x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിക്കൂറിൽ 80 കി.മീ വേഗതയിൽ റോഡ് വൃത്തിയാക്കും! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ചൈനയുടെ അതിവേഗ സൂപ്പർ ട്രക്ക്

സൂരജ് സുധീർ
Published: June 11, 2026 10:14 PM IST | Updated: June 11, 2026 10:14 PM IST

റോ​ഡ് ശു​ചീ​ക​ര​ണ രം​ഗ​ത്ത് പു​തി​യ വി​പ്ല​വം സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ചൈ​ന പു​റ​ത്തി​റ​ക്കി​യ അ​തി​വേ​ഗ റോ​ഡ് സ്വീ​പ്പ​ർ ട്ര​ക്കി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ വേ​ഗ​ത​യും കാ​ര്യ​ക്ഷ​മ​ത​യും ക​ണ്ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് അ​ത്ഭു​തം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ട് ഹൈ​വേ​ക​ളി​ലെ​യും പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​യും മ​ണ്ണും പൊ​ടി​യും അ​വ​ശി​ഷ്ട​ങ്ങ​ളും ഈ ​അ​ത്യാ​ധു​നി​ക വാ​ഹ​നം നി​മി​ഷ​നേ​രം കൊ​ണ്ട് വൃ​ത്തി​യാ​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സാ​ധാ​ര​ണ​യാ​യി റോ​ഡ് വൃ​ത്തി​യാ​ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ സാ​വ​ധാ​നം നീ​ങ്ങു​ന്ന​ത് വ​ഴി വ​ലി​യ രീ​തി​യി​ലു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​വാ​ഹ​നം ഒ​ട്ടും വേ​ഗ​ത കു​റ​യ്ക്കാ​തെ​യും വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​ന് ഒ​ട്ടും ത​ട​സം സൃ​ഷ്ടി​ക്കാ​തെ​യും ശു​ചീ​ക​ര​ണ ജോ​ലി കൃ​ത്യ​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

ഈ ​വീ​ഡി​യോ ഇ​ന്ത്യ​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ലും വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ൽ ഇ​പ്പോ​ഴും ക​ണ്ടു​വ​രു​ന്ന മ​ന്ദ​ഗ​തി​യി​ലു​ള്ള​തും പ​ര​മ്പ​രാ​ഗ​ത​വു​മാ​യ ശു​ചീ​ക​ര​ണ രീ​തി​ക​ളു​മാ​യി​ട്ടാ​ണ് ദൃ​ശ്യ​ങ്ങ​ളെ പ​ല​രും താ​ര​ത​മ്യം ചെ​യ്യു​ന്ന​ത്.

ചൈ​ന​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തെ​യും സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തെ​യും പ്ര​ശം​സി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ, ഇ​തു​പോ​ലെ​യു​ള്ള ആ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ എ​പ്പോ​ഴാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തേ​ക്ക് എ​ത്തു​ക എ​ന്ന ചോ​ദ്യ​വും ഇ​ന്ത്യ​ൻ ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

 

Tags : ViralVideo MindBlowing SocialMediaViral MustWatch TrendingNews

Recent News

Corehub Up