x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാം​സ്‌​കാ​രി​ക നി​ല​യം നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

വെബ് ഡെസ്ക്
Published: October 12, 2026 11:48 PM IST | Updated: October 12, 2026 11:48 PM IST

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ലെ സാം​സ്‌​കാ​രി​ക നി​ല​യം.

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ലെ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ പു​ന​ഃരാ​രം​ഭി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന വി​ധം അ​തി​വേ​ഗ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ന്നി​രു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം നി​ല​ച്ച​താ​ണ്.

ഇ​പ്പോ​ൾ ഭി​ത്തി കെ​ട്ടി​ത്തി​രി​ക്ക​ല​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ തു​ട​ങ്ങി​യി​രി​ക്ക​യാ​ണ്. 4584 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​മു​ള്ള കെ​ട്ടി​ട​മാ​ണ് ത​യാ​റാ​കു​ന്ന​ത്. കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ മ​ന്ത്രി​യാ​യി​രി​ക്കെ അ​നു​വ​ദി​ച്ച രണ്ട് കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ട് നി​ല​ക​ളു​ള്ള സാം​സ്കാ​രി​ക സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.

താ​ഴെ വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം, മു​ക​ളി​ൽ 250പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന അ​ത്യ​ധു​നി​ക ടൗ​ൺ ഹാ​ൾ. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള സ്ഥി​രം വേ​ദി, ഇ​രി​പ്പി​ട​ങ്ങ​ൾ, ഓ​പ്പ​ൺ ജിം, ​ഒ​ന്പ​തു ടോ​യ്‌ലെറ്റു​ക​ൾ, ഉ​ൾപ്പ​ടെ​യാ​ണ് സാം​സ്‌​കാ​രി​ക നി​ല​യം ഒ​രു​ങ്ങു​ന്ന​ത്. സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​സി​പ്പ​ൽ സ്ക്വ​യ​റും നി​ർ​മി​ക്കു​ന്നു​ണ്ട്. ക​ലാപ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്. ഇ​രു​മ്പ് വ​ള​യം ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക ആ​കൃ​തി​യി​ലാ​ണ് മു​ൻ​സി​പ്പ​ൽ സ്ക്വ​യ​ർ നി​ർ​മി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന ക​വാ​ട​വും പു​തി​യ രീ​തി​യി​ലു​ള്ള​താ​ണ്. എ​ന്നാ​ൽ മു​ട​ങ്ങി​യ നി​ർ​മാ​ണ ജോ​ലി​ക​ൾ ഇ​വി​ടെ തു​ട​ങ്ങി​യി​ട്ടി​ല്ല.

 

Tags : Construction NattuVishasham DistrictNews

Recent News

Corehub Up