Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pregnant Woman

Thiruvananthapuram

ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ചു

ആ​റ്റി​ങ്ങ​ൽ: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ചു. കീ​ഴാ​റ്റി​ങ്ങ​ൽ പെ​രു​കു​ളം കാ​ട്ടു​വി​ള വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന വ​ട്ട​പ്പാ​റ വേ​ങ്കോ​ട് പ​റ​ക്കോ​ണ​ത്ത് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ എ​സ്.​ആ​ര്യ(28)​യാ​ണ് മ​രി​ച്ച​ത്.

ആ​റ്റി​ങ്ങ​ൽ വ​ലി​യ കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​ണ് മ​ര​ണം. ഒ​രു വ​ർ​ഷ​മാ​യി വാ​ത സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്ക​വേ​യാ​ണ് തി​ങ്ക​ളാ​ഴ്ച മ​രി​ച്ച​ത്.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​വ​തി​യു​ടെ കു​ടും​ബം

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് യു​വ​തി​യു​ടെ കു​ടും​ബം രം​ഗ​ത്ത്. മ​ക​ള്‍​ക്ക് ഭ​ര്‍​തൃ​വീ​ട്ടി​ല്‍ നി​ര​വ​ധി ദു​ര​വ​സ്ഥ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി സോ​ന​യു​ടെ അ​മ്മ വ​സ​ന്ത വെ​ളി​പ്പെ​ടു​ത്തി. ര​ജി​ൻ​ലാ​ലി​ന് മ​റ്റൊ​രു ബ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

ചെ​റു​വ​ണ്ണൂ​ർ ക​ക്ക​റ​മു​ക്ക് പൂ​വ​ത്തും​ചാ​ലി​ൽ ര​ജി​ൻ​ലാ​ലി​ന്റെ ഭാ​ര്യ സോ​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​ത്. കാ​ർ ഓ​ടി​ച്ച ഭ​ർ​ത്താ​വ് ര​ജി​ൻ​ലാ​ലി​ന് തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​നെ കാ​റി​ന്‍റെ
വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ൻ​സീ​റ്റി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന സോ​ന വാ​തി​ൽ ലോ​ക്കാ​യ​തി​നാ​ൽ കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ ഉ​ൾ​വ​ശ​മാ​ണ് പൂ​ർ​ണ​മാ​യി ക​ത്തി​യ​ത്. പി​ൻ​സീ​റ്റും മു​ൻ​ഭാ​ഗ​വും ക​ത്തി. എ​ന്നാ​ൽ, ബോ​ണ​റ്റി​നു​ള്ളി​ലേ​ക്ക് തീ​പ​ട​ർ​ന്നി​ട്ടി​ല്ല. കാ​റി​ന്‍റെ ഉ​ള്‍​വ​ശം മാ​ത്രം ക​ത്തി​യ​ത് ദു​രൂ​ഹ​ത ഉ​ണ​ര്‍​ത്തു​ന്നു​വെ​ന്നും, ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മെ​ന്നു​മാ​ണ് സോ​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ
ആ​രോ​പ​ണം. മ​ക​ള്‍​ക്ക് ഭ​ര്‍​തൃ​വീ​ട്ടി​ല്‍ നി​ര​വ​ധി ദു​ര​വ​സ്ഥ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും, പ​ല ദി​വ​സ​ങ്ങ​ളി​ലും സോ​ന പ​ട്ടി​ണി​യാ​യി​രു​ന്നെ​ന്നും സോ​ന​യു​ടെ അ​മ്മ​യും വെ​ളി​പ്പെ​ടു​ത്തി.

റി​ജി​ന്‍ ലാ​ലി​ന് മ​റ്റൊ​രു ബ​ന്ധം ഉ​ണ്ടാ​യി​രു​ന്ന​താ​യും, ഇ​ത​റി​ഞ്ഞ സോ​ന ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചി​രു​ന്ന​താ​യും ബ​ന്ധു​വാ​യ യു​വ​തി​യും പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി വ​ട​ക​ര റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ റെ​യി​ല്‍​വേ പൊ​ലീ​സ് ഇ​ട​പെ​ട്ട് സോ​ന​യെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ.

സോ​ന​യു​ടെ കു​ടും​ബ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന് റി​ജി​നും കു​ടും​ബ​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മൂ​ലം കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ല്‍ യാ​തൊ​രു ബ​ന്ധ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സോ​ന ഗ​ര്‍​ഭി​ണി​യാ​യ ശേ​ഷ​മാ​ണ് ബ​ന്ധു​ക്ക​ളു​മാ​യി അ​ടു​ത്ത​തെ​ന്നും സോ​ന​യെ പ​രി​ച​രി​ക്കാ​ന്‍ ക​ഴി​യാ​തെ ബ​ന്ധു​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പ​റ​ഞ്ഞു വി​ടു​ക​യാ​യി​രു​ന്നു എ​ന്നും ബ​ന്ധു​വാ​യ യു​വ​തി പ​റ​ഞ്ഞു.

Kerala

കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി മ​രി​ച്ച സം​ഭ​വം; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ലെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് അ​ല്ല അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. വ​യ​റി​ങ്ങി​ന് ത​ക​രാ​ർ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​ന്ധ​ന ടാ​ങ്കി​ന് ചോ​ർ​ച്ച ഇ​ല്ലെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. കാ​റി​ന്‍റെ പി​ന്നി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് പു​റ​മെ ഫോ​റ​ൻ​സി​ക് സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തും വാ​ഹ​ന​ത്തി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കൂ​ടി പു​റ​ത്തു​വ​ന്ന ശേ​ഷ​മേ അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മാ​കൂ. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര ചെ​റു​വ​ണ്ണൂ​രി​ല്‍ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ക്ക​റ​മു​ക്ക് സ്വ​ദേ​ശി സോ​ന​യാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സോ​ന​യു​ടെ ഭ​ർ​ത്താ​വ് ലാ​ലു ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്കു​വ​രു​ന്ന വ​ഴി​യാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്.

Kerala

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണി വെന്തുമരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ചെറുവണ്ണൂർ സ്വദേശി പൂവത്തും ചാലിൽ ലാലുവിന്‍റെ ഭാര്യ സോനയാണ് മരിച്ചത്.

ഡോക്ടറെ കണ്ട് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. സോന കാറിന്‍റെ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഭർത്താവ് ലാലുവാണ്.

വാഹനത്തിൽ പുക കണ്ടതോടെ ലാലുവിന് ഡോർ തുറന്ന് പുറത്തിറങ്ങാനായി. എന്നാൽ ഡോർ ലോക്കായി പോയതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഉടനെ എത്തി സോനയെ പുറത്തിറക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല.

തൊട്ടുപിന്നാലെ ഫയർ ഫോഴ്സ് എത്തിയെങ്കിലും കാർ ഏതാണ്ട് പൂർണമായി കത്തിയിരുന്നു. പേരാമ്പ്രയിലെ കല്ലോട്ടെ ആശുപത്രിയിലേക്ക് സോനയെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായിരുന്നു സോന. പരിക്കേറ്റ ലാലുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമായിട്ടില്ല.

Kerala

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഗ​ര്‍​ഭി​ണി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ഗ​ര്‍​ഭി​ണി​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച രാത്രി ഒമ്പതിന് ചെ​റു​വ​ണ്ണൂ​രി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ക്ക​റ​മു​ക്ക് സ്വ​ദേ​ശി​നി സോ​ന​യാ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സോ​ന​യു​ടെ ഭ​ര്‍​ത്താ​വ് ലാ​ലു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സോ​ന​യെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. സോ​ന കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലാ​യി​രു​ന്നു ഇ​രു​ന്ന​ത്.

പി​ൻ​ഭാ​ഗ​ത്തെ ഡോ​ർ ലോ​ക്കാ​യ​തി​നാ​ൽ സോ​ന​യ്ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​ത്തി സോ​ന​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സോ​ന​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ല്ലം: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​നാ​യ ശ​ര​ണ്യ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി സു​ബി​ന്‍റെ ഭാ​ര്യ​യാ​ണ് ശ​ര​ണ്യ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ് ചെ​യ്തു.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

Kerala

സിസ്റ്റം വീണ്ടും തകരാറിലോ? ; ചി​കി​ത്സ കി​ട്ടാ​തെ ഗ​ർ​ഭി​ണി മ​രി​ച്ചെ​ന്ന് പ​രാ​തി

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ കി​ട്ടാ​തെ ഗ​ർ​ഭി​ണി മ​രി​ച്ചെ​ന്ന് പ​രാ​തി. തൃ​ത്താ​ല മേ​ഴ​ത്തൂ​ർ സ്വ​ദേ​ശി​നി നൗ​ഷി​ജ (29) മ​രി​ച്ച സം​ഭ​വ​ത്തി​ൽ തൃ​ത്താ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ 16നാ​ണ് ഒ​മ്പ​തു മാ​സം ഗ​ർ​ഭി​ണി​യാ​യ നൗ​ഷി​ജ​യെ പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ നൗ​ഷി​ജ​യെ ശ്വാ​സ ത​ട​സ​വും ര​ക്ത​സ്രാ​വ​വും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വാ​ണി​യം​കു​ളം പി.​കെ. ദാ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ യു​വ​തി മ​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​കാം മ​ര​ണ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ മ​ര​ണം സം​ഭ​വി​ച്ച​ത്.

NRI

ഷി​ക്കാ​ഗോ​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ 19കാ​ര​ൻ അ​റ​സ്റ്റി​ൽ

ഷി​ക്കാ​ഗോ: ഫെ​യ്സ്ബു​ക് മാ​ർ​ക്ക​റ്റ് പ്ലേ​സ് വ​ഴി​യു​ള്ള ഒ​രു പ​ഴ​യ ട്ര​ക്ക് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്, ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ 19കാ​ര​ൻ പി​ടി​യി​ലാ​യി.

ഷി​ക്കാ​ഗോ​യി​ലെ വെ​സ്റ്റ്മോ​ണ്ട് സ്വ​ദേ​ശി​യാ​യ നെ​ദാ​സ് റെ​വു​ക്കാ​സ് (Nedas Revuckas) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 30കാ​രി​യാ​യ എ​ലി​സ മൊ​റാ​ല​സി​നെ സ്വ​ന്തം അ​പ്പാ​ർ​ട്മെന്‍റിൽ വ​ച്ചാ​ണ് പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

യു​വ​തി​ക്ക് 70 ത​വ​ണ കു​ത്തേ​റ്റി​ട്ടു​ണ്ടെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കൊ​ല​പാ​ത​ക​ത്തി​നുശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി ഇ​യാ​ൾ അ​പ്പാ​ർ​ട്മെ​ന്‍റി​ന് തീ​യി​ടു​ക​യും വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു.

എ​ലി​സ​യു​ടെ ഭ​ർ​ത്താ​വ് വി​റ്റ 1994 മോ​ഡ​ൽ ഫോ​ർ​ഡ് റേ​ഞ്ച​ർ ട്ര​ക്ക് വാ​ങ്ങി​യ​ത് നെ​ദാ​സ് ആ​യി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ൽ അ​തൃ​പ്ത​നാ​യി​രു​ന്ന ഇ​യാ​ൾ, ലൈ​സ​ൻ​സ് പ്ലേ​റ്റ് മാ​റ്റു​ന്ന​തി​നാ​യി എ​ലി​സ​യെ കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, തീ​യി​ട​ൽ, മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി നി​ല​വി​ൽ ഡ്യൂ​പേ​ജ് കൗ​ണ്ടി ജ​യി​ലി​ലാ​ണ്.

Kerala

ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം; ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍ദേ​​​ശം

കൊ​​​ച്ചി: ഗ​​​ര്‍ഭി​​​ണി​​​യാ​​​യ യു​​​വ​​​തി​​​യെ സ്റ്റേ​​​ഷ​​​നി​​​ല്‍ മ​​​ര്‍ദി​​​ച്ച നോ​​​ര്‍ത്ത് സ്റ്റേ​​​ഷ​​​ൻ മു​​​ൻ സി​​​ഐ പ്ര​​​താ​​​പ ച​​​ന്ദ്ര​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​ത്ത നി​​​ല​​​വി​​​ലെ എ​​​സ്എ​​​ച്ച്ഒ​​​യ്ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​ര്‍ദേ​​​ശം ന​​​ല്‍കി.

ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും പൊ​​​തു​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​നു​​​മാ​​​യ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ര്‍ ജ​​​യ്‌​​​സിം​​​ഗാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. പ​​​രാ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു കൈ​​​മാ​​​റി.

വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കി പ്ര​​​താ​​​പ ച​​​ന്ദ്ര​​​നെ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്തെ​​​ങ്കി​​​ലും ക്രി​​​മി​​​ന​​​ല്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ക​​​യെ​​​ന്ന നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നെ​യും മ​ർ​ദി​ച്ചു; എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ പ​രാ​തി​യു​മാ​യി കൂ‌​ടു​ത​ൽ പേ​ർ രം​ഗ​ത്ത്. 2023ൽ ​ത​ന്നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ്വി​ഗ്ഗി ജീ​വ​ന​ക്കാ​ര​നാ​യ റി​നീ​ഷ് എ​ന്ന യു​വാ​വ് രം​ഗ​ത്തെ​ത്തി.

ജോ​ലി​ക്കി​ട​യി​ൽ ഒ​രു പാ​ല​ത്തി​നു സ​മീ​പ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന റി​നീ​ഷി​നെ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഇ​യാ​ൾ മ​ർ​ദി​ച്ചു. എ​ന്തി​നാ​ണ് അ​ടി​ച്ച​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

കേ​സി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റെ​ത്തി മൊ​ഴി​യെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ൽ റി​നീ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​താ​യി തെ​ളി​ഞ്ഞെ​ങ്കി​ലും എ​സ്എ​ച്ച്ഓ​യു‌​ടെ പേ​രി​ൽ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് റി​നീ​ഷ് പ​റ​ഞ്ഞു.

 

Kerala

ഗ​ർ​ഭി​ണി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; എ​സ്എ​ച്ച്ഒ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു

 കൊ​ച്ചി: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഓ​യ്ക്കെ​തി​രെ ന​ട​പ​ടി. 2024 ജൂ​ൺ 20ന് ​എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്​തു.

ദ​ക്ഷി​ണ മേ​ഖ​ല ഐ​ജി ശ്യാം ​സു​ന്ദ​റാ​ണ് പ്ര​താ​പ​ച​ന്ദ്ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​യാ​ൾ യു​വ​തി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി​ട്ടാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ബു​ധ​നാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കും. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പ്ര​താ​പ​ച​ന്ദ്ര​ൻ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യു​യ​മാ​യി ഒ​രു സ്വി​ഗി ജീ​വ​ന​ക്കാ​ര​നും നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

 

 

Kerala

ഇ​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ​സു​ര​ക്ഷ?, ഇ​താ​ണോ നി​ങ്ങ​ളു​ടെ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ‍?: വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യെ എ​സ്എ​ച്ച്ഒ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ഇ​ത്ത​രം ക്രൂ​ര​ത​ക​ള്‍ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളെ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു വേ​ണം ക​രു​താ​ന്‍. ഇ​നി​യും ദൃ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും പു​റ​ത്തു​വ​രാ​തെ എ​ത്ര​യെ​ത്ര നി​ര​പ​രാ​ധി​ക​ളെ​യാ​യി​രി​ക്കും പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ള്‍ ആ​ക്ര​മി​ച്ചി​ട്ടു​ണ്ടാ​കു​ക.

ഇ​താ​ണോ പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ സ്ത്രീ​സു​ര​ക്ഷ ?. ഇ​താ​ണോ നി​ങ്ങ​ളു​ടെ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ‍?. എ​ന്തൊ​രു പ​രാ​ജ​യ​മാ​ണ് മു​ഖ്യ​മ​ന്ത്രി, നി​ങ്ങ​ളും നി​ങ്ങ​ളു​ടെ സ​ര്‍​ക്കാ​രും.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ നേ​രി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​പ​ജാ​പ​ക​സം​ഘ​ത്തി​നും സി​പി​എ​മ്മി​ലെ ക്രി​മി​ന​ല്‍- മാ​ഫി​യ കൂ​ട്ടു​കെ​ട്ടി​നും അ​ടി​യ​റ​വ് വ​ച്ച​തി​ന്‍റെ ദു​ര​ന്ത​ഫ​ല​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​രി​ക​യാ​ണ്.

തൃ​ശൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ജി​ത്തി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​തി​ന് സ​മാ​ന​മാ​യ സം​ഭ​വ​മാ​ണ് എ​റ​ണാ​കു​ള​ത്തും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ എ​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ഒ​ന്‍​പ​ത​ര വ​ര്‍​ഷ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലാ​ണ് ലോ​ക്ക​പ്പ് മ​ര്‍​ദ​ന​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ങ്ങ​ളും ന​ട​ക്കു​ന്ന​തെ​ന്ന് ഓ​ര്‍​ക്ക​ണം.

നി​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യെ പോ​ലെ നി​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളും ഏ​ത് യു​ഗ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്? സ​ര്‍​ക്കാ​രി​ന്‍റെ ധൂ​ര്‍​ത്തി​നും അ​ഴി​മ​തി​ക്കും പൊ​തു​ജ​ന​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണ് അ​തേ ജ​ന​ങ്ങ​ളെ നി​ങ്ങ​ളു​ടെ പോ​ലീ​സ് ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ന്ന​ത്.

ടി​പി കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കൊ​ടും​ക്രി​മി​ന​ലാ​യ കൊ​ടി സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ലു​ക​ളി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ ഡി​ഐ​ജി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ഇ​തേ പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​ന്ത്രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കീ​ഴി​ലാ​ണ്. പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളെ ഒ​രു നി​മി​ഷം പോ​ലും സ​ര്‍​വീ​സി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

Kerala

യു​വ​തി​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദ​ന​മേ​റ്റ സം​ഭ​വം; വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ

കൊ​ച്ചി: ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​സ്എ​ച്ച്ഒ. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു.

കു​ഞ്ഞു​ങ്ങ​ളെ യു​വ​തി താ​ഴെ എ​റി​യാ​ൻ ശ്ര​മി​ച്ചു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ട​ക്കം കൈ​യേ​റ്റം ചെ​യ്തു. സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ആ​രോ​പ​ണ വി​ധേ​യ​നായ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്ര​താ​പ​ച​ന്ദ്ര​നെ​തി​രെ ന​ട​പ​ടി​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ലെ അ​രൂ​ര്‍ എ​സ്എ​ച്ച്ഒ​യാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. അ​ക്ര​മം തു​ട​ര്‍​ന്ന​തോ​ടെ പെ​ട്ടെ​ന്നു പ്ര​തി​ക​രി​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും പ്ര​താ​പ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

 

 

 

 

Kerala

നി​യ​മ​പാ​ല​ക​നോ... കാ​ല​നോ?; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ​ർ​ഭി​ണി​യു​ടെ മു​ഖ​ത്ത​ടി​ച്ച് എ​സ്എ​ച്ച്ഒ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ത്രീ​യു​ടെ മു​ഖ​ത്ത​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​ൻ ആ​ണ് ഗ​ർ​ഭി​ണി​യാ​യി​രു​ന്ന യു​വ​തി​യു​ടെ മു​ഖ​ത്ത് അ​ടി​ച്ച​ത്.

2024ലാ​ണ് സം​ഭ​വം. ഈ ​സ്ത്രീ​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​ഭ്രാ​ന്തി​യി​ലാ​യ യു​വ​തി ക​ര​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ നെ​ഞ്ചി​ൽ പി​ടി​ച്ച് ത​ള്ളു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്ത​ത്.

ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​തി​ക്ക് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​ണ് ഇ​യാ​ൾ.

നേ​ര​ത്തെ, വ​ഴി​യ​രി​കി​ൽ നി​ന്ന സ്വി​ഗ്ഗി ഫു​ഡ് ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ച​യാ​ളാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ.

NRI

ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സ്; മു​ൻ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

ടെ​ക്സ​സ്: ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ൽ ആ​ർ​ലിം​ഗ്ട​ൺ പോ​ലീ​സും യു​എ​സ് മാ​ർ​ഷ​ൽ​സും ചേ​ർ​ന്ന് മാ​ലി​ക് മൈ​ന​റെ (29) അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 12ന് ​ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 20ൽ ​വ​ച്ചു​ണ്ടാ​യ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്.

വെ​ടി​വ​യ്പി​ൽ മ​രി​ച്ച 29 വ​യ​സു​കാ​രി​യാ​യ ബ്രേ'​ഏ​ഷ്യ ജോ​ൺ​സ​ൺ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു​വും മ​രി​ച്ചു. യു​വ​തി​യു​ടെ കാ​മു​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

യു​വ​തി​യു​ടെ മു​ൻ കാ​മു​ക​നാ​ണ് മൈ​ന​ർ. ഇ​യാ​ൾ യു​വ​തി സ​ഞ്ച​രി​ച്ച വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

കൊ​ല​പാ​ത​കം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ പ്ര​തി ആ​ർ​ലിം​ഗ്ട​ൺ സി​റ്റി ജ​യി​ലി​ലാ​ണ്.

Kerala

വ​ര​ന്ത​ര​പ്പ​ള്ളി​യി​ലെ ഗ​ർ​ഭി​ണി​യു​ടെ മ​ര​ണം; ഭ​ർ​തൃ​മാ​താ​വും അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പ​ള്ളി​യി​ലെ ഗ​ർ​ഭി​ണി​യു​ടെ മ​ര​ണ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വും അ​റ​സ്റ്റി​ൽ. ആ​റ് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന അ​ർ​ച്ച​ന(20)​യാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

അ​ർ​ച്ച​ന‍​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഷാ​രോ​ണി​ന്‍റെ അ​മ്മ മ​ക്കോ​ത്ത് വീ​ട്ടി​ൽ ര​ജ​നി​യേ​യും (48) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്ത്രീ​ധ​ന പീ​ഡ​ന വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഭ​ർ​തൃ​പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്താ​ണ് അ​ർ​ച്ച​ന ജീവനൊടുക്കി എ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

അ​തേ​സ​മ​യം, അ​ർ​ച്ച​ന​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​സ​മ​യ​ത്ത് വീ​ട്ടി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ൺ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ക​ണ​വാ​ടി​യി​ൽ പോ​യ സ​ഹോ​ദ​രി​യു​ടെ കു​ട്ടി​യെ വി​ളി​ക്കാ​ൻ അ​മ്മ പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​ർ​ച്ച​ന തീ​കൊ​ളു​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ ഭ​ർ​തൃ വീ​ട്ടി​ലെ പീ​ഡ​നം മൂ​ല​മാ​ണെ​ന്നും ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഭ​ർ​ത്താ​വ് ഷാ​രോ​ൺ അ​ർ​ച്ച​ന​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

മ​ന​യ്ക്ക​ല​ക്ക​ട​വ് വെ​ളി​യ​ത്തു​പ​റ​മ്പി​ല്‍ ഹ​രി​ദാ​സി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ളാ​ണ് മ​രി​ച്ച അ​ര്‍​ച്ച​ന. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് വീ​ടി​ന് പു​റ​കി​ലെ കോ​ൺ​ക്രീ​റ്റ് കാ​ന​യി​ലാ​ണ് അ​ര്‍​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യു​ടെ മ​ര​ണം; ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി തീ ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ൺ റി​മാ​ൻ​ഡി​ൽ.

വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ർ​ച്ച​ന​യു​ടെ അ​ച്ഛന്‍റെ പ​രാ​തി​യി​ലാ​ണ് ഷാ​രോ​ണി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​റ് മാ​സം മു​ൻ​പാ​ണ് ഷാ​രോ​ണും അ​ർ​ച്ച​ന​യും വി​വാ​ഹി​ത​രാ​യ​ത്. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

വി​വാ​ഹ​ശേ​ഷം ഷാ​രോ​ൺ അ​ർ​ച്ച​ന​യെ മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഷാ​രോ​ൺ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ക്കാ​ൻ പോ​ലും അ​ർ​ച്ച​ന​യെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. കോ​ള​ജി​നു മു​ന്നി​ൽ​വ​ച്ച് ഒ​രി​ക്ക​ൽ അ​ർ​ച്ച​ന​യെ മ​ർ​ദി​ച്ച​പ്പോ​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ഇ​ട​പെ​ട്ടാ​ണ് ര​ക്ഷി​ച്ച​ത്.

വീ​ട്ടി​ൽ എ​ന്നും വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്നും അ​ർ​ച്ച​ന​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ ക​നാ​ലി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

തൃ​ശൂ​രി​ൽ ഗ​ർ​ഭി​ണി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: വ​ര​ന്ത​ര​പ്പ​ള്ളി​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ർ​ച്ച​ന(20)​ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​തൃ​വീ​ടി​ന് സ​മീ​പ​ത്തെ കാ​ന​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് അ​ർ​ച്ച​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​രോ​ണി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

വൈ​കി​ട്ട് നാ​ലി​ന് വീ​ടി​ന് പു​റ​കി​ലെ കോ​ണ്‍​ക്രീ​റ്റ് കാ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷാ​രോ​ണി​ന്‍റെ അ​മ്മ ഷാ​രോ​ണി​ന്‍റെ സ​ഹോ​ദ​രി​യു​ടെ കു​ട്ടി​യെ അം​ഗ​ന​വാ​ടി​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​രാ​നാ​യി പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് അ​ര്‍​ച്ച​ന​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

അ​ര്‍​ച്ച​ന​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ ആ​ണ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ആ​ണ് ഷാ​രോ​ണ്‍. ഇ​യാ​ൾ അ​ര്‍​ച്ച​ന​യെ നി​ര​ന്ത​രം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

International

യു​ക്രെ​യ്‌‌‌​നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു മ​ര​ണം, ഗ​ർ​ഭി​ണി​യും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 34 പേ​ർ​ക്കു പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്‌‌‌​നി​ൽ റ​ഷ്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു മ​ര​ണം. കീ​വി​ൽ ആ​റു പേ​രും തെ​ക്ക​ൻ യു​ക്രെ​യ്നി​ൽ ര​ണ്ടു പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തെ​ക്ക​ൻ യു​ക്രെ​യ്നി​ലെ കൊ​ർ​നൊ​മോ​ർ​സ്കി​ൽ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ൾ, കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, അ​ടി​സ്‌‌​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ഒ​രു ഗ​ർ​ഭി​ണി​യും മൂ​ന്നു കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 34 പേ​ർ​ക്കു പ​രി​ക്കേ​റ്റു. റ​ഷ്യ​ൻ സൈ​ന്യം 430 ഡ്രോ​ണു​ക​ളും 18 മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും യു​ക്രെ​യ്‌​ൻ ദീ​ർ​ഘ​ദൂ​ര മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തി​രി​ച്ച​ടി​ച്ച​തെ​ന്നും യു​ക്രെ​യ്‌​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു. കീ​വ് ല​ക്ഷ്യ​മാ​ക്കി റ​ഷ്യ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്.

റ​ഷ്യ തൊ​ടു​ത്ത ഭൂ​രി​പ​ക്ഷം ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും യു​ക്രെ​യ്ൻ ത​ക​ർ​ത്തു. എ​ന്നാ​ൽ 30 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ത്തി​ലെ ഒ​ൻ​പ​തു ജി​ല്ല​ക​ളി​ലാ​യി അ​വ​ശി​ഷ്‌​ട​ങ്ങ​ൾ വീ​ണു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ, ചി​കി​ത്സാ കേ​ന്ദ്രം, ഭ​ര​ണ​നി​ർ​വ​ഹ​ണ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്ക് കേ​ടു​പാ​ടു സം​ഭ​വി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗ​ർ​ഭി​ണി​യെ ത​ല്ലി​ക്കൊ​ന്നു; മൃ​ത​ദേ​ഹം ക​ത്തി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യി​ൻ​പു​രി ജി​ല്ല​യി​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗ​ർ​ഭി​ണി​യാ​യ യു​വ​തി ത​ല്ലി​ക്കൊ​ന്നു. ഗോ​പാ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രം​ഗ്പു​ർ ഗ്രാ​മ​വാ​സി​യാ​യ ര​ജ​നി കു​മാ​രി(21)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ര​ജ​നി കു​മാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് സ​ച്ചി​ൻ എ​ന്ന യു​വാ​വു​മാ​യി ര​ജ​നി കു​മാ​രി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ര​ജ​നി​യു​ടെ ഭ​ർ​ത്താ​വ്, സ​ഹോ​ദ​ര​ന്മാ​രാ​യ പ്രാ​ൻ​ഷു, സ​ഹ്ബാ​ഗ്, ബ​ന്ധു​ക്ക​ളാ​യ രാം ​നാ​ഥ്, ദി​വ്യ, ടീ​ന എ​ന്നി​വ​ർ സ്ത്രീ​ധ​ന​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (റൂ​റ​ൽ) രാ​ഹു​ൽ മി​താ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ വെ​ള്ളി​യാ​ഴ്ച യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​ജ​നി മ​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ മൃ​ത​ദേ​ഹം ക​ത്തി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ര​ജ​നി​യു​ടെ അ​മ്മ സു​നി​താ ദേ​വി ശ​നി​യാ​ഴ്ച ഒ​ഞ്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ര​ജ​നി​യു​ടെ ഭ​ർ​ത്താ​വി​നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​എ​സ്പി മി​താ​സ് പ​റ​ഞ്ഞു.

Latest News

Corehub Up