x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി; മ​ങ്ക​ട എ​ഇ​ഒ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 12:26 AM IST | Updated: October 13, 2026 12:26 AM IST

പ്രതീകാത്മക ചിത്രം

മ​ങ്ക​ട: വൈ​ദ്യു​ത ബി​ല്ല് അ​ട​ക്കാ​ത്ത​തി​നാ​ൽ മ​ങ്ക​ട കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ മ​ങ്ക​ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന്‍റെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഇ​ന്ന​ലെ മ​ങ്ക​ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ൽ എ​ത്തി​യ അ​ധ്യാ​പ​ക​രും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും സേ​വ​നം ല​ഭി​ക്കാ​തെ മ​ട​ങ്ങി. മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത​തി​നാ​ൽ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും നി​സ​ഹാ​യ​രാ​യി​രു​ന്നു. എ​ഇ​ഒ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് താ​ഴെ മ​ങ്ക​ട​യി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലെ ആ​റു മു​റി​ക​ളി​ലാ​യാ​ണ്.

ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ കൊ​മേ​ഴ്സ്യ​ൽ പ​ർ​പ്പ​സ് ബി​ല്ലാ​ണ് ഓ​ഫി​സി​നും ല​ഭി​ക്കു​ന്ന​ത്. ക​ണ്ടി​ജ​ന്‍റ് ബി​ല്ലു​ക​ൾ​ക്കാ​യു​ള്ള തു​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്പോ​ഴാ​ണ് വൈ​ദ്യു​ത ബി​ല്ലു​ക​ൾ അ​ട​വാ​ക്കി​യി​രു​ന്ന​ത്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ ബി​ല്ല​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​താ​ണ് പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യ​ത്. നി​ശ്ച​ല​മാ​യ ഓ​ഫി​സി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : KSEB NattuVishasham DistrictNews

Recent News

Corehub Up