Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Thunder

Alappuzha

ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ: ബ്രൗ​ൺ ഷു​ഗ​റു​മാ​യി ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

മാ​വേ​ലി​ക്ക​ര: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന വ്യാ​പ​ക ല​ഹ​രിവി​രു​ദ്ധ ദൗ​ത്യ​മാ​യ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെയും ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെയും ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ സം​ഘ​വും ആ​ല​പ്പു​ഴ ഐബിയും ​ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ മാ​വേ​ലി​ക്ക​ര​യി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ൾ, മാ​ൾ​ട്ട പു​ക​രി​യ​യി​ൽ താ​മ​സ​ക്കാ​ര​നാ​യ എ​സ്.കെ. ​മു​ഷ്ത​ക്കിം(28) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽനി​ന്ന് 24.115 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തെത്തുട​ർ​ന്ന് മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് പാ​ല​ത്തി​നു സ​മീ​പം എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി വ​ര​വെ​യാ​ണ് ബ്രൗ​ൺ ഷു​ഗ​ർ സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.​ മാ​വേ​ലി​ക്ക​ര എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഐ​ബിയും ​ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റെ കൂ​ടാ​തെ മാ​വേ​ലി​ക്ക​ര സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​ത് കു​മാ​ർ, അ​സി​. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ ഹാ​രി​സ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​ സു​നി​ൽ​കു​മാ​ർ, ബി.​പ്ര​വീ​ൺ, യു.​ അ​നു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​ഷ് പി. ​നാ​യ​ർ, ര​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up