x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോറ്റുകൊടുക്കാൻ മനസില്ല; ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്തി​ൽ അ​സാ​ധ്യ​മാ​യ പാ​ത കീ​ഴ​ട​ക്കി ഒ​രു നാ​യ

സൂരജ് സുധീർ
Published: May 27, 2026 09:35 PM IST | Updated: May 27, 2026 09:35 PM IST

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഒ​രു നാ​യ​യു​ടെ അ​തി​ജീ​വ​ന വീ​ഡി​യോ ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

ക​നാ​ലി​ന് സ​മീ​പ​മു​ള്ള കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ നി​റ​ഞ്ഞ അ​തീ​വ അ​പ​ക​ട​ക​ര​വും ഇ​ടു​ങ്ങി​യ​തു​മാ​യ ഒ​രു പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നാ​യ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

ആ​ദ്യ​ത്തെ ശ്ര​മ​ത്തി​ൽ ബാ​ല​ൻ​സ് തെ​റ്റി പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും, പി​ന്മാ​റാ​ൻ ത​യ്യാ​റാ​കാ​തെ ആ ​പാ​ത കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ച ശേ​ഷം ഇ​ര​ട്ടി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ര​ണ്ടാ​മ​തും ശ്ര​മി​ച്ച നാ​യ ല​ക്ഷ്യം കാ​ണു​ക​യാ​യി​രു​ന്നു.

തോ​റ്റു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലെ​ങ്കി​ൽ ഏ​തൊ​രു പ്ര​തി​സ​ന്ധി​യെ​യും മ​റി​ക​ട​ക്കാ​മെ​ന്ന് തെ​ളി​യി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ക​ണ്ട​ത്.

മ​നു​ഷ്യ​ർ​ക്ക് പോ​ലും വ​ലി​യൊ​രു ജീ​വി​ത​പാ​ഠം ന​ൽ​കു​ന്ന ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ, നാ​യ​യു​ടെ അ​സാ​ധ്യ​മാ​യ ബു​ദ്ധി​ശ​ക്തി​യെ​യും ധൈ​ര്യ​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

 

Tags : ViralVideo HeartWarming MustWatch TrendingNow InternetSensation

Recent News

Corehub Up