x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍: തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ക​ഞ്ചാ​വു​മാ​യി പ​ഞ്ചാ​ബ് സ്വ​ദേ​ശി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 20, 2026 01:25 AM IST | Updated: August 20, 2026 01:25 AM IST

പ്രതീകാത്മക ചിത്രം

തോ​ല്‍​പ്പെ​ട്ടി: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ​യും ഓ​ണം സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ്രൈ​വി​ന്‍റെ​യും ഭാ​ഗ​മാ​യി തോ​ല്‍​പ്പെ​ട്ടി എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ മൈ​സൂ​രു-​പാ​ല​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.

പ​ഞ്ചാ​ബ് ഗു​ര്‍​ദാ​സ്പൂ​ര്‍ കാ​ല​ന്നൂ​ര്‍ സ്വ​ദേ​ശി മോ​ഹ​ല്ല​ദാ​ഗ​ര്‍ ന​രേ​ഷ് കു​മാ​ര്‍ (32) എ​ന്ന​യാ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ (ഗ്രേ​ഡ്) കെ.​കെ. അ​ജ​യ​കു​മാ​റ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ സം​ഘ​വും തോ​ല്‍​പ്പെ​ട്ടി എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍ ടി.​ഇ. ചാ​ള്‍​സ്‌​കു​ട്ടി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ടി.​പി. മാ​നു​വ​ല്‍ ജിം​സ​ണ്‍, പി.​കെ. ച​ന്ദ്ര​ന്‍, എം.​ജി. രാ​ജേ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ പി. ​ഷിം​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Operation Thunder

Recent News

Corehub Up