെ വി​സ്മ​യി​പ്പി​ക്കു​ന്ന ഒ​രു അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സം​സാ​ര​വി​ഷ​യം.

ഓ​രോ വി​വാ​ഹ നി​മി​ഷ​വും അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ൽ പ​ക​ർ​ത്താ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ന​ട​ത്തു​ന്ന ക​ഠി​നാ​ധ്വാ​ന​വും അ​വ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ​ല​പ്പോ​ഴും ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​രും ശ്ര​ദ്ധി​ക്കാ​റി​ല്ല.

എ​ന്നാ​ൽ, ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​യി​ലൂ​ടെ ക്യാ​മ​റ​മാ​ൻ​മാ​ർ ജോ​ലി​സ്ഥ​ല​ത്ത് നേ​രി​ടു​ന്ന റി​സ്കു​ക​ൾ എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ലോ​കം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

വ​ധു​വി​ന്‍റെ അ​തി​മ​നോ​ഹ​ര​മാ​യ എ​ൻ​ട്രി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടും, വേ​ദ​ന വ​ക​വ​യ്ക്കാ​തെ ജോ​ലി തു​ട​ർ​ന്ന ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ന്ന​ത്.

ചു​വ​ന്ന ലെ​ഹ​ങ്ക​യ​ണി​ഞ്ഞ്, പൂ​ക്ക​ളും വ​ർ​ണ്ണ​വി​ള​ക്കു​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ഗ്ലാ​സ് ന​ട​പ്പാ​ത​യി​ലൂ​ടെ വ​ധു ക​ട​ന്നു​വ​രു​ന്ന​താ​യി​രു​ന്നു ആ ​മ​നോ​ഹ​ര​മാ​യ രം​ഗം. പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ർ​ണ്ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ടു​ക​ളും അ​തി​ഥി​ക​ളു​ടെ നി​റ​ഞ്ഞ പു​ഞ്ചി​രി​യും ആ ​നി​മി​ഷ​ത്തെ കൂ​ടു​ത​ൽ പ്രൗ​ഢ​മാ​ക്കി.

ഈ ​രം​ഗം വി​വി​ധ ആം​ഗി​ളു​ക​ളി​ൽ പ​ക​ർ​ത്താ​നാ​യി ക്യാ​മ​റ ടീം ​അം​ഗ​ങ്ങ​ൾ വ​ധു​വി​ന് ചു​റ്റും ഓ​ടി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു ക്യാ​മ​റ​മാ​ൻ തെ​ന്നി വീ​ണ​ത്.

ക​ഠി​ന​മാ​യ പ്ര​ത​ല​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം മ​ല​ർ​ന്ന​ടി​ച്ചു വീ​ഴു​ന്ന​തും ക​യ്യി​ലി​രു​ന്ന ക്യാ​മ​റ വാ​യു​വി​ൽ ഉ​യ​ർ​ന്നു പൊ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള ഒ​രു വീ​ഴ്ച​യാ​യി​രു​ന്നു അ​തെ​ങ്കി​ലും, അ​വി​ടെ​യാ​ണ് ആ ​ക​ലാ​കാ​ര​ന്‍റെ അ​ർ​പ്പ​ണ​ബോ​ധം പ്ര​ക​ട​മാ​യ​ത്.

ത​ന്‍റെ വീ​ഴ്ച ക​ണ്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യ​ത്തി​നാ​യി എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ, നി​ല​ത്തു​നി​ന്നും മി​ന്ന​ൽ വേ​ഗ​ത്തി​ൽ എ​ഴു​ന്നേ​റ്റ അ​ദ്ദേ​ഹം ഒ​ട്ടും സ​മ​യം ക​ള​യാ​തെ വീ​ണ്ടും ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തി​ത്തു​ട​ങ്ങി.

ത​നി​ക്ക് പ​റ്റി​യ പ​രി​ക്കി​നെ​ക്കാ​ളും ത​ന്‍റെ ക​യ്യി​ലെ ഉ​പ​ക​ര​ണ​ത്തി​ന് സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ത​ക​രാ​റി​നെ​ക്കാ​ളും ഉ​പ​രി​യാ​യി, വ​ധു​വി​ന്‍റെ ആ ​പ്ര​ധാ​ന നി​മി​ഷം മി​സ് ആ​ക​രു​ത് എ​ന്ന നി​ർ​ബ​ന്ധ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്.

"അ​വ​ളു​ടെ എ​ൻ​ട്രി സു​ഗ​മ​മാ​യി​രു​ന്നു, എ​ന്‍റേ​ത് അ​ങ്ങ​നെ​യ​ല്ല'​എ​ന്ന ര​സ​ക​ര​മാ​യ ഒ​രു അ​ടി​ക്കു​റി​പ്പോ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. ത​ള​രാ​ത്ത ഈ ​അ​ധ്വാ​ന​ത്തി​ന് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ക്കു​ന്ന​ത്.

വേ​ദ​ന​യെ അ​വ​ഗ​ണി​ച്ചു കൊ​ണ്ട് ത​ന്‍റെ ജോ​ലി കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തെ "യ​ഥാ​ർ​ഥ പ്രൊ​ഫ​ഷ​ണ​ലി​സം' എ​ന്നാ​ണ് പ​ല​രും വി​ശേ​ഷി​പ്പി​ച്ച​ത്.

ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ എ​ന്നെ​ന്നേ​ക്കു​മാ​യി സൂ​ക്ഷി​ക്കാ​ൻ ക്യാ​മ​റ​യ്ക്ക് പി​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​ർ സ്വ​ന്തം സു​ര​ക്ഷ പോ​ലും നോ​ക്കാ​തെ ന​ട​ത്തു​ന്ന ഈ ​പോ​രാ​ട്ടം ഏ​തൊ​രാ​ളെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്.

Latest News

Corehub Up