Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nitin Gadkari

പെ​ട്രോ​ൾ-​ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി ഭാ​വി​യു​ണ്ടാ​കി​ല്ല; ബ​ദ​ൽ ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ നി​തി​ൻ ഗ​ഡ്ക​രി​യു​ടെ മു​ന്ന​റി​യി​പ്പ്

 

ന്യൂ​ഡ​ൽ​ഹി: ഭാ​വി​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ ബ​ദ​ൽ ഇ​ന്ധ​ന​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ എ​ത്ര​യും വേ​ഗം മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 'ബ​സ്‌​വേ​ൾ​ഡ് ഇ​ന്ത്യ കോ​ൺ​ക്ലേ​വ് 2025'-ൽ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സി​എ​ൻ​ജി, എ​ൽ​എ​ൻ​ജി, ബ​യോ ഫ്യൂ​വ​ലു​ക​ൾ, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലേ​ക്ക് ക​മ്പ​നി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി രാ​ജ്യ​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക ഭാ​ര​വും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

ഭാ​വി​യി​ലെ ഇ​ന്ധ​നം ഹൈ​ഡ്ര​ജ​നാ​ണ്. രാ​ജ്യ​ത്തെ 10 പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ ഹൈ​ഡ്ര​ജ​ൻ ട്ര​ക്കു​ക​ളും ബ​സു​ക​ളും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ടി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ടാ​റ്റാ മോ​ട്ടോ​ഴ്‌​സ്, വോ​ൾ​വോ, അ​ശോ​ക് ലെ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ മു​ൻ​നി​ര ക​മ്പ​നി​ക​ൾ ഈ ​പ​ദ്ധ​തി​യി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ സു​ല​ഭ​മാ​യി നി​ർ​മ്മി​ക്കാ​ൻ ക​ഴി​യു​ന്ന എ​ഥ​നോ​ൾ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫ്ലെ​ക്സ്-​ഫ്യൂ​വ​ൽ എ​ഞ്ചി​നു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ൾ ത​യ്യാ​റാ​ക​ണം.

ബ​സു​ക​ളു​ടെ ബോ​ഡി നി​ർ​മ്മാ​ണ​ത്തി​ലും സു​ര​ക്ഷ​യി​ലും ഇ​നി സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ ഫി​സി​ക്ക​ൽ, വീ​ഡി​യോ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ 'വാ​ഹ​ൻ' പോ​ർ​ട്ട​ലി​ൽ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കൂ. ഗു​ണ​മേ​ന്മ​യ്ക്കും സു​ര​ക്ഷ​യ്ക്കു​മാ​യി​രി​ക്ക​ണം ക​മ്പ​നി​ക​ൾ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് 1.5 ല​ക്ഷം ഇ​ല​ക്ട്രി​ക് ബ​സു​ക​ളു​ടെ ആ​വ​ശ്യ​ക​ത ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ പ്ര​തി​വ​ർ​ഷം 70,000 ബ​സു​ക​ൾ നി​ർ​മ്മി​ക്കാ​നു​ള്ള ശേ​ഷി മാ​ത്ര​മേ ഇ​ന്ത്യ​യ്ക്കു​ള്ളൂ. ഈ ​വി​ട​വ് നി​ക​ത്താ​ൻ നി​ർ​മ്മാ​താ​ക്ക​ൾ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.

 

National

വയനാട് തുരങ്കപാത : കേരളം സാന്പത്തികസഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നി​​​തി​​​ൻ ഗ​​​ഡ്ക​​​രി

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​മൊ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി.


ലോ​​​ക്സ​​​ഭ​​​യി​​​ൽ കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​ർ സ്വ​​​ന്തം സാ​​​ന്പ​​​ത്തി​​​ക സ്രോ​​​ത​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നും ഗ​​​ഡ്ക​​​രി വ്യ​​​ക്ത​​​മാ​​​ക്കി. താ​​​മ​​​ര​​​ശേ​​​രി ചു​​​രം റോ​​​ഡ് മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ക്രി​​​യ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.


കി​​​ഫ്ബി പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത നി​​​ർ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഏ​​​ക​​​ദേ​​​ശം 2134 കോ​​​ടി രൂ​​​പ പ​​​ദ്ധ​​​തി​​​ക്കു ചെ​​​ല​​​വ് വ​​​രു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്. കൊ​​​ങ്ക​​​ണ്‍ റെ​​​യി​​​ൽ​​​വേ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡാ​​​ണ് പാ​​​ത​​​യു​​​ടെ നി​​​ർ​​​വ​​​ഹ​​​ണ ഏ​​​ജ​​​ൻ​​​സി.


കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 33 ഹെ​​​ക്‌​​​ട​​​റോ​​​ളം ഭൂ​​​മി​​​യാ​​​ണ് ഇ​​​തി​​​നാ​​​യി ഏ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​ൽ വ​​​ന​​​ഭൂ​​​മി നേ​​​ര​​​ത്തേ കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ 90 ശ​​​ത​​​മാ​​​നം സ്വ​​​കാ​​​ര്യ​​​ഭൂ​​​മി​​​യും ഏ​​​റ്റെ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞു.

National

ഇനി പുതിയ സംവിധാനം; ടോ​ളിന്‍റെ പേ​രി​ൽ ആ​രും ത​ട​യി​ല്ല: നിതിൻ ഗഡ്കരി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഹൈ​വേ​ക​ളി​ലൂ​ടെ ത​ട​സ​മി​ല്ലാ​ത്ത യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ടോ​ൾ സം​വി​ധാ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം രാ​ജ്യ​ത്തു സാ​ധ്യ​മാ​ക്കു​മെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. നി​ല​വി​ലു​ള്ള ടോ​ൾ സം​വി​ധാ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കി​യാ​ണ് പു​തി​യ സം​വി​ധാ​നം വ​രി​ക​യെന്നു ഗ​ഡ്ക​രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. പ​ത്തി​ട​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ടോ​ൾ പി​രി​വി​ന്റെ പേ​രി​ൽ ആ​രും നി​ങ്ങ​ളെ ഇ​നി ത​ട​യി​ല്ലെ​ന്നും മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യ​നു​സ​രി​ച്ചു ദേ​ശീ​യ പേ​യ്മെ​ന്റ്സ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) വി​ക​സി​പ്പി​ച്ചെ​ടു​ത്ത ദേ​ശീ​യ ഇ​ല​ക്ട്രോ​ണി​ക് ടോ​ൾ ക​ള​ക്ഷ​ൻ (എ​ൻ​ഇ​ടി​സി) പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് പേ​യ്മെന്‍റ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ വി​ൻ​ഡ് സ്ക്രീ​നി​ൽ ഘ​ടി​പ്പി​ച്ചിരി​ക്കു​ന്ന റേ​ഡി​യോ ഫ്രീ​ക്വ​ൻ​സ് ഐ​ഡ​ന്‍റിഫി​ക്കേ​ഷ​ൻ (ആ​ർ​എ​ഫ്ഐ​ഡി) അ​ധി​ഷ്ഠി​ത​മാ​യ ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ടോ​ൾ പി​രി​വ് സാ​ധ്യ​മാ​കു​ന്ന​ത്. ടോ​ൾ പ്ലാ​സ​യി​ൽ വാ​ഹ​നം നി​ർ​ത്താ​തെത​ന്നെ ഉ​പ​യോ​ക്താ​വിന്‍റെ ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടി​ൽ​നിന്നു ടോ​ൾ പേ​യ്‌​മെ​ന്‍റു​ക​ൾ സ്വ​യ​മേ ന​ട​ത്താ​ൻ ഈ ​ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ ക​ഴി​യു​ന്നു.

Latest News

Corehub Up