ആര്യ
ആറ്റിങ്ങൽ: താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. കീഴാറ്റിങ്ങൽ പെരുകുളം കാട്ടുവിള വീട്ടിൽ താമസിക്കുന്ന വട്ടപ്പാറ വേങ്കോട് പറക്കോണത്ത് തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ എസ്.ആര്യ(28)യാണ് മരിച്ചത്.
ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഒരു വർഷമായി വാത സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കവേയാണ് തിങ്കളാഴ്ച മരിച്ചത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate pregnant woman undergoing treatment