x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടൂ​രി​ലും കാ​ളി​കാ​വി​ലും മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു; 66 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ

വെബ് ഡെസ്ക്
Published: October 13, 2026 12:29 AM IST | Updated: October 13, 2026 12:29 AM IST

പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര യോ​ഗം.

വ​ണ്ടൂ​ര്‍: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്നു. വ​ണ്ടൂ​ര്‍, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​രി​ധി​ക​ളി​ലാ​യി ഇ​തു​വ​രെ 66 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യ ഒ​രു കാ​ളി​കാ​വ് സ്വ​ദേ​ശി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം വ​ണ്ടൂ​രി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ച റ​സ്റ്റ​റ​ന്‍റി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 11നാ​ണ് റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​ര​ന് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് 18 ഓ​ടെ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ണ്ടൂ​ര്‍, തി​രു​വാ​ളി, കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഈ ​റ​സ്റ്റ​റ​ന്‍റ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​പ്പി​ച്ചു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​യും വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി

വ​ണ്ടൂ​ര്‍: രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ണ്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍​ന്നു. യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

അ​ടു​ത്ത ദി​വ​സം മു​ത​ല്‍ പ്ര​ദേ​ശ​ത്തെ കൂ​ള്‍​ബാ​റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തും. വ​ണ്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ്യാ​പ​ക​മാ​യ ക്ലോ​റി​നേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രു​ന്ന പൊ​തു​ച​ട​ങ്ങു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​മൃ​ത, ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ലാ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് പി. ​രാ​ജ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഉ​മ്മ​ര്‍ പ​ള്ളി​യാ​ളി, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​ധ്യാ​പ​ക​ര്‍, വ്യാ​പാ​രി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Jaundice spreading NattuVishasham DistrictNews

Recent News

Corehub Up